"ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന് ഗുരു. അതിന് "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് യുക്തിവാദിയായ ശിഷ്യൻ അയ്യപ്പന്റെ തിരുത്ത്.. "അയ്യപ്പൻ പറഞ്ഞതും ശരിയാണ്" എന്ന് അതിനു ഗുരുവിന്റെ മറുപടി. കുറച്ച് പുലയസമുദായക്കാരും ആയി വൈപ്പിനിൽ മിശ്രഭോജനം നടത്തിയ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചു കളിയാക്കിയത് അയ്യപ്പൻറെ തന്നെ സമുദായമായ ഈഴവർ ആയിരുന്നു (നാരായണഗുരുവിൽ നിന്നും കുമാരനാശാനിൽ നിന്നും വെള്ളാപ്പള്ളിയിലേക്ക് പടവലങ്ങ പോലെ വളർന്നവർ). കേരളത്തിലെ ജാതിചിന്തകൾ... Continue Reading →
തെങ്ങു കയറേണ്ടവനെ പിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെയിരിക്കും..
"തെങ്ങു കയറേണ്ടവനെ പിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെയിരിക്കും" ഒന്നോ രണ്ടോ വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ മലയാളികളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ പിണറായി വിജയൻറെ ചിത്രവുമായി വന്ന ഒരു കാർട്ടൂൺ ആണ്. ജന്മഭൂമിയിലോ മറ്റോ വന്നതാണ് എന്ന് തോന്നുന്നു. സവർണ ജാതിബോധം ഇന്നും കൊണ്ടുനടക്കുകയും അതിൽ മിഥ്യാഭിമാനം കൊള്ളുകയും ചെയ്യുന്ന അമേരിക്കൻ മലയാളികളുടെ ഇടയിൽ നന്നായി ഓടിയ ഒരു കാർട്ടൂൺ ആയിരുന്നു അത്. അത് കണ്ടപ്പോൾ എനിക്കോർമ്മ വന്നത് ഡോകട്ർ പൽപ്പുവിനെ ആണ്. "ഈഴവർ ചെത്താൻ പോയാൽ മതി"... Continue Reading →
വാട്സാപ്പ് ഗ്രൂപ്പുകളിലെ രാഷ്ട്രീയം.
സ്കൂൾ കോളേജ് ഓഫീസ് തുടങ്ങി സകല കൂട്ടായ്‍മയ്ക്കും ഒരു വാട്സാപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ ഉണ്ടല്ലോ. ഇവിടെയെല്ലാം നിഷ്പക്ഷത നടിക്കുന്ന ചിലരുണ്ടാകും. പിണറായി വിജയനു തെങ്ങു കയറാൻ പൊയ്ക്കൂടേ എന്നൊക്കെ ഒരു കാർട്ടൂൺ വന്നാൽ, അല്ലെങ്കിൽ തീർത്തും വസ്തുതാവിരുദ്ധമായി (ഈയിടെ മോദിയാണ് പെട്രോൾ റിസേർവ് ഇന്ത്യയിൽ തുടങ്ങിയത് എന്ന് നടൻ കൃഷ്ണകുമാർ പറഞ്ഞത് പോലെ) മോഡിയേയോ ബിജെപിയെയോ അനുകൂലിക്കുന്ന ഒരു പോസ്റ്റ് വന്നാൽ, അല്ലെങ്കിൽ ശബരിമലയിൽ സ്ത്രീപ്രവേശനത്തിനു അനുകൂലമായി ഇടതുപക്ഷത്തെ തെറിപറഞ്ഞു കൊണ്ട് ഒരു പോസ്റ്റ് വന്നാൽ ,അല്ലെങ്കിൽ... Continue Reading →
ഖുർആൻ ഒരു വിശുദ്ധ ഗ്രന്ഥമല്ല…
ഖുർആൻ ഒരു വിശുദ്ധ ഗ്രന്ഥം ആണെന്ന് പറയുന്നതും, അത് വളരെ അധികം ആളുകൾ വിശുദ്ധ ഗ്രന്ഥമാണെന്ന് വിശ്വസിക്കുന്ന ഒരു പുസ്തകമാണെന്ന് പറയുന്നതും വളരെ വ്യത്യാസപ്പെട്ട രണ്ടു കാര്യങ്ങളാണ്. എന്നെ പോലെ ഒരു യുക്തിവാദിയെ സംബന്ധിച്ചിടത്തോളം കാലം മാറിയിട്ടും പുതുക്കപ്പെടാത്ത ഒരു പഴയ പുസ്തകം മാത്രമാണിത്, ആധുനിക ജനാധിപത്യ ലോകത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ സ്ത്രീവിരുദ്ധവും, ശാസ്ത്രവിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമായ ഒരു പുസ്തകം കൂടിയാണത്. ഖുർആൻ അതേപോലെ തന്നെ പിന്തുടരേണ്ട ദൈവ വചനമാണോ അതോ മനുഷ്യർ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച്... Continue Reading →
295A
2009 ൽ ലാഹോറിന് മുപ്പത് കിലോമീറ്റർ അകലെ ഒരു പാടത്ത് കുറച്ച് സ്ത്രീകൾ വിളവെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അതിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് കുടിക്കാൻ കുറച്ച് വെള്ളം ചോദിച്ചു, അവർ കൊടുക്കുകയും ചെയ്തു. വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ വെള്ളം കൊടുത്ത സ്ത്രീയോട് മറ്റൊരു സ്ത്രീ വഴക്കിട്ടു. മുസ്ലിങ്ങൾ ക്രിസ്ത്യാനികളുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് ഹറാം ആണെന്നായിരുന്നു മറ്റേ സ്ത്രീയുടെ വാദം. കുറച്ചു വാഗ്വാദങ്ങൾക്ക് ശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. പക്ഷെ അടുത്ത ആഴ്ച ഈ ക്രിസ്ത്യൻ... Continue Reading →
ഇദ്ദ…
ബാപ്പ മരിച്ചപ്പോൾ എനിക്ക് നാട്ടിൽ പോകാൻ കഴിഞ്ഞില്ല. പക്ഷെ ഏതാണ്ട് എല്ലാ ദിവസവും ഞാൻ ഉമ്മയെ വാട്സാപ്പിൽ വിളിക്കാറുണ്ട്. ആദ്യം വിളിക്കുമ്പോഴെല്ലാം ഉമ്മ ഒന്നുകിൽ നിസ്കാരത്തിലോ ഖുർആൻ ഓതുകയോ മറ്റോ ആയിരിക്കും. പക്ഷെ കുറച്ചു ദിവസങ്ങൾ ആയി ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നു, പുള്ളിക്കാരി ഏതാണ്ട് ഇപ്പോഴും വെളുത്ത വസ്ത്രമാണ് ധരിക്കുന്നത്, ദേഹത്ത് കിടന്ന സ്വർണ ആഭരങ്ങൾ അപ്രത്യക്ഷം ആയി, തലയിൽ ഇതുവരെ കാണാത്ത ഒരു കറുത്ത തുണി കൊണ്ട് മുടി മറച്ചതും ശ്രദ്ധയിൽ പെട്ടു. ചോദിച്ചപ്പോൾ... Continue Reading →
സ്വാമി നിത്യാനന്ദയെ കളിയാക്കുന്നവർ അറിയാൻ..
സ്വാമി നിത്യാനന്ദയെ കളിയാക്കുന്നവർ അറിയാൻ. ഇന്ത്യൻ ഉപഭൂഖണ്ഡം ലോകത്തിന് നൽകിയ വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുക്കൾ. രണ്ടായിരം - മൂവായിരം വർഷങ്ങൾക്ക് മുൻപ് തന്നെ, മറ്റുള്ള ചില സംസ്കാരങ്ങൾ നിലനിന്നു പോകാൻ പാടുപെടുന്ന സമയത്ത്, മരിച്ച് കഴിഞ്ഞ് നമ്മുടെ ജീവന് എന്ത് സംഭവിക്കുന്നു, ഉറങ്ങുമ്പോഴും സ്വപ്നം കാണുമ്പോഴും എല്ലാം ശരിക്കും എന്താണ് നമുക്ക് സംഭവിക്കുന്നത് തുടങ്ങിയ അനേകം ദാർശനിക ചോദ്യങ്ങൾ ചോദിച്ച ഒരു സംസ്കാരമാണ് നമ്മുടേത്. ഇന്ന് വായിക്കുമ്പോൾ പോലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉപനിഷത്തുക്കളിലുണ്ട്. പക്ഷെ ഒരു... Continue Reading →
എനിക്ക് കിട്ടാനുള്ള ആ ഒന്നര ലക്ഷം രൂപ..
എനിക്ക് കിട്ടാനുള്ള ആ ഒന്നര ലക്ഷം രൂപ.. എനിക്ക് ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ട് എന്ന് പറയുമ്പോൾ നിങ്ങളെല്ലാം വിചാരിക്കും ഞാൻ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണം തിരികെ കൊണ്ടുവന്നിട്ട് തരാം എന്ന് പറഞ്ഞ പൈസയുടെ കാര്യമാണ് പറയുന്നതെന്ന്. എന്നാൽ അതിനു പുറമെ എനിക്കൊരു ഒന്നര ലക്ഷം രൂപ കിട്ടാനുണ്ട്, ഇത്തവണ തിരുവിതാംകൂർ രാജാവിന്റെ കയ്യിൽ നിന്നാണ്. നിങ്ങളിൽ ചിലരെങ്കിലും ഊഹിച്ച പോലെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. ഇതുവരെ തുറന്ന് നോക്കി... Continue Reading →
മനുഷ്യത്വമാണ് എന്റെ മതം….
മതവും ആയി ബന്ധപ്പെട്ട രണ്ടു വാർത്തകൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചത്. അതിലൊന്ന് ശ്രീലങ്കയിലെ സ്‌ഫോടനങ്ങളിൽ 250 ഓളം പേര് കൊല്ലപ്പെട്ടതിനെ കുറിച്ചാണ്. ന്യൂസിലൻഡിലെ വെടിവെപ്പിന് പകരം ചോദിക്കാൻ ഐസിസ് ആണത് ചെയ്തത് എന്ന് കേട്ടപ്പോൾ എൻ്റെ വീടിനടുത്തുണ്ടായിരുന്ന ഒരു ചേട്ടനെ ആണോർമ വന്നത്. എൻ്റെ ചെറുപ്പത്തിൽ കവലയിൽ നിന്ന് മദ്യപിച്ച് ലക്ക് കെട്ട് പോകുന്നവരുടെ എല്ലാം മെക്കിട്ട് കേറി, ചിലരുടെ കയ്യിൽ നിന്നെല്ലാം തല്ലും വാങ്ങിക്കും. പക്ഷെ തിരിച്ചു തല്ലിയാൽ പണി കിട്ടും എന്ന് നല്ല... Continue Reading →
മതങ്ങളിലെ സ്ത്രീ വിരുദ്ധത…
"നീ ഹിന്ദുക്കളുടെ കാര്യം നോക്കുന്നത് എന്തിനാണ്? ആദ്യം മുസ്ലിങ്ങളുടെ പ്രശനങ്ങൾ പരിഹരിക്കൂ എന്നിട്ട് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് സംസാരിക്കാം" "മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ നിനക്ക് എന്തൊരു സന്തോഷമാണ്. എന്തൊക്കെ പറഞ്ഞാലും ഒരു സോഫ്റ്റ് മുസ്ലിം പ്രേമം നിന്റെ ഉള്ളിൽ കിടപ്പുണ്ട്, അതുകൊണ്ടാണ് ശബരിമലയിൽ നീ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്..." "ആചാരങ്ങൾ ഏതു മതത്തിലേത് ആയാലും ആളുകൾ പിന്തുടരട്ടെ , യുക്തിവാദികൾക്ക് അതിലെന്ത് കാര്യം? ശബരിമലയും ആയി ബന്ധപ്പെട്ട എന്റെ പോസ്റ്റുകളും വിഡിയോകളും കണ്ടിട്ട് എന്റെ ഇവിടെയുള്ള ചില... Continue Reading →