ഞാനൊക്കെ ഒരു ബോക്സിനകത്താണ് ജീവിക്കുന്നതെന്ന് മനസിലായത് അമേരിക്കയിൽ വലതുപക്ഷ സംവാദകനായ ചാർളി കെർക്ക് (Charlie Kirk) വെടിവെച്ചു കൊല്ലപ്പെട്ടപ്പോഴാണ്. പേര് കേട്ടിട്ടുണ്ടെങ്കിലും, വലതുപക്ഷത്തെ ആളുകളെ കേൾക്കുന്ന പതിവില്ലാത്തത് കൊണ്ട് ഇയാൾ പറഞ്ഞിരുന്ന മൊഴിമുത്തുകൾ അറിയുന്നത് ഇങ്ങേരുടെ മരണശേഷം അഭിപ്രായസ്വാതന്ത്ര്യം എന്തുവരെയാകാം എന്നുള്ള ചർച്ചയുടെ ഇടയിലാണ്. ചില മുത്തുകൾ താഴെ കൊടുക്കുന്നു. 1. ഞാൻ വിമാനത്തിൽ കയറുമ്പോൾ ഒരു കറുത്ത വർഗക്കാരനായ ആളാണ് പൈലറ്റ് എങ്കിൽ, അയാൾക്ക് ഇത് പറത്താനുള്ള കഴിവുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടും. (If I... Continue Reading →
ആൾ ദൈവങ്ങളുടെ മനഃശാസ്ത്രം.
എന്തുകൊണ്ടാണ് നമ്മളെ പോലെ സാധാരണ മനുഷ്യരിൽ ചിലരെ മാത്രം നമ്മൾ ആൾ ദൈവമായി കൊണ്ടാടുന്നത്? എന്ത് പ്രത്യേകതയാണ് അവർക്കുള്ളത്? മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, മതം തുടങ്ങി അനേകം കാര്യങ്ങൾ കൂടികുഴഞ്ഞ ഒന്നാണ് ഇതിന്റെ ഉത്തരം. നമ്മൾ സാധാരണ ആൾ ദൈവങ്ങൾ എന്ന് വിളിക്കുന്നത് മാതാ അമൃതാനന്ദമയി, സത്യസായി ഭാഭാ തുടങ്ങിയ ആളുകളെ ആണെങ്കിൽ മോദിയെ പോലെ പടിപടിയായി തങ്ങളുടെ വ്യക്തിപ്രഭാവം മനപ്പൂർവം ഉയർത്തിക്കൊണ്ടുവന്ന ചില രാഷ്ട്രീയനേതാക്കളും താഴെപറയുന്ന സ്വഭാവസവിശേഷതകൾ ഉള്ളവരാണ്. 1. മനുഷ്യന്റെ ഏറ്റവും വലിയ ഭയം അനിശ്ചിതതാവസ്ഥയെ... Continue Reading →
Emotional guilt trap by parents..
മകനും ഭാര്യയും എവിടെ പോയാലും തങ്ങളെ കൊണ്ടുപോകണമെന്ന് വാശി പിടിക്കുന്ന ചില അമ്മമാരേ കണ്ടിട്ടുണ്ടോ? അത് ഭാര്യയും ഭർത്താവും സിനിമക്ക് പോയാലും ഒന്നോ രണ്ടോ ദിവസത്തേക്ക് ഗോവയിലോ ബാംഗ്ലൂരിലോ കശ്മീരിൽ ഒക്കെ പോയാലും തങ്ങളെ കൊണ്ടുപോകണം എന്ന് മാത്രമല്ല, കൊണ്ടുപോയില്ലെങ്കിൽ തിരികെ വന്നു കഴിയുമ്പോൾ വീടുകളിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിക്കുകയും , ബന്ധുക്കളും അയല്പക്കകാരുമായുള്ള എല്ലാവരോടും നമ്മുടെ കുറ്റം പറയുകയും ചെയ്യുന്ന ചില അമ്മമാരുണ്ട്. ചില അമ്മമാർ വർഷങ്ങളോളം ആ പക മനസ്സിൽ കൊണ്ട് നടക്കും എന്നുള്ളത്... Continue Reading →
Compulsive sexual behavior disorder
Compulsive sexual behavior disorder എന്നൊരു രോഗമുണ്ട്. സാധാരണ ഗതിയിൽ സെക്സ് നല്ലൊരു കാര്യം ആണെങ്കിലും 24 മണിക്കൂറം അതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയും , സന്ദർഭം നോക്കാതെ പങ്കാളികളെ തിരയുകയും, നമുക്ക് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ മറ്റുള്ളവരോട് ലൈംഗികപരമായ കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നതുമൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മദ്യം അഡിക്ഷൻ ആകുന്നത് പോലെ സെക്‌സിന് അഡിക്റ്റ് ആകുന്നത് ചികിത്സ വേണ്ട ഒരു രോഗമാണ്. ഓരോ അഞ്ചുമിനിറ്റിലും ഫോൺ ചെക്ക് ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ അഡിക്ഷൻ... Continue Reading →
ലാൽ സലാം സഖാവേ..
വി എസ് ജീവിച്ചിരുന്നപ്പോൾ നടന്ന സംഭവങ്ങൾ.. 1924 : മഹാത്മാ ഗാന്ധിയും, കേളപ്പനും, ശ്രീ നാരായണ ഗുരുവും ഒക്കെ പങ്കെടുത്ത, "അവർണ്ണർക്ക്" വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡിൽ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹം. അതുവരെ "മേൽ" ജാതിക്കാർക്ക് മാത്രമേ അമ്പലത്തിന് ചുറ്റും വഴി നടക്കാൻ കഴിഞ്ഞിരുന്നുള്ളൂ. 1925 : ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമാകുന്നു. 1931 : "അവർണ്ണർക്ക്" ക്ഷേത്ര പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് , എ കെ ഗോപാലനും, കൃഷ്ണപിള്ളയും... Continue Reading →
വേണം കേരളത്തിനൊരു മുസ്ലിം മുഖ്യമന്ത്രി..
"മുസ്ലിങ്ങൾ അധികാരത്തിലെത്തി മുഖ്യമന്ത്രി ആകാനാണ് ശ്രമം" എന്ന വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് കേരളത്തിലെ മുസ്ലിം സമുദായത്തിന് അർഹമായ മുഖ്യമന്ത്രി സ്ഥാനം ഇതുവരെ ലഭിച്ചിട്ടുണ്ടോ എന്നൊന്ന് പരിശോധിക്കാം. കേരളം രൂപീകരിച്ച് ഇതുവരെ 22,000 ദിവസങ്ങളാണ് വിവിധ മുഖ്യമന്ത്രിമാർ ഭരിച്ചിട്ടുള്ളത്. അതിൽ 81% (17896) സമയം ഹിന്ദു മുഖ്യമന്ത്രിമാരാണ് ഭരിച്ചിട്ടുളളത്. ഏതാണ്ട് 4000 ദിവസങ്ങൾ (19%) ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഭരിച്ചു . മുസ്ലിം മുഖ്യമന്ത്രി ഭരിച്ചത് വെറും 50 ദിവസങ്ങൾ (0.22 ശതമാനം). അതായത്... Continue Reading →
അവിഹിതത്തിന്റെ രസതന്ത്രം…
അമേരിക്കയിലെ ഒരു കമ്പനി സിഇഒ യുടെ അവിഹിതം, ഒരു മ്യൂസിക്ക് പ്രോഗ്രാമിന്റെ ഇടക്ക് പിടിക്കപ്പെട്ടതാണ് ഇപ്പോൾ ഇവിടെയുള്ള പത്രങ്ങളിലെ പ്രധാന വിഷയം. ആളുകളുടെ കമന്റുകൾ കണ്ടാൽ ആദ്യമായാണ് ഒരാൾ അവിഹിതം ചെയ്യുന്നതെന്ന് തോന്നും, ബാക്കി എല്ലാവരും പാവങ്ങളാണെന്നും 🙂 യഥാർത്ഥത്തിൽ അവിഹിതമല്ല , മറിച്ച് ദീർഘകാലം നമ്മൾ സന്തോഷമെന്ന് പുറത്ത് നടിച്ച് കൊണ്ടുനടക്കുന്ന വിവാഹ ബന്ധങ്ങളാണ് തെറ്റെന്നാണ് എനിക്ക് തോന്നുന്നത്. ഭൂരിഭാഗം വിവാഹ ബന്ധങ്ങളും നിശബ്ദമായ ഡൈവോഴ്‌സുകൾ നടന്നു കഴിഞ്ഞവയാണ്. അവർ ഒരുമിച്ച് താമസിക്കുകയും കുട്ടികളെ നോക്കുകയും,... Continue Reading →
കരഞ്ഞു തീരാത്ത കുട്ടി…
എന്തുകൊണ്ടാണ് ഒരു വഴക്ക് നടക്കുമ്പോൾ ഭാര്യയോ ഭർത്താവോ ഒന്നും മിണ്ടാതിരിക്കുന്നത്? പരസ്പരം ചർച്ച ചെയ്താൽ അല്ലെ വഴക്ക് തീരൂ? എന്തുകൊണ്ടാണ് ചിലർ തങ്ങളുടെ പങ്കാളികളോട് കൈ പിടിച്ച് നടക്കണം, കെട്ടിപിടിക്കണം എന്നൊക്കെ വാശി പിടിക്കുന്നത്? അത് അത്രക്ക് പ്രാധാന്യമുള്ള ഒന്നാണോ? എന്തുകൊണ്ടാണ് തങ്ങളുടെ പങ്കാളികൾ ഇപ്പോഴും ചാറ്റ് ചെയ്യണം, ടെക്സ്റ്റ് ചെയ്യണം എന്നൊക്കെ വാശി പിടിക്കുന്നത്? പലപ്പോഴും മേല്പറഞ്ഞ പല പ്രശ്നങ്ങളുടെയും മൂല കാരണം ചെറുപ്പത്തിലേ ചില അനുഭവങ്ങൾ ആകും. ഉദാഹരണത്തിന്, എന്നും കൈ പിടിച്ച് നടക്കണമെന്ന്... Continue Reading →
മരണം കാത്ത് കഴിയുന്ന കുട്ടികൾ.
വളരെ വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ വീട്ടിൽ ഒരു അഥിതി വന്നു. കേരളത്തിൽ കാസർഗോഡ് ഒരാളാണ്, UAE യിൽ ഹോട്ടൽ നടത്തുന്നു. കുറെ യാത്രകൾ ചെയ്യുന്ന ഒരാൾ. ന്യൂ യോർക്ക് കാണാൻ വന്നപ്പോൾ ആരോ പറഞ്ഞറിഞ്ഞ് ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ വന്നതാണ്. കൂടെ ഭാര്യയും ഒന്നോ രണ്ടോ വയസുള്ള ഓമനത്തം നിറഞ്ഞ ഒരു കൊച്ചു പെൺകുട്ടിയും ഉണ്ടായിരുന്നു. എന്നെ സോഷ്യൽ മീഡിയ വഴി കേട്ടറിവ് മാത്രം ഉണ്ടായിരുന്നത് കൊണ്ടാണോ എന്തോ, വീട്ടിൽ വന്ന ഉടനെ, നിസ്കാര മുറിയാണ് അന്വേഷിച്ചത്.... Continue Reading →
ആനയെക്കാൾ വലിയ പ്രസവമുണ്ടോ..
നാലുവർഷത്തോളം കുട്ടി ഗർഭപാത്രത്തിൽ കിടക്കുമെന്ന മണ്ടത്തരത്തിനു ശേഷം ഞാൻ കണ്ട ഒരു വിഡിയോയിൽ ഒരു മുസ്‌ലിയാർ മനുഷ്യരുടെ പ്രസവത്തെ ഉപമിക്കുന്നത് ആനയുടെയും നായയുടേയുമൊക്കെ പ്രസവങ്ങളോടാണ്. ആനയെക്കാൾ വലിയ പ്രസവവുമുണ്ടോ എന്നൊക്കെ ആവേശത്തോടെ പുള്ളി ചോദിക്കുന്നുണ്ട്. പക്ഷെ ഒരു പ്രശ്നമുണ്ട്. ഈ പറഞ്ഞ മറ്റു മൃഗങ്ങൾ നൽക്കാലികളാണ്, മനുഷ്യൻ രണ്ടു കാലിൽ നിവർന്നു നിൽക്കുന്ന ജീവിയും. അതാണ് മനുഷ്യന്റെ പ്രസവത്തെ വലിയ ബുദ്ധിമുട്ടുള്ള ഒന്നാക്കി തീർക്കുന്നത്. നമ്മുടെ ജീവപരിണാമത്തിൽ സംഭവിച്ച വൻ മാറ്റമാണ് മനുഷ്യർ രണ്ടു കാലിൽ നടക്കാൻ... Continue Reading →