ആർഎസ്എസ് ഉയർത്താത്ത ഇന്ത്യൻ പതാക

ഈ റിപ്പബ്ലിക്ക് ദിനത്തിൽ കണ്ട ഏറ്റവും നല്ല കാഴ്ച മുസ്ലിങ്ങൾ ദേശീയ പതാക ഉയർത്തി ദേശീയഗാനം പാടുന്നത് കണ്ടതാണെന്ന് സെൻകുമാറും , മറ്റു ചില സങ്കികളും. സെൻകുമാറിന് യഥാർത്ഥത്തിൽ സ്ഖലിക്കേണ്ടത് ബിജെപിയും ആർഎസ്എസും ദേശീയ പതാക ഉയർത്തി കാണുമ്പോഴാണ്, കാരണം 2002 വരെ ആർഎസ്എസ് സ്ഥിരമായി ദേശീയ പതാക ഉയർത്തിയിരുന്നില്ല, ഇന്ത്യൻ ദേശീയപതാകയെ അംഗീകരിച്ചിരുന്നില്ല. അതിനു മുൻപ് രണ്ടേ രണ്ടു പ്രാവശ്യം മാത്രമേ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അവർ നമ്മുടെ ദേശീയ പതാക ഉയർത്തിയിട്ടുള്ളൂ.

അതിനു പറയുന്ന കാരണമാണ് രസകരം. നമ്മുടെ പതാകയിൽ മൂന്ന് നിറങ്ങൾ ഉണ്ടത്രേ, മൂന്ന് ഒരു നിർഭാഗ്യ അക്കമായത് കൊണ്ട് ഇന്ത്യൻ ദേശീയ പതാക ആളുകൾക്ക് മാനസിക വിഭ്രാന്തി ഉണ്ടാക്കുമെന്ന്. ഇവിടെ ജീവിക്കുന്ന എല്ലാ ഇന്ത്യയ്ക്കാർക്കും രാജ്യ സ്നേഹം ഉണർത്തുന്ന ദേശീയ പതാകയെ കുറിച്ച് ഗോൾവാക്കറും, ഹെഡ്ഗേവാറും മറ്റും അവരുടെ മുഖപത്രമായ ഓർഗനൈസറിൽ പറഞ്ഞ കാര്യങ്ങളാണ്.

യഥാർത്ഥ കാരണം മതമാണ്. മൂന്നു നിറങ്ങൾ മൂന്നു മതങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് അവർ ധരിച്ചു വച്ചിരിക്കുന്നത്. കാവി ഹിന്ദുവിനെയും, വെള്ള ക്രിസ്ത്യാനിയെയും പച്ച മുസ്ലിമിനെയും, അതുകൊണ്ട് എല്ലാ നിറങ്ങളും ഒരേ പ്രാധ്യാന്യം കൊടുക്കുന്ന പതാക അവർക്ക് അംഗീകരിക്കാം പറ്റില്ല എന്ന്. യഥാർത്ഥത്തിൽ നമ്മൾ ദേശീയപതാകയിലെ കാവി ധൈര്യത്തേയും, വെള്ള സമാധാനത്തെയും, പച്ച ഫലപുഷ്ടിയേയും സൂചിപ്പിക്കുന്ന നിറങ്ങളാണ്. ആർഎസ്എസ് ന്റെ ലോജിക് അനുസരിച്ച് ഹിന്ദുക്കൾ മാത്രമുള്ള ഇന്ത്യയുടെ പതാക നടുക്ക് കീറിയ ഒരു കാവി കോണകമാണ്. അവരതിനെ ഭഗ്വദ്വാജ്‌ എന്നൊക്കെ വിളിക്കുമെന്ന് മാത്രം.

2002 വരെ പതാക ഉയർത്തുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു എന്ന മുടന്തൻ ന്യായങ്ങളാണ് സങ്കികൾ ഇപ്പോൾ പറഞ്ഞു കൊണ്ട് നടക്കുന്നത്, എന്നാൽ നീണ്ട 52 വർഷങ്ങൾക്ക് ശേഷം ആർഎസ്എസ് ഇന്ത്യൻ പതാക ഉയർത്താൻ തുടങ്ങിയതിന് പിന്നിൽ 2001 ലെ റിപ്പബ്ലിക്ക് ദിനത്തിൽ Rashtrapremi Yuwa Dal എന്ന സംഘടനയിലെ യുവാക്കൾ കൊടുത്ത ഒരു പണിയാണ്. അവർ ആർഎസ്എസ് ആസ്ഥാനത്തെ നുഴഞ്ഞു കയറി അതിനു മുകളിൽ ഇന്ത്യൻ പതാക ഉയർത്തി. ആ നാണക്കേട് മാറ്റാനും ദേശീയ പ്രസ്ഥാനം എന്ന രീതിയിൽ മുഖം മിനുക്കാനുമാണ് പിന്നീട് ആർഎസ്എസ് എല്ലാ വർഷവും പതാക ഉയർത്താൻ തുടങ്ങിയത്. ആർഎസ്എസ് പക്ഷേ ഇൗ യുവാക്കൾക്ക് എതിരെ കേസ് കൊടുത്തു. അവരെ നീണ്ട 12 വർഷങ്ങൾക്ക് ശേഷം 2013 ൽ മാത്രമാണ് കുറ്റവിമുക്തരാക്കിയത്. ഓർക്കുക നമ്മുടെ ദേശീയ പതാക ഉയർത്തിയതിന് ആർഎസ്എസ് നിയമപോരാട്ടം നടത്തിയത് 12 വർഷങ്ങൾ.

വരാനിരിക്കുന്നതിന്റെ ഒരു സാമ്പിൾ ഇവിടെ അമേരിക്കയിൽ എന്റെ വീടിന്റെ അയല്പക്കത്ത് നടന്നു. ഇവിടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, റിപ്ലബിക് ദിനം ഒക്കെ വരുമ്പോൾ ഞങ്ങൾ അമേരിക്കൻ കൊടിയും ഇന്ത്യൻ കൊടിയും അടുത്തടുത്തായി ഉയർത്തും. പക്ഷെ ആർഎസ്എസ് അനുഭാവിയായ എന്റെ അയൽക്കാരൻ ഇത്തവണ ഉയർത്തിയത് അമേരിക്കൻ പതാകയുവും, ഇന്ത്യൻ ദേശീയ പതാകയ്ക്ക് പകരം ആർഎസ്എസ് വിഭാവനം ചെയ്ത കാവി കോണകവുമാണ്. ഇന്ത്യയിലെ ഭരണഘടനയും, മതനിരപേക്ഷതയും പൊളിച്ചെഴുതിയതിന് ശേഷം ആർഎസ്എസ് ചെയ്യാൻ പോകുന്നത് നമ്മുടെ ദേശീയ ചിന്ഹങ്ങളെ മാറ്റിമറിക്കലാണ്, അതിൽ ആദ്യത്തേത് നമ്മുടെ ദേശീയ പതാക തന്നെയായിരിക്കും എന്നാണെന്റെ പേടി.

സ്വാതന്ത്ര്യ സമരത്തിന്റെ ഏഴയലത്തു വരാതെ , അതിനെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സെൻകുമാറിനെ പോലുള്ളവർക്കെന്ത് ദേശീയ പതാക, എന്ത് ദേശീയ ഗാനം, വെട്ടു പോത്തിനെന്തു ഏത്തവാഴ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: