നിങ്ങളുടെ മുന്നിൽ ഒരേ നിരക്കിൽ യാത്ര ചെയ്യാൻ താഴെ പറയുന്ന പോലുള്ള മൂന്ന് ചോയ്‌സുകൾ ഉണ്ടെന്ന് കരുതുക. നിങ്ങൾ ഇതിൽ ഏത് തിരഞ്ഞെടുക്കും? 1. പാരിസിലേക്ക് ഉള്ള ട്രിപ്പ് ഭക്ഷണം ഉൾപ്പെടെ. 2. റോമിലേക്കുള്ള ട്രിപ്പ് ഭക്ഷണം ഉൾപ്പെടെ. 3. പാരിസിലേക്കുള്ള ട്രിപ്പ് ഭക്ഷണം ഇല്ലാതെ. ഈ പരീക്ഷണം നടത്തിയാൽ ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കുക ഒന്നാമത്തെ ചോയ്‌സ് ആയിരിക്കും. അതിന്റെ കാരണം യഥാർത്ഥത്തിൽ മൂന്നാമത്തെ ചോയ്സ് ഉള്ളതുകൊണ്ടാണ്. പാരിസിലേക്ക് ഭക്ഷണം ഇല്ലാതെ ഉള്ള ട്രിപ്പും ഭക്ഷണം ഉൾപ്പെടയുള്ള... Continue Reading →
പാലസ്തീൻ
1980 കളിൽ ആഫ്രിക്കയിലെ എത്തിയോപ്പിയയിൽ വളരെ വലിയൊരു ക്ഷാമം ഉണ്ടായി. ആളുകൾ അടുത്തുള്ള സുഡാനിലേക്ക് പാലായനം ചെയ്യാൻ തുടങ്ങി. ഈ അവസരത്തിൽ ഇസ്രായേൽ എത്തിയോപ്പിയയിലെ ജൂതന്മാരെ മാത്രം ഇസ്രായിലിലേക്ക് വിമാനമാർഗം കൊണ്ടുവരാനുള്ള ഒരു പരിപാടി "ഓപ്പറേഷൻ മോസസ്" എന്ന പേരിൽ ആരംഭിച്ചു. ഏഴായിരം എത്തിയോപ്പിയൻ ജൂതന്മാരെ ഇസ്രായേൽ വിമാനമാർഗം ഇസ്രായേലിലേക്ക് കൊണ്ടുവന്നു അവരെ സ്ഥിരമായി അവിടെ പാർപ്പിച്ചു, ജൂതമതസ്ഥർ എന്ന ഒരേ ഒരു കാരണം കൊണ്ട് ഇസ്രയേലിന്റെ പൗരത്വവും അവർക്ക് കിട്ടി. 1991 ൽ ആഭ്യന്തര യുദ്ധവും... Continue Reading →
Gaslighting..
നിങ്ങളുടെ പങ്കാളി എന്തെങ്കിലും കുറ്റം ചെയ്തു കഴിഞ്ഞിട്ട് അത് നിങ്ങൾ ചോദ്യം ചെയ്യുമ്പോൾ താഴെ പറയുന്നത് പോലെ പ്രതികരിക്കാറുണ്ടോ?"നീ പറയുന്ന പോലെയൊന്നും സംഭവിച്ചിട്ടില്ല. നീ വെറുതെ ഡ്രാമ ഉണ്ടാക്കുകയാണ്. ഓവർ റിയാക്റ്റ് ചെയ്ത് പ്രശ്നങ്ങൾ വഷളാക്കുകയാണ് നീ ചെയ്യുന്നത്""ഞാൻ ഇങ്ങിനെ പെരുമാറുന്നത് നിന്റെ കുറ്റം കൊണ്ടാണ്. നീ എപ്പോഴും എന്നെ ദേഷ്യം പിടിപ്പിക്കുന്ന പോലെ പെരുമാറുന്നത് കൊണ്ടാണ് ഞാൻ ഇങ്ങിനെ പെരുമാറുന്നത്..""നിന്റെ കൂട്ടുകെട്ട് ശരിയല്ല. നിന്റെ കൂട്ടുകാർക്ക് നമ്മുടെ ബന്ധം നന്നായി പോകുന്നതിലുള്ള അസൂയയാണ്. അവരുമായുള്ള കൂട്ട്... Continue Reading →
എന്റെ വയാഗ്ര പരീക്ഷണങ്ങൾ..
എനിക്ക് ജീവിതത്തോടും അതിന്റെ അനുഭവങ്ങളോടും ലേശം കൗതുകം കൂടുതലാണ്, അത് പലപ്പോഴും എന്നെ കുഴിയിൽ ചാടിക്കാറുമുണ്ട്. അങ്ങിനെ ഒരു കഥയാണിത്.വർഷങ്ങൾക്ക് മുൻപ് എനിക്ക് വയാഗ്ര ഒന്ന് പരീക്ഷിച്ചു നോക്കണം എന്നൊരു ആഗ്രഹമുദിച്ചു. എനിക്ക് ഉദ്ധാരണ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല, രണ്ട്മൂന്ന് മണിക്കൂറൊക്കെ നീണ്ടു നിൽക്കുന്ന ഉദ്ധാരണം എന്നൊക്കെ പരസ്യത്തിൽ കണ്ടപ്പോൾ, തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിട്ട്, അതൊന്നു ട്രൈ ചെയ്യാൻ ഞാൻ തീരുമാനിച്ചു.അമേരിക്കയിൽ പക്ഷെ ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ മരുന്ന് കിട്ടില്ല. ഞാൻ സ്ഥിരമായി പോകുന്ന എന്റെ റെഗുലർ ഫിസിഷ്യന്റെ... Continue Reading →
ഒരുവളിൽ രണ്ടു പ്രണയനികളുണ്ട്..
ഒരുവളിൽ രണ്ടു പ്രണയനികളുണ്ട്, നാല്പതിനു മുൻപും, അതിനു ശേഷവും എന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞു, കുട്ടികൾ ജനിച്ചു, അവരെ നോക്കി വലുതാക്കാൻ ഓടി നടക്കുന്ന, അതിന്റെ കൂടെ ഭർത്താവിന്റെ ചില സ്വഭാവദൂഷ്യങ്ങൾ കണ്ടില്ലെന്നു നടിച്ചോ, അവനെ നേർവഴിക്ക് നടക്കാൻ ശ്രമിച്ച് പരാജയപെടുകയോ ഒക്കെ ചെയ്യുന്നവളാണ് നാല്പതിനു മുൻപുള്ള സ്ത്രീ. അവളുടെ പ്രണയം അവളുടെ പങ്കാളി കാണാതെ പോവുമ്പോൾ അവൾ അത് നിരാശയോടെ തിരശീലയ്ക്ക് പിറകിലേക്ക് നീക്കി വയ്ക്കുന്നു. നാൽപതു വരെ വീട്ടിലെ നായകൻ ഭർത്താവാണ്. പക്ഷെ... Continue Reading →
യുക്തിവാദിയുടെ കല്യാണം..
ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്റെ വലിയൊരു ഒരു വിഷമം എന്റെ കല്യാണം കൂട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വിളിച്ച് അടിച്ച് പൊളിച്ച് ആഘോഷിക്കാൻ കഴിഞ്ഞില്ല എന്നതാണ്. അന്നത്തെ ആദർശങ്ങളുടെയും സാഹചര്യങ്ങളുടെയും സമ്മർദ്ദത്തിൽ ഞങ്ങളുടെ കല്യാണത്തിന് ആകെ ഉണ്ടായിരുന്നത് എന്റെ ബാപ്പയും ഉമ്മയും ഉൾപെടെ അകെ അഞ്ചോ ആറോ പേരാണ്. മട്ടാഞ്ചേരിയിലെ കായിക്കാന്റെ കടയിൽ നിന്ന് വീട്ടുകാർക്ക് വാങ്ങിയ ബിരിയാണി ഉൾപ്പെടെ ആയിരം രൂപ മാത്രമായിരുന്നു ചിലവ്. പിന്നീട് വിപുലമായി വിവാഹം നടത്താനുള്ള സമയവും സന്ദർഭവും... Continue Reading →
ദൈവങ്ങൾ മരിച്ചുപോകുന്ന ദിവസം.
ദൈവങ്ങൾ മരിച്ചുപോകുന്ന ദിവസം.ഒരു ദിവസം ലോകത്തിലെ എല്ലാ ദൈവങ്ങളും മരിച്ചുപോയാൽ എന്ത് സംഭവിക്കും? അല്ലെങ്കിൽ ലോകത്തിലെ എല്ലാവർക്കും ദൈവങ്ങളോ, മതങ്ങൾ പറയുന്ന സ്വർഗ്ഗമോ നരകമോ ഒന്നുമില്ലെന്ന് ഒരു ദിവസം മനസിലായാൽ ലോകത്ത് എന്ത് സംഭവിക്കും? ദൈവത്തെ പേടിച്ച് നല്ലവരായിരിക്കുന്ന മനുഷ്യരെല്ലാവരും അന്നുമുതൽ തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ കൊല്ലാൻ തുടങ്ങുമോ? നിങ്ങൾ വിശ്വാസികൾ കൂട്ടബലാത്സംഗങ്ങൾ നടത്തുമോ? ഹൈവേയിൽ അപകടം പറ്റി കിടക്കുന്ന ആളുകളെ ശ്രദ്ധിക്കാതെ പോകുമോ? തങ്ങൾ ചെയ്യുന്ന ദാനധർമങ്ങൾ നിർത്തുമോ? ചുരുക്കി ചോദിച്ചാൽ ദൈവത്തെയും നരകത്തെയും പേടിച്ചാണോ ആളുകൾ... Continue Reading →
മഞ്ഞുമ്മൽ ബോയ്സ്
ഞാൻ അമേരിക്കയിലുള്ളപ്പോഴാണ് എന്റെ ബാപ്പാക്ക് ഹാർട്ട് അറ്റാക്ക് വന്നത്. സർജറിക്ക് വേണ്ടി കുറെ കുപ്പി രക്തം വേണമെന്ന് ആശുപത്രിയിൽ നിന്നറിയിച്ചു. ഞാൻ പള്ളുരുത്തിയിലുള്ള എന്റെ കൂട്ടുകാരെ വിളിച്ച് ഇക്കാര്യം അറിയിച്ചു. പിറ്റേന്ന് ആശുപത്രിയിൽ ആവശ്യത്തിൽ കൂടുതൽ ആളുകൾ എത്തിയത് കൊണ്ട് കുറെ പേരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു എന്നാണു ആശുപത്രിക്കാർ പറഞ്ഞത്. ഈ വന്നവരൊന്നും എന്നോട് രക്തബന്ധം ഉള്ളവരല്ല. ഒരേ മതമോ സമുദായമോ ഒന്നുമല്ല. എല്ലാം എന്റെ കൂട്ടുകാരാണ്. പെരുമ്പടപ്പ് സെയിന്റ് ആന്റണി യുപി സ്കൂളിൽ പഠിച്ച... Continue Reading →
ഒരു രാത്രി കൊണ്ട് വർഗീയ വാദി ആകുന്നവർ
കോൺഗ്രസ്സിലെയും ഇടതുപക്ഷത്തേയും മതേതര ചിന്തകൾ ഉള്ള ഒരാൾക്ക് ഒരു രാത്രി കൊണ്ട് ബിജെപി ആകാൻ കഴിയുമോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം ജാതി മതം സാമ്പത്തിക നില ഒക്കെ നോക്കാതെ മനുഷ്യരെ മനുഷ്യരായി കാണുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നും പെട്ടെന്ന് ഒരു ദിവസം മുസ്ലിം ക്രിസ്ത്യൻ ദളിത് വിരോധമുള്ള സംഘി ആയി മാറാൻ കഴിയില്ല. അത് സീറ്റ് നിഷേധിക്കുക എന്നത് പോകട്ടെ, മറ്റ് എത്ര വലിയ കാരണങ്ങൾ ഉണ്ടായാൽ പോലും. കോൺഗ്രസിൽ ഉണ്ടായിരുന്ന അനിൽ ആന്റണി,... Continue Reading →
കാറോ ആടോ…
ആദ്യം കേട്ടപ്പോൾ ഇതെങ്ങിയാണ് ശരിയാകുന്നത് എന്നെനിക്ക് തോന്നിയ ഒരു കാര്യത്തെ കുറിച്ചാണീ കുറിപ്പ്. നിങ്ങൾ പങ്കെടുക്കുന്ന ഒരു ഗെയിം ഷോ സങ്കല്പിക്കുക. മൂന്ന് വാതിലുകൾ ഉണ്ട്. അതിൽ ഒരു വാതിലിന്റെ പിറകിൽ വിലപിടിപ്പുള്ള ഒരു കാർ സമ്മാനമായി ഉണ്ട്. മറ്റു രണ്ടു വാതിലുകളുടെ പിറകിലും രണ്ട് ആടുകളും. ഏതൊക്കെ വാതിലിന്റെ പിറകിലാണ് കാർ ഉള്ളത്, ആടുകൾ ഉള്ളത് എന്നൊക്കെ ഗെയിം ഹോസ്റ്റിനു അറിയാം. ഗെയിം ഷോ ഹോസ്റ്റ് നിങ്ങളോട് ഒരു വാതിൽ തിരഞ്ഞെടുക്കാൻ ആവശ്യപെടുന്നു. നിങ്ങൾ ഒരു... Continue Reading →