"കല്യാണമണ്ഡപത്തിൽ താലികെട്ടാൻ കഴുത്തു നീട്ടികൊടുക്കുന്ന വരെ നീ വരും എന്ന് ഞാൻ പ്രതീക്ഷിച്ചു. സിനിമകളിൽ കാണുന്ന പോലെ, ജാനകി എന്ന് വിളിച്ച് ഓടിവന്ന് എന്നെ വിളിച്ചിറക്കി കൊണ്ടുപോകുമെന്ന്... വിളിച്ചാൽ ഞാൻ നിന്റെ കൂടെ ഓടിവന്നേനെ..." വർഷങ്ങൾ കഴിഞ്ഞു കണ്ട കാമുകനോട് കാമുകി പറയുന്ന സംഭാഷണം ആണ്. ഇപ്പോൾ പലരും വളരെ അധികം റിവ്യൂ എഴുതിക്കഴിഞ്ഞ 96 എന്ന തമിഴ് സിനിമയിൽ, നായകനായ റാമിനോട്, ജാനകി പറയുന്നത്. "ഞാൻ വന്നിരുന്നു ജാനകി, നീ നീലനിറമുള്ള പട്ടുസാരി ഉടുത്ത് സുന്ദരിയായി... Continue Reading →
പുതിയ പാഠങ്ങൾ ..
അന്നയും റസൂലും എന്ന ചലച്ചിത്രം ടീവീ യിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് വളരെ ഇഷ്ടപെട്ട ചിത്രങ്ങളിൽ ഒന്നാണത്. ഒന്നാമത് അന്നയുടെ പിറകിൽ റസൂൽ നടക്കുന്ന പോലെ ഞാനും ചില പെൺകുട്ടികളുടെ പിറകെ നടന്നിട്ടുണ്ട്, രണ്ടാമത്, ചിത്രത്തിൽ കാണിക്കുന്ന മട്ടാഞ്ചേരിയുടെ ഹൃദയ ഭാഗത്ത് ആണ് ഞാൻ ജനിച്ചത്. വൈപ്പിനിൽ കൂട്ടുകാരുള്ളത് കൊണ്ട് അന്നയുടെ വീടിന്റെ പരിസരവും എനിക്ക് നല്ല നിശ്ചയം. ഗോശ്രീ പാലം വരുന്നതിനു മുൻപ് വൈപ്പിനിൽ നിന്ന് ബോട്ടിൽ കയറി എറണാകുളത്തേക്ക് പോയി വരുന്ന അനേകം സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു.... Continue Reading →