ജപ്പാനിലെ അമേരിക്കയുടെ അറ്റംബോബ് പരീക്ഷണം

1945 ൽ ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും അമേരിക്ക ആറ്റം ബോംബ് ഇടുകയും അതോടെ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയൂം ചെയ്തു എന്നാണ് നമ്മൾക്കു പലരും സ്കൂൾ ചരിത്ര പുസ്തകങ്ങളിൽ പഠിച്ചിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ജപ്പാനും ജർമനിയും പരാജയത്തിന്റെ പടുകുഴിയിൽ വീണു കിടക്കുന്ന സമയത്ത് തങ്ങൾ നിർമിച്ച ബോംബുകൾ ടെസ്റ്റ് ചെയ്യാൻ വേണ്ടിയാണു അമേരിക്ക ജപ്പാനിൽ ബോംബിട്ടത്. രണ്ടു ബോംബുകളും വ്യത്യസ്ത ഡിസൈനുകൾ ആയതു കൊണ്ടാണ് രണ്ടു ബോംബുകൾ ഇട്ടത്. ഹിരോഷിമയിൽ ഇട്ട ബോബിൽ Uranium-235 മൂലകവും, നാഗസാക്കിയിലും ഇട്ട... Continue Reading →

നരേന്ദ്ര മോഡി : ഇന്ത്യയുടെ അന്താരാഷ്ട്ര നാണക്കേട്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളിൽ ഒരാളായി ടൈം മാഗസിൻ തിരഞ്ഞെടുത്തത് ഹിറ്റലറെ ആണ്. അദ്ദേഹത്തെ തിരഞ്ഞെടുത്തു കൊണ്ട് ടൈം മാഗസിൻ നടത്തിയ നിരീക്ഷണങ്ങളോട് ഏതാണ്ട് അടുത്ത് വരുന്നതാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2020 ലെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു പേരിൽ ഒരാൾ എന്ന തിരഞ്ഞെടുപ്പ് നടത്തികൊണ്ട് ടൈം മാഗസിൻ ചെയ്തിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരും അന്താരാഷ്ട്ര തലത്തിൽ തന്നെ  ലജ്ജ കൊണ്ട് തല കുനിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ടൈം മാഗസിൻ ഈ തിരഞ്ഞെടുപ്പിന്റെ വിശദീകരണം... Continue Reading →

ഖുർആൻ ഒരു വിശുദ്ധ ഗ്രന്ഥമല്ല…

ഖുർആൻ ഒരു വിശുദ്ധ ഗ്രന്ഥം ആണെന്ന് പറയുന്നതും, അത് വളരെ അധികം ആളുകൾ വിശുദ്ധ ഗ്രന്ഥമാണെന്ന് വിശ്വസിക്കുന്ന ഒരു പുസ്തകമാണെന്ന് പറയുന്നതും വളരെ വ്യത്യാസപ്പെട്ട രണ്ടു കാര്യങ്ങളാണ്. എന്നെ പോലെ  ഒരു യുക്തിവാദിയെ സംബന്ധിച്ചിടത്തോളം കാലം മാറിയിട്ടും പുതുക്കപ്പെടാത്ത ഒരു പഴയ പുസ്തകം മാത്രമാണിത്, ആധുനിക ജനാധിപത്യ ലോകത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ സ്ത്രീവിരുദ്ധവും, ശാസ്ത്രവിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമായ ഒരു പുസ്തകം കൂടിയാണത്. ഖുർആൻ അതേപോലെ തന്നെ പിന്തുടരേണ്ട  ദൈവ വചനമാണോ അതോ മനുഷ്യർ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച്... Continue Reading →

295A

2009 ൽ ലാഹോറിന് മുപ്പത് കിലോമീറ്റർ അകലെ ഒരു പാടത്ത് കുറച്ച് സ്ത്രീകൾ വിളവെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അതിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് കുടിക്കാൻ കുറച്ച് വെള്ളം ചോദിച്ചു, അവർ കൊടുക്കുകയും ചെയ്തു. വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ വെള്ളം കൊടുത്ത സ്ത്രീയോട് മറ്റൊരു സ്ത്രീ വഴക്കിട്ടു. മുസ്ലിങ്ങൾ ക്രിസ്ത്യാനികളുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് ഹറാം ആണെന്നായിരുന്നു മറ്റേ സ്ത്രീയുടെ വാദം. കുറച്ചു വാഗ്വാദങ്ങൾക്ക് ശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. പക്ഷെ അടുത്ത ആഴ്ച ഈ ക്രിസ്ത്യൻ... Continue Reading →

ഇദ്ദ…

ബാപ്പ മരിച്ചപ്പോൾ എനിക്ക് നാട്ടിൽ പോകാൻ കഴിഞ്ഞില്ല. പക്ഷെ ഏതാണ്ട് എല്ലാ ദിവസവും ഞാൻ ഉമ്മയെ വാട്സാപ്പിൽ വിളിക്കാറുണ്ട്. ആദ്യം വിളിക്കുമ്പോഴെല്ലാം ഉമ്മ ഒന്നുകിൽ നിസ്കാരത്തിലോ ഖുർആൻ ഓതുകയോ മറ്റോ ആയിരിക്കും. പക്ഷെ കുറച്ചു ദിവസങ്ങൾ ആയി ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നു, പുള്ളിക്കാരി ഏതാണ്ട് ഇപ്പോഴും വെളുത്ത വസ്ത്രമാണ് ധരിക്കുന്നത്, ദേഹത്ത് കിടന്ന സ്വർണ ആഭരങ്ങൾ അപ്രത്യക്ഷം ആയി, തലയിൽ ഇതുവരെ കാണാത്ത ഒരു കറുത്ത തുണി കൊണ്ട് മുടി മറച്ചതും ശ്രദ്ധയിൽ പെട്ടു. ചോദിച്ചപ്പോൾ... Continue Reading →

യെദിയൂരപ്പയുടെ ഡയറി

യെദിയൂരപ്പയുടെ ഡയറി. നൂറു കണക്കിന് പേർ കൊല്ലപ്പെടുന്ന ഒരു വർഗീയ ലഹളയാണോ , കർണാടകത്തിൽ അടുത്തിടെ നടന്ന പോലെ കോടിക്കണക്കിന് രൂപ കൈമറിയുന്ന കുതിരക്കച്ചവടം ആണോ കൂടുതൽ അപകടകരം? ഒറ്റനോട്ടത്തിൽ ആദ്യത്തേതാണ് കൂടുതൽ അപകടം പിടിച്ച ക്രിമിനൽ കുറ്റമെന്നു നിങ്ങൾക്ക് തോന്നാമെങ്കിലും അഴിമതിയാണ് കൂടുതൽ ആളുകളെ അപകടപ്പെടുത്തുന്നത്. കർണാടകത്തിൽ ബിജെപി പണം കൊടുത്ത് എം എൽ എമാരെ വാങ്ങിയാലോ, കോമൺ വെൽത്ത് ഗെയിം നടപ്പാക്കുന്ന സമയത്ത് സുരേഷ് കൽമാഡി അഴിമതി നടത്തിയാലോ, ശപ്പെട്ടി കുംഭകോണത്തിൽ ബിജെപി അഴിമതി... Continue Reading →

കേരള ചരിത്രം ഒരെത്തിനോട്ടം …

നിങ്ങൾ ഒരു രാജ്യത്ത് നിന്ന് വേറൊരു രാജ്യത്തേക്ക് നടന്നോ, സൈക്കിളിലോ മറ്റോ പോയിട്ടുണ്ടോ? ഞാൻ പോയിട്ടുണ്ട്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളും പല പ്രാവശ്യം പോയിട്ടുണ്ടാവണം. എങ്ങിനെ എന്ന് പറയുന്നതിന് മുൻപ് കുറച്ച് ചരിത്രം. ഒരു രാജ്യം, രാജാവ് എന്നൊക്കെ കേൾക്കുമ്പോൾ എന്തൊക്കെയാണ് നിങ്ങളുടെ മനസ്സിൽ വരുന്നത്? അലക്സാണ്ടറെയും, ചന്ദ്രഗുപത മൗര്യനെയും അശോകനെയും തുടങ്ങിയവരെ കുറിച്ച് സ്കൂളിൽ പഠിച്ച നമ്മുടെ മനസിലെ സങ്കല്പം അനുസരിച്ച്, വളരെ വിസ്തൃതിയുള്ള ഒരു ഭരണപ്രദേശമായ രാജ്യം , വളരെ അധികാരമുള്ള, കോടിക്കണക്കിന്... Continue Reading →

അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച്…

എല്ലാവരും പറഞ്ഞു കഴിഞ്ഞെങ്കിൽ... നമ്മളെ എല്ലാം ഞെട്ടിക്കുകയും വളരെ സങ്കടപെടുത്തുകയും ചെയ്ത ഒരു കുറ്റകൃത്യം നടന്നു കുറച്ച ദിവസങ്ങൾ കഴിഞ്ഞു. പലർക്കും വളരെയേറെ വേദന തോന്നിയത് തങ്ങളുടേതുമായി പൊരുത്തം തോന്നിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് പൊരുതി കയറി വന്ന ഒരു യുവാവിന്റെ ജീവൻ അകാലത്തിൽ തന്നെ കൊഴിച്ച് കളഞ്ഞതിലാണ്. എന്റെ നാട്ടിലെല്ലാം സാധാരക്കാരായ ഞങ്ങൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ആദ്യം സമീപിക്കുന്നത് സഖാക്കളായ മാത്യു ചേട്ടനെയോ , ശശി ചേട്ടനെയോ ഒക്കെയാണ്. സാധാരണക്കാരിൽ സാധാരണക്കാരായ അവരോട് കാര്യങ്ങൾ... Continue Reading →

മനുഷ്യത്വമാണ് എന്റെ മതം….

മതവും ആയി ബന്ധപ്പെട്ട രണ്ടു വാർത്തകൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചത്. അതിലൊന്ന് ശ്രീലങ്കയിലെ സ്‌ഫോടനങ്ങളിൽ 250 ഓളം പേര് കൊല്ലപ്പെട്ടതിനെ കുറിച്ചാണ്. ന്യൂസിലൻഡിലെ വെടിവെപ്പിന് പകരം ചോദിക്കാൻ ഐസിസ് ആണത് ചെയ്തത് എന്ന് കേട്ടപ്പോൾ എൻ്റെ വീടിനടുത്തുണ്ടായിരുന്ന ഒരു ചേട്ടനെ ആണോർമ വന്നത്. എൻ്റെ ചെറുപ്പത്തിൽ കവലയിൽ നിന്ന് മദ്യപിച്ച് ലക്ക് കെട്ട് പോകുന്നവരുടെ എല്ലാം മെക്കിട്ട് കേറി, ചിലരുടെ കയ്യിൽ നിന്നെല്ലാം തല്ലും വാങ്ങിക്കും. പക്ഷെ തിരിച്ചു തല്ലിയാൽ പണി കിട്ടും എന്ന് നല്ല... Continue Reading →

മതങ്ങളിലെ സ്ത്രീ വിരുദ്ധത…

"നീ ഹിന്ദുക്കളുടെ കാര്യം നോക്കുന്നത് എന്തിനാണ്? ആദ്യം മുസ്ലിങ്ങളുടെ പ്രശനങ്ങൾ പരിഹരിക്കൂ എന്നിട്ട് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് സംസാരിക്കാം" "മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ നിനക്ക് എന്തൊരു സന്തോഷമാണ്. എന്തൊക്കെ പറഞ്ഞാലും ഒരു സോഫ്റ്റ് മുസ്ലിം പ്രേമം നിന്റെ ഉള്ളിൽ കിടപ്പുണ്ട്, അതുകൊണ്ടാണ് ശബരിമലയിൽ നീ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്..." "ആചാരങ്ങൾ ഏതു മതത്തിലേത് ആയാലും ആളുകൾ പിന്തുടരട്ടെ , യുക്തിവാദികൾക്ക് അതിലെന്ത് കാര്യം? ശബരിമലയും ആയി ബന്ധപ്പെട്ട എന്റെ പോസ്റ്റുകളും വിഡിയോകളും കണ്ടിട്ട് എന്റെ ഇവിടെയുള്ള ചില... Continue Reading →

Blog at WordPress.com.

Up ↑