ഓർമകൾ..

എന്റെ ഇതുവരെയുള്ള ജീവിതത്തിൽ എന്ത് നേടിയെന്നു സ്വയം ചോദിക്കുമ്പോഴൊക്കെ ആദ്യം മനസ്സിൽ തെളിയുന്നത് അമേരിക്ക കാണാൻ വന്ന ബാപ്പയും ഉമ്മയുമായി ഇവിടെ നടത്തിയ ചില യാത്രകളാണ്, അവരുടെ ചിരികളാണ്. ബാപ്പ കൂലിപ്പണിക്കാരനായിരുന്നു, നാലാം ഫോറത്തിൽ പഠനം ഉപേക്ഷിച്ചതാണ്. ഉമ്മയാണെകിൽ എന്റെ ഇത്തയെ സ്കൂളിൽ ചേർക്കാൻ ആയിട്ടാണ് ആദ്യമായി സ്കൂളിന്റെ പടി ചവിട്ടുന്നത്. അവരാണ് നയാഗ്ര വെള്ളച്ചാട്ടവും, വൈറ്റ് ഹൗസും, സ്റ്റാച്യൂ ഓഫ് ലിബേർട്ടിയും കണ്ടത്. ന്യൂ യോർക്കിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങളായ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ദിനോസറിന്റെ ഫോസിലുകൾ... Continue Reading →

ഭീകരതയുടെ വിത്തുകൾ…

ഒൻപത് വയസുകാരൻ മകനെയും കൂട്ടി നിങ്ങൾ നിങ്ങളുടെ സഹോദരിയെയും സഹോദരിയുടെ മക്കളെയും അവരുടെ വീട്ടിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിക്ക് ഒരു കാരണവുമില്ലാതെ ഒരു സംഘം പട്ടാളക്കാർ നിങ്ങളുടെ കാറിൽ നിറയൊഴിക്കുകയൂം അങ്ങിനെ മരണപ്പെടുന്ന പതിനാലു നിരപരാധികളിൽ ഒരാൾ നിങ്ങളുടെ ഒൻപത് വയസുകാരൻ മകനാണെന്ന് ഒരു നിമിഷം വിചാരിച്ചു നോക്കൂ? പിന്നീട് അന്ന് നിറയൊഴിച്ചവർ ആ രാജ്യത്തെ പട്ടാളക്കാർ പോലുമായിരുന്നില്ല, മറിച്ച് വേറെ ഒരു രാജ്യത്തെ ഒരു സ്വകാര്യ സുരക്ഷാ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു എന്ന് കൂടി... Continue Reading →

നികുതി കൊടുക്കാത്ത രാജ്യസ്നേഹം.

  എനിക്ക്  ആർ എസ് എസ്സ്കാരനായ ഒരു സുഹൃത്തുണ്ട്. രാജ്യസ്നേഹം തുളുമ്പുന്ന സംഗതികൾ പോസ്റ്റ് ചെയ്യുന്ന  പുള്ളി ഈയിടെ പരമ്പരാഗതമായി കൈമാറി കിട്ടിയ  ഒരേക്കർ  ഭൂമി വിറ്റു. വാങ്ങിയത് ഒരു കോളേജ് മുതലാളിയാണ്. നോട്ടുകൾ ആയിട്ടാണ് പണം കൊടുത്തത്. കള്ളപ്പണം വെളുപ്പിക്കലാണെന്ന് ഉറപ്പാണ് കാരണം സ്ഥലം വാങ്ങിയ പൈസയുടെ വളരെ കൂടുതൽ കാണിച്ചാണ് രെജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്. പക്ഷെ പൈസ കിട്ടിയ എന്റെ സുഹൃത്ത് ഈ പണം ബാങ്കിൽ ഇടാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. കാരണം ചോദിച്ചപ്പോൾ പറയുന്നു ബാങ്കിൽ... Continue Reading →

അമേരിക്കയിലെ കൊറോണ അനുഭവം..

കേരളത്തിൽ കൊറോണ ടെസ്റ്റ് റിസൽറ്റ് പോസിറ്റീവ് ആയിട്ട് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് വരാൻ ഇരുപത് മിനുട്ട് എടുത്തത് വാർത്തയാക്കുന്നവർ ദയവായി അമേരിക്കയിലെ അനുഭവം വായിക്കുക. മൂന്നാഴ്ച മുമ്പ് ഒരു കൂട്ടുകാരന്റെ ബന്ധുവിന് ഉണ്ടായ അനുഭവം ആണ്. " എനിക്ക് രണ്ടു ദിവസമായി നല്ല പനിയുണ്ട് , വരണ്ട ചുമയുമുണ്ട്. മേലുവേദനയുണ്ട്. കൊറോണ ആണെന്ന് കരുതുന്നു. ഇന്ന് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായപ്പോൾ ആണ് 911 വിളിച്ചത്, ദയവായി ആശുപത്രിയിൽ എമെർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുപോകണം. ഇൻഷുറൻസ് ഉണ്ട്…" :... Continue Reading →

ആരുടെ അമേരിക്ക?

എല്ലാ ദേശങ്ങൾക്കും രണ്ടു ചരിത്രങ്ങളുണ്ട്. ഒന്നാമത്തെത് നമ്മൾ പാഠപുസ്തകങ്ങളിൽ പഠിക്കുന്ന, രാജാക്കന്മാരുടെയും, യുദ്ധവിജയങ്ങളുടെയും വെട്ടിപ്പിടിക്കലുകളുടെയും കഥകളാണ്. ഭൂരിഭാഗത്തിനും അറിയുന്ന കഥകളും ഇവ തന്നെയാണ്. മറ്റൊന്ന് സാധാരണക്കാരന്റെ ചരിത്രമാണ്. തോറ്റുപോയവന്റെ, പലപ്പോഴും ഭൂമിയുടെ യഥാർത്ഥ അവകാശികളുടെ കഥകൾ. ചവിട്ടിയരക്കപെട്ട ആദിവാസികളുടെയും , സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും , നിറത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടവന്റെയും കഥകൾ. ആദ്യത്തെ ചരിത്രം പല പുസ്തകങ്ങളിലായി നമ്മുടെ മുന്നിൽ എത്തുന്നുണ്ടെങ്കിൽ രണ്ടാമത്തേത് വളരെ അപൂർവമാണ്. കേരളത്തിൽ ശ്രീധര മേനോന്റെ കേരളം ചരിത്രം വായിച്ചു കഴിഞ്ഞു ,... Continue Reading →

അമേരിക്കയിലെ കറുത്ത വർഗക്കാരും പോലീസും..

നിങ്ങൾ ചെയ്യാത്ത ഒരു കൊലപാതക കുറ്റത്തിന് നിങ്ങളെ പോലീസ് പിടിച്ചു എന്ന് കരുതുക. നിങ്ങൾക്ക് തീർച്ചയായും ദേഷ്യവും വേദനയും വരും. നിങ്ങൾ ഈ കൊലപാതകം നടക്കുന്ന സമയത്ത് വേറെ സ്ഥലത്തായിരുന്നു എന്ന് കാണിക്കുന്ന തെളിവുകൾ നിങ്ങൾ ഹാജരാക്കും. ഇങ്ങിനെ തെളിവുകൾ ഹാജരാക്കിയിട്ടും, നിങ്ങളെ കൊലപാതക സ്ഥലത്തു കണ്ടു എന്ന് വേറൊരു കൊടും കുറ്റവാളി പറഞ്ഞു എന്നത് കൊണ്ട് മാത്രം തെളിവുകൾ ഇല്ലാതിരുന്നിട്ടും കോടതി നിങ്ങളെ വധശിക്ഷയ്ക്ക് വിധിച്ചു എന്നും കരുതുക. നിങ്ങളുടെ ദേഷ്യം ഇരട്ടിക്കും. നിങ്ങൾക്ക് എതിരെ... Continue Reading →

BlackLivesMatter fraternity..

മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളുടെ പൗരത്വം തീരുമാനിക്കുന്ന ഇന്ത്യൻ പൗരത്വ ബില്ലിനെതിരെ ന്യൂ യോർക്കിൽ നടന്ന പ്രതിഷേധത്തിൽ പ്ലക്കാർഡുകളും ഉയർത്തി നിൽക്കുന്ന ഒരു ആഫ്രിക്കൻ അമേരിക്കൻ ദമ്പതികളെ കണ്ടു ഞാൻ അമ്പരന്നു. റോബിൻസൺ എന്നായിരുന്നു അദേഹത്തിന്റെ പേരെന്നാണ് ഓർമ. "നിങ്ങൾ ഏതെങ്കിലും ഇന്ത്യൻ കൂട്ടുകാരുടെ കൂടെ വന്നതാണോ?" ഞാൻ കൗതുകം മറച്ചു വച്ചില്ല. "അല്ല, ഞങ്ങൾ ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ബില്ലിനെ കുറിച്ച് കേട്ടറിഞ്ഞു അതിനെതിരെ പ്രതികരിക്കാൻ ഒരു വേദി കിട്ടിയപ്പോൾ വന്നതാണ്. വേറെ ആരുടെയും കൂടെ... Continue Reading →

അമേരിക്കയിലെ ആദിവാസി സമൂഹങ്ങൾ..

നിങ്ങളുടെ പറമ്പിലൂടെ അയല്പക്കകാരൻ തന്റെ കക്കൂസ് മാലിന്യങ്ങൾ കൊണ്ടുപോകാൻ ഒരു പൈപ്പ്‌ലൈൻ ഉണ്ടാക്കിയാൽ നിങ്ങൾക്ക് എങ്ങിനെ ഫീൽ ചെയ്യും? അതുപോലെയാണ് അമേരിക്കയിലെ ആദിവാസി സമൂഹങ്ങൾ പവിത്രമായി കരുതുന്നതും അവരുടെ ശുദ്ധജല ശ്രോതസുമായ ഒരു പുഴയെ മലിനമാക്കുന്ന ഡകോട്ട പൈപ്പ്‌ലൈൻ പ്രൊജക്റ്റ്. നോർത്ത് ഡകോട്ടയിലെ ബാക്കെൻ ഓയിൽ ഫീൽഡിൽ നിന്ന് ചിക്കാഗോയിലെ എണ്ണ ശുദ്ധീകരണ ശാല വരെ നീളുന്ന 1172 മൈൽ നീളമുള്ള ഒരു പൈപ്പ്‌ലൈൻ പ്രൊജക്റ്റ് ആണ് ഡകോട്ട പൈപ്പ്‌ലൈൻ പ്രൊജക്റ്റ്. അമേരിക്കൻ ആദിമ നിവാസികളുടെ പല... Continue Reading →

Blog at WordPress.com.

Up ↑