വർഷങ്ങൾക്ക് മുൻപ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐസിയുവിൽ നിന്ന് എന്റെ ഇളയ മകൻ ഹാരിസിന്റെ പേര് വെട്ടിച്ച് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ലിഫ്റ്റിൽ വച്ചാണ് പ്രകാശം പരത്തുന്ന ഒരു ചിരിയും ആയി ആ ഉമ്മ കടന്നു വന്നത്. മക്കളും മരുമക്കളും, പേരക്കിടാങ്ങളും ഒക്കെ ആയി ഒരു വലിയ കുടുംബത്തിന്റെ കൂടെ ആയിരുന്നു അവർ. വന്ന പാടെ ലിഫ്റ്റിലെ തിരക്കിൽ നിന്നും പുറകോട്ടു മാറി എന്റെ കൈ പിടിച്ചു. "നിനക്കെന്നെ മനസിലായില്ല അല്ലെ" ഓർമ്മകൾ വിരുന്നു പോയിരിക്കുന്ന... Continue Reading →
നരേന്ദ്ര മോഡി : ഇന്ത്യയുടെ അന്താരാഷ്ട്ര നാണക്കേട്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളിൽ ഒരാളായി ടൈം മാഗസിൻ തിരഞ്ഞെടുത്തത് ഹിറ്റലറെ ആണ്. അദ്ദേഹത്തെ തിരഞ്ഞെടുത്തു കൊണ്ട് ടൈം മാഗസിൻ നടത്തിയ നിരീക്ഷണങ്ങളോട് ഏതാണ്ട് അടുത്ത് വരുന്നതാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2020 ലെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു പേരിൽ ഒരാൾ എന്ന തിരഞ്ഞെടുപ്പ് നടത്തികൊണ്ട് ടൈം മാഗസിൻ ചെയ്തിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരും അന്താരാഷ്ട്ര തലത്തിൽ തന്നെ ലജ്ജ കൊണ്ട് തല കുനിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ടൈം മാഗസിൻ ഈ തിരഞ്ഞെടുപ്പിന്റെ വിശദീകരണം... Continue Reading →
295A
2009 ൽ ലാഹോറിന് മുപ്പത് കിലോമീറ്റർ അകലെ ഒരു പാടത്ത് കുറച്ച് സ്ത്രീകൾ വിളവെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അതിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് കുടിക്കാൻ കുറച്ച് വെള്ളം ചോദിച്ചു, അവർ കൊടുക്കുകയും ചെയ്തു. വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ വെള്ളം കൊടുത്ത സ്ത്രീയോട് മറ്റൊരു സ്ത്രീ വഴക്കിട്ടു. മുസ്ലിങ്ങൾ ക്രിസ്ത്യാനികളുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് ഹറാം ആണെന്നായിരുന്നു മറ്റേ സ്ത്രീയുടെ വാദം. കുറച്ചു വാഗ്വാദങ്ങൾക്ക് ശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. പക്ഷെ അടുത്ത ആഴ്ച ഈ ക്രിസ്ത്യൻ... Continue Reading →
പാവപ്പെട്ടവനും പണക്കാരനും ഒരേ സാമ്പത്തിക പിഴ ഈടാക്കുന്നതിന്റെ പ്രശ്നം..
ഏതാണ്ട് അഞ്ചു കോടി രൂപ വാർഷിക ശമ്പളം വാങ്ങുന്ന മുകേഷ് അംബാനിയും , ദിവസം 600 - 800 രൂപ സമ്പാദിക്കുന്ന സാധാരണക്കാരനും ഓവർ സ്പീഡിങ്ങിനു ഒരേ പിഴയാണോ അടക്കേണ്ടത്? ഓവർ സ്പീഡിങ്ങിനു പുതിയ നിയമപ്രകാരമുള്ള പിഴത്തുകയായ 1000 മുതൽ 2000 രൂപ വരെ അംബാനിയുടെ ഡ്രൈവിങിനെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ? ഉത്തരം പറയുന്നതിന് മുൻപ് ഒരു കഥ പറയാം. പിഴ ഏർപ്പെടുത്തുന്നത് ആളുകൾ നന്നാവാൻ വേണ്ടിയാണെന്നാണല്ലോ വയ്പ്പ്. ഫ്രീക്കണോമിൿസ് എന്ന പ്രശസ്ത പുസ്തകത്തിലെ ആദ്യ അധ്യായം... Continue Reading →
നിങ്ങൾക്ക് ബാങ്കുകളെ എങ്ങിനെ പറ്റിക്കാം
നിങ്ങൾക്ക് ബാങ്കുകളെ എങ്ങിനെ പറ്റിക്കാം... 1994 ൽ MCA എൻട്രൻസ് ജയിച്ച്, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടിക്കഴിഞ്ഞാണ് കോളേജ് ഫീസും ഹോസ്റ്റൽ ഫീസും കൊടുക്കാൻ പാങ്ങില്ല എന്നെനിക്ക് മനസിലായത്. ജോലി കിട്ടാൻ വളരെ അധികം സാധ്യത ഉള്ള ഒരു കോഴ്സ് ആയതു കൊണ്ട് ബാങ്ക് ലോൺ അപേക്ഷിക്കാൻ തീരുമാനിച്ചു. വർഷങ്ങളായി എന്റെ ബാപ്പയും ഉമ്മയും പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോൾ ആശ്രയിക്കുന്ന പള്ളുരുത്തി സർവീസ് സഹകരണം ബാങ്കിൽ ആണ് ആദ്യം അപേക്ഷിച്ചത്, ബാങ്കിലെ ആരെയോ പരിചയമുള്ള... Continue Reading →
അണ്ടെർവെയറും ആഗോള സാമ്പത്തിക മാന്ദ്യവും
അണ്ടെർവെയറും ആഗോള സാമ്പത്തിക മാന്ദ്യവും... നിങ്ങൾ അടിവസ്ത്രം വാങ്ങിച്ചില്ലെങ്കിൽ ആഗോള സാമ്പത്തികമാന്ദ്യമുണ്ടാകുമോ? ചോദ്യം തമാശയായി തോന്നാമെങ്കിലും ആഗോള മാന്ദ്യം പ്രവചിക്കുന്ന ഒരു സൂചകം അടിവസ്ത്ര വിൽപ്പനയാണ്. കയ്യിൽ ചിലവാക്കാൻ പണമില്ലാതെവരുമ്പോൾ ആളുകൾ പുറത്തിടുന്ന വസ്ത്രങ്ങളിൽ കുറവ് വരുത്തുന്നതിന് മുൻപ് അടിവസ്ത്രം വാങ്ങുന്നത് കുറയ്ക്കും എന്നതാണ് ഇതിന്റെ അടിസ്ഥാന കാരണമായി പറയുന്നത്. കാരണം പുറത്തു കാണുന്ന വസ്ത്രത്തിൽ കുറവ് വരുത്തുന്നതിന് മുൻപ് ആളുകൾ രണ്ടു പ്രാവശ്യമാലോചിക്കുമെങ്കിലും, അടിവസ്ത്രത്തിന്റെ കാര്യത്തിൽ ആ ആശങ്കയുടെ കാര്യമില്ലല്ലോ. മുൻപ് അമേരിക്കയിൽ ഫെഡ് ചെയർമാനായിരുന്ന... Continue Reading →
ഇദ്ദ…
ബാപ്പ മരിച്ചപ്പോൾ എനിക്ക് നാട്ടിൽ പോകാൻ കഴിഞ്ഞില്ല. പക്ഷെ ഏതാണ്ട് എല്ലാ ദിവസവും ഞാൻ ഉമ്മയെ വാട്സാപ്പിൽ വിളിക്കാറുണ്ട്. ആദ്യം വിളിക്കുമ്പോഴെല്ലാം ഉമ്മ ഒന്നുകിൽ നിസ്കാരത്തിലോ ഖുർആൻ ഓതുകയോ മറ്റോ ആയിരിക്കും. പക്ഷെ കുറച്ചു ദിവസങ്ങൾ ആയി ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നു, പുള്ളിക്കാരി ഏതാണ്ട് ഇപ്പോഴും വെളുത്ത വസ്ത്രമാണ് ധരിക്കുന്നത്, ദേഹത്ത് കിടന്ന സ്വർണ ആഭരങ്ങൾ അപ്രത്യക്ഷം ആയി, തലയിൽ ഇതുവരെ കാണാത്ത ഒരു കറുത്ത തുണി കൊണ്ട് മുടി മറച്ചതും ശ്രദ്ധയിൽ പെട്ടു. ചോദിച്ചപ്പോൾ... Continue Reading →
കുറ്റവും ശിക്ഷയും..
കുറ്റവും ശിക്ഷയും.. "ഇങ്ങിനെ ഒക്കെ ചെയ്യുന്നവരെ സൗദിയിലെ പോലെ കയ്യും തലയും വെട്ടണം, പിന്നെ ഇങ്ങിനെ ആരും ചെയ്യാൻ ധൈര്യപ്പെടില്ല.." വളരെ ഹീനമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾക്ക് താഴെ സ്ഥിരം കാണുന്ന കമെന്റാണിത്. കേരളത്തിൽ ഈയിടയ്ക്ക് ഒരു പാവപെട്ട കുടുംബത്തിലെ സ്ത്രീയുടെയും കുട്ടികളുടെയും ദേഹത്ത് ആസിഡ് ഒഴിച്ച വർത്തയും ചിത്രവും കണ്ടപ്പോൾ എനിക്കും തോന്നി, ഇത് ചെയ്തവനെ കണ്ടുപിടിച്ചാൽ പിടിച്ചു നിർത്തി തലവഴി ആസിഡ് ഒഴിക്കണമെന്ന്. എട്ടിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി മോഷ്ടിക്കുന്നത്. എന്റെ ഉമ്മ... Continue Reading →
കളഞ്ഞു പോയ നോട്ടുപുസ്തകം..
കളഞ്ഞു പോയ നോട്ടുപുസ്തകം.. ഇന്ത്യൻ പ്രധാനമന്തിയോടും മറ്റു ബിജെപി നേതാക്കളോടും എനിക്കൊരപേക്ഷയുണ്ട്. ഇന്ത്യയുടെ ശാസ്ത്ര ചരിത്രത്തെ കുറിച്ച് നിങ്ങൾക്ക് മറ്റു രാജ്യക്കാരെ അറിയിക്കണമെങ്കിൽ, ഗണപതിയുടെ തല മാറ്റിവച്ചതിനെ പ്ലാസ്റ്റിക് സർജറിയോടും, സീതയുടെ ജനനത്തെ ടെസ്റ്റ് ട്യൂബ് ശിശുവിനോടും ഉപമിച്ചും , മഹാഭാരത സമയത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നു എന്ന് കള്ളങ്ങളും മണ്ടത്തരങ്ങളും പറയുന്നതിന് പകരം നിങ്ങൾക്ക് എന്തുകൊണ്ട് ഇന്ത്യയിലെ യഥാർത്ഥത്തിൽ ഉണ്ടായിരുന്ന അസാധാരണ പ്രതിഭകളെ പറ്റി ലോകത്തെ അറിയിച്ചു കൂടാ? ഒരു ഉദാഹരണത്തിന് കഴിഞ്ഞ നൂറു വർഷങ്ങളിൽ ഗണിത... Continue Reading →
സ്വാമി നിത്യാനന്ദയെ കളിയാക്കുന്നവർ അറിയാൻ..
സ്വാമി നിത്യാനന്ദയെ കളിയാക്കുന്നവർ അറിയാൻ. ഇന്ത്യൻ ഉപഭൂഖണ്ഡം ലോകത്തിന് നൽകിയ വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുക്കൾ. രണ്ടായിരം - മൂവായിരം വർഷങ്ങൾക്ക് മുൻപ് തന്നെ, മറ്റുള്ള ചില സംസ്കാരങ്ങൾ നിലനിന്നു പോകാൻ പാടുപെടുന്ന സമയത്ത്, മരിച്ച് കഴിഞ്ഞ് നമ്മുടെ ജീവന് എന്ത് സംഭവിക്കുന്നു, ഉറങ്ങുമ്പോഴും സ്വപ്നം കാണുമ്പോഴും എല്ലാം ശരിക്കും എന്താണ് നമുക്ക് സംഭവിക്കുന്നത് തുടങ്ങിയ അനേകം ദാർശനിക ചോദ്യങ്ങൾ ചോദിച്ച ഒരു സംസ്കാരമാണ് നമ്മുടേത്. ഇന്ന് വായിക്കുമ്പോൾ പോലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉപനിഷത്തുക്കളിലുണ്ട്. പക്ഷെ ഒരു... Continue Reading →