കോൺഗ്രസ് രക്ഷപെടാൻ പത്ത് നിർദ്ദേശങ്ങൾ ..

ദേശീയതലത്തിലും കേരളത്തിൽ പ്രത്യേകിച്ചും കോൺഗ്രസ് രക്ഷപ്പെടണമെന്ന്  അടിയിൽ കാക്കി ഇട്ടു നടക്കുന്ന ചില  കോൺഗ്രെസ്സുകാരെക്കാൾ കൂടുതൽ ഇടതുപക്ഷക്കാരും നിഷ്പക്ഷകരും ആഗ്രഹിക്കുന്നുണ്ട്, കാരണം ബദലായി വരുന്ന വർഗീയ കക്ഷികളെ അകറ്റി നിർത്തിയില്ലെങ്കിൽ സംസ്ഥാനം മതാടിസ്ഥാനത്തിൽ ചിഞ്ചഭിന്നമാക്കാൻ കഴിവുള്ള സംഘ്പരിവാറാണ് കോൺഗ്രസ് അവശേഷിപ്പിക്കുന്ന ഒഴിവിലേക്ക് വരിക. ഏതാണ്ട് നൂറ്റമ്പത് വർഷത്തെ പാരമ്പര്യമുള്ള ഒരു സംഘടനയ്ക്ക് നമ്മൾ നിർദേശങ്ങൾ കൊടുക്കുന്നത് കുറച്ച് കടന്ന കയ്യാണെന്നറിയാം എന്നാലും കോൺഗ്രസ് രക്ഷപെടണമെന്ന അദമ്യമായ ആഗ്രഹം  കൊണ്ട് ചില കാര്യങ്ങൾ കുറിക്കുന്നു. 1. എന്താണ് കോൺഗ്രസ്,... Continue Reading →

ഭീകരതയുടെ വിത്തുകൾ…

ഒൻപത് വയസുകാരൻ മകനെയും കൂട്ടി നിങ്ങൾ നിങ്ങളുടെ സഹോദരിയെയും സഹോദരിയുടെ മക്കളെയും അവരുടെ വീട്ടിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിക്ക് ഒരു കാരണവുമില്ലാതെ ഒരു സംഘം പട്ടാളക്കാർ നിങ്ങളുടെ കാറിൽ നിറയൊഴിക്കുകയൂം അങ്ങിനെ മരണപ്പെടുന്ന പതിനാലു നിരപരാധികളിൽ ഒരാൾ നിങ്ങളുടെ ഒൻപത് വയസുകാരൻ മകനാണെന്ന് ഒരു നിമിഷം വിചാരിച്ചു നോക്കൂ? പിന്നീട് അന്ന് നിറയൊഴിച്ചവർ ആ രാജ്യത്തെ പട്ടാളക്കാർ പോലുമായിരുന്നില്ല, മറിച്ച് വേറെ ഒരു രാജ്യത്തെ ഒരു സ്വകാര്യ സുരക്ഷാ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു എന്ന് കൂടി... Continue Reading →

നികുതി കൊടുക്കാത്ത രാജ്യസ്നേഹം.

  എനിക്ക്  ആർ എസ് എസ്സ്കാരനായ ഒരു സുഹൃത്തുണ്ട്. രാജ്യസ്നേഹം തുളുമ്പുന്ന സംഗതികൾ പോസ്റ്റ് ചെയ്യുന്ന  പുള്ളി ഈയിടെ പരമ്പരാഗതമായി കൈമാറി കിട്ടിയ  ഒരേക്കർ  ഭൂമി വിറ്റു. വാങ്ങിയത് ഒരു കോളേജ് മുതലാളിയാണ്. നോട്ടുകൾ ആയിട്ടാണ് പണം കൊടുത്തത്. കള്ളപ്പണം വെളുപ്പിക്കലാണെന്ന് ഉറപ്പാണ് കാരണം സ്ഥലം വാങ്ങിയ പൈസയുടെ വളരെ കൂടുതൽ കാണിച്ചാണ് രെജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്. പക്ഷെ പൈസ കിട്ടിയ എന്റെ സുഹൃത്ത് ഈ പണം ബാങ്കിൽ ഇടാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. കാരണം ചോദിച്ചപ്പോൾ പറയുന്നു ബാങ്കിൽ... Continue Reading →

#justiceformanishavalmiki

"ഞങ്ങൾ നൈൽ നദിയിൽ നിന്ന്  കൂടുതൽ കനാലുകൾ  പണിയും, അതുവഴി കൂടുതൽ മരുഭൂമിയിൽ കൃഷി ചെയ്യാൻ സാധിക്കും.ഹുസ്നി മുബാറക്കിനെ പോലെ വർഷങ്ങളായി  അധികാരത്തിൽ കടിച്ചു തൂങ്ങുന്ന  അധികാര ദാഹികളെ പുറത്താക്കും.  ഈജിപ്ത് ലോകത്തിനു തന്നെ അഭിമാനം ആകുന്ന ഒരു രാജ്യമായി മാറും." അത് പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ  കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.   രണ്ടായിരത്തി പതിനൊന്നിൽ ഞങ്ങൾ ഈജിപ്ത് സന്ദർശിച്ചപ്പോൾ ഞങ്ങളുടെ ഗൈഡ് ആയിരുന്നു സമീർ. ട്യൂണിഷ്യയിൽ നിന്നാരംഭിച്ച് അറബ് ലോകത്തെയാകെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവം... Continue Reading →

ചില തെറികൾ പറയാനുള്ളതാണ്…

ചന്ത പെണ്ണുങ്ങൾ സംസാരിക്കുന്നത് പോലെ സംസാരിക്കുന്ന പെണ്ണുങ്ങൾ എന്ന് വിജയ് പി നായർ എന്ന സങ്കിയെ തല്ലിയ സ്ത്രീകളെ കുറിച്ച് പിസി ജോർജ് പറഞ്ഞു കേട്ടതാണ് ഇന്നത്തെ ഏറ്റവും വലിയ തമാശ. അയാളെ തല്ലിയ  സമയത്ത് അവർ തെറി പറഞ്ഞുവത്രേ, പറയുന്നത്   വായെടുത്താൽ ഊളത്തരവും തെറിയും പറയുന്ന പിസി ജോർജ്. അങ്ങേരെ ജയിപ്പിച്ചു വിടുന്ന ആളുകളെ ഓർത്തു നാണം തോന്നുന്നു. പറയാൻ വന്നത് അതല്ല. ചന്ത പെണ്ണുങ്ങൾ എന്നത് ഒരു കുറച്ചിലായിട്ട് പിസി ജോർജിന് തോന്നാൻ... Continue Reading →

അമേരിക്കയിലെ കറുത്ത വർഗക്കാരും പോലീസും..

നിങ്ങൾ ചെയ്യാത്ത ഒരു കൊലപാതക കുറ്റത്തിന് നിങ്ങളെ പോലീസ് പിടിച്ചു എന്ന് കരുതുക. നിങ്ങൾക്ക് തീർച്ചയായും ദേഷ്യവും വേദനയും വരും. നിങ്ങൾ ഈ കൊലപാതകം നടക്കുന്ന സമയത്ത് വേറെ സ്ഥലത്തായിരുന്നു എന്ന് കാണിക്കുന്ന തെളിവുകൾ നിങ്ങൾ ഹാജരാക്കും. ഇങ്ങിനെ തെളിവുകൾ ഹാജരാക്കിയിട്ടും, നിങ്ങളെ കൊലപാതക സ്ഥലത്തു കണ്ടു എന്ന് വേറൊരു കൊടും കുറ്റവാളി പറഞ്ഞു എന്നത് കൊണ്ട് മാത്രം തെളിവുകൾ ഇല്ലാതിരുന്നിട്ടും കോടതി നിങ്ങളെ വധശിക്ഷയ്ക്ക് വിധിച്ചു എന്നും കരുതുക. നിങ്ങളുടെ ദേഷ്യം ഇരട്ടിക്കും. നിങ്ങൾക്ക് എതിരെ... Continue Reading →

BlackLivesMatter fraternity..

മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളുടെ പൗരത്വം തീരുമാനിക്കുന്ന ഇന്ത്യൻ പൗരത്വ ബില്ലിനെതിരെ ന്യൂ യോർക്കിൽ നടന്ന പ്രതിഷേധത്തിൽ പ്ലക്കാർഡുകളും ഉയർത്തി നിൽക്കുന്ന ഒരു ആഫ്രിക്കൻ അമേരിക്കൻ ദമ്പതികളെ കണ്ടു ഞാൻ അമ്പരന്നു. റോബിൻസൺ എന്നായിരുന്നു അദേഹത്തിന്റെ പേരെന്നാണ് ഓർമ. "നിങ്ങൾ ഏതെങ്കിലും ഇന്ത്യൻ കൂട്ടുകാരുടെ കൂടെ വന്നതാണോ?" ഞാൻ കൗതുകം മറച്ചു വച്ചില്ല. "അല്ല, ഞങ്ങൾ ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ബില്ലിനെ കുറിച്ച് കേട്ടറിഞ്ഞു അതിനെതിരെ പ്രതികരിക്കാൻ ഒരു വേദി കിട്ടിയപ്പോൾ വന്നതാണ്. വേറെ ആരുടെയും കൂടെ... Continue Reading →

കേരളത്തിൽ നടക്കുന്ന ഒരു നിശബ്ദ വിപ്ലവം.

നിങ്ങളിൽ പലർക്കും അറിയാവുന്ന പോലെ എന്റെ ബാപ്പ ഒരു ചുമട്ടു തൊഴിലാളി ആയിരുന്നു, നാലാം ക്ലാസ് ആയിരുന്നു വിദ്യാഭ്യാസം. ഉമ്മ സ്കൂളി ആദ്യമായി പോകുന്നത് എന്റെ ഇത്തയെ സ്കൂളിൽ ചേർക്കാനാണ്. ഇതെല്ലം കൊണ്ട് തന്നെ ഞാൻ എംസിഎ പഠിച്ച് ജോലി കിട്ടി അമേരിക്കയിൽ താമസിക്കുന്നു എന്നറിയുമ്പോൾ പലർക്കും അത്ഭുതമാണ്. ഞാൻ ഇങ്ങിനെ പഠിച്ച് നല്ല നിലയിൽ എത്തിയത് കൊണ്ട് എന്റെ കുടുംബത്തിൽ ഇനി വരുന്ന തലമുറ ഇതുപോലെ തന്നെ നല്ല വിദ്യാഭ്യാസം ലഭിച്ച് സർക്കാർ ജോലിയോ അല്ലെങ്കിൽ... Continue Reading →

കള്ളപ്പണം എങ്ങിനെ വെളുപ്പിക്കാം..

റെഡ് ക്രെസെന്റ് ലൈഫ് മിഷൻ പദ്ധതി വഴി കേരളത്തിൽ വീട് വെയ്ക്കുമ്പോൾ അവർ വേറെ ആളുകൾക്ക് കൈക്കൂലി കൊടുത്താൽ നമ്മൾക്ക് എന്താണ് എന്നൊരു ചോദ്യം ചിലർ ഉന്നയിച്ചു കേട്ടു. കള്ളപണം വെളുപ്പിക്കുന്നതിന്റെയും അന്താരാഷ്ട്ര സഹായത്തിൽ ഉള്ള കൈക്കൂലികളുടെയും ഉള്ളറകൾ അറിയാത്തവർക്ക് മാത്രമേ ഇങ്ങിനെ ചോദിയ്ക്കാൻ കഴിയൂ. ക്രിസ്ത്യൻ രാജ്യങ്ങൾ റെഡ് ക്രോസ്സ് എന്നും മുസ്ലിം രാജ്യങ്ങളിൽ റെഡ് ക്രെസെന്റ് എന്നും അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയും അഴിമതി മുക്തം ഒന്നുമല്ല. പല ചാരിറ്റികളും വലിയ... Continue Reading →

എന്താണ് പിണറായി വിജയൻറെ പ്രശ്നം.

എന്റെ ഇത്ത പത്താം ക്ലാസ് പാസ്സായപ്പോൾ എന്റെ ബാപ്പയുടെയും ഉമ്മയുടെയും കുടുംബത്തിൽ പത്താം ക്ലാസ് പാസ്സാകുന്ന വിരലിൽ എണ്ണാവുന്ന പെൺകുട്ടികൾ ഒരാൾ ആയിരുന്നു. പത്ത് കഴിഞ്ഞു കോളേജിൽ ചേരണം എന്നല്ലാതെ അതെങ്ങനെയാണ് ചെയേണ്ടത് എന്ന് വീട്ടിൽ ആർക്കും വലിയ പിടിയിലായിരുന്നു. സ്ഥലം എംഎൽഎ യോ എംപിയോ കോളേജിലേക്ക് ഒരു കത്ത് കൊടുത്താൽ അവിടെ അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ട് എന്ന് കേട്ട് എന്റെ ഉമ്മ അന്നത്തെ സ്ഥലം എംഎൽഎ ആയ ടി പി പീതാംബരൻ മാഷിനോട് (കോൺഗ്രസ് എസ്,... Continue Reading →

Blog at WordPress.com.

Up ↑