സ്വാമി സന്ദീപാനന്ദ ഗിരി..

മനുഷ്യരെ സ്നേഹിക്കുന്നവർക്ക് ആർക്കും, ഒരു മത പുരോഹിതന് പോലും, വലതുപക്ഷവാദിയാകാൻ കഴിയില്ല എന്ന് മനസ്സിലാകുന്നത് സന്ദീപാനന്ദഗിരിയേ പോലുള്ളവരെ കേൾക്കുമ്പോൾ ആണ്.

വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ഉദ്ധരിച്ച് കൊണ്ട് ഇന്നത്തെ ഭരണകൂടത്തിന്റെ പൗരത്വ ബില്ലിലെ ഇരട്ടത്താപ്പ് പുറത്ത് കാണിക്കുന്നത് മുതൽ, ഗാന്ധി വധത്തിന്റെ ഉള്ളുക്കള്ളികളിലൂടെ കേൽവിക്കാരെ കൊണ്ടുപോയി, എന്ത്കൊണ്ട് ആർഎസ്എസ് രാജ്യത്തിന്റെ നാശത്തിന് വിത്തുപാകിയെന്ന് വ്യക്തമാക്കുന്ന ഉജ്വല പ്രഭാഷണം ആയിരുന്നു ഇന്ന് ന്യൂ യോർക്കിൽ കേരള സെന്ററിൽ സന്ദീപാനന്ദ ഗിരി നടത്തിയത്.

സാധാരണ മനുഷ്യരുടെ കൈ പിടിക്കാതെ അയിത്തം കാണിച്ച് മാറി നടക്കുന്ന ചില സ്വാമിമാരെ കണ്ട ഞങ്ങൾക്ക് മനുഷ്യനെ മതവും ജാതിയും നോക്കാതെ ചേർത്ത് പിടിക്കുന്ന ഇദ്ദേഹം ഒരു അൽഭുതം ആയിരുന്നു. ഇന്ത്യാ ചരിത്രവും ആത്മീയതയും അറിയുന്ന, അഭിമാനത്തോടെ രാഷ്ട്രീയം പറയുന്ന, അടിപൊളിയായി ട്രോളുന്ന ഇദ്ദേഹം ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്.

ചാണകത്തിൽ നിന്ന് പ്ലുടോണിയം വേർതിരിക്കുന്ന, പശുവിന്റെ കൊമ്പിന്റെ ഇടയിൽ നിന്ന് ഓംകാരം കേൾക്കുന്ന ആസാമിമാരുടെ ഇടക്ക് ഇതുപോലെ ഒന്നുണ്ടായൽ മതി…

എല്ലാം ഡിങ്ക ഭഗവാന്റെ അനുഗ്രഹം..

Leave a comment

Blog at WordPress.com.

Up ↑