1923 ഓഗസ്റ്റ് 23 , സ്റ്റോക്ക്ഹോം ജയിലിൽ നിന്ന് ജ്യാമത്തിൽ ഇറങ്ങി തിരിച്ചു പോകാതിരുന്ന കുറ്റവാളിയായ ജാൻ എറിക് ഓൾസൻ, സ്റ്റോക്‌ഹോൾമിലെ പ്രശസ്തമായ ഒരു ബാങ്കിൽ കയറി, തന്റെ കയ്യിലുണ്ടായിരുന്ന മെഷീൻ ഗൺ കാണിച്ച് അന്ന് ബാങ്കിൽ ഉണ്ടായിരുന്ന നാല് തൊഴിലാളികളെ ബന്ദികൾ ആക്കി. നാല് ദിവസം നീണ്ടു നിന്ന ഒരു ബന്ദി നാടകത്തിന്റെ തുടക്കം ആയിരുന്നു അത്. ബന്ദികളെ വിട്ടയക്കാൻ ഓൾസൻ ആവശ്യപ്പെട്ട കാര്യങ്ങൾ ഇവയായിരുന്നു, തന്റെ ശിക്ഷാവിധി ഇളവ് ചെയ്യുക, ഏഴ് ലക്ഷം ഡോളർ... Continue Reading →
അമേരിക്കയിലെ കൊറോണ അനുഭവം..
കേരളത്തിൽ കൊറോണ ടെസ്റ്റ് റിസൽറ്റ് പോസിറ്റീവ് ആയിട്ട് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് വരാൻ ഇരുപത് മിനുട്ട് എടുത്തത് വാർത്തയാക്കുന്നവർ ദയവായി അമേരിക്കയിലെ അനുഭവം വായിക്കുക. മൂന്നാഴ്ച മുമ്പ് ഒരു കൂട്ടുകാരന്റെ ബന്ധുവിന് ഉണ്ടായ അനുഭവം ആണ്. " എനിക്ക് രണ്ടു ദിവസമായി നല്ല പനിയുണ്ട് , വരണ്ട ചുമയുമുണ്ട്. മേലുവേദനയുണ്ട്. കൊറോണ ആണെന്ന് കരുതുന്നു. ഇന്ന് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായപ്പോൾ ആണ് 911 വിളിച്ചത്, ദയവായി ആശുപത്രിയിൽ എമെർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുപോകണം. ഇൻഷുറൻസ് ഉണ്ട്…" :... Continue Reading →
ഉത്തമ കുടുംബിനി എന്ന അശ്ലീലം..
ആനീസ് കിച്ചണിൽ പറഞ്ഞ, നന്നായി പാചകം ചെയ്യുകയും വീട്ടിലെ മറ്റു കാര്യങ്ങൾ നോക്കുകയും ചെയ്യുന്ന ഉത്തമ കുടുംബിനി എന്റെ വീട്ടിലും ഉണ്ടായിരുന്നു, ഞാൻ കാണാൻ കുറച്ച് വൈകിപ്പോയി. ഒരു പഴയ കുറിപ്പ് താഴെ. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഞാനും ഗോമതിയും ഏറ്റവും കൂടുതൽ തല്ലുകൂടിയിട്ടുള്ളത് എവിടെയെങ്കിലും പോകാൻ സമയത്തിന് വീട്ടിൽ നിന്ന് ഇറങ്ങാത്തതിന് വേണ്ടിയാണ്. പാർട്ടിക്കോ, കുട്ടികളുടെ സ്കൂളിലെ പരിപാടിക്കോ, ആരുടെയെങ്കിലും ബർത്ത് ഡേയ്‌ക്കോ, എന്തിനായാലും കുറച്ച് പോലും വൈകി എത്തിയാൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.... Continue Reading →
ഐൻസ്റ്റീന്റെ ഭാര്യ
"പെരുന്നാളിന് നമുക്ക് കോഴി ബിരിയാണി വച്ചാലോ? ഫ്രിഡ്ജിൽ ഒരു മുഴുവൻ കോഴി ഇരിപ്പുണ്ട്" വൈകിട്ട് നടക്കാൻ ഇറങ്ങിയപ്പോൾ ഗോമതി ചോദിച്ചു. "നല്ല ഐഡിയ, ഞാൻ വെക്കാം.. ഈയടുത്ത് ഞാൻ കുക്കറിൽ ബീഫ് ബിരിയാണി വച്ചിട്ട് നന്നായി വന്നില്ലേ , അതെ റെസിപി ചെയ്യാം" ഞാൻ പറഞ്ഞു "അത് വേണ്ട, ഞാൻ വെക്കാം. ഞാൻ മുൻപ് ചെയുന്ന പോലെ ദം ചെയ്ത് വെക്കുന്ന കോഴി ബിരിയാണി നിനക്ക് ഭയങ്കര ഇഷ്ടം അല്ലെ?" "അതെന്താണ് ഞാൻ പാചകം ചെയ്യാം എന്ന്... Continue Reading →
അമേരിക്കയിലെ കറുത്ത വർഗക്കാരും പോലീസും..
നിങ്ങൾ ചെയ്യാത്ത ഒരു കൊലപാതക കുറ്റത്തിന് നിങ്ങളെ പോലീസ് പിടിച്ചു എന്ന് കരുതുക. നിങ്ങൾക്ക് തീർച്ചയായും ദേഷ്യവും വേദനയും വരും. നിങ്ങൾ ഈ കൊലപാതകം നടക്കുന്ന സമയത്ത് വേറെ സ്ഥലത്തായിരുന്നു എന്ന് കാണിക്കുന്ന തെളിവുകൾ നിങ്ങൾ ഹാജരാക്കും. ഇങ്ങിനെ തെളിവുകൾ ഹാജരാക്കിയിട്ടും, നിങ്ങളെ കൊലപാതക സ്ഥലത്തു കണ്ടു എന്ന് വേറൊരു കൊടും കുറ്റവാളി പറഞ്ഞു എന്നത് കൊണ്ട് മാത്രം തെളിവുകൾ ഇല്ലാതിരുന്നിട്ടും കോടതി നിങ്ങളെ വധശിക്ഷയ്ക്ക് വിധിച്ചു എന്നും കരുതുക. നിങ്ങളുടെ ദേഷ്യം ഇരട്ടിക്കും. നിങ്ങൾക്ക് എതിരെ... Continue Reading →
BlackLivesMatter fraternity..
മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളുടെ പൗരത്വം തീരുമാനിക്കുന്ന ഇന്ത്യൻ പൗരത്വ ബില്ലിനെതിരെ ന്യൂ യോർക്കിൽ നടന്ന പ്രതിഷേധത്തിൽ പ്ലക്കാർഡുകളും ഉയർത്തി നിൽക്കുന്ന ഒരു ആഫ്രിക്കൻ അമേരിക്കൻ ദമ്പതികളെ കണ്ടു ഞാൻ അമ്പരന്നു. റോബിൻസൺ എന്നായിരുന്നു അദേഹത്തിന്റെ പേരെന്നാണ് ഓർമ. "നിങ്ങൾ ഏതെങ്കിലും ഇന്ത്യൻ കൂട്ടുകാരുടെ കൂടെ വന്നതാണോ?" ഞാൻ കൗതുകം മറച്ചു വച്ചില്ല. "അല്ല, ഞങ്ങൾ ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ബില്ലിനെ കുറിച്ച് കേട്ടറിഞ്ഞു അതിനെതിരെ പ്രതികരിക്കാൻ ഒരു വേദി കിട്ടിയപ്പോൾ വന്നതാണ്. വേറെ ആരുടെയും കൂടെ... Continue Reading →
ഒരു ശരാശരി മലയാളി യുക്തിവാദിയുടെ പരിണാമഘട്ടങ്ങൾ…
കേരളത്തിൽ ഇപ്പോൾ ധാരാളം യുക്തിവാദികളുണ്ട്, യുക്തിവാദി സംഘടനകളുമുണ്ട്, യൂട്യൂബ് ചാനലുകളുണ്ട്, യുക്തിവാദി ദൈവങ്ങൾ തന്നെയുണ്ട്. ഞാനും ഒരു യുക്തിവാദിയാണ്. ദൈവ / മത വിശ്വാസമില്ല എന്നല്ലാതെ ഒരു ശരാശരി യുക്തിവാദി പക്ഷെ ചിലപ്പോഴൊക്കെ മതവാദിയെക്കാൾ ഒട്ടും മെച്ചം ആയ വ്യക്തിയാവുന്നില്ല , മാത്രമല്ല ചിലപ്പോഴൊക്കെ മതവിശ്വാസികളേക്കാൾ പ്രശ്നക്കാരായി എനിക്ക് അനുഭവപെട്ടിട്ടുമുണ്ട്. അമേരിക്കയിലെ കറുത്ത വർഗക്കാർ അനുഭവിക്കുന്ന വംശീയതയ്ക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഞങ്ങൾ പങ്കെടുത്ത ഒരു ഫോട്ടോ എസ്സെൻസ് ഗ്ലോബലിന്റെ പേരിൽ അമേരിക്കയിലും കാനഡയിലും ഉള്ള മലയാളി... Continue Reading →
പെട്ടിമുടി..
17 കുട്ടികൾ ഉൾപ്പെടെ അൻപത്തിഅഞ്ചു പേരുടെ മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. മുന്നാറിലെ തേയില തോട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂറും പൂഞ്ഞാറും ഉൾപ്പെടെയുള്ള ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ, ബ്രിട്ടീഷുകാരോട് ചേർന്ന് ഇന്ത്യയിലെ പാവപ്പെട്ടവരെ എങ്ങിനെ കൊള്ളയടിച്ചു എന്നും അതിന്റെ ആത്യന്തിക ഫലമാണ് ഇന്നും അവർക്ക് സ്വന്തം ആകേണ്ടിയിരുന്ന സ്ഥലത്തു മുന്നാറിലെ ആദിവാസികളും ദളിതരും ഭൂമിയുടെ അവകാശം ഇല്ലാതെ ലായങ്ങളിൽ കഴിയേണ്ടി വരുന്നതും എന്നും നമുക്ക് കാണാൻ കഴിയും. മൂന്നാറിലെ തേയിലത്തോട്ടങ്ങൾ കാണുമ്പോൾ ചരിത്രാതീത കാലം മുതൽ അവ അങ്ങിനെ... Continue Reading →
ഒരു പട്ടികുട്ടി പഠിപ്പിച്ച പാഠം.
കൊറോണ ആയി വീട്ടിൽ കുത്തിയിരുന്ന് ബോറടിച്ചപ്പോൾ ഒരു പട്ടി കുഞ്ഞിനെ വാങ്ങി. നിതിൻ കോളേജിൽ പോകുമ്പോൾ ഹാരിസിന് ബോറടിക്കാതിരിക്കാൻ എന്നൊക്കെ പറഞ്ഞാണ് വാങ്ങിയത്. വാങ്ങിക്കഴിഞ്ഞാണ് പട്ടിയെ പറ്റി ഞങ്ങൾക്ക് ഒരു പിടിയും ഇല്ലെന്നു മനസിലായത്. ലാബ്രഡോറും പൂഡിലും മിക്സ് ചെയ്ത ലാബ്രഡ്‌ഡൂഡിൽ എന്ന ഇനമാണ്. കാണാൻ ഒക്കെ കൊള്ളാമെങ്കിലും ചെറുതായത് കൊണ്ട് രാത്രിയും പകലും ഓരോ നാലു മണിക്കൂര് കൂടുമ്പോഴും അപ്പി ഇടീക്കാനും മൂത്രം ഒഴിപ്പിക്കാനും എല്ലാം പുറത്തു കൊണ്ട് പോകണം. കുട്ടികൾ അലാറം ഒക്കെ വെച്ച്... Continue Reading →
കേരളത്തിൽ നടക്കുന്ന ഒരു നിശബ്ദ വിപ്ലവം.
നിങ്ങളിൽ പലർക്കും അറിയാവുന്ന പോലെ എന്റെ ബാപ്പ ഒരു ചുമട്ടു തൊഴിലാളി ആയിരുന്നു, നാലാം ക്ലാസ് ആയിരുന്നു വിദ്യാഭ്യാസം. ഉമ്മ സ്കൂളി ആദ്യമായി പോകുന്നത് എന്റെ ഇത്തയെ സ്കൂളിൽ ചേർക്കാനാണ്. ഇതെല്ലം കൊണ്ട് തന്നെ ഞാൻ എംസിഎ പഠിച്ച് ജോലി കിട്ടി അമേരിക്കയിൽ താമസിക്കുന്നു എന്നറിയുമ്പോൾ പലർക്കും അത്ഭുതമാണ്. ഞാൻ ഇങ്ങിനെ പഠിച്ച് നല്ല നിലയിൽ എത്തിയത് കൊണ്ട് എന്റെ കുടുംബത്തിൽ ഇനി വരുന്ന തലമുറ ഇതുപോലെ തന്നെ നല്ല വിദ്യാഭ്യാസം ലഭിച്ച് സർക്കാർ ജോലിയോ അല്ലെങ്കിൽ... Continue Reading →