അമേരിക്കയിൽ ഇരുന്നു മുതലാളിത്തത്തെ വിമർശിക്കുമ്പോൾ..

"ഒരു മുതലാളിത്ത രാജ്യത്ത് ഇരുന്ന് മുതലാളിത്തത്തെ വിമർശിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം. നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് ആണെങ്കിൽ കേരളത്തിൽ ജോലി ചെയ്താൽ പോരെ എന്തിനാണ് മുതലാളിത്ത രാജ്യമായ അമേരിക്കയിൽ പോയി സുഖമായി ജീവിക്കുന്നത്" ഞാൻ മുതലാളിത്തത്തിന്റെ പ്രശ്നങ്ങളെ കുറിച്ചോ സാമ്പത്തിക അസമത്വങ്ങളെ കുറിച്ചോ എഴുതുമ്പോൾ പലരും കമെന്റുകളിൽ ചൂണ്ടികാണിക്കാറുള്ള ഒരു കാര്യമാണിത്. എന്റെ യുക്തിവാദികളുടെ പരിണാമ ഘട്ടങ്ങളെ കുറിച്ചുള്ള പോസ്റ്റിനു ശേഷം രവിചന്ദ്രന്റെ ഒരു അനുയായിയും ഇത് ചോദിച്ചു കണ്ടിരുന്നു. നമ്മളിൽ പലരും ,... Continue Reading →

എന്താണ് രാഷ്ട്രീയം? 

മലയാളികളിൽ പലരും ധരിച്ചു വച്ചിരിക്കുന്നത് ഒരു നിയോജകമണ്ഡലത്തിലെ കല്യാണങ്ങളിലും , മരണങ്ങളിലും പങ്കെടുക്കുന്ന രാഷ്ട്രീയക്കാരാണ് നല്ല രാഷ്ട്രീയക്കാർ എന്നാണ്. അല്ലെങ്കിൽ അധികാരത്തിൽ ഇരിക്കുമ്പോൾ ജനസമ്പർക്ക പരിപാടികൾ നടത്തി ആളുകൾക്ക്  നേരിട്ട് ധനസഹായം നൽകുന്നവർ. പക്ഷെ യഥാർത്ഥത്തിൽ  രാഷ്ട്രീയം ഇതല്ല, ഇത് ശരിയായ രാഷ്ട്രീയവുമല്ല. കാരണം ഒരു ജനാധിപത്യത്തിൽ ജനങ്ങളാണ് യഥാർത്ഥ അധികാരികൾ. അവരുടെ അധികാരവും അവരുടെ സമ്പത്തും, ജനങ്ങൾക്ക് അവകാശപ്പെട്ട രാജ്യത്തിൻറെ വിഭവങ്ങളും അവരുടെ നന്മയ്ക്ക് വേണ്ടി എങ്ങിനെ വിനിയോഗിക്കണം എന്ന് ദീര്ഘദൃഷ്ടിയോടെ ചെയ്യുകയും അതിനു വേണ്ടി... Continue Reading →

ജപ്പാനിലെ അമേരിക്കയുടെ അറ്റംബോബ് പരീക്ഷണം

1945 ൽ ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും അമേരിക്ക ആറ്റം ബോംബ് ഇടുകയും അതോടെ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയൂം ചെയ്തു എന്നാണ് നമ്മൾക്കു പലരും സ്കൂൾ ചരിത്ര പുസ്തകങ്ങളിൽ പഠിച്ചിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ജപ്പാനും ജർമനിയും പരാജയത്തിന്റെ പടുകുഴിയിൽ വീണു കിടക്കുന്ന സമയത്ത് തങ്ങൾ നിർമിച്ച ബോംബുകൾ ടെസ്റ്റ് ചെയ്യാൻ വേണ്ടിയാണു അമേരിക്ക ജപ്പാനിൽ ബോംബിട്ടത്. രണ്ടു ബോംബുകളും വ്യത്യസ്ത ഡിസൈനുകൾ ആയതു കൊണ്ടാണ് രണ്ടു ബോംബുകൾ ഇട്ടത്. ഹിരോഷിമയിൽ ഇട്ട ബോബിൽ Uranium-235 മൂലകവും, നാഗസാക്കിയിലും ഇട്ട... Continue Reading →

നമ്മൾ നിസാരമെന്ന് കരുതുന്ന പല ഭാഷകളുടെയും ഉത്ഭവവും വളർച്ചയും.

നമ്മൾ നിസാരമെന്ന് കരുതുന്ന പല ഭാഷകളുടെയും ഉത്ഭവവും വളർച്ചയും വളരെ രസകരമായ ഒരു പഠന ശാഖയാണ്. "The Gods Must Be Crazy" എന്ന പ്രശസ്തമായ  ചിത്രം കണ്ടവർക്ക്  (കാണാത്തവർ ഉണ്ടെങ്കിൽ എല്ലാ ഭാഗങ്ങളും തീർച്ചയായും കാണണം, അടിപൊളിയാണ്) അതിലെ ആഫ്രിക്കക്കാരായ കലഹാരി  ബുഷ്‌മെൻ സംസാരിക്കുമ്പോൾ  നമ്മൾ നാക്ക് വായുടെ മുകളിൽ തട്ടിച്ച്  ഉണ്ടാക്കുന്ന  ക്ലിക്ക് ശബ്ദങ്ങൾ സംസാരത്തിൽ വരുന്നതായി കാണാം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഖൊയ്‌സാൻ എന്ന ഭാഷ പോലെ ഉള്ള ഭാഷകളാണ് അവർ സംസാരിക്കുന്നത്.... Continue Reading →

The Hundred-Year-Old Man Who Climbed Out the Window and Disappeared

മലയാളം മീഡിയത്തിൽ പഠിച്ചത് കൊണ്ട് എനിക്ക് ഇംഗ്ലീഷ് പുസ്തകങ്ങൾ ഒഴുക്കോടെ  വായിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. മലയാളം പുസ്തകങ്ങൾ ഒരു ദിവസം ഏതാണ്ട് നൂറു പേജുകൾ എളുപ്പത്തിൽ വായിക്കാമെങ്കിൽ ഇംഗ്ലീഷ് ഇരുപത്തി അഞ്ച് പേജ് ആകുമ്പോഴേക്കും തലച്ചോർ പണി മതിയാക്കാൻ പറയും. മലയാളത്തിൽ ഫിക്ഷനും നോൺ ഫിക്ഷനും വായിക്കുമെങ്കിലും, ഇംഗ്ലീഷിൽ പ്രധാനമായും നോൺ ഫിക്ഷനാണ് വായിക്കുന്നത്. ചരിത്രം, നരവംശശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ശാസ്ത്ര ചരിത്രം തുടങ്ങി കിട്ടിയതെന്തും വായിക്കുന്നതാണ്  ശീലം. ഇംഗ്ലീഷ് ഫിക്ഷൻ വളരെ കുറച്ചു മാത്രമേ വായിച്ചിട്ടുള്ളൂ..... Continue Reading →

മണിയറയിലെ അശോകൻ ഓർമിപ്പിച്ച കഥ..

"നിങ്ങളുടെ നാട്ടിൽ പെണ്ണുങ്ങളെ കൊണ്ട് പട്ടികളെയും തവളകളെയും വാഴകളെയും ഒക്കെ കല്യാണം കഴിപ്പിക്കുന്ന പതിവുണ്ടോ നസീർ?" എന്റെ കൂടെ ജോലി ചെയ്യുന്ന എമ്മയുടെ ചോദ്യമാണ്. കുറച്ചു തടിച്ച ശരീരപ്രകൃതമുള്ള, സുന്ദരമായി ചിരിക്കുന്ന എമ്മ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വെള്ളക്കാരി  മദാമ്മയാണ്. എന്റെ സീറ്റിന്റെ നേരെ എതിർവശത്ത് ഇരിക്കുന്നത് കൊണ്ട് പലപ്പോഴും പല വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്. എമ്മയ്ക്കു മൂന്നു വയസുള്ള ഒരു ആൺകുട്ടി ഉള്ളത് കൊണ്ട് പലപ്പോഴും കുട്ടികളെ വളർത്തുന്നതിന് കുറിച്ചൊക്കെ ആയിരിക്കും സംസാരം.... Continue Reading →

ഓർമകൾ..

വർഷങ്ങൾക്ക് മുൻപ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐസിയുവിൽ നിന്ന് എന്റെ ഇളയ മകൻ ഹാരിസിന്റെ പേര് വെട്ടിച്ച് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ  ലിഫ്റ്റിൽ വച്ചാണ് പ്രകാശം പരത്തുന്ന ഒരു ചിരിയും ആയി ആ ഉമ്മ കടന്നു വന്നത്. മക്കളും മരുമക്കളും, പേരക്കിടാങ്ങളും ഒക്കെ ആയി ഒരു വലിയ കുടുംബത്തിന്റെ കൂടെ ആയിരുന്നു അവർ. വന്ന പാടെ ലിഫ്റ്റിലെ തിരക്കിൽ നിന്നും പുറകോട്ടു മാറി എന്റെ കൈ പിടിച്ചു. "നിനക്കെന്നെ മനസിലായില്ല അല്ലെ" ഓർമ്മകൾ വിരുന്നു പോയിരിക്കുന്ന... Continue Reading →

നരേന്ദ്ര മോഡി : ഇന്ത്യയുടെ അന്താരാഷ്ട്ര നാണക്കേട്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളിൽ ഒരാളായി ടൈം മാഗസിൻ തിരഞ്ഞെടുത്തത് ഹിറ്റലറെ ആണ്. അദ്ദേഹത്തെ തിരഞ്ഞെടുത്തു കൊണ്ട് ടൈം മാഗസിൻ നടത്തിയ നിരീക്ഷണങ്ങളോട് ഏതാണ്ട് അടുത്ത് വരുന്നതാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2020 ലെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു പേരിൽ ഒരാൾ എന്ന തിരഞ്ഞെടുപ്പ് നടത്തികൊണ്ട് ടൈം മാഗസിൻ ചെയ്തിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരും അന്താരാഷ്ട്ര തലത്തിൽ തന്നെ  ലജ്ജ കൊണ്ട് തല കുനിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ടൈം മാഗസിൻ ഈ തിരഞ്ഞെടുപ്പിന്റെ വിശദീകരണം... Continue Reading →

ഖുർആൻ ഒരു വിശുദ്ധ ഗ്രന്ഥമല്ല…

ഖുർആൻ ഒരു വിശുദ്ധ ഗ്രന്ഥം ആണെന്ന് പറയുന്നതും, അത് വളരെ അധികം ആളുകൾ വിശുദ്ധ ഗ്രന്ഥമാണെന്ന് വിശ്വസിക്കുന്ന ഒരു പുസ്തകമാണെന്ന് പറയുന്നതും വളരെ വ്യത്യാസപ്പെട്ട രണ്ടു കാര്യങ്ങളാണ്. എന്നെ പോലെ  ഒരു യുക്തിവാദിയെ സംബന്ധിച്ചിടത്തോളം കാലം മാറിയിട്ടും പുതുക്കപ്പെടാത്ത ഒരു പഴയ പുസ്തകം മാത്രമാണിത്, ആധുനിക ജനാധിപത്യ ലോകത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ സ്ത്രീവിരുദ്ധവും, ശാസ്ത്രവിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമായ ഒരു പുസ്തകം കൂടിയാണത്. ഖുർആൻ അതേപോലെ തന്നെ പിന്തുടരേണ്ട  ദൈവ വചനമാണോ അതോ മനുഷ്യർ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച്... Continue Reading →

പാകിസ്താനുമായി കരാറുണ്ടാക്കിയ തിരുവിതാംകൂർ രാജകുടുംബം. 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷുകാർ ഒരു പണി കൊടുത്തിട്ടാണ് പോയത്. സ്വതന്ത്ര  ഇന്ത്യയിൽ ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതാത്  നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർക്ക് നൽകി. അഞ്ഞൂറിൽ കൂടുതൽ നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ പല നാട്ടുരാജ്യങ്ങളെയും പ്രിവി പേഴ്സ് എന്ന പേരിൽ രാജാക്കന്മാർക്ക് കൈക്കൂലി നൽകി  അനുനയിപ്പിച്ചും  മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും നെഹ്രുവും പട്ടേലും വിപി  മേനോനും ചേർന്ന ഇന്ത്യൻ യൂണിയനിൽ ചേർത്തു.  ഹൈദരാബാദ് പോലെ ഇന്ത്യൻ യൂണിയനിൽ ചേരാതെ ബലം പിടിച്ചു നിന്ന നാട്ടുരാജ്യങ്ങളിൽ  ഒന്നായിരുന്നു സിപി... Continue Reading →

Blog at WordPress.com.

Up ↑