ഇഷ്ടമുള്ള രണ്ടു മനുഷ്യർ തമ്മിൽ ലൈംഗിക ബന്ധം പുലർത്താൻ അവർ തമ്മിൽ വിവാഹം കഴിക്കണം എന്നും, വിവാഹം എന്നത് ലൈംഗികബന്ധത്തിനുള്ള ലൈസൻസ് ആണെന്നും മറ്റും കരുതുന്ന ഒരു സമൂഹമാണ് നമ്മുടേത്. മാത്രമല്ല വിവാഹത്തിന് മുൻപോ അതിനു പുറത്തോ ഉള്ള ലൈംഗിക ബന്ധങ്ങളെ നമ്മൾ നമ്മുടെ കപട സദാചാര അളവുകോലുകൾ വച്ച് അളക്കുകയും ചെയ്യുന്നു. മാത്രമല്ല കൗമാരപ്രായത്തിലുള്ള നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഇടപെടാതെ ഒരു മതിൽ അവർക്കിടയിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടെത്. അങ്ങിനെയുള്ള ഒരാളാണ്... Continue Reading →
പൊട്ടാത്ത കന്യാചർമങ്ങൾ.
ഇന്ത്യയിൽ ഇന്ന് നിൽക്കുന്ന ഒരു വലിയ സാമൂഹിക അനാചാരമാണ് ആദ്യരാത്രിയിൽ ആദ്യമായി ലൈംഗിക ബന്ധം നടക്കുമ്പോൾ കന്യകകൾ ആയ സ്ത്രീകളുടെ കന്യാചർമം പൊട്ടുമെന്നും ബെഡ്ഷീറ്റിൽ രക്തം കാണുമെന്നും ഉള്ള വിശ്വാസം. വിദ്യാസമ്പന്നരായ ആളുകൾ വരെ ഈ നുണ വിശ്വസിച്ചിരിപ്പാണ്. ചില സമുദായങ്ങളിൽ ഇപ്പോഴും ആദ്യരാത്രിയിൽ രക്തം കണ്ടില്ലെങ്കിൽ അത് വിവാഹമോചനത്തിന് വരെ മതിയായ ഒരു കാരണമാണ്. ചില സമുദായങ്ങൾ രണ്ടു വിരലിട്ട് കന്യക പരിശോധന വരെ നടത്തുന്ന ആചാരം ചില സ്ഥലങ്ങളിൽ നിലവിലുണ്ട്, ബലാത്സംഗം ഉണ്ടാകുന്ന കേസിൽ... Continue Reading →
#justiceformanishavalmiki
"ഞങ്ങൾ നൈൽ നദിയിൽ നിന്ന് കൂടുതൽ കനാലുകൾ പണിയും, അതുവഴി കൂടുതൽ മരുഭൂമിയിൽ കൃഷി ചെയ്യാൻ സാധിക്കും.ഹുസ്നി മുബാറക്കിനെ പോലെ വർഷങ്ങളായി അധികാരത്തിൽ കടിച്ചു തൂങ്ങുന്ന അധികാര ദാഹികളെ പുറത്താക്കും. ഈജിപ്ത് ലോകത്തിനു തന്നെ അഭിമാനം ആകുന്ന ഒരു രാജ്യമായി മാറും." അത് പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി. രണ്ടായിരത്തി പതിനൊന്നിൽ ഞങ്ങൾ ഈജിപ്ത് സന്ദർശിച്ചപ്പോൾ ഞങ്ങളുടെ ഗൈഡ് ആയിരുന്നു സമീർ. ട്യൂണിഷ്യയിൽ നിന്നാരംഭിച്ച് അറബ് ലോകത്തെയാകെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവം... Continue Reading →
പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്.
യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്. കാരണം പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ. ഒരു ചെറിയ ഉദാഹരണം ക്ലിറ്റോറിസിൽ ഉള്ള നെർവ് എൻഡിങിങ്സിന്റെ എണ്ണം പുരുഷ ലിംഗത്തിൽ ഉള്ളതിന്റെ ഏതാണ്ട് ഇരട്ടിയാണ് ( ~ 8000). ഇനി ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ , എന്നാൽ സ്ത്രീകൾക്ക് ഒരേ സമയം പല തവണ രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കും ( വിവാഹം... Continue Reading →
മണിയറയിലെ അശോകൻ ഓർമിപ്പിച്ച കഥ..
"നിങ്ങളുടെ നാട്ടിൽ പെണ്ണുങ്ങളെ കൊണ്ട് പട്ടികളെയും തവളകളെയും വാഴകളെയും ഒക്കെ കല്യാണം കഴിപ്പിക്കുന്ന പതിവുണ്ടോ നസീർ?" എന്റെ കൂടെ ജോലി ചെയ്യുന്ന എമ്മയുടെ ചോദ്യമാണ്. കുറച്ചു തടിച്ച ശരീരപ്രകൃതമുള്ള, സുന്ദരമായി ചിരിക്കുന്ന എമ്മ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വെള്ളക്കാരി മദാമ്മയാണ്. എന്റെ സീറ്റിന്റെ നേരെ എതിർവശത്ത് ഇരിക്കുന്നത് കൊണ്ട് പലപ്പോഴും പല വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്. എമ്മയ്ക്കു മൂന്നു വയസുള്ള ഒരു ആൺകുട്ടി ഉള്ളത് കൊണ്ട് പലപ്പോഴും കുട്ടികളെ വളർത്തുന്നതിന് കുറിച്ചൊക്കെ ആയിരിക്കും സംസാരം.... Continue Reading →
പ്രീ മെൻസ്ട്രൂവൽ സിൻഡ്രോം
"സ്ത്രീകളുടെ ആർത്തവം കൃത്യമായ ഇടവേളകളിൽ വരുന്നുണ്ടോ എന്നറിയാനുള്ള ഫ്ളോ തുടങ്ങിയ ആപ്പുകൾ സ്ത്രീകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് മനസിലാക്കാം, പക്ഷെ അതെന്തിനാണ് നിന്റെ ഫോണിൽ ഇരിക്കുന്നത്?" ഒരു കൂട്ടുകാരന്റെ ചോദ്യമാണ്. ഇതിന്റെ ഉത്തരം പറയുന്നതിന് മുൻപ് ഒരു ചോദ്യം. എന്നെങ്കിലും പതിവിനു വിപരീതമായി നിങ്ങളുടെ ഭാര്യ ദേഷ്യത്തോടെ പെരുമാറുന്നതും മറ്റും കണ്ടിട്ടുണ്ടോ? എല്ലാത്തിനോടും ദേഷ്യം വഴക്കു പറയൽ, ആകെ ഒരു മൂഡില്ലായ്മ എന്നിങ്ങനെ പതിവില്ലാത്ത ചില പ്രശനങ്ങൾ. മൂന്നോ നാലോ ദിവസം മാത്രം നീണ്ടു നിൽക്കുന്ന ചില... Continue Reading →
ഇദ്ദ…
ബാപ്പ മരിച്ചപ്പോൾ എനിക്ക് നാട്ടിൽ പോകാൻ കഴിഞ്ഞില്ല. പക്ഷെ ഏതാണ്ട് എല്ലാ ദിവസവും ഞാൻ ഉമ്മയെ വാട്സാപ്പിൽ വിളിക്കാറുണ്ട്. ആദ്യം വിളിക്കുമ്പോഴെല്ലാം ഉമ്മ ഒന്നുകിൽ നിസ്കാരത്തിലോ ഖുർആൻ ഓതുകയോ മറ്റോ ആയിരിക്കും. പക്ഷെ കുറച്ചു ദിവസങ്ങൾ ആയി ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നു, പുള്ളിക്കാരി ഏതാണ്ട് ഇപ്പോഴും വെളുത്ത വസ്ത്രമാണ് ധരിക്കുന്നത്, ദേഹത്ത് കിടന്ന സ്വർണ ആഭരങ്ങൾ അപ്രത്യക്ഷം ആയി, തലയിൽ ഇതുവരെ കാണാത്ത ഒരു കറുത്ത തുണി കൊണ്ട് മുടി മറച്ചതും ശ്രദ്ധയിൽ പെട്ടു. ചോദിച്ചപ്പോൾ... Continue Reading →
വൈബ്രേറ്റർ കണ്ടുപിടിച്ച കഥ
വൈബ്രേറ്റർ കണ്ടുപിടിച്ച കഥ. 1952 വരെ മെഡിക്കൽ പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്ന ഒരു രോഗമായിരുന്നു സ്ത്രീകൾക്ക് മാത്രം ഉണ്ടാകുന്ന ഒരുതരം ഉന്മാദാവസ്ഥ അഥവാ ഫീമെയിൽ ഹിസ്റ്റീരിയ. പുരാതന കാലം മുതൽ അറിവുണ്ടായിരുന്ന ഒരു രോഗമായിരുന്നു അത്. ഉത്കണ്ഠ, ശ്വാസം കിട്ടാതെ വരിക, ലൈംഗിക ആസക്തി , ഉറക്കമില്ലായ്മ തുടങ്ങിയവയായിരുന്നു ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതിനുണ്ടായിരുന്ന ചികിത്സയായിരുന്നു രസകരം, സ്ത്രീക്കൾക്ക് ഡോക്ടർമാർ അവരുടെ രഹസ്യഭാഗങ്ങളിൽ മസ്സാജ് ചെയ്തു കൊടുത്തായിരുന്നു ഈ രോഗം ചികിൽസിച്ചിരുന്നത്. ഓരോ മസാജിന് ശേഷവും ഈ രോഗലക്ഷണങ്ങൾ... Continue Reading →
ഒരു നഗ്ന ബീച്ചിൽ പോയ മലയാളി യുവാവിന്റെ ഞെട്ടിക്കുന്ന അനുഭവം… :)
നിങ്ങൾ ഒരു തുണിയും ഇല്ലാതെ ഒരു പൊതു സ്ഥലത്തു നടന്നിട്ടുണ്ടോ? ഞാൻ നടന്നിട്ടുണ്ട്. അമേരിക്കയിൽ വന്നയിടയ്ക്ക് ഒരു ഇന്ത്യൻ സുഹൃത്തിൽ നിന്നാണ് ന്യൂ ജേഴ്സിയിലെ ന്യൂഡ് ബീച്ചിനെ കുറിച്ചറിഞ്ഞത്. ക്ലോത്തിങ് ഓപ്ഷണൽ ആണ്, എന്ന് വച്ചാൽ നിങ്ങൾക്ക് വേണമെങ്കിൽ തുണി ഉടുത്തു നടക്കാം, തുണി ഇല്ലാതെ നടക്കുന്ന തരുണീ മണികളെ വായിൽ നോക്കുകയും ചെയ്യാം. അറിഞ്ഞപ്പോൾ മനസ്സിൽ ലഡു പൊട്ടി. അറിഞ്ഞതിന്റെ അടുത്ത ശനിയാഴ്ച തന്നെ അങ്ങോട്ട് വച്ച് പിടിച്ചു. പോകുമ്പോൾ എന്റെ മനസ്സിൽ കുറച്ച് ആശങ്കകളും... Continue Reading →
നിങ്ങളുടെ കുട്ടികളോട് നിങ്ങൾ സംസാരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയത്തെ കുറിച്ച്…
"എനിക്കന്നു പതിനെട്ട് വയസായിരുന്നു വൈരമുത്തുവുമായി ഒരു പ്രോജെക്ടിനെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹത്തിന്റെ കോടമ്പാക്കത്തെ ഓഫീസിൽ ഞാൻ പോയത്. മഹാനായ കവിയും , ദേശീയ അവാർഡ് ജേതാവും , തമിഴ് ഇതിഹാസവുമായ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാൻ അവസാനം കിട്ടിയതിൽ എനിക്കഭിമാനമായിരുന്നു. പക്ഷെ അയാൾ വരികൾ വിശദീകരിക്കാൻ എന്ന വ്യാജേന, എന്നെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വച്ചു. എന്ത് ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. ഞാൻ വിറച്ച് വിറച്ച് അദ്ദേഹത്തിന്റെ പിടി വിടീച്ച് എന്റെ വീട്ടിലേക്ക് ഓടിപോയി. ഒറ്റക്കിരുന്ന് ആരോട് എന്ത് പറയണമെന്നറിയാതെ കരഞ്ഞു.... Continue Reading →