"പെരുന്നാളിന് നമുക്ക് കോഴി ബിരിയാണി വച്ചാലോ? ഫ്രിഡ്ജിൽ ഒരു മുഴുവൻ കോഴി ഇരിപ്പുണ്ട്" വൈകിട്ട് നടക്കാൻ ഇറങ്ങിയപ്പോൾ ഗോമതി ചോദിച്ചു. "നല്ല ഐഡിയ, ഞാൻ വെക്കാം.. ഈയടുത്ത് ഞാൻ കുക്കറിൽ ബീഫ് ബിരിയാണി വച്ചിട്ട് നന്നായി വന്നില്ലേ , അതെ റെസിപി ചെയ്യാം" ഞാൻ പറഞ്ഞു "അത് വേണ്ട, ഞാൻ വെക്കാം. ഞാൻ മുൻപ് ചെയുന്ന പോലെ ദം ചെയ്ത് വെക്കുന്ന കോഴി ബിരിയാണി നിനക്ക് ഭയങ്കര ഇഷ്ടം അല്ലെ?" "അതെന്താണ് ഞാൻ പാചകം ചെയ്യാം എന്ന്... Continue Reading →
കേരളത്തിലെ ഓൺലൈൻ ക്ലാസ്സും ഞരമ്പ് രോഗികളും..
ഒരു പ്രൈമറി സ്കൂൾ ടീച്ചറിന്റെ കരുതൽ കൊണ്ടുമാത്രം രണ്ടാം ക്ലാസ്സിനു മുകളിൽ പഠിക്കുകയും അമേരിക്ക വരെ എത്തിച്ചേരുകയും ചെയ്ത ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ വിക്‌ടേഴ്‌സ് ചാനലിൽ ഒന്നാം ക്ലാസ് മലയാളം ക്ലാസ് എടുക്കുന്ന ടീച്ചർ ഒരു അഭിമുഖത്തിൽ എന്റെ ക്ലാസ്സിലെ മക്കൾ എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ആനി ടീച്ചറെ ഓർത്തതും. പള്ളുരുത്തിയിലെ സെയിന്റ് ആന്റണി യു.പി. സ്കൂളിൽ ആണ് ഞാൻ 7 വരെ പഠിച്ചത്. രണ്ടാം ക്ലാസ്സിൽ ക്ലാസ്സ് ടീച്ചർ ആനി ടീച്ചറായിരുന്നു. കുട്ടികളോട് എല്ലാവരോടും... Continue Reading →
ആരുടെ അമേരിക്ക?
എല്ലാ ദേശങ്ങൾക്കും രണ്ടു ചരിത്രങ്ങളുണ്ട്. ഒന്നാമത്തെത് നമ്മൾ പാഠപുസ്തകങ്ങളിൽ പഠിക്കുന്ന, രാജാക്കന്മാരുടെയും, യുദ്ധവിജയങ്ങളുടെയും വെട്ടിപ്പിടിക്കലുകളുടെയും കഥകളാണ്. ഭൂരിഭാഗത്തിനും അറിയുന്ന കഥകളും ഇവ തന്നെയാണ്. മറ്റൊന്ന് സാധാരണക്കാരന്റെ ചരിത്രമാണ്. തോറ്റുപോയവന്റെ, പലപ്പോഴും ഭൂമിയുടെ യഥാർത്ഥ അവകാശികളുടെ കഥകൾ. ചവിട്ടിയരക്കപെട്ട ആദിവാസികളുടെയും , സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും , നിറത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടവന്റെയും കഥകൾ. ആദ്യത്തെ ചരിത്രം പല പുസ്തകങ്ങളിലായി നമ്മുടെ മുന്നിൽ എത്തുന്നുണ്ടെങ്കിൽ രണ്ടാമത്തേത് വളരെ അപൂർവമാണ്. കേരളത്തിൽ ശ്രീധര മേനോന്റെ കേരളം ചരിത്രം വായിച്ചു കഴിഞ്ഞു ,... Continue Reading →
അമേരിക്കയിലെ കറുത്ത വർഗക്കാരും പോലീസും..
നിങ്ങൾ ചെയ്യാത്ത ഒരു കൊലപാതക കുറ്റത്തിന് നിങ്ങളെ പോലീസ് പിടിച്ചു എന്ന് കരുതുക. നിങ്ങൾക്ക് തീർച്ചയായും ദേഷ്യവും വേദനയും വരും. നിങ്ങൾ ഈ കൊലപാതകം നടക്കുന്ന സമയത്ത് വേറെ സ്ഥലത്തായിരുന്നു എന്ന് കാണിക്കുന്ന തെളിവുകൾ നിങ്ങൾ ഹാജരാക്കും. ഇങ്ങിനെ തെളിവുകൾ ഹാജരാക്കിയിട്ടും, നിങ്ങളെ കൊലപാതക സ്ഥലത്തു കണ്ടു എന്ന് വേറൊരു കൊടും കുറ്റവാളി പറഞ്ഞു എന്നത് കൊണ്ട് മാത്രം തെളിവുകൾ ഇല്ലാതിരുന്നിട്ടും കോടതി നിങ്ങളെ വധശിക്ഷയ്ക്ക് വിധിച്ചു എന്നും കരുതുക. നിങ്ങളുടെ ദേഷ്യം ഇരട്ടിക്കും. നിങ്ങൾക്ക് എതിരെ... Continue Reading →
BlackLivesMatter fraternity..
മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളുടെ പൗരത്വം തീരുമാനിക്കുന്ന ഇന്ത്യൻ പൗരത്വ ബില്ലിനെതിരെ ന്യൂ യോർക്കിൽ നടന്ന പ്രതിഷേധത്തിൽ പ്ലക്കാർഡുകളും ഉയർത്തി നിൽക്കുന്ന ഒരു ആഫ്രിക്കൻ അമേരിക്കൻ ദമ്പതികളെ കണ്ടു ഞാൻ അമ്പരന്നു. റോബിൻസൺ എന്നായിരുന്നു അദേഹത്തിന്റെ പേരെന്നാണ് ഓർമ. "നിങ്ങൾ ഏതെങ്കിലും ഇന്ത്യൻ കൂട്ടുകാരുടെ കൂടെ വന്നതാണോ?" ഞാൻ കൗതുകം മറച്ചു വച്ചില്ല. "അല്ല, ഞങ്ങൾ ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ബില്ലിനെ കുറിച്ച് കേട്ടറിഞ്ഞു അതിനെതിരെ പ്രതികരിക്കാൻ ഒരു വേദി കിട്ടിയപ്പോൾ വന്നതാണ്. വേറെ ആരുടെയും കൂടെ... Continue Reading →
അമേരിക്കയിലെ ആദിവാസി സമൂഹങ്ങൾ..
നിങ്ങളുടെ പറമ്പിലൂടെ അയല്പക്കകാരൻ തന്റെ കക്കൂസ് മാലിന്യങ്ങൾ കൊണ്ടുപോകാൻ ഒരു പൈപ്പ്‌ലൈൻ ഉണ്ടാക്കിയാൽ നിങ്ങൾക്ക് എങ്ങിനെ ഫീൽ ചെയ്യും? അതുപോലെയാണ് അമേരിക്കയിലെ ആദിവാസി സമൂഹങ്ങൾ പവിത്രമായി കരുതുന്നതും അവരുടെ ശുദ്ധജല ശ്രോതസുമായ ഒരു പുഴയെ മലിനമാക്കുന്ന ഡകോട്ട പൈപ്പ്‌ലൈൻ പ്രൊജക്റ്റ്. നോർത്ത് ഡകോട്ടയിലെ ബാക്കെൻ ഓയിൽ ഫീൽഡിൽ നിന്ന് ചിക്കാഗോയിലെ എണ്ണ ശുദ്ധീകരണ ശാല വരെ നീളുന്ന 1172 മൈൽ നീളമുള്ള ഒരു പൈപ്പ്‌ലൈൻ പ്രൊജക്റ്റ് ആണ് ഡകോട്ട പൈപ്പ്‌ലൈൻ പ്രൊജക്റ്റ്. അമേരിക്കൻ ആദിമ നിവാസികളുടെ പല... Continue Reading →
ഒരു ശരാശരി മലയാളി യുക്തിവാദിയുടെ പരിണാമഘട്ടങ്ങൾ…
കേരളത്തിൽ ഇപ്പോൾ ധാരാളം യുക്തിവാദികളുണ്ട്, യുക്തിവാദി സംഘടനകളുമുണ്ട്, യൂട്യൂബ് ചാനലുകളുണ്ട്, യുക്തിവാദി ദൈവങ്ങൾ തന്നെയുണ്ട്. ഞാനും ഒരു യുക്തിവാദിയാണ്. ദൈവ / മത വിശ്വാസമില്ല എന്നല്ലാതെ ഒരു ശരാശരി യുക്തിവാദി പക്ഷെ ചിലപ്പോഴൊക്കെ മതവാദിയെക്കാൾ ഒട്ടും മെച്ചം ആയ വ്യക്തിയാവുന്നില്ല , മാത്രമല്ല ചിലപ്പോഴൊക്കെ മതവിശ്വാസികളേക്കാൾ പ്രശ്നക്കാരായി എനിക്ക് അനുഭവപെട്ടിട്ടുമുണ്ട്. അമേരിക്കയിലെ കറുത്ത വർഗക്കാർ അനുഭവിക്കുന്ന വംശീയതയ്ക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഞങ്ങൾ പങ്കെടുത്ത ഒരു ഫോട്ടോ എസ്സെൻസ് ഗ്ലോബലിന്റെ പേരിൽ അമേരിക്കയിലും കാനഡയിലും ഉള്ള മലയാളി... Continue Reading →
എട്ടാം നൂറ്റാണ്ടു വരെ കേരളത്തിൽ ഹിന്ദു മതം ഒരു ന്യൂനപക്ഷ മതമായിരുന്നു..
എട്ടാം നൂറ്റാണ്ടു വരെ കേരളത്തിൽ ഹിന്ദു മതം ഒരു ന്യൂനപക്ഷ മതമായിരുന്നു എന്നത് എനിക്ക് പുതിയ അറിവായിരുന്നു. അശോകന്റെ കാലം മുതൽ ഇന്ത്യയിൽ മറ്റേതു പ്രദേശത്തും ഉണ്ടായിരുന്ന പോലെ ബുദ്ധ ജൈന മതങ്ങൾ ആയിരുന്നു കേരളത്തിലും. കൂടെ ദ്രാവിഡ വിശ്വാസ പ്രമാണങ്ങൾ കൊണ്ടുനടന്നിരുന്ന ആദിവാസികളും. ഇതിനെ കുറിച്ച് എ ശ്രീധരമേനോൻ കേരളം ചരിത്രം എന്ന പുസ്തകത്തിൽ 151 ആം പേജിൽ ഇങ്ങിനെ പറയുന്നു. "കുലശേഖരന്മാരുടെ ഭരണകാലത്ത് കേരളത്തിൽ ജൈന ബൗദ്ധ മതങ്ങൾ ക്ഷയിക്കുകയും ഹിന്ദു മതം സുപ്രതിഷ്ഠ... Continue Reading →
പെട്ടിമുടി..
17 കുട്ടികൾ ഉൾപ്പെടെ അൻപത്തിഅഞ്ചു പേരുടെ മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. മുന്നാറിലെ തേയില തോട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂറും പൂഞ്ഞാറും ഉൾപ്പെടെയുള്ള ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ, ബ്രിട്ടീഷുകാരോട് ചേർന്ന് ഇന്ത്യയിലെ പാവപ്പെട്ടവരെ എങ്ങിനെ കൊള്ളയടിച്ചു എന്നും അതിന്റെ ആത്യന്തിക ഫലമാണ് ഇന്നും അവർക്ക് സ്വന്തം ആകേണ്ടിയിരുന്ന സ്ഥലത്തു മുന്നാറിലെ ആദിവാസികളും ദളിതരും ഭൂമിയുടെ അവകാശം ഇല്ലാതെ ലായങ്ങളിൽ കഴിയേണ്ടി വരുന്നതും എന്നും നമുക്ക് കാണാൻ കഴിയും. മൂന്നാറിലെ തേയിലത്തോട്ടങ്ങൾ കാണുമ്പോൾ ചരിത്രാതീത കാലം മുതൽ അവ അങ്ങിനെ... Continue Reading →
ഒരു പട്ടികുട്ടി പഠിപ്പിച്ച പാഠം.
കൊറോണ ആയി വീട്ടിൽ കുത്തിയിരുന്ന് ബോറടിച്ചപ്പോൾ ഒരു പട്ടി കുഞ്ഞിനെ വാങ്ങി. നിതിൻ കോളേജിൽ പോകുമ്പോൾ ഹാരിസിന് ബോറടിക്കാതിരിക്കാൻ എന്നൊക്കെ പറഞ്ഞാണ് വാങ്ങിയത്. വാങ്ങിക്കഴിഞ്ഞാണ് പട്ടിയെ പറ്റി ഞങ്ങൾക്ക് ഒരു പിടിയും ഇല്ലെന്നു മനസിലായത്. ലാബ്രഡോറും പൂഡിലും മിക്സ് ചെയ്ത ലാബ്രഡ്‌ഡൂഡിൽ എന്ന ഇനമാണ്. കാണാൻ ഒക്കെ കൊള്ളാമെങ്കിലും ചെറുതായത് കൊണ്ട് രാത്രിയും പകലും ഓരോ നാലു മണിക്കൂര് കൂടുമ്പോഴും അപ്പി ഇടീക്കാനും മൂത്രം ഒഴിപ്പിക്കാനും എല്ലാം പുറത്തു കൊണ്ട് പോകണം. കുട്ടികൾ അലാറം ഒക്കെ വെച്ച്... Continue Reading →