സ്വാമി നിത്യാനന്ദയെ കളിയാക്കുന്നവർ അറിയാൻ..

സ്വാമി നിത്യാനന്ദയെ കളിയാക്കുന്നവർ അറിയാൻ.

ഇന്ത്യൻ ഉപഭൂഖണ്ഡം ലോകത്തിന് നൽകിയ വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുക്കൾ. രണ്ടായിരം – മൂവായിരം വർഷങ്ങൾക്ക് മുൻപ് തന്നെ, മറ്റുള്ള ചില സംസ്കാരങ്ങൾ നിലനിന്നു പോകാൻ പാടുപെടുന്ന സമയത്ത്, മരിച്ച് കഴിഞ്ഞ് നമ്മുടെ ജീവന് എന്ത് സംഭവിക്കുന്നു, ഉറങ്ങുമ്പോഴും സ്വപ്നം കാണുമ്പോഴും എല്ലാം ശരിക്കും എന്താണ് നമുക്ക് സംഭവിക്കുന്നത് തുടങ്ങിയ അനേകം ദാർശനിക ചോദ്യങ്ങൾ ചോദിച്ച ഒരു സംസ്കാരമാണ് നമ്മുടേത്. ഇന്ന് വായിക്കുമ്പോൾ പോലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉപനിഷത്തുക്കളിലുണ്ട്.

പക്ഷെ ഒരു പ്രശ്നം നമ്മൾ ആ ചോദ്യങ്ങൾ അവിടെ വച്ച് അവസാനിപ്പിച്ചു എന്നതാണ്. പിന്നീട് ഉപനിഷത്തുക്കൾ മുന്നോട്ട് വച്ച ചോദ്യങ്ങളും തത്വശാസ്ത്രങ്ങളും വിശ്വാസത്തിനും ഹിന്ദു മതത്തിനും വഴിമാറുകയും ആചാരങ്ങൾ തത്വ ശാസ്ത്ര ചിന്താ രീതികളുടെ മേൽ മേൽക്കൈ നേടുകയും ചെയ്തു. ഗാർഗിയും യാജ്ഞവൽക്ക്യനും തമ്മിൽ നടന്ന പോലുള്ള വാദപ്രതിവാദങ്ങൾ ഇന്നത്തെ ഹിന്ദു മതത്തിൽ ആലോചിക്കാൻ കൂടി വയ്യ.

മേൽപ്പറഞ്ഞ പോലെയുള്ള ആത്മാവിനെയും മരണാനന്തര ജീവനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഋഷിമാർക്ക് ഉത്തരമുണ്ടായിരുന്നില്ല. അവർ അവർക്ക് അന്ന് തോന്നിയ ചില വിശദീകരണങ്ങൾ ഇക്കാര്യങ്ങൾക്ക് നൽകി. ഇന്നത്തെ കാലത്ത് ഹൈപോതെസിസ് എന്ന പേരിൽ അറിയപ്പെടുന്ന, “പരിമിതമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഒരു അനുമാനമോ നിർദ്ദിഷ്ട വിശദീകരണമോ” കാര്യങ്ങളാണിവ. ശാസ്ത്രീയമായ അന്വേഷങ്ങളിൽ അടുത്ത പടി ഇതിന്റെ കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണങ്ങളും, പരീക്ഷണങ്ങളും , നിഗമനങ്ങളും വഴി ഒരു ശാസ്ത്രീയ നിയമത്തിൽ എത്തുക എന്നുള്ളതാണ്. പക്ഷെ നിർഭാഗ്യവശാൽ ഉപനിഷത്തുക്കൾ മതവും ആയി കൂട്ടിക്കുഴച്ച് അവ ലോകത്തിന്റെ അവസാനം വരെ നിലനിൽക്കുന്ന കാര്യങ്ങളാണെന്നു വരുത്തിത്തീർക്കുകയും കൂടുതൽ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഉള്ള അവസരം മതം ഇല്ലാതാക്കുകയും ചെയ്തു.

ഉപനിഷത്തുക്കളിൽ എനിക്ക് വളരെ ഇഷ്ടമുള്ള രണ്ടെണ്ണം മാണ്ഡൂക്യവും , കടോപനിഷത്തും ആണ്. വളരെ ചെറിയ ഉപനിഷത്തുക്കളിൽ ഒന്നും, ഇതറിഞ്ഞാൽ വേറെ ഉപനിഷത്തുക്കൾ പേടിക്കേണ്ട ആവശ്യമില്ല എന്ന് വിവേകികൾ പറയുന്നതും ആയ മണ്ഡൂക്യം നമ്മുടെ ആത്മാവിനെക്കുറിച്ചുള്ളതാണ്. കടോപനിഷത്ത് ഹിന്ദു മതത്തിന്റെ അടിസ്ഥാനമായ കർമഫല സിദ്ധാന്തം അവതരിപ്പിക്കുന്നു.

ഉപനിഷത്തുക്കളിലെ ആശയങ്ങളെ ഒന്നോ രണ്ടോ വരികളിൽ ചുരുക്കി അവതരിപ്പിക്കുന്നതിനെയാണ് നമ്മൾ മഹാവാക്യങ്ങൾ എന്ന് പറയുന്നത്. അഥർവ വേദത്തിലെ മണ്ഡൂക്യ ഉപനിഷത്തിൽ ഉള്ള മഹാവാക്യമാണ് “അയം ആത്മ ബ്രഹ്മ” എന്നത്. കേൾക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും മനസിലാക്കാൻ വളരെ എളുപ്പമാണ്.

അയം എന്നാൽ ഇതെന്നർത്ഥം. ആത്മ എന്നത് ആത്മാവിനെ സൂചിപ്പിക്കുന്നു. ബ്രഹ്മ എന്നത് ബ്രഹ്മൻ ആണ്, പരമമായ സത്യം. ഈ ഒടുവിൽ പറഞ്ഞ സാധനം മനസിലാക്കാൻ ചെറിയ ഒരു കാര്യം പറയാം.

ഞാൻ ചിലപ്പോൾ ഒക്കെ എം സി എ കണക്ക് പരീക്ഷ എഴുതാനുണ്ടെന്ന് സ്വപ്നം കാണാറുണ്ട്, വിയർത്ത് കുളിച്ച് ഞെട്ടി ചെയ്യും. നിങ്ങൾ ഉറക്കത്തിൽ പേടിച്ച് സ്വപ്നം കാണുമ്പോൾ ശാരീരികമായും മാനസികമായും നിങ്ങൾ ആ സ്വപ്നത്തിലെ കാര്യം അനുഭവിക്കും. എഴുന്നേറ്റ് കഴിഞ്ഞ് അത് സത്യം അല്ല എന്ന് തിരിച്ചറിയുമ്പോൾ സമാധാനം ആവുകയും ചെയ്യും. മണ്ഡൂക്യം നിങ്ങളുടെ അവസ്ഥകളെ നാലായി തിരിക്കുന്നു.

1) ജാഗ്രത് : ഉണർന്നിരിക്കുമ്പോൾ ഉള്ള അവസ്ഥ

2) സ്വപ്നം കാണുന്ന അവസ്ഥ

3 ) അതി ഗാഡമായ നിദ്ര, പകുതി മരിച്ചതിന് തുല്യം എന്ന് വേണമെങ്കിൽ പറയാം.

4 ) തുരീയ : ഒരു സ്വർണ വളയോ ,സ്വർണം മോതിരമോ , സ്വർണം പദസരമോ എന്ത് പേരിൽ വിളിച്ചാലും ആത്യന്തികമായി സ്വർണമാണ് എന്നത് പോലെ ഉണർന്നിരിക്കുമ്പോഴും, ഉറങ്ങുമ്പോഴും , സ്വപ്നം കാണുമ്പോഴും നിങ്ങൾ അനുഭവിക്കുന്നത് തുരിയത്തതിന്റെ വിവിധ ഭാവങ്ങളാണ്. ഓം എന്നത് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് തുരീയത്തെയാണ്.

മേൽപ്പറഞ്ഞ മഹാവാക്യം ഒരു പടി കൂടി കടന്ന്, ഈ തുരീയം അഥവാ ആത്മാവ്, എല്ലാ ജീവജാലങ്ങളിലും, നിർജീവ വസ്തുക്കളിലും ഒരേ പോലെ ഉണ്ടെന്നും, നമ്മൾ ഈ ബ്രഹ്മത്തിന്റെ ഒരു ഭാഗമാകുന്നത്, ലോകത്തിലെ എല്ലാ ജീവജാലങ്ങളിലും ഉള്ള തുരീയത്തിന്റെ ഒരു ഭാഗമാണ് നമ്മളിൽ ഉള്ളതെന്നും സിദ്ധാന്തിക്കുന്നു. ലോകമേ തറവാട് എന്ന് ഹിന്ദുമതത്തിന് പറയാൻ കഴിയുന്നത് അതുകൊണ്ടാണ്. ഞാനും നിങ്ങളും ഈ പ്രപഞ്ചവും എല്ലാം ഒരു സത്യത്തിന്റെ വിവിധ ഭാഗങ്ങൾ മാത്രമാണ്. ഞാൻ നിന്നെ വെറുക്കാൻ തുടങ്ങിയാൽ , യഥാർത്ഥത്തിൽ ഞാൻ എന്നെ തന്നെയാണ് വെറുക്കുന്നത്, ഞാൻ ഈ പ്രപഞ്ചത്തെ സ്നേഹിച്ചാൽ, ഞാൻ എന്റെ ഒരു ഭാഗത്തെ തന്നെയാണ് സ്നേഹിക്കുന്നത്. അതാണ് അയം ആത്മ ബ്രഹ്‌മ എന്നതിന്റെ അർഥം.

ഇനി നമുക്ക് നിത്യാനന്ദ പറയുന്നത് കേൾക്കാം.

“Me is only sitting as me in you, this only two is talking to each other

Understand I can only talk to me and give my understanding

I cannot talk to anybody else and give my understanding

So the me resides in this as me is residing in all of that as me

So that me , through this me , talking to me..”

ചിരിക്കാൻ വരട്ടെ. ഞാൻ മേൽപ്പറഞ്ഞ കടോപനിഷത്തും, മണ്ഡൂക്യവും വച്ച് ഇത് വിശദീകരിച്ച് തരാം.

“Me is only sitting as me in you” : പരബ്രഹ്‌മത്തിന്റെ ഒരു ഭാഗമായ ഞാൻ ഇവിടെ ഞാൻ ആയി ഇരിക്കുന്നു, ഓർക്കുക നിങ്ങളും പരബ്രഹ്മത്തിന്റെ ഭാഗമാണ്, പക്ഷെ അതിന്റെ ഒരു ഭാഗം മാത്രമാണ് ഞാൻ , ഞാനും നിങ്ങളും ഒരേ ബ്രഹ്മത്തിന്റെ ഭാഗം ആയത് കൊണ്ട്, നിങ്ങളും ഞാൻ തന്നെയാണ്.

this only two is talking to each other : അങ്ങിനെ ഒന്നായ നമ്മൾ രണ്ടുപേരുമാണ് സംസാരിക്കുന്നത്.

Understand I can only talk to me and give my understanding : പരബ്രഹ്മത്തിന്റെ ഒരു ഭാഗം മാത്രമായ് എനിക്ക്, എനിക്ക് മനസിലായ വിശദീകരണങ്ങൾ മാത്രമേ തരാൻ കഴിയൂ

I cannot talk to anybody else and give my understanding : ഞാൻ നിങ്ങളൂടെ വിശദീകരിക്കുമ്പോൾ, നിങ്ങളും ഞാനും ഒന്നായത് കൊണ്ട് ഞാൻ എനിക്ക് തന്നെയാണ് വിശദീകരിക്കുന്നത്, മറ്റൊരാൾക്ക് വിശദീകരിച്ചു കൊടുക്കുക എന്ന സംഗതി ഇവിടെ ഉദിക്കുന്നില്ല.

So the me resides in this as me is residing in all of that as me : എന്റെ ഉള്ളിലെ ഞാൻ, നിങ്ങളുടെ ഉള്ളിലെ ഞാനും ഒന്ന് തന്നെയാണ്

So that me , through this me , talking to me..” : അതുകൊണ്ടാണ് ഞാൻ, എന്നിലൂടെ എന്നോട് തന്നെയാണ് സംസാരിക്കുന്നത് എന്ന് ഞാൻ പറയുന്നത്.

നന്നായി ഇംഗ്ലീഷോ സംസ്കൃതമോ പറയാൻ അറിയാമെങ്കിൽ, ഡ്രൈവർ വച്ച ഒളി കാമറ കണ്ടുപിടിക്കാൻ അറിയമായിരുന്നെങ്കിൽ, സപ്പോർട്ട് ചെയ്യാൻ സർക്കാരോ, ആരാധക വൃന്ദമോ, രാഷ്ട്രീയക്കാരോ ഉണ്ടായിരുന്നെങ്കിൽ, സദ്ഗുരു, ഡബിൾ ശ്രീ തുടങ്ങിയ പല കള്ള സന്യാസിമാരുടെ ഒപ്പമോ , അതിലേറെയോ ആരാധകരെയും, സ്വത്തും നേടേണ്ട ഒരാളാണ്.

സംസ്കൃതവും ഇംഗ്ലീഷും നന്നായി അറിയാവുന്ന ആളുകൾ ഉപനിഷത് ഉദ്ധരിച്ച്‌ ഇത് തന്നെ പറഞ്ഞാൽ ആഹാ നിത്യാനന്ദ കുറച്ച് തമിഴ് ചുവയുള്ള ഇംഗ്ലീഷിൽ ഇതേ കാര്യം അപാര തൊലിക്കട്ടിയും ആത്മവിശ്വാസവും ആയി പറഞ്ഞാൽ ഓഹോ എന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. പുള്ളിയെ കളിയാക്കുമ്പോൾ നമ്മൾ ശരിക്കും നമ്മുടെ ഉപനിഷത്തിന്റെ തന്നെയാണ് കളിയാക്കുന്നത്.

നോട്ട് : പുള്ളിയുടെ ബയോളജി ഓഫ് ഫിസിക്സ് വീഡിയോയും ഇതുപോലെ ഉപനിഷത്തുക്കൾ ഉപയോഗിച്ച് വിശദീകരിക്കാവുന്നതാണ്.

One thought on “സ്വാമി നിത്യാനന്ദയെ കളിയാക്കുന്നവർ അറിയാൻ..

Add yours

  1. This will ensure that this Swami will get many more followers in future.
    Initially when I saw his video clips, I thought it as a joke. When I realized that he has umpteen followers across the globe, I was scared.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: