ഈ വാലെന്റൈൻസ് ദിനത്തിൽ നിങ്ങൾ നിങ്ങളുടെ പ്രണയപങ്കാളിയെ തേക്കണെമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളെന്നെ തല്ലാൻ വരരുത്. ഡേറ്റിംഗ് എന്ന ആശയം തന്നെ നമ്മുടെ പങ്കാളി നമുക്ക് ഇണങ്ങിയ ആളാണോ എന്നറിഞ്ഞ്, ചിലപ്പോൾ പങ്കാളിയെ ഉപേക്ഷിക്കുകയും, നമുക്ക് 100 ശതമാനം ഉറപ്പുള്ളപ്പോൾ മാത്രം, വിവാഹം പോലെ, പങ്കാളിയുമായി ദീർഘകാല ബന്ധത്തിൽ ഏർപ്പെടാനുമുള്ള ഒരേർപ്പാടാണ്. പക്ഷെ നമ്മുടെ ശരീരം തന്നെ പ്രത്യുല്പാദനത്തിനുള്ള ഒരു വഴി മാത്രമായി കാണുന്ന നമ്മുടെ ഹോർമോണുകൾ പലപ്പോഴും അത് സമ്മതിച്ചു തരാത്തത് കൊണ്ട് , നമുക്ക്... Continue Reading →
ബാലചന്ദ്രൻ ചുള്ളിക്കാട്
"ആരാ?" അയാൾ ചോദിച്ചു "പിച്ചക്കാരൻ" ഒരു കുട്ടി പറഞ്ഞു. "ചോറ് വേണമത്രേ" മറ്റേ കുട്ടി വിശദീകരിച്ചു. ഹൌ തിരുവോണമായിട്ട് ഭിക്ഷയോ! ശിവ ശിവാ!" ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭാഷണമാണ്, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സമരണയിൽ നിന്ന്. "ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേഎന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന" പ്രണയപരാജയം ജീവിതത്തിൽ ഏറ്റുവാങ്ങിയ മലയാളികൾ ഒരിക്കലെങ്കിലും നെഞ്ചിലേറ്റിയ ഈ വരികൾ എഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഞാൻ കൂടുതൽ അടുത്തറിയുന്നത് ചിദംബര സ്മരണകൾ വഴിയാണ്. ആയിരത്തി തൊള്ളായിരത്തി... Continue Reading →
The Hundred-Year-Old Man Who Climbed Out the Window and Disappeared
മലയാളം മീഡിയത്തിൽ പഠിച്ചത് കൊണ്ട് എനിക്ക് ഇംഗ്ലീഷ് പുസ്തകങ്ങൾ ഒഴുക്കോടെ വായിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. മലയാളം പുസ്തകങ്ങൾ ഒരു ദിവസം ഏതാണ്ട് നൂറു പേജുകൾ എളുപ്പത്തിൽ വായിക്കാമെങ്കിൽ ഇംഗ്ലീഷ് ഇരുപത്തി അഞ്ച് പേജ് ആകുമ്പോഴേക്കും തലച്ചോർ പണി മതിയാക്കാൻ പറയും. മലയാളത്തിൽ ഫിക്ഷനും നോൺ ഫിക്ഷനും വായിക്കുമെങ്കിലും, ഇംഗ്ലീഷിൽ പ്രധാനമായും നോൺ ഫിക്ഷനാണ് വായിക്കുന്നത്. ചരിത്രം, നരവംശശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ശാസ്ത്ര ചരിത്രം തുടങ്ങി കിട്ടിയതെന്തും വായിക്കുന്നതാണ് ശീലം. ഇംഗ്ലീഷ് ഫിക്ഷൻ വളരെ കുറച്ചു മാത്രമേ വായിച്ചിട്ടുള്ളൂ..... Continue Reading →