തിളച്ച വെള്ളത്തിലെ തവളകൾ.

വളരെ പതുക്കെ ഒരു സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് പറയാൻ ഉപയോഗിക്കുന്ന ഒരു കഥയാണ് തിളച്ച വെള്ളത്തിലെ തവളയുടെ കഥ. മനുഷ്യരെ പോലെ സ്ഥിരോഷ്‌മാവുള്ളവയല്ല തവളകൾ. പുറത്തുള്ള ഊഷ്മാവിനനുസരിച്ച് തവളകളുടെ ശരീരോഷ്മാവ് മാറിക്കൊണ്ടിരിക്കും. അങ്ങിനെയാണെങ്കിൽ ഒരു പാത്രത്തിൽ സാധാരണ ഊഷ്മാവിലുള്ള കുറച്ചു വെള്ളത്തിൽ ഒരു തവളയെ ഇട്ടാൽ, കുറച്ച് സമയത്തിനുള്ളിൽ തവളയുടെ ശരീര ഊഷ്മാവ് ഈ വെള്ളത്തിന്റേതിന് തുല്യമായി മാറും. എന്നിട്ട് ഈ വെള്ളം ഒരു ഗ്യാസ് സ്റ്റോവിനു മുകളിൽ വച്ച് വളരെ വളരെ പതുക്കെ ചൂടാക്കുക... Continue Reading →

വരാന്ത : മലയാള ഭാഷയുടെ പോർട്ടുഗീസ് വേരുകൾ

പത്തു വർഷത്തിലേറെ ഒരുമിച്ചു ജോലി ചെയ്തിരുന്ന കാതറീന ജോലി അവസാനിപ്പിച്ച് പോകുന്ന ദിവസമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. യാത്ര പറഞ്ഞു കൊണ്ട് അയച്ച ഈമെയിലിൽ കാതറീൻ പറഞ്ഞു. "ഞാൻ എന്റെ ജന്മനാടായ പോർട്ടുഗലിലേക്ക് തിരിച്ചു പോവുകയാണ്. അവിടെ ഞങ്ങൾ കുറച്ചു ഹോം സ്റ്റേകൾ തുടങ്ങിയിട്ടുണ്ട്. ആ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഇനി തീരുമാനം. വരാന്ത എന്നാണ് ഞങ്ങൾ ഞങ്ങളുടെ ഹോം സ്റ്റേയ്ക്ക് പേരിട്ടിരിക്കുന്നത്. സമയം കിട്ടുമ്പോൾ പോർട്ടുഗൽ സന്ദർശിക്കാൻ വരികയാണെങ്കിൽ വരാന്തയിൽ താമസിക്കാം." അതിനു ഞാൻ ഇങ്ങിനെ... Continue Reading →

കുതിരകളുടെ ദൈവം..

"കുതിരകൾക്ക് ദൈവമുണ്ടായിരുന്നുവെങ്കിൽ അവ കുതിരകളെ പോലെയിരിക്കുകയും, കുതിരകളെ പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുമായിരുന്നു" : Xenophanes ന്യൂ യോർക്കിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ ഒരു കോസ്മിക് നടപ്പാതയുണ്ട്. പ്രപഞ്ചം ഉണ്ടായിട്ടെത്ര നാളായി എന്ന് ആളുകൾക്ക് എളുപ്പം മനസിലാക്കാൻ വേണ്ടി ഉണ്ടാക്കിയ 360 അടി നീളമുള്ള ഒരു പാതയാണത്. ഈ പാത തുടങ്ങുന്ന ഭാഗം നമ്മുടെ പ്രപഞ്ചം ഉണ്ടായ 13 ബില്യൺ അഥവാ 1300 കോടി വർഷങ്ങൾക്ക് മുൻപുള്ള നിമിഷം പ്രതിനിധീകരിക്കുന്നു. അവിടെ നിന്ന് നമ്മൾ... Continue Reading →

ചെറുപ്പത്തിൽ പൂമ്പാറ്റയിലും ബാലരമയിലും അമർ ചിത്രകഥയിലും ഒക്കെ വന്ന സചിത്ര കഥകളിലൂടെ ആണ് രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങൾ കുറിച്ചും കാളിദാസന്റെ ശാകുന്തളം പോലുള്ള കാവ്യങ്ങളെ കുറിച്ചുമെല്ലാം ഞാൻ ആദ്യമായി കേൾക്കുന്നത്. അന്നത്തെ സചിത്ര കഥകളിൽ മുനി കന്യകമാരെ മരവുരി ധരിച്ച് അർദ്ധനഗ്‌നരായാണ് ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് രാമായണം , മഹാഭാരതം എന്നിവ ടിവി സീരിസ് ആയപ്പോഴും പെണ്ണുങ്ങളുടെ വേഷം ഏതാണ്ട് ഇതേ പോലെ തന്നെ. ബഹുവർണ സാരികൾ,മുലക്കച്ചകൾ, ആവശ്യത്തിന് ശരീരം കാണിക്കുന്ന വസ്ത്രധാരണം. (പീറ്റർ ബ്രൂക്കിന്റെ മഹാഭാരതത്തിൽ... Continue Reading →

ഖുർആൻ ഒരു വിശുദ്ധ ഗ്രന്ഥമല്ല…

ഖുർആൻ ഒരു വിശുദ്ധ ഗ്രന്ഥം ആണെന്ന് പറയുന്നതും, അത് വളരെ അധികം ആളുകൾ വിശുദ്ധ ഗ്രന്ഥമാണെന്ന് വിശ്വസിക്കുന്ന ഒരു പുസ്തകമാണെന്ന് പറയുന്നതും വളരെ വ്യത്യാസപ്പെട്ട രണ്ടു കാര്യങ്ങളാണ്. എന്നെ പോലെ  ഒരു യുക്തിവാദിയെ സംബന്ധിച്ചിടത്തോളം കാലം മാറിയിട്ടും പുതുക്കപ്പെടാത്ത ഒരു പഴയ പുസ്തകം മാത്രമാണിത്, ആധുനിക ജനാധിപത്യ ലോകത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ സ്ത്രീവിരുദ്ധവും, ശാസ്ത്രവിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമായ ഒരു പുസ്തകം കൂടിയാണത്. ഖുർആൻ അതേപോലെ തന്നെ പിന്തുടരേണ്ട  ദൈവ വചനമാണോ അതോ മനുഷ്യർ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച്... Continue Reading →

ശ്രീധന്യ IAS

ഞാൻ താമസിക്കുന്ന ടൗണിൽ നിന്ന് ഏതാണ്ട് നാൽപതു മിനിറ്റ് കാറിനു പോയാൽ ലോകപ്രശസ്തമായ പ്രിൻസ്ടൺ സർവ്വകലാശാലയിലെത്താം. ഐൻസ്റ്റീൻ പഠിപ്പിച്ച , ഫിസിക്സ് പഠനത്തിന് പേരുകേട്ട, "Thinking fast and slow" എന്ന വിഖ്യാതമായ പുസ്തകം എഴുതിയ, ഇക്കണോമിക്‌സിൽ നോബൽ കിട്ടിയ  ഡാനിയേൽ കാനിമൻ ഇപ്പോഴും മനഃശാസ്ത്രം പഠിപ്പിക്കുന്ന , ഐവി ലീഗ് സർവകാലാശാലയായ ഇവിടെ പ്രവേശനം നേടുക വളരെ കഠിനമാണ്. പക്ഷെ ഈ യൂണിവേഴ്സിറ്റി അടിമത്വത്തിനു ചൂട്ടു പിടിച്ചതിനും , കറുത്ത വർഗ്ഗക്കാരായ വിദ്യാർത്ഥികളോട് വിവേചനം കാണിച്ചതിനും... Continue Reading →

വെള്ളപ്പൊക്കവും സംസ്ഥാനങ്ങൾക്ക് ഉള്ള കേന്ദ്ര സഹായവും

വിവാഹതിരായ രണ്ട് മക്കളും അവരുടെ കുടുംബങ്ങളും അവരുടെ അച്ഛനുമമ്മയും ഉള്ള  ഒരു കൂട്ടുകുടുംബം സങ്കൽപ്പിക്കുക. രണ്ട് മക്കളും അവർക്ക് കിട്ടുന്ന ശമ്പളം അച്ഛനെ ഏൽപ്പിക്കും. എല്ലാ മാസത്തിന്റെയും തുടക്കത്തിൽ അച്ഛൻ രണ്ടു മക്കൾക്കുമായി ഈ ശമ്പളങ്ങളിൽ നിന്ന് ഒരു തുക കൈമാറും എന്നും കരുതുക. രണ്ട് മക്കൾക്കും ഒരേ ശമ്പളം കിട്ടുകയും, രണ്ടുപേരുടെ കുടുംബങ്ങൾക്കും ഒരേ ആവശ്യം ഉള്ളതുമായ ഒരു കൂട്ടുകുടുംബത്തിൽ  അവർക്കുള്ള തുക തുല്യമായി വീതിച്ചു നൽകിയാൽ മതിയാകും. പക്ഷെ ഒരു മകൻ/മകൾ വേണ്ട സമയത്ത്... Continue Reading →

ഒരു നീല ബിന്ദു മാത്രമാണ് ഭൂമി..

1990 ഫെബ്രുവരി ഒന്നിന് വോയേജർ ഒന്ന് നമ്മുടെ സൗരയൂഥത്തിന് പുറത്തേക്കു പോകുന്ന നിമിഷത്തിൽ, പ്രശസ്ത ശാസ്ത്രജ്ഞൻ കാൾ സാഗൻ വോയേജറുടെ കാമറ ഭൂമിയിലേക്ക് തിരിച്ചു വച്ചെടുത്ത ഒരു ചിത്രമാണിത്. വിളറിയ നീല പൊട്ട് (pale blue dot ) എന്ന് പ്രശസ്തമായ ചിത്രം. ഏതാണ്ട് 600 കോടി കിലോമീറ്ററുകൾക്ക് അപ്പുറം നിന്ന് നോക്കുമ്പോൾ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ചെറിയ നീല കുത്ത് മാത്രമാണ് നമ്മുടെ ഈ ഗ്രഹം.  അതിനെകുറിച്ച് കാൾ സാഗൻ പിന്നീട് ഇങ്ങിനെ എഴുതി.... Continue Reading →

നിങ്ങളെ ആരെങ്കിലും നിങ്ങളറിയാതെ കൊന്ന അനുഭവം ഉണ്ടായിട്ടുണ്ടോ?

"നിനക്ക് മാത്രമെന്താണ് ഇത്രയും മാത്രം അനുഭവങ്ങൾ. ഇനി എഴുതാൻ വേണ്ടി ചില കാര്യങ്ങൾ നീ ഭാവനയിൽ  നിന്ന് എടുത്തിടുകയാണോ?" കൂട്ടുകാരന്റെ ചോദ്യമാണ്. സത്യം പറഞ്ഞാൽ എന്റെ അനുഭവങ്ങളിൽ പലതും പബ്ലിക് ആയി എഴുതാൻ കഴിയാത്തവയാണ്. പൗലോ കൊയ്‌ലോ പറഞ്ഞ പോലെ നമുക്ക് എല്ലാവർക്കും പബ്ലിക്, പ്രൈവറ്റ് , സീക്രെട്ട്‌ എന്നിങ്ങനെ മൂന്നു ജീവിതങ്ങളുണ്ട്. പൊതു ജീവിതം എല്ലാവരും അറിയുമ്പോൾ, പേർസണൽ ജീവിതം കുടുംബത്തിൽ ഉളളവർ മാത്രം അറിയുന്നതും രഹസ്യ ജീവിതവും  ഫാന്റസികളും നമ്മളുടെ ഉള്ളിൽ മാത്രം നിൽക്കുന്നതും... Continue Reading →

അപകർഷതാബോധം..

ചെറുപ്പത്തിൽ എന്റെ മൂക്കിന്റെ വലതുഭാഗത്ത് ഒരു വലിയ കറുത്ത മറുകുണ്ടായിരുന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം എനിക്ക് പരിചയമില്ലാത്ത എല്ലാവരും എന്റെ മറുകിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് കരുതുന്നത്ര അപകർഷതാബോധത്തിലൂടെയാണ് 23 വയസുവരെ ജീവിച്ചത്. പെൺകുട്ടികളുടെ അടുത്ത് പോലും പോകാൻ ഇൗ പ്രശ്നം സമ്മതിച്ചിട്ടില്ല. പക്ഷേ ചിലർ ഇങ്ങോട്ട് വന്നു സംസാരിക്കുകയും പ്രണയലേഖനങ്ങൾ തരികയും ചെയ്തപ്പോളാണ് ഇതെന്റെ മനസ്സിൽ ഞാൻ മാത്രം കരുതിയിരുന്ന ഒരു പ്രശ്നമാണെന്നെനിക്ക്‌ മനസ്സിലായത്. MCA രണ്ടാം വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെന്റിൽ... Continue Reading →

Blog at WordPress.com.

Up ↑