മതത്തിന്റെ രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ മതം.
സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പല വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ആശയം ആണ് അവരെ കൂട്ടിയോജിപ്പിച്ചു നിർത്തിയിരുന്നത്. നാസ്തികൻ ആയ, ശാസ്ത്രത്തിന്റെ പുരോഗതിയിൽ വിശ്വാസമുള്ള നെഹ്‌റു. ഹിന്ദു മതത്തിലെ ബ്രാഹ്മണ ജാതി സമവാക്യങ്ങളെ രാമരാജ്യം എന്ന പേരിൽ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിക്കെട്ടിയ, അംബേദ്കറുടെ ആശയങ്ങളെ ഇഷ്ടമില്ലാതിരുന്ന ഗാന്ധി, നല്ല പഠിപ്പും വിവരവും ഉള്ള, എന്നാൽ അന്നത്തെ ഇന്ത്യയിലെ കീഴാള ജനതയുടെ അനുഭവങ്ങൾ അറിയുന്ന, അംബേദ്‌കർ.
സ്വാതന്ത്ര്യം കിട്ടിയ ശേഷം നടന്ന ഏറ്റവും മികച്ച കാര്യം മതത്തെ രാഷ്ട്രീയവും ആയി കൂട്ടിക്കെട്ടിയ ഗാന്ധി പ്രധാന മന്ത്രി ആകാതെ, അനേകവും ശാസ്ത്ര സ്ഥാപനങ്ങളും മറ്റും തുടങ്ങിയ നെഹ്‌റു പ്രധാനമന്ത്രി ആയി എന്നുള്ളതാണ്. അതിന്റെ കൂടെ പല പാശ്ചാത്യ രാജ്യങ്ങളുടെയും ഭരണഘടനയിലെ ഏറ്റവും നല്ല അംശങ്ങൾ എടുത്ത് അംബേദ്‌കർ ഉണ്ടാക്കിയെടുത്ത കിടിലൻ ഭരണഘടനയും ആണ് സ്വാതന്ത്ര്യം കഴിഞ്ഞ് ഇന്ത്യയെ ഇത്രയും പുരോഗതിക്ക് അടിത്തറയിട്ടത്.
പക്ഷെ സ്വാതന്ത്ര്യം കഴിഞ്ഞതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയത്തിൽ വലിയ ഒരു ഓട്ട വീണു.
സ്വാതന്ത്ര്യം കഴിഞ്ഞ് രാജീവ് ഗാന്ധിയുടെ കാലം ആകുമ്പോഴേക്കും മൃദു ഹിന്ദുത്വത്തെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് കോൺഗ്രസ് പാർട്ടി മാറി.
പക്ഷെ പഴയ ജനസംഘവും ജനതാപാർട്ടിയും ഒക്കെ ആയി നടന്നിരുന്ന ബിജെപി, അടൽ ബിഹാരി ബാജ്‌പേയിയുടെ മൃദു ഹിന്ദുത്വത്തെ നിന്ന് അദ്വാനിയുടെ തീവ്ര ഹിന്ദുത്വത്തിലേക്ക് മാറിയപ്പോൾ, കോൺഗ്രസിന്റെ മൃദു ഹിന്ദുത്വത്തിന്റെ കാറ്റു പോയി. കോൺഗ്രസിന് ഒഴികെ ബാക്കി എല്ലാവര്ക്കും അത് മനസ്സിലാവുകയും ചെയ്തു.
കേരളത്തിലും ഇതിന്റെ അലയൊലി ഉണ്ടായി. വൈക്കം സത്യാഗ്രം പോലുള്ള സാമൂഹിക നവോദ്ധാനങ്ങൾക്ക് ചുക്കാൻ പിടിച്ച പാർട്ടി, രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ ശബരിമലയിൽ സ്ത്രീകളെ കയറ്റാതിരിക്കാൻ സമരം ചെയ്യുന്ന അവസ്ഥയിലേക്ക് വന്നത്, ഈ ദിശാബോധത്തിന്റെ അഭാവം മൂലമാണ്.
കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കാര്യവും ഇതേപോലെയാണ്. ജന്മിത്വത്തിനെതിരെയും , ഭൂപരിഷ്കരണ നിയമം നടപ്പിലാക്കാനും വേണ്ടി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന KPAC യുടെ നാടകം പോലെ ഉജ്വല കലാ പ്രവർത്തനങ്ങളും ആയി കേരളത്തിൽ അങ്ങോളം ഇങ്ങോളം ജനങ്ങളെ നെഞ്ചിലേറ്റിയ കമ്മ്യൂണിസ്റ്റ് പാർട്ടി പലപ്പോഴും തങ്ങളുടെ പ്രവർത്തകർക്ക് ആശയ അടിത്തറ ഉണ്ടാക്കാൻ ക്ലാസുകൾ വച്ചു. പഴയ കമ്യൂണിസ്റ്റ്കാരോട് സംസാരിച്ചാൽ അവരുടെ ജോലി വിദ്യാഭ്യസം എന്നിവയെക്കാൾ വലിയ അറിവുകൾ അവർക്ക് ഉണ്ടായിരുന്നു എന്ന് കാണാം. ശാസ്ത്ര സാഹിത്യ പരിഷത് പോലെ ശാസ്ത്ര
Leave a Reply