അർമീനിയയിലെ ഞാൻ..

ഈ ഫോട്ടോയിലെ വാർത്തയോടൊപ്പമുള്ള ചിത്രം കാണുമ്പോൾ നിങ്ങൾ മരിച്ചുപോയ എന്റെ ബാപ്പയെ സംശയിച്ചാൽ ഞാൻ കുറ്റം പറയില്ല, അത്രക്ക് ഉണ്ട് മുഖസാദൃശ്യം. പക്ഷെ ഈ കയ്യിലിരുപ്പ് പുള്ളിയുടേതല്ല, മറിച്ച് പല മുൻതലമുറകൾക്ക്   മുൻപ്  ഇറാനിലെ സ്റ്റെപ്പെയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ബാപ്പമാരുടേതാണ്. എന്റെ ജീനിലെ വൈ ക്രോമസോം ഹാപ്ലോ ഗ്രൂപ്പ് ( അച്ഛൻ വന്ന വഴി) R-Z93(R1a1a1b2) ആണ്. അതിന്റെ സഞ്ചാര പഥം നോക്കിയാൽ എന്തുകൊണ്ട് അസർബൈജാനിലെയ്‌ലൊ അർമേനിയയിലോ ഉള്ള ഒരാൾക്ക് എന്തുകൊണ്ട് എന്റെ മുഖച്ഛായ... Continue Reading →

ചാളയില്ലാത്ത കേരളം 

ഒരു രൂപയ്ക്ക് പത്ത് ആയിരുന്നു എന്റെ ചെറുപ്പത്തിൽ കൊവേന്ത മാർക്കെറ്റിൽ  ചാളയുടെ വില. പത്തെണ്ണം എണ്ണിയിട്ട് അവസാനം ഒന്ന് കൂടി ചിലപ്പോൾ കൂട്ടി ഇടും. പക്ഷെ ചിലപ്പോൾ ബോട്ടുകാർക്ക്  കുറെ ചാള കിട്ടിയാലോ ചാകര വന്നാലോ ചാളയുടെ വില ഇനിയും കുറയും. പൊരിച്ചും, കറി വച്ചും, വെറുതെ പൊള്ളിച്ചും എല്ലാം കഴിച്ചാലും ബാക്കിയാകുന്ന അത്ര ചാള കിട്ടും (അന്ന് ഫ്രിഡ്ജും ഉണ്ടായിരുന്നില്ല, കിട്ടിയത് അന്ന് തന്നെ കഴിക്കണം). പയ്യന്നൂരിൽ ഒരിക്കൽ പോയപ്പോൾ കുറെ ചാള തെങ്ങിന് വളമായി... Continue Reading →

നികുതി കൊടുക്കാത്ത രാജ്യസ്നേഹം.

  എനിക്ക്  ആർ എസ് എസ്സ്കാരനായ ഒരു സുഹൃത്തുണ്ട്. രാജ്യസ്നേഹം തുളുമ്പുന്ന സംഗതികൾ പോസ്റ്റ് ചെയ്യുന്ന  പുള്ളി ഈയിടെ പരമ്പരാഗതമായി കൈമാറി കിട്ടിയ  ഒരേക്കർ  ഭൂമി വിറ്റു. വാങ്ങിയത് ഒരു കോളേജ് മുതലാളിയാണ്. നോട്ടുകൾ ആയിട്ടാണ് പണം കൊടുത്തത്. കള്ളപ്പണം വെളുപ്പിക്കലാണെന്ന് ഉറപ്പാണ് കാരണം സ്ഥലം വാങ്ങിയ പൈസയുടെ വളരെ കൂടുതൽ കാണിച്ചാണ് രെജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്. പക്ഷെ പൈസ കിട്ടിയ എന്റെ സുഹൃത്ത് ഈ പണം ബാങ്കിൽ ഇടാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. കാരണം ചോദിച്ചപ്പോൾ പറയുന്നു ബാങ്കിൽ... Continue Reading →

#justiceformanishavalmiki

"ഞങ്ങൾ നൈൽ നദിയിൽ നിന്ന്  കൂടുതൽ കനാലുകൾ  പണിയും, അതുവഴി കൂടുതൽ മരുഭൂമിയിൽ കൃഷി ചെയ്യാൻ സാധിക്കും.ഹുസ്നി മുബാറക്കിനെ പോലെ വർഷങ്ങളായി  അധികാരത്തിൽ കടിച്ചു തൂങ്ങുന്ന  അധികാര ദാഹികളെ പുറത്താക്കും.  ഈജിപ്ത് ലോകത്തിനു തന്നെ അഭിമാനം ആകുന്ന ഒരു രാജ്യമായി മാറും." അത് പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ  കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.   രണ്ടായിരത്തി പതിനൊന്നിൽ ഞങ്ങൾ ഈജിപ്ത് സന്ദർശിച്ചപ്പോൾ ഞങ്ങളുടെ ഗൈഡ് ആയിരുന്നു സമീർ. ട്യൂണിഷ്യയിൽ നിന്നാരംഭിച്ച് അറബ് ലോകത്തെയാകെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവം... Continue Reading →

പൊളിയുന്ന പള്ളികൾ അകലുന്ന ഹൃദയങ്ങൾ..

"നിങ്ങൾ മുസ്ലിങ്ങൾ അയോധ്യയിൽ ഞങ്ങട രാമന്റെ  അമ്പലം പണിയാൻ സമ്മതിക്കുന്നില്ല എന്ന് കേട്ടല്ലോ ബീവി.." അയല്പക്കത്തെ മാധവി പണിക്കത്തി അദ്വാനിയുടെ  രഥയാത്ര സമയത്ത് എന്റെ ഉമ്മയോട് ചോദിച്ചതാണ്.  ബാബ്‌റി മസ്ജിദിനെ കുറിച്ചോ ബിജെപിയെ കുറിച്ചോ ഒന്നും ഒരറിവും ഇല്ലാതിരുന്ന ആളുകളായിരുന്നു ഞങ്ങളുടെ അയൽപക്കത്ത്. കൂലിപ്പണി ചെയ്ത് ദിവസവരുമാനം കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഭൂരിഭാഗം ജനങ്ങൾ.  പെരുന്നാളിന് തലേന്ന് രാത്രീ ഉമ്മ ഉറങ്ങാതെ ഉണ്ടാക്കുന്ന പലഹാരങ്ങൾ രാവിലെ എല്ലാ അയല്പക്കത്തേക്കും പ്ളേറ്റുകളിൽ കൊണ്ട് പോയി കൊടുക്കുന്നത് ഞങ്ങൾ... Continue Reading →

ഫെമിനിസം

ഒരർത്ഥത്തിൽ നോക്കിയാൽ, ഞാൻ ഒരു ഫെമിനിസ്റ്റല്ല, എനിക്കൊരിക്കലും ഒരു ഫെമിനിസ്റ്റാകാൻ കഴിയുകയുമില്ല, എനിക്ക് ഫെമിനിസത്തോട്  അനുഭാവമുള്ള പുരുഷനാകാൻ മാത്രമേ കഴിയൂ. കാരണം എനിക്ക് ഇപ്പോഴും മുണ്ടുടുത്ത് കാലും കാണിച്ച് പുറത്തിറങ്ങാം , ഷർട്ടിടാതെ വീടിന്റെ വരാന്തയിലിരിക്കാം, വേണമെന്ന് വെച്ചാൽ തിരക്കില്ലാത്ത ഒരു ഒരു റോഡിന്റെയോ ഇടവഴിയുടെയോ  അരികിൽ നിന്ന്  മൂത്രമൊഴിക്കുക കൂടി ചെയ്യാം. ആരും ഒന്നും പറയില്ല. പക്ഷെ സ്ത്രീകൾ ഇതൊക്കെ ചെയ്താൽ കാണാം പൂരം. ഒരു സ്ത്രീക്ക് മാത്രമേ സ്ത്രീകളുടെ യഥാർത്ഥ പ്രശ്നം അറിയാനും അതുകൊണ്ട്... Continue Reading →

ചില തെറികൾ പറയാനുള്ളതാണ്…

ചന്ത പെണ്ണുങ്ങൾ സംസാരിക്കുന്നത് പോലെ സംസാരിക്കുന്ന പെണ്ണുങ്ങൾ എന്ന് വിജയ് പി നായർ എന്ന സങ്കിയെ തല്ലിയ സ്ത്രീകളെ കുറിച്ച് പിസി ജോർജ് പറഞ്ഞു കേട്ടതാണ് ഇന്നത്തെ ഏറ്റവും വലിയ തമാശ. അയാളെ തല്ലിയ  സമയത്ത് അവർ തെറി പറഞ്ഞുവത്രേ, പറയുന്നത്   വായെടുത്താൽ ഊളത്തരവും തെറിയും പറയുന്ന പിസി ജോർജ്. അങ്ങേരെ ജയിപ്പിച്ചു വിടുന്ന ആളുകളെ ഓർത്തു നാണം തോന്നുന്നു. പറയാൻ വന്നത് അതല്ല. ചന്ത പെണ്ണുങ്ങൾ എന്നത് ഒരു കുറച്ചിലായിട്ട് പിസി ജോർജിന് തോന്നാൻ... Continue Reading →

സ്റ്റോക്ക്ഹോം സിൻഡ്രോം

1923 ഓഗസ്റ്റ് 23 , സ്റ്റോക്ക്ഹോം  ജയിലിൽ നിന്ന് ജ്യാമത്തിൽ ഇറങ്ങി തിരിച്ചു പോകാതിരുന്ന  കുറ്റവാളിയായ ജാൻ എറിക് ഓൾസൻ, സ്റ്റോക്‌ഹോൾമിലെ പ്രശസ്തമായ ഒരു ബാങ്കിൽ കയറി, തന്റെ കയ്യിലുണ്ടായിരുന്ന മെഷീൻ ഗൺ കാണിച്ച് അന്ന് ബാങ്കിൽ ഉണ്ടായിരുന്ന നാല് തൊഴിലാളികളെ ബന്ദികൾ ആക്കി. നാല് ദിവസം നീണ്ടു നിന്ന ഒരു ബന്ദി നാടകത്തിന്റെ തുടക്കം ആയിരുന്നു അത്.  ബന്ദികളെ വിട്ടയക്കാൻ ഓൾസൻ ആവശ്യപ്പെട്ട കാര്യങ്ങൾ ഇവയായിരുന്നു, തന്റെ ശിക്ഷാവിധി ഇളവ് ചെയ്യുക, ഏഴ് ലക്ഷം ഡോളർ... Continue Reading →

അമേരിക്കയിലെ കൊറോണ അനുഭവം..

കേരളത്തിൽ കൊറോണ ടെസ്റ്റ് റിസൽറ്റ് പോസിറ്റീവ് ആയിട്ട് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് വരാൻ ഇരുപത് മിനുട്ട് എടുത്തത് വാർത്തയാക്കുന്നവർ ദയവായി അമേരിക്കയിലെ അനുഭവം വായിക്കുക. മൂന്നാഴ്ച മുമ്പ് ഒരു കൂട്ടുകാരന്റെ ബന്ധുവിന് ഉണ്ടായ അനുഭവം ആണ്. " എനിക്ക് രണ്ടു ദിവസമായി നല്ല പനിയുണ്ട് , വരണ്ട ചുമയുമുണ്ട്. മേലുവേദനയുണ്ട്. കൊറോണ ആണെന്ന് കരുതുന്നു. ഇന്ന് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായപ്പോൾ ആണ് 911 വിളിച്ചത്, ദയവായി ആശുപത്രിയിൽ എമെർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുപോകണം. ഇൻഷുറൻസ് ഉണ്ട്…" :... Continue Reading →

ഉത്തമ കുടുംബിനി എന്ന അശ്ലീലം..

ആനീസ് കിച്ചണിൽ പറഞ്ഞ, നന്നായി പാചകം ചെയ്യുകയും വീട്ടിലെ മറ്റു കാര്യങ്ങൾ നോക്കുകയും ചെയ്യുന്ന ഉത്തമ കുടുംബിനി എന്റെ വീട്ടിലും ഉണ്ടായിരുന്നു, ഞാൻ കാണാൻ കുറച്ച് വൈകിപ്പോയി. ഒരു പഴയ കുറിപ്പ് താഴെ. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഞാനും ഗോമതിയും ഏറ്റവും കൂടുതൽ തല്ലുകൂടിയിട്ടുള്ളത് എവിടെയെങ്കിലും പോകാൻ സമയത്തിന് വീട്ടിൽ നിന്ന് ഇറങ്ങാത്തതിന് വേണ്ടിയാണ്. പാർട്ടിക്കോ, കുട്ടികളുടെ സ്കൂളിലെ പരിപാടിക്കോ, ആരുടെയെങ്കിലും ബർത്ത് ഡേയ്‌ക്കോ, എന്തിനായാലും കുറച്ച് പോലും വൈകി എത്തിയാൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.... Continue Reading →

Blog at WordPress.com.

Up ↑