തിരുവിതാംകൂർ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ രണ്ടാം സ്ഥാനം കിട്ടിയ പൽപ്പുവിന് ഈഴവനാണെന്ന കാരണം പറഞ്ഞു പ്രവേശനം നിഷേധിച്ചവരാണ് തിരുവിതാംകൂർ രാജകുടുംബം. മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ഡിഗ്രി പാസായ അദ്ദേഹം തിരുവിതാംകൂറിൽ ജോലിക്കപേക്ഷിച്ചപ്പോൾ ജാതിത്തൊഴിലായ തെങ്ങുചെത്തുന്നതാണ് നിങ്ങൾക് കൂടുതൽ നല്ലത് എന്ന മറുപടിയാണ് രാജകുടുംബം നൽകിയത്. പിന്നീട് ലണ്ടനിൽ ഉപരിപഠനം നടത്തി, മൈസൂരിൽ ജോലി നോക്കിയ അദ്ദേഹമാണ് എസ്എൻഡിപി യോഗം സ്ഥാപിച്ചതും കേരളത്തിലെ ഈഴവ സമുദായത്തിന്റെ തലവര മാറ്റിയതും. തിരുവിതാംകൂറിലെ എല്ലാ ബ്രാഹ്മണർക്കും മൂന്ന് നേരം സൗജന്യമായി വെട്ടിവിഴുങ്ങാൻ രാജ്യത്ത് എമ്പാടും ഊട്ടുപുരകൾ നടത്തിയ ടീമാണ് അവർണ്ണരോട് ഇങ്ങിനെ പെരുമാറിയത് എന്നോർക്കണം.
“ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടി വാടിപോകുമെന്ന” മണ്ടത്തരം പറയുന്ന അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി “തമ്പുരാട്ടിക്ക്” പദ്മശ്രീ ലഭിച്ചപ്പോൾ ചില ചരിത്രങ്ങൾ ഓർമിപ്പിച്ചു എന്ന് മാത്രം. അമേരിക്കയിൽ സംഘപരിവാർ പോഷക സംഘടനാ നടത്തിയ ഒരു വലിയ പരിപാടിയിലെ മുഖ്യാതിഥി ഈ തമ്പുരാട്ടിയായിരുന്നു. സംഘിയാവുക എന്നാൽ ചരിത്രം മറക്കുക എന്ന് കൂടിയാണല്ലോ….
ഒരു ദളിത് – ആദിവാസി സ്ത്രീയിൽ നിന്നാണല്ലോ ഇവർ അവാർഡ് വാങ്ങാൻ പോകുന്നത് എന്നത് കാലത്തിൻ്റെ കാവ്യനീതി ആയിരിക്കും…
Leave a comment