അകാലത്തിൽ മരിക്കും എന്ന് ഏതാണ്ടുറപ്പുള്ള ഒരാളുമായി ഞാൻ ജോലി ചെയ്തത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു വർഷങ്ങൾക്ക് മുൻപ് ആരൺ എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാൻസർ ബാധിച്ച് മരിച്ചുപോയി എന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ഏത് തരത്തിൽ ഉള്ള കാൻസർ വരും എന്നത് മാത്രം ആയിരുന്നു ഞങ്ങൾക്ക് അറിയാതിരുന്നത്. തൈറോയ്ഡ് കാൻസർ ആണ് ആരണിന്റെ ജീവനെടുത്തത്. ആരൺ ഒരു ചെർണോബിൽ ന്യൂക്ലിയർ പ്ലാന്റ് ദുരന്തത്തിന്റെ ഒരു ഇരയായിരിരുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന പ്രോജെക്ടിൽ പത്ത് വർഷം മുൻപ്... Continue Reading →
മീശ : ഹരീഷിന്റെ രാമായണം
മീശ : ഹരീഷിന്റെ രാമായണം രാമായണ കഥ 1. "ഇതിനു മുൻപെഴുതിയ ആയിരക്കണക്കിന് രാമായണങ്ങളിൽ എല്ലാം സീത രാമന്റെ കൂടെ കാട്ടിലേക്ക് പോകുന്നുണ്ട്, എന്നിട്ട് നിങ്ങൾ മാത്രം എന്നെ കൊണ്ടുപോകില്ല എന്ന് പറയുന്നത് എവിടുത്തെ ന്യായം ആണ്?" വനവാസത്തിന് പോകുന്നതിന് മുൻപ് സീതയെ കൊണ്ട് പോകേണ്ട എന്നതായിരുന്നു രാമന്റെ ആദ്യ തീരുമാനം. ഇതറിഞ്ഞ സീത പറഞ്ഞ വാചകം ആണ് മുകളിൽ, അദ്ധ്യാത്മ രാമായണത്തിൽ നിന്ന്.. രാമായണ കഥ 2. രാവണവധവും മറ്റും കഴിഞ്ഞു വളരെ നാളുകൾക്ക് ശേഷം... Continue Reading →
പ്രവാസം…
പ്രവാസം... മറ്റെല്ലാ പ്രവാസികളെയും പോലെ പെട്ടെന്ന് കുറച്ച് പൈസ ഉണ്ടാക്കി തിരിച്ച് നാട്ടിൽ പോയി സെറ്റിൽ ചെയ്യാൻ വേണ്ടിയാണ് ഞാനും പ്രവാസിയായത്. രണ്ടായിരമാണ്ടു തുടങ്ങുന്നതിന് മുൻപ് ലോകത്തിലെ കമ്പ്യൂട്ടറുകളിൽ രണ്ടക്ക വർഷങ്ങൾ നാലക്കമായി മാറ്റുന്ന Y2K (Year 2000) പ്രോജെക്ട് ചെയ്താണ് ഇന്ത്യയിലെ IT കമ്പനികൾ ലോകത്തിലെ പല പ്രമുഖ കമ്പനികളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. ഞാൻ രണ്ടാം വർഷം MCA ചെയ്യുന്ന 1995 ഓഗസ്റ്റ് മാസം പതിനഞ്ചിനാണ് വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് വക ഇന്ത്യയിൽ... Continue Reading →
പിണറായി വിജയൻ വിമർശിക്കപ്പെടുന്നു…
മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടുവൈദ്യന്മാരെ ഒന്നും അടച്ചാക്ഷേപിക്കരുതെന്ന് നടത്തിയ പ്രസ്താവനയെകുറിച്ചാണീ കുറിപ്പ്. "നാട്ടുവൈദ്യന്മാരെല്ലാം വ്യാജന്മാരാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. പഠിച്ചു വന്നവർ മാത്രമാണ് ആയുർവേദത്തിന്റെ എല്ലാ അവകാശികളുമെന്ന് ചിന്തിക്കരുത്, പഠിച്ചതിനും അപ്പുറം ചില കാര്യങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇവരാണ് പണ്ട് ഈ ശാഖയെ നിലനിർത്തിയതെന്ന് ഓർമ വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആയുർവേദ ചികിത്സാ രംഗത്ത് വലിയ ചികിത്സകരുണ്ടായിരുന്നു. പക്ഷെ സെർട്ടിഫിക്കറ്റില്ലാത്തതിനാൽ ഇവർ വ്യാജനെന്നു ആരോപിക്കുന്നു. എന്നാൽ അവരുടെ ചികിത്സയിലൂടെ രോഗങ്ങൾ മാറിയ വ്യക്തികൾ ഈ ചികിത്സയുടെ സാക്ഷ്യപത്രങ്ങളാണെന്നും തനിക്ക്... Continue Reading →
ഒരു നഗ്ന ബീച്ചിൽ പോയ മലയാളി യുവാവിന്റെ ഞെട്ടിക്കുന്ന അനുഭവം… :)
നിങ്ങൾ ഒരു തുണിയും ഇല്ലാതെ ഒരു പൊതു സ്ഥലത്തു നടന്നിട്ടുണ്ടോ? ഞാൻ നടന്നിട്ടുണ്ട്. അമേരിക്കയിൽ വന്നയിടയ്ക്ക് ഒരു ഇന്ത്യൻ സുഹൃത്തിൽ നിന്നാണ് ന്യൂ ജേഴ്സിയിലെ ന്യൂഡ് ബീച്ചിനെ കുറിച്ചറിഞ്ഞത്. ക്ലോത്തിങ് ഓപ്ഷണൽ ആണ്, എന്ന് വച്ചാൽ നിങ്ങൾക്ക് വേണമെങ്കിൽ തുണി ഉടുത്തു നടക്കാം, തുണി ഇല്ലാതെ നടക്കുന്ന തരുണീ മണികളെ വായിൽ നോക്കുകയും ചെയ്യാം. അറിഞ്ഞപ്പോൾ മനസ്സിൽ ലഡു പൊട്ടി. അറിഞ്ഞതിന്റെ അടുത്ത ശനിയാഴ്ച തന്നെ അങ്ങോട്ട് വച്ച് പിടിച്ചു. പോകുമ്പോൾ എന്റെ മനസ്സിൽ കുറച്ച് ആശങ്കകളും... Continue Reading →
നിങ്ങളുടെ കുട്ടികളോട് നിങ്ങൾ സംസാരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയത്തെ കുറിച്ച്…
"എനിക്കന്നു പതിനെട്ട് വയസായിരുന്നു വൈരമുത്തുവുമായി ഒരു പ്രോജെക്ടിനെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹത്തിന്റെ കോടമ്പാക്കത്തെ ഓഫീസിൽ ഞാൻ പോയത്. മഹാനായ കവിയും , ദേശീയ അവാർഡ് ജേതാവും , തമിഴ് ഇതിഹാസവുമായ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാൻ അവസാനം കിട്ടിയതിൽ എനിക്കഭിമാനമായിരുന്നു. പക്ഷെ അയാൾ വരികൾ വിശദീകരിക്കാൻ എന്ന വ്യാജേന, എന്നെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വച്ചു. എന്ത് ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. ഞാൻ വിറച്ച് വിറച്ച് അദ്ദേഹത്തിന്റെ പിടി വിടീച്ച് എന്റെ വീട്ടിലേക്ക് ഓടിപോയി. ഒറ്റക്കിരുന്ന് ആരോട് എന്ത് പറയണമെന്നറിയാതെ കരഞ്ഞു.... Continue Reading →
#Metoo #HowIWillChange
"കഴുവേറീടെ മോനെ..." എന്നൊരു തെറിയോടെ ആണ് എന്റെ മുഖത്ത് അടി വീണത്. ഓർക്കാപ്പുറത്തുള്ള അടിയായിരുന്നു. നല്ല തഴമ്പുള്ള കൈ എന്റെ ഇടത് കവിളിൽ നല്ല ശക്‌തിയിൽ വന്ന് വീണു. കണ്ണടയുടെ കാലുകൾ വളഞ്ഞു, ഒരു ചില്ല് തെറിച്ച് താഴെപ്പോയി. ഒന്നും പറയാൻ ആയ അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ജീവിതത്തിലെ ഏറ്റവും നാണംകെട്ട ഒരു നിമിഷം ആയിരുന്നു അത്. എതിരെ വരുന്ന KSRTC ബസിന്റെ അടിയിലേക്ക് എടുത്തു ചാടിയാലോ എന്നുവരെ ഞാൻ ആലോചിച്ചു. "നീ എവിടെ ഉള്ളതാടാ" ചുറ്റും... Continue Reading →
ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ ജാതി…..
"ഇക്കാലത്ത് ആരും ജാതി ഒന്നും നോക്കില്ല നസീർ, നിനക്ക് വെറുതെ തോന്നുന്നതാണ്" ജാതിസ്പിരിറ്റ് മൂലം, വിവാഹം കഴിഞ്ഞ് 18 വർഷം കഴിഞ്ഞിട്ടും, എന്റെ ഭാര്യാസഹോദരീഭർത്താവ് എന്നെ കാണുകയോ അവരുടെ വീട്ടിൽ കയറ്റുകയോ ചെയ്യില്ല എന്ന് എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടി ആണിത്. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നാം തീയതി രഞ്ജൻ ഗൊഗോയി ഇന്ത്യൻ ചീഫ് ജസ്റ്റിസ് ആയപ്പോൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്താണെന്ന് അറിയാമോ? അദ്ധേഹത്തിന്റെ ജാതി. സംശയം ഉണ്ടെങ്കിൽ ഗൂഗിളിൽ പോയി... Continue Reading →
പശുവിന്റെ രാഷ്ട്രീയവും കോഗ്നിറ്റീവ് ബയാസുകളും …
"നിങ്ങൾ എനിക്ക് മാപ്പ് തരണം, എന്റെ അറിവില്ലായ്മ കൊണ്ട് പറ്റിപോയതാണ്, ഞാൻ എന്റെ സുഹൃത്തായ ഒരു ശാസ്ത്രജ്ഞനും ആയി സംസാരിച്ച കാര്യം തെറ്റാണെന്നു അറിയാതെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്" സാമി ഉദിത് ചൈതന്യ കൈകൾ കൂപ്പി തല കുനിച്ചിട്ട് പറഞ്ഞു. ന്യൂ ജേഴ്സിയിലെ ഒരു ഹൈന്ദവ സംഘട സംഘടിപ്പിച്ച സ്വാമി ഉദിത് ചൈതന്യയുടെ രാമായണ പ്രഭാഷണം കേൾക്കാൻ പോയതായിരുന്നു ഞാൻ. സ്വാമി ഉദിത് ചൈതന്യ ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ ഇന്ത്യൻ പശുക്കളുടെ കൊമ്പുകൾക്ക് റേഡിയോ ആക്ടിവിറ്റി... Continue Reading →
96…
"കല്യാണമണ്ഡപത്തിൽ താലികെട്ടാൻ കഴുത്തു നീട്ടികൊടുക്കുന്ന വരെ നീ വരും എന്ന് ഞാൻ പ്രതീക്ഷിച്ചു. സിനിമകളിൽ കാണുന്ന പോലെ, ജാനകി എന്ന് വിളിച്ച് ഓടിവന്ന് എന്നെ വിളിച്ചിറക്കി കൊണ്ടുപോകുമെന്ന്... വിളിച്ചാൽ ഞാൻ നിന്റെ കൂടെ ഓടിവന്നേനെ..." വർഷങ്ങൾ കഴിഞ്ഞു കണ്ട കാമുകനോട് കാമുകി പറയുന്ന സംഭാഷണം ആണ്. ഇപ്പോൾ പലരും വളരെ അധികം റിവ്യൂ എഴുതിക്കഴിഞ്ഞ 96 എന്ന തമിഴ് സിനിമയിൽ, നായകനായ റാമിനോട്, ജാനകി പറയുന്നത്. "ഞാൻ വന്നിരുന്നു ജാനകി, നീ നീലനിറമുള്ള പട്ടുസാരി ഉടുത്ത് സുന്ദരിയായി... Continue Reading →