"കല്യാണമണ്ഡപത്തിൽ താലികെട്ടാൻ കഴുത്തു നീട്ടികൊടുക്കുന്ന വരെ നീ വരും എന്ന് ഞാൻ പ്രതീക്ഷിച്ചു. സിനിമകളിൽ കാണുന്ന പോലെ, ജാനകി എന്ന് വിളിച്ച് ഓടിവന്ന് എന്നെ വിളിച്ചിറക്കി കൊണ്ടുപോകുമെന്ന്... വിളിച്ചാൽ ഞാൻ നിന്റെ കൂടെ ഓടിവന്നേനെ..." വർഷങ്ങൾ കഴിഞ്ഞു കണ്ട കാമുകനോട് കാമുകി പറയുന്ന സംഭാഷണം ആണ്. ഇപ്പോൾ പലരും വളരെ അധികം റിവ്യൂ എഴുതിക്കഴിഞ്ഞ 96 എന്ന തമിഴ് സിനിമയിൽ, നായകനായ റാമിനോട്, ജാനകി പറയുന്നത്. "ഞാൻ വന്നിരുന്നു ജാനകി, നീ നീലനിറമുള്ള പട്ടുസാരി ഉടുത്ത് സുന്ദരിയായി... Continue Reading →