പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ കഴിഞ്ഞ വർഷം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് കണ്ടു. രാഷ്ട്രീയക്കാർ വായിക്കുന്ന പുസ്തകങ്ങൾ എനിക്ക് വളരെ താല്പര്യമുള്ള വിഷയമാണ്. പൊതുവെ ശാസ്ത്ര സാങ്കേതിക പുസ്തകങ്ങൾ കൂടുതൽ വായിക്കുന്ന എനിക്ക് സാമൂഹിക ബോധവും അറിവും നൽകുന്നത് പലപ്പോഴും ഇവർ വായിക്കുന്ന പുസ്തകളിലെ ചിലവയിൽ കൂടിയാണ്. ഉദാഹരണത്തിന് എല്ലാ വർഷവും മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമ ഇടുന്ന പുസ്തകങ്ങളുടെ ലിസ്റ്റിൽ നിന്നാണ് യുവാൻ ഹരാരിയുടെ Sapiens മുതൽ ഇസബെൽ വില്കഴ്സൺ എഴുതിയ “Caste: The Origins of Our Discontents” വരെയുയുള്ള അടിപൊളി പുസ്തകങ്ങൾ വായിച്ചത്. ഹവാർഡ് സിന്നിന്റെ “A People’s History of the United States” ഒക്കെ ഇതുപോലെ പലയിടത്തു നിന്ന് വീണുകിട്ടിയ അറിവുകളാണ്.
ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മേഖലകളെ കുറിച്ചിറങ്ങുന്ന പല പുസ്തകങ്ങളെ കുറിച്ചും എനിക്ക് വലിയ അറിവില്ല. ഈയടുത്ത് ഷാഹിനയും രാജീവും പറഞ്ഞിട്ടാണ് സ്വാതി ചതുർവേദിയുടെ “I am a Troll: Inside the Secret World of the BJP’s Digital Army” , നീലാണ്ടന്റെ “South Vs North: India’s Great Divide” , ജോസി ജോസഫ് എഴുതി ശ്രീജിത് ദിവാകരൻ പരിഭാഷപെടുത്തിയ “THE SILENT COUP” എന്നീ പുസ്തകങ്ങൾ വായിക്കുന്നത്. ഇതൊക്കെ വായിച്ചതിൽ നിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ട് ഈ വര്ഷം വായിക്കേണ്ട പുസ്തകളുടെ ലിസ്റ്റിൽ പത്തോളം ഇന്ത്യൻ രാഷ്ട്രീയ പുസ്തകങ്ങൾ ഉണ്ട്. നിസാരം എന്ന യൂട്യൂബ് ചാനലിൽ കണ്ട കുറെ ശാസ്ത്ര പുസ്തകങ്ങളും ലിസ്റ്റിലുണ്ട്.
കേരളത്തിലെ മറ്റ് രാഷ്ട്രീയക്കാർ തങ്ങൾ വായിച്ച പുസ്തകങ്ങൾ വർഷാവസാനം ഇടുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കണം എന്നപേക്ഷ. ആര് കൂടുതൽ പുസ്തകങ്ങൾ വായിച്ചു എന്നറിയാനല്ല , മറിച്ച് പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങളെ പോലുള്ള വായനക്കാർക്ക് കിട്ടാൻ വേണ്ടി അതുപകരിക്കും. സഖാവ് സ്വരാജ് , ഷൈലജ , രവീന്ദ്രനാഥ് ഒക്കെ വായിക്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് അറിയാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്.
ഈ പോസ്റ്റിന്റെ അടിയിൽ ഇന്ത്യയിലെയും കേരളത്തിലെയും നിലവിലെ രാഷ്ട്രീയ സ്ഥിതികളെ കുറിച്ചറിയാൻ ആളുകൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ നിങ്ങൾക്ക് ഇഷ്ടപെട്ടവ നിര്ദേശിക്കുമല്ലോ. ഞാൻ വായിക്കാൻ വച്ചിരിക്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ.
1 . ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ : ഗോപീകൃഷ്ണൻ ( പ്രിയ സുഹൃത്ത് ബോബിക്ക് നന്ദി)
2. History of Ancient and Early Medeival India: From the Stone Age to the 12th Century : ഉപീന്ദർ സിംഗ് ( മാളവിക ബിന്നിയുടെ വിഡിയോയോയിൽ നിന്ന് കിട്ടിയ അറിവ്)
3. The Looming Tower: Al-Qaeda and the Road to 9/11 : Lawrence Wright (ഒരു ഫേസ്ബുക് പോസ്റ്റിന് താഴെ വന്ന കമന്റിൽ നിന്ന്, കമന്റ് ഇട്ട ആളുടെ മറന്നു പോയി)
4. The Accidental Prime Minister : സഞ്ജയ് ബാരു
5. Evicted: Poverty and Profit in the American City : Matthew Desmond (പ്രിയ സുഹൃത്ത് ഹരീഷിന് നന്ദി)
6. The Free Voice: On Democracy, Culture and the Nation : Ravish Kumar
7. Our Moon Has Blood Clots: The Exodus of the Kashmiri Pandits : Rahul Pandita
8. Hundred Years’ War on Palestine : Rashid Khalidi
9. My Promised Land: The Triumph and Tragedy of Israel : Ari Shavit
10 : Development as freedom : അമർത്യ സെൻ
ഇതിന്റെ കൂടെ പത്തോളം ശാസ്ത്ര പുസ്തകങ്ങൾ വായിക്കാനും പ്ലാനുണ്ട്. ഇരുപത് പുസ്തകങ്ങളിൽ കൂടുതൽ ഞാൻ ഒരു വർഷത്തിൽ വായിക്കാറില്ല, മടിയാണ്.
ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം Naked Statistics: Stripping the Dread from the Data : Charles Wheelan
2024 books to read
Leave a comment