പ്രവാസം…

പ്രവാസം... മറ്റെല്ലാ പ്രവാസികളെയും പോലെ പെട്ടെന്ന് കുറച്ച് പൈസ ഉണ്ടാക്കി തിരിച്ച് നാട്ടിൽ പോയി സെറ്റിൽ ചെയ്യാൻ വേണ്ടിയാണ് ഞാനും പ്രവാസിയായത്. രണ്ടായിരമാണ്ടു  തുടങ്ങുന്നതിന് മുൻപ് ലോകത്തിലെ കമ്പ്യൂട്ടറുകളിൽ രണ്ടക്ക വർഷങ്ങൾ നാലക്കമായി മാറ്റുന്ന Y2K (Year 2000) പ്രോജെക്ട് ചെയ്താണ് ഇന്ത്യയിലെ IT കമ്പനികൾ ലോകത്തിലെ പല പ്രമുഖ കമ്പനികളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. ഞാൻ രണ്ടാം വർഷം  MCA ചെയ്യുന്ന 1995 ഓഗസ്റ്റ് മാസം പതിനഞ്ചിനാണ്‌ വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് വക ഇന്ത്യയിൽ... Continue Reading →

മുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ..

മുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ.. "നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത്?" എന്റെ അടുത്തു നിന്ന കറുത്ത് ഉയരം കൂടിയ ആൾ എന്നോട് ചോദിച്ചു. "**** എന്ന സ്വിസ് ബാങ്കിലാണ്"  "നിങ്ങൾ അവിടെ  ഡ്രൈവറോ ക്ലർക്കോ മറ്റോ ആണോ ?"  "അല്ല, ഞാൻ അവിടെ മാർക്കറ്റ് റിസ്ക് ഡിപ്പാർട്മെന്റിൽ ഒരു ഡയറ്കടറാണ്‌ ?" "പിന്നെയെന്തിനാണ് നിങ്ങൾ ഈ സമരത്തിൽ പങ്കെടുക്കുന്നത്? ഈ സമരം തന്നെ നിങ്ങളെപോലെയുന്നവർക്കെതിരെയല്ലേ?" "ഞാൻ എന്റെ ബാപ്പയ്ക്ക് വേണ്ടിയാണിവിടെ നില്ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒരു... Continue Reading →

ഒരു നഗ്ന ബീച്ചിൽ പോയ മലയാളി യുവാവിന്റെ ഞെട്ടിക്കുന്ന അനുഭവം… :)

നിങ്ങൾ ഒരു തുണിയും ഇല്ലാതെ ഒരു പൊതു സ്ഥലത്തു നടന്നിട്ടുണ്ടോ? ഞാൻ നടന്നിട്ടുണ്ട്. അമേരിക്കയിൽ വന്നയിടയ്ക്ക് ഒരു ഇന്ത്യൻ സുഹൃത്തിൽ നിന്നാണ് ന്യൂ ജേഴ്സിയിലെ ന്യൂഡ് ബീച്ചിനെ കുറിച്ചറിഞ്ഞത്.  ക്ലോത്തിങ് ഓപ്ഷണൽ ആണ്, എന്ന് വച്ചാൽ നിങ്ങൾക്ക് വേണമെങ്കിൽ തുണി ഉടുത്തു നടക്കാം, തുണി ഇല്ലാതെ നടക്കുന്ന തരുണീ മണികളെ വായിൽ നോക്കുകയും ചെയ്യാം. അറിഞ്ഞപ്പോൾ മനസ്സിൽ ലഡു പൊട്ടി. അറിഞ്ഞതിന്റെ അടുത്ത ശനിയാഴ്ച തന്നെ അങ്ങോട്ട് വച്ച് പിടിച്ചു. പോകുമ്പോൾ എന്റെ മനസ്സിൽ കുറച്ച് ആശങ്കകളും... Continue Reading →

നിങ്ങളുടെ കുട്ടികളോട് നിങ്ങൾ സംസാരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയത്തെ കുറിച്ച്…

"എനിക്കന്നു പതിനെട്ട് വയസായിരുന്നു വൈരമുത്തുവുമായി ഒരു പ്രോജെക്ടിനെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹത്തിന്റെ കോടമ്പാക്കത്തെ ഓഫീസിൽ ഞാൻ പോയത്. മഹാനായ കവിയും , ദേശീയ അവാർഡ് ജേതാവും , തമിഴ് ഇതിഹാസവുമായ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാൻ അവസാനം കിട്ടിയതിൽ എനിക്കഭിമാനമായിരുന്നു. പക്ഷെ അയാൾ വരികൾ വിശദീകരിക്കാൻ എന്ന വ്യാജേന, എന്നെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വച്ചു. എന്ത് ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. ഞാൻ വിറച്ച് വിറച്ച് അദ്ദേഹത്തിന്റെ പിടി വിടീച്ച് എന്റെ വീട്ടിലേക്ക് ഓടിപോയി. ഒറ്റക്കിരുന്ന് ആരോട് എന്ത് പറയണമെന്നറിയാതെ കരഞ്ഞു.... Continue Reading →

#Metoo #HowIWillChange

"കഴുവേറീടെ മോനെ..." എന്നൊരു തെറിയോടെ ആണ് എന്റെ മുഖത്ത് അടി വീണത്. ഓർക്കാപ്പുറത്തുള്ള അടിയായിരുന്നു. നല്ല തഴമ്പുള്ള കൈ എന്റെ ഇടത് കവിളിൽ നല്ല ശക്‌തിയിൽ വന്ന് വീണു. കണ്ണടയുടെ കാലുകൾ വളഞ്ഞു, ഒരു ചില്ല് തെറിച്ച് താഴെപ്പോയി. ഒന്നും പറയാൻ ആയ അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ജീവിതത്തിലെ ഏറ്റവും നാണംകെട്ട ഒരു നിമിഷം ആയിരുന്നു അത്. എതിരെ വരുന്ന KSRTC ബസിന്റെ അടിയിലേക്ക് എടുത്തു ചാടിയാലോ എന്നുവരെ ഞാൻ ആലോചിച്ചു. "നീ എവിടെ ഉള്ളതാടാ" ചുറ്റും... Continue Reading →

ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ ജാതി…..

"ഇക്കാലത്ത് ആരും ജാതി ഒന്നും നോക്കില്ല നസീർ, നിനക്ക് വെറുതെ തോന്നുന്നതാണ്" ജാതിസ്പിരിറ്റ് മൂലം, വിവാഹം കഴിഞ്ഞ് 18 വർഷം കഴിഞ്ഞിട്ടും, എന്റെ ഭാര്യാസഹോദരീഭർത്താവ് എന്നെ കാണുകയോ അവരുടെ വീട്ടിൽ കയറ്റുകയോ ചെയ്യില്ല  എന്ന് എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടി ആണിത്. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നാം തീയതി രഞ്ജൻ ഗൊഗോയി ഇന്ത്യൻ ചീഫ് ജസ്റ്റിസ് ആയപ്പോൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്താണെന്ന് അറിയാമോ? അദ്ധേഹത്തിന്റെ ജാതി. സംശയം ഉണ്ടെങ്കിൽ ഗൂഗിളിൽ പോയി... Continue Reading →

പശുവിന്റെ രാഷ്ട്രീയവും കോഗ്നിറ്റീവ് ബയാസുകളും …

"നിങ്ങൾ എനിക്ക് മാപ്പ് തരണം, എന്റെ അറിവില്ലായ്മ കൊണ്ട് പറ്റിപോയതാണ്, ഞാൻ എന്റെ സുഹൃത്തായ  ഒരു ശാസ്ത്രജ്ഞനും ആയി സംസാരിച്ച കാര്യം തെറ്റാണെന്നു അറിയാതെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്" സാമി ഉദിത് ചൈതന്യ കൈകൾ കൂപ്പി തല കുനിച്ചിട്ട് പറഞ്ഞു. ന്യൂ ജേഴ്സിയിലെ ഒരു ഹൈന്ദവ സംഘട സംഘടിപ്പിച്ച സ്വാമി ഉദിത് ചൈതന്യയുടെ  രാമായണ പ്രഭാഷണം കേൾക്കാൻ പോയതായിരുന്നു ഞാൻ. സ്വാമി ഉദിത് ചൈതന്യ ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ ഇന്ത്യൻ പശുക്കളുടെ കൊമ്പുകൾക്ക് റേഡിയോ ആക്ടിവിറ്റി... Continue Reading →

96…

"കല്യാണമണ്ഡപത്തിൽ താലികെട്ടാൻ കഴുത്തു നീട്ടികൊടുക്കുന്ന വരെ നീ വരും എന്ന് ഞാൻ പ്രതീക്ഷിച്ചു. സിനിമകളിൽ കാണുന്ന പോലെ, ജാനകി എന്ന് വിളിച്ച് ഓടിവന്ന്  എന്നെ വിളിച്ചിറക്കി കൊണ്ടുപോകുമെന്ന്... വിളിച്ചാൽ ഞാൻ നിന്റെ കൂടെ ഓടിവന്നേനെ..." വർഷങ്ങൾ കഴിഞ്ഞു കണ്ട കാമുകനോട് കാമുകി പറയുന്ന സംഭാഷണം ആണ്. ഇപ്പോൾ പലരും വളരെ അധികം റിവ്യൂ എഴുതിക്കഴിഞ്ഞ 96 എന്ന തമിഴ് സിനിമയിൽ, നായകനായ റാമിനോട്, ജാനകി പറയുന്നത്. "ഞാൻ വന്നിരുന്നു ജാനകി, നീ നീലനിറമുള്ള പട്ടുസാരി ഉടുത്ത് സുന്ദരിയായി... Continue Reading →

പ്രണയത്തിന് എന്ത് വില … #metoo

#metoo "എന്റെ മോളെവിടെ?" വാതിൽക്കൽ നിന്ന മധ്യവയസ്കൻ ഞങ്ങളോട് ചോദിച്ചു. ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന് വാതിൽ തുറന്ന ഞങ്ങൾക്ക് ആദ്യം ഒന്നും മനസിലായില്ല.. 1997-ൽ കോളേജിൽ നിന്ന് ക്യാമ്പസ് ഇന്റർവ്യൂ വഴി സാപ് ലാബ്സിൽ ജോലി കിട്ടി, ബാംഗ്ലൂരിൽ ആർ ടി നഗറിൽ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഞാൻ. കൂടെ ശരത്, ഫിലിപ് , ശ്യാം എന്നീ കൂട്ടുകാരും. ബാംഗ്ലൂരിലെ സുന്ദരിമാരെ നോക്കി വെള്ളമിറക്കാറുണ്ടെങ്കിലും നേരെ പോയി മുട്ടാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട്, ബാംഗ്ലൂരിൽ പഠിക്കുന്ന... Continue Reading →

പുതിയ പാഠങ്ങൾ ..

അന്നയും റസൂലും എന്ന ചലച്ചിത്രം  ടീവീ യിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് വളരെ ഇഷ്ടപെട്ട ചിത്രങ്ങളിൽ ഒന്നാണത്. ഒന്നാമത് അന്നയുടെ പിറകിൽ റസൂൽ നടക്കുന്ന പോലെ ഞാനും ചില പെൺകുട്ടികളുടെ പിറകെ നടന്നിട്ടുണ്ട്, രണ്ടാമത്, ചിത്രത്തിൽ കാണിക്കുന്ന മട്ടാഞ്ചേരിയുടെ ഹൃദയ ഭാഗത്ത് ആണ് ഞാൻ ജനിച്ചത്. വൈപ്പിനിൽ കൂട്ടുകാരുള്ളത് കൊണ്ട് അന്നയുടെ വീടിന്റെ പരിസരവും എനിക്ക് നല്ല നിശ്ചയം. ഗോശ്രീ പാലം വരുന്നതിനു മുൻപ് വൈപ്പിനിൽ നിന്ന് ബോട്ടിൽ കയറി  എറണാകുളത്തേക്ക് പോയി വരുന്ന അനേകം സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു.... Continue Reading →

Blog at WordPress.com.

Up ↑