അമേരിക്കയിലെ കൊറോണ അനുഭവം..

കേരളത്തിൽ കൊറോണ ടെസ്റ്റ് റിസൽറ്റ് പോസിറ്റീവ് ആയിട്ട് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് വരാൻ ഇരുപത് മിനുട്ട് എടുത്തത് വാർത്തയാക്കുന്നവർ ദയവായി അമേരിക്കയിലെ അനുഭവം വായിക്കുക. മൂന്നാഴ്ച മുമ്പ് ഒരു കൂട്ടുകാരന്റെ ബന്ധുവിന് ഉണ്ടായ അനുഭവം ആണ്. " എനിക്ക് രണ്ടു ദിവസമായി നല്ല പനിയുണ്ട് , വരണ്ട ചുമയുമുണ്ട്. മേലുവേദനയുണ്ട്. കൊറോണ ആണെന്ന് കരുതുന്നു. ഇന്ന് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായപ്പോൾ ആണ് 911 വിളിച്ചത്, ദയവായി ആശുപത്രിയിൽ എമെർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുപോകണം. ഇൻഷുറൻസ് ഉണ്ട്…" :... Continue Reading →

ഉത്തമ കുടുംബിനി എന്ന അശ്ലീലം..

ആനീസ് കിച്ചണിൽ പറഞ്ഞ, നന്നായി പാചകം ചെയ്യുകയും വീട്ടിലെ മറ്റു കാര്യങ്ങൾ നോക്കുകയും ചെയ്യുന്ന ഉത്തമ കുടുംബിനി എന്റെ വീട്ടിലും ഉണ്ടായിരുന്നു, ഞാൻ കാണാൻ കുറച്ച് വൈകിപ്പോയി. ഒരു പഴയ കുറിപ്പ് താഴെ. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഞാനും ഗോമതിയും ഏറ്റവും കൂടുതൽ തല്ലുകൂടിയിട്ടുള്ളത് എവിടെയെങ്കിലും പോകാൻ സമയത്തിന് വീട്ടിൽ നിന്ന് ഇറങ്ങാത്തതിന് വേണ്ടിയാണ്. പാർട്ടിക്കോ, കുട്ടികളുടെ സ്കൂളിലെ പരിപാടിക്കോ, ആരുടെയെങ്കിലും ബർത്ത് ഡേയ്‌ക്കോ, എന്തിനായാലും കുറച്ച് പോലും വൈകി എത്തിയാൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.... Continue Reading →

കേരളത്തിലെ ഓൺലൈൻ ക്ലാസ്സും ഞരമ്പ് രോഗികളും..

ഒരു പ്രൈമറി സ്കൂൾ ടീച്ചറിന്റെ കരുതൽ കൊണ്ടുമാത്രം രണ്ടാം ക്ലാസ്സിനു മുകളിൽ പഠിക്കുകയും അമേരിക്ക വരെ എത്തിച്ചേരുകയും ചെയ്ത ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ വിക്‌ടേഴ്‌സ് ചാനലിൽ ഒന്നാം ക്ലാസ് മലയാളം ക്ലാസ് എടുക്കുന്ന ടീച്ചർ ഒരു അഭിമുഖത്തിൽ എന്റെ ക്ലാസ്സിലെ മക്കൾ എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ആനി ടീച്ചറെ ഓർത്തതും. പള്ളുരുത്തിയിലെ സെയിന്റ് ആന്റണി യു.പി. സ്കൂളിൽ ആണ് ഞാൻ 7 വരെ പഠിച്ചത്. രണ്ടാം ക്ലാസ്സിൽ ക്ലാസ്സ്‌ ടീച്ചർ ആനി ടീച്ചറായിരുന്നു. കുട്ടികളോട് എല്ലാവരോടും... Continue Reading →

BlackLivesMatter fraternity..

മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളുടെ പൗരത്വം തീരുമാനിക്കുന്ന ഇന്ത്യൻ പൗരത്വ ബില്ലിനെതിരെ ന്യൂ യോർക്കിൽ നടന്ന പ്രതിഷേധത്തിൽ പ്ലക്കാർഡുകളും ഉയർത്തി നിൽക്കുന്ന ഒരു ആഫ്രിക്കൻ അമേരിക്കൻ ദമ്പതികളെ കണ്ടു ഞാൻ അമ്പരന്നു. റോബിൻസൺ എന്നായിരുന്നു അദേഹത്തിന്റെ പേരെന്നാണ് ഓർമ. "നിങ്ങൾ ഏതെങ്കിലും ഇന്ത്യൻ കൂട്ടുകാരുടെ കൂടെ വന്നതാണോ?" ഞാൻ കൗതുകം മറച്ചു വച്ചില്ല. "അല്ല, ഞങ്ങൾ ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ബില്ലിനെ കുറിച്ച് കേട്ടറിഞ്ഞു അതിനെതിരെ പ്രതികരിക്കാൻ ഒരു വേദി കിട്ടിയപ്പോൾ വന്നതാണ്. വേറെ ആരുടെയും കൂടെ... Continue Reading →

ഒരു ശരാശരി മലയാളി യുക്തിവാദിയുടെ പരിണാമഘട്ടങ്ങൾ…

കേരളത്തിൽ ഇപ്പോൾ ധാരാളം യുക്തിവാദികളുണ്ട്, യുക്തിവാദി സംഘടനകളുമുണ്ട്, യൂട്യൂബ് ചാനലുകളുണ്ട്, യുക്തിവാദി ദൈവങ്ങൾ തന്നെയുണ്ട്. ഞാനും ഒരു യുക്തിവാദിയാണ്. ദൈവ / മത വിശ്വാസമില്ല എന്നല്ലാതെ ഒരു ശരാശരി യുക്തിവാദി പക്ഷെ ചിലപ്പോഴൊക്കെ മതവാദിയെക്കാൾ ഒട്ടും മെച്ചം ആയ വ്യക്തിയാവുന്നില്ല , മാത്രമല്ല ചിലപ്പോഴൊക്കെ മതവിശ്വാസികളേക്കാൾ പ്രശ്നക്കാരായി എനിക്ക് അനുഭവപെട്ടിട്ടുമുണ്ട്. അമേരിക്കയിലെ കറുത്ത വർഗക്കാർ അനുഭവിക്കുന്ന വംശീയതയ്ക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഞങ്ങൾ പങ്കെടുത്ത ഒരു ഫോട്ടോ എസ്സെൻസ് ഗ്ലോബലിന്റെ പേരിൽ അമേരിക്കയിലും കാനഡയിലും ഉള്ള മലയാളി... Continue Reading →

ഒരു പട്ടികുട്ടി പഠിപ്പിച്ച പാഠം.

കൊറോണ ആയി വീട്ടിൽ കുത്തിയിരുന്ന് ബോറടിച്ചപ്പോൾ ഒരു പട്ടി കുഞ്ഞിനെ വാങ്ങി. നിതിൻ കോളേജിൽ പോകുമ്പോൾ ഹാരിസിന് ബോറടിക്കാതിരിക്കാൻ എന്നൊക്കെ പറഞ്ഞാണ് വാങ്ങിയത്. വാങ്ങിക്കഴിഞ്ഞാണ് പട്ടിയെ പറ്റി ഞങ്ങൾക്ക് ഒരു പിടിയും ഇല്ലെന്നു മനസിലായത്. ലാബ്രഡോറും പൂഡിലും മിക്സ് ചെയ്ത ലാബ്രഡ്‌ഡൂഡിൽ എന്ന ഇനമാണ്. കാണാൻ ഒക്കെ കൊള്ളാമെങ്കിലും ചെറുതായത് കൊണ്ട് രാത്രിയും പകലും ഓരോ നാലു മണിക്കൂര് കൂടുമ്പോഴും അപ്പി ഇടീക്കാനും മൂത്രം ഒഴിപ്പിക്കാനും എല്ലാം പുറത്തു കൊണ്ട് പോകണം. കുട്ടികൾ അലാറം ഒക്കെ വെച്ച്... Continue Reading →

കടച്ചക്കയും ഒരു കടൽ ലഹളയും.

എന്റെ ഉമ്മ വയ്ക്കുന്ന ഏറ്റവും രുചിയുള്ള കറികളിൽ ഒന്ന് കടച്ചക്കയും ചെമ്മീനും മല്ലിയും തേങ്ങയും വരുത്തരച്ച് വച്ച കറിയാണ്. ചേനയും ചെമ്മീനും ഇതുപോലെ വയ്ക്കാറുണ്ട്, പക്ഷെ കടച്ചക്ക മരം വീട്ടിൽ തന്നെയുള്ളത് കൊണ്ട് കൂടുതലും കടച്ചക്കയാണ് വയ്ക്കുന്നത്. ചക്ക കേരളത്തിൽ ഉണ്ടായ അത്ഭുത പഴം ആണെങ്കിൽ കടച്ചക്ക ന്യൂ ഗിനിയയിൽ ഉണ്ടായതാണ്. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന കടച്ചക്കയ്ക് ബ്രിട്ടീഷ് കോളനിവത്കരണവുമായി ബന്ധപെട്ടു ഒരു കഥ പറയാനുണ്ട്. ഈ കഥ ഞാൻ ആദ്യമായി കേൾക്കുന്നത് എന്റെ ഹൈ... Continue Reading →

കോവിഡ് , കേരളത്തിന് ന്യൂ യോർക്കിൽ നിന്ന് പഠിക്കാവുന്ന ചില പാഠങ്ങൾ.

"ഉമ്മ ഇന്ന് പുറത്തു പോയിരുന്നോ?" ഞാൻ വീട്ടിൽ വിളിക്കുമ്പോൾ സ്ഥിരം ചോദിക്കുന്ന ചോദ്യമാണ്. "ഞാൻ അധികം ദൂരെ ഒന്നും പോയില്ല. പിന്നെ കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് കൊടുക്കുന്നു എന്നറിഞ്ഞു അത് വാങ്ങാൻ പോയി. പിന്നെ ഓണത്തിന് കിറ്റ് കൊടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ സൊസൈറ്റി ഏർപ്പെടുത്തിയ ഒരാളുടെ വീട്ടിൽ പോയി. അത്രേ ഉള്ളൂ.." ഇത് കേട്ട് എനിക്ക് ദേഷ്യം വന്നു ഞാൻ ഫോൺ വച്ചു. എന്ന് വിളിച്ചാലും ഇതാണ് അവസ്ഥ. ഒന്നുകിൽ വില്ലേജ് ഓഫീസിൽ പോയി, അല്ലെങ്കിൽ... Continue Reading →

എന്താണ് പിണറായി വിജയൻറെ പ്രശ്നം.

എന്റെ ഇത്ത പത്താം ക്ലാസ് പാസ്സായപ്പോൾ എന്റെ ബാപ്പയുടെയും ഉമ്മയുടെയും കുടുംബത്തിൽ പത്താം ക്ലാസ് പാസ്സാകുന്ന വിരലിൽ എണ്ണാവുന്ന പെൺകുട്ടികൾ ഒരാൾ ആയിരുന്നു. പത്ത് കഴിഞ്ഞു കോളേജിൽ ചേരണം എന്നല്ലാതെ അതെങ്ങനെയാണ് ചെയേണ്ടത് എന്ന് വീട്ടിൽ ആർക്കും വലിയ പിടിയിലായിരുന്നു. സ്ഥലം എംഎൽഎ യോ എംപിയോ കോളേജിലേക്ക് ഒരു കത്ത് കൊടുത്താൽ അവിടെ അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ട് എന്ന് കേട്ട് എന്റെ ഉമ്മ അന്നത്തെ സ്ഥലം എംഎൽഎ ആയ ടി പി പീതാംബരൻ മാഷിനോട് (കോൺഗ്രസ് എസ്,... Continue Reading →

ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്..

"ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന് ഗുരു. അതിന് "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് യുക്തിവാദിയായ ശിഷ്യൻ അയ്യപ്പന്റെ തിരുത്ത്.. "അയ്യപ്പൻ പറഞ്ഞതും ശരിയാണ്" എന്ന് അതിനു ഗുരുവിന്റെ മറുപടി. കുറച്ച് പുലയസമുദായക്കാരും ആയി വൈപ്പിനിൽ മിശ്രഭോജനം നടത്തിയ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചു കളിയാക്കിയത് അയ്യപ്പൻറെ തന്നെ സമുദായമായ ഈഴവർ ആയിരുന്നു (നാരായണഗുരുവിൽ നിന്നും കുമാരനാശാനിൽ നിന്നും വെള്ളാപ്പള്ളിയിലേക്ക് പടവലങ്ങ പോലെ വളർന്നവർ). കേരളത്തിലെ ജാതിചിന്തകൾ... Continue Reading →

Blog at WordPress.com.

Up ↑