ആർഎസ്എസ് കൊല്ലാത്ത ഗാന്ധി

ആർഎസ്എസ് കൊല്ലാത്ത ഗാന്ധി…

രണ്ടു പൂച്ചകൾ തമ്മിൽ കടിപിടി കൂടുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആദ്യമായി നമ്മൾ ശ്രദ്ധിക്കുന്ന കാര്യം രണ്ടു പൂച്ചകളുടെയും രോമം എഴുന്നേറ്റു നിൽക്കുന്നതാണ്, ശത്രുവിന്റെ മുൻപിൽ വലിപ്പം വർധിപ്പിച്ചു കാണിക്കാനുള്ള ഒരു തന്ത്രമാണിത്. പിന്നെ ഭയങ്കര ഒച്ചപ്പാടും ബഹളവും ഉണ്ടാവും. കൂർത്ത നഖങ്ങൾ പുറത്തേക്ക് വരും, എതിരാളിയെ മാന്താൻ ഉള്ള ചില ശ്രമങ്ങൾ ഉണ്ടാവും.

പക്ഷെ രണ്ടു പൂച്ചകൾ കടിപിടി കൂടിയതിന്റെ ഫലമായി ഒരു പൂച്ച ചോരയൊലിപ്പിച്ച് ചത്ത് കിടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഒരിക്കലും കാണില്ല, കാരണം വലിയ ബഹളം കൂട്ടും എന്നല്ലാതെ പരസ്പരം മാന്തിപ്പറിച്ച് ഒരേ സ്പീഷിസിലെ തന്നെ ഒരാളെ കൊന്നുകളയുന്നത് അപൂർവമാണ്. മിക്കവാറും തോൽക്കാൻ സാധ്യത ഉള്ള പൂച്ച മേൽപ്പറഞ്ഞ ബഹളങ്ങളുടെ അവസാനം വാലും ചുരുട്ടി എങ്ങോടെങ്കിലും പിൻവാങ്ങിയിട്ടുണ്ടാവും. വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള രക്തച്ചൊരിച്ചിൽ നടക്കുകയുള്ളൂ.

മനുഷ്യന്റെ കാര്യത്തിലും ഇത് സത്യമാണ്. ഏതെങ്കിലും ശത്രുക്കളുടെ മുൻപിൽ പെടുമ്പോഴോ ഏതെങ്കിലും ആപത്തിൽ പെടുമ്പോഴോ ശരീരത്തിൽ ചില ജൈവപരമായ മാറ്റങ്ങൾ നടക്കും. ഹൃദയം ഇടിപ്പ് കൂടുതൽ ആകും, കൂടുതൽ രക്തം പമ്പ് ചെയ്യപ്പെടും, രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് വർദ്ധിക്കും , ശ്വാസം എടുക്കുന്ന നിരക്ക് കൂടും, ഉണ്ടാവാൻ ഇടയുള്ള ആക്രമണത്തിന് ശരീരത്തെ സജ്ജമാക്കുന്ന ചില കാര്യങ്ങൾ ആണിത്. ശത്രുവിനെ തറപറ്റിക്കാൻ ഉള്ള ഇത്തരം കാര്യങ്ങൾ നമ്മൾ അറിയാതെ തന്നെ നടക്കുന്നതാണ്. സിമ്പതെറ്റിക് നേർവസ് സിസ്റ്റം ആണിതിന് പിന്നിൽ.

പക്ഷെ ഇത് നടക്കുന്നതിനിടയിൽ തന്നെ നമ്മൾ ശത്രുവിനെ ഒന്ന് വിലയിരുത്തും. കാരണം നമ്മുടെ ശത്രുവും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടാവും. പൂച്ചകൾ കടിപിടികൂടുമ്പോൾ നടക്കുന്ന പോലെ തന്നെ, പരസ്പരം തുറിച്ചുള്ള നോട്ടം മുതൽ വലിഞ്ഞു മുറുകിയ മസിലുകൾ കൊണ്ട് വരെ പരസ്പരം നമ്മൾ അറിയാതെ ഒരു ശക്തി പ്രദർശനം നടക്കുന്നുണ്ട്. നമ്മുടെ ശക്തി പ്രദർശനത്തിന്റെ കൂടെ തന്നെ ശത്രുവിന്റെ ബലത്തെയും നമ്മൾ അളക്കും. ശത്രു നമ്മളെക്കാൾ ശക്തനാണ് എന്ന് മനസിലാക്കി കഴിഞ്ഞാൽ പാരാ സിമ്പതെറ്റിക് നേർവസ് സിസ്റ്റം കാര്യങ്ങൾ ഏറ്റെടുക്കും. ഈ വഴക്ക് എങ്ങിനെ അവസാനിപ്പിക്കാം എന്നൊരു ആലോചന തലച്ചോറിൽ നമ്മൾ അറിയാതെ തന്നെ രൂപം കൊള്ളും. മനുഷ്യന്റെ കാര്യത്തിലും പരസ്പരം രക്തച്ചൊരിച്ചിലിൽ എത്തുന്ന വഴക്കുകൾ വളരെ അപൂർവ്വങ്ങളാണ് , ഒരു പക്ഷെ തെറിവിളിയോ, രണ്ടു തല്ലിലോ കാര്യങ്ങൾ അവസാനിക്കും.

തല്ലുപിടിക്കുക അല്ലെങ്കിൽ ഒഴിവാക്കുക ( fight or flight ) എന്ന ഒരു സംഭവം ആണിത്. നമ്മുടെ ഇറച്ചിയിൽ മണ്ണ് പറ്റാതെ ഉള്ള വഴക്കുകൾ മാത്രമേ നമ്മൾ ചെയ്യാറുള്ളൂ. അതിന് നമ്മളെ പ്രാപ്തരാക്കുന്നത് ഒരു വഴക്കിന്റെ സമയത്ത് പരസപരം ഉള്ള മേൽപ്പറഞ്ഞ തരം സിഗ്നലുകൾ വിലയിരുത്താൻ ഉള്ള കഴിവാണ്.

രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യുമ്പോഴും ഈ കാര്യങ്ങൾ നടക്കുന്നുണ്ട്. അമേരിക്കയും റഷ്യയും തമ്മിൽ ശീതയുദ്ധ കാലത്ത് നടത്തിയ ഗ്വാ ഗ്വാ വിളികളും മറ്റും ഇത്തരം സിഗ്നലുകളുടെ ഭാഗമാണ്. അതുകൊണ്ടാണ് തുല്യ പോരാളികളായ അമേരിക്കയും റഷ്യയും തമ്മിൽ ഒരു യുദ്ധം ഉണ്ടാകാതിരുന്നത്.

പക്ഷെ പരസ്പരം നേരിട്ട് യുദ്ധം ചെയ്യാതെ തങ്ങളുടെ ശക്തി തെളിയിക്കാൻ മറ്റു രാജ്യങ്ങൾ തിരഞ്ഞെടുക്കുകയാണ് അമേരിക്കയും റഷ്യയും ഇപ്പോൾ ചെയ്യുന്നത്. സിറിയയിലെ ആഭ്യന്ത യുദ്ധം യഥാർത്ഥത്തിൽ അമേരിക്കയും റഷ്യയും തമ്മിലുള്ള യുദ്ധമാണ്. സിറിയ ടാങ്കുകളോ, പടക്കോപ്പുകളോ, യുദ്ധവിമാനങ്ങളോ നിർമിക്കാത്ത രാജ്യമാണ്, അവിടേക്ക് തങ്ങളുടെ ആയുധങ്ങൾ ഉപയോഗിച്ച് അമേരിക്കയും റഷ്യയും യുദ്ധം ചെയ്യുമ്പോൾ മരിച്ചു വീഴുന്നത് സാധാരണക്കാരായ സിറിയക്കാരാണ്.

ഇതിന്റെ ഒരു പ്രശ്നം എന്താണെന്നു വച്ചാൽ യുദ്ധത്തിന്റെ കഷ്ടതയും അത് മൂലം ഉണ്ടാവുന്ന ദുരിതങ്ങളും റഷ്യയിൽ ഉള്ള ജനങ്ങളോ അമേരിക്കയിലെ ജനങ്ങളോ അറിയുന്നില്ല. ചില അമേരിക്കക്കാർക്ക് സിറിയയിൽ അമേരിക്ക ഒരു യുദ്ധം ചെയ്യുന്നുണ്ട് എന്ന് തന്നെ അറിയില്ല. യുദ്ധം രൂക്ഷമാവാനും അവസാനം ഇല്ലാതെ നീണ്ടു പോവാനും ഇത് കാരണമാവും. നേരിട്ടുള്ള ഏറ്റുമുട്ടലുകളിൽ നടക്കുന്ന പോലെ സ്വന്തം ശരീരത്തിന് എന്ത് ക്ഷതം സംഭവിക്കുമെന്ന് തിട്ടപ്പെടുത്താനുള്ള ഒരു സിഗ്നലുകളും ഈ രാജ്യക്കാർക്ക് ലഭിക്കുന്നില്ല.

ഇതുപോലെ നേരിട്ട് ഏറ്റുമുട്ടാതെ മറ്റു സംഘടനകളെ ഉപയോഗിക്കുക എന്ന തന്ത്രം ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് വരുന്നത് ബിജെപിയും ആർഎസ്എസും ആണ്. ഉദാഹരണങ്ങൾ നോക്കൂ.

ഗാന്ധിയെ കൊന്നത് ഹിന്ദു മഹാസഭ.

പശുവിന്റെ പേരിൽ നൂറുകണക്കിന് ആളുകളെ കൊന്നത് ഗൗ രക്ഷാ സമിതി

ബാബ്‌റി മസ്ജിദ് പൊളിച്ചത് : വിശ്വ ഹിന്ദു പരിഷത്

ബോംബെ നഗരത്തിലെ കലാപം നടത്തിയത് : ശിവസേന

മംഗലാപുരത്ത് ഹിന്ദു പെൺകുട്ടികളുടെ കൂടെ നടക്കുന്ന യുവാക്കളെ തല്ലിച്ചതക്കുന്നത് : ശ്രീ റാം സേന

ശബരിമലയിൽ കയറാൻ വന്ന സ്ത്രീകളെ തലയിൽ തേങ്ങാ എറിഞ്ഞു കൊല്ലാൻ നോക്കിയതും അനാവശ്യ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചതും : ശബരിമല കർമ്മ സമിതി

പക്ഷെ വോട്ടു ചോദിക്കുന്നതും അധികാരത്തിൽ വരുന്നതും : ബിജെപി

ഒരു ജനതയെ തമ്മിലടിപ്പിക്കാനും മതത്തിന്റെ പേരിൽ വിഭജിക്കാനും, അക്രമങ്ങൾ നടത്താനും മറ്റു പല പേരുകളിൽ സംഘടനകൾ നടത്തുന്നത് മേൽപ്പറഞ്ഞ പോലെ ഒരു അക്രമത്തിന്റെ പേരിലും സ്വന്തം സംഘട അറിയപ്പെടാതിരിക്കാനാണ്. മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊല്ലുന്നതിന് തൊട്ടുമുൻപ് ആർഎസ്എസ് പുറത്താക്കി എന്നവകാശപ്പെടുന്ന നാഥുറാം ഗോഡ്‌സെ ഒരിക്കലും ആർഎസ്എസ് വിട്ടുപോയിട്ടില്ല എന്ന് പറഞ്ഞത് ഗോഡിസിയുടെ തന്നെ അനിയന്റെ പേരക്കുട്ടിയാണ്.

തങ്ങളുടെ ആശയങ്ങളുടെ അടിമകളായി വരുന്നവർ പലപേരുകളിൽ അക്രമങ്ങൾ നടത്തുന്നത് കൊണ്ട് പലപ്പോഴും ഇവർ ഈ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് നൈസ് ആയി തലയൂരാറുണ്ട്. അത് കൊണ്ട് ചില നമുക്ക് ഒന്ന് കൂടി മനസ്സിൽ ഉറപ്പിച്ചു പറയാം.

ഗാന്ധിയെ കൊന്നത് : ബിജെപി / ആർഎസ്എസ് .

പശുവിന്റെ പേരിൽ നൂറുകണക്കിന് ആളുകളെ കൊന്നത് : ബിജെപി / ആർഎസ്എസ്

ബാബ്‌റി മസ്ജിദ് പൊളിച്ചത് : ബിജെപി / ആർഎസ്എസ്

ബോംബെ നഗരത്തിലെ കലാപം നടത്തിയത് : ബിജെപി / ആർഎസ്എസ്

മംഗലാപുരത്ത് ഹിന്ദു പെൺകുട്ടികളുടെ കൂടെ നടക്കുന്ന യുവാക്കളെ തല്ലിച്ചതക്കുന്നത് : ബിജെപി / ആർഎസ്എസ്

ശബരിമലയിൽ കയറാൻ വന്ന സ്ത്രീകളെ തലയിൽ തേങ്ങാ എറിഞ്ഞു കൊല്ലാൻ നോക്കിയതും അനാവശ്യ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചതും : ബിജെപി / ആർഎസ്എസ്

നമ്മളോട് വോട്ടു ചോദിക്കാൻ വരുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ എണ്ണിപറഞ്ഞു നമ്മൾ ചോദ്യം ചെയ്യേണ്ട സംഘടന : ബിജെപി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: