യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ മൂന്നു ദിവസം ക്യാമ്പ് ചെയ്തിട്ടും, ന്യൂ ജേഴ്സിയിൽ വളരെ വർഷങ്ങൾ താമസിച്ചിട്ടും പിടി തരാതിരുന്ന കരടി ചേട്ടൻ ബന്ദിപ്പൂരിൽ ദർശനം തന്നു. ബന്ദിപ്പൂരിനെ കുറിച്ച് എല്ലാവര്ക്കും അറിയാം എന്ന് കരുതുന്നു, അത് കൊണ്ട് കൂടുതൽ ഒന്നും എഴുതുന്നില്ല. ഞാൻ എടുത്ത ചില ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു. മൃഗങ്ങളെ മാത്രം അല്ല, ധാരാളം പക്ഷികളെയും കാണാം. മൈസൂരിലേക്ക് പോകുന്ന വഴിക്കാണ്, ഇറങ്ങി സഫാരി ചെയ്തിട്ട് യാത്ര തുടരാം, അല്ലാത്തവർക്ക്, കാട്ടിൽ താമസിക്കാൻ ഉള്ള സൗകര്യം ഉണ്ട്. പശ്ചിമ ഘട്ടത്തിലെ ജീവ ജാലങ്ങലെ അടുത്തറിയാൻ ഉള്ള ഏറ്റവും എളുപ്പ വഴി ആണിത്.
സഫാരി മുൻകൂർ ഓൺലൈനിൽ ബുക്ക് ചെയ്യാൻ ഉള്ള ലിങ്ക് : http://restasy.bandipurtigerreserve.in/users/login
കേരളത്തിന്റെ അതിർത്തിയിൽ കിടക്കുന്ന ബന്ദിപ്പൂരിനെ കുറിച്ച് ഈ അമേരിക്കയിൽ കിടക്കുന്ന ഞാൻ എന്തെഴുതാൻ എന്ന് വിചാരിച്ചത് ആദ്യം ഒന്നും അധികം എഴുതാതിരുന്നത്. ഒരു പക്ഷെ കാട്ടിൽ സ്ഥിരം കൂടു കൂട്ടുന്ന കുറെ കൂട്ടുകാർ ഉള്ളത് കൊണ്ടാവാം, എല്ലാ മലയാളികൾക്കും ബന്ദിപ്പൂരിനെ കുറിച്ച് അറിയാമെന്നും, എല്ലാവരും ഒരിക്കലെങ്കിലും അവിടെ പോയിരിക്കും എന്ന് കരുതിയത്, പക്ഷെ അങ്ങിനെ അല്ലാത്തവരും ഉള്ളത് കൊണ്ട് ബന്ദിപ്പൂരിനെ കുറിച്ച് ഒരു ചെറു വിവരണം.
മൈസൂർ മഹാരാജാക്കന്മാർക്കു സ്വകാര്യമായി വേട്ടയാടാൻ ഉള്ള കാട് ആയിരുന്നു ബന്ദിപ്പൂർ. മൈസൂർ കൊട്ടാരത്തിൽ നിന്നും വെറും ഒന്നര മണിക്കൂർ ആണ് ഇങ്ങോട്ടുള്ള ദൂരം. ഞങ്ങൾ കൊച്ചിയിൽ നിന്ന് മലപ്പുറം നിലംബൂർ വഴി ആണ് പോയത്. മൈസൂർ , ബേലൂർ , ഹാലേബീഡു , ഹൊഗെനക്കൽ എന്നിങ്ങനെ ഉള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന കൂട്ടത്തിൽ ഒരു സഫാരി ബുക്ക് ചെയ്തു ഇവിടെ ഇറങ്ങുക ആയിരുന്നു.
കേരളത്തിലെ സഹ്യാദ്രി ലോകത്തിലെ അപൂർവ സസ്യങ്ങളും ജീവികളും ഉൾപ്പെടുന്ന ജൈവ വ്യവസ്ഥ ആണ്. മൺസൂണിൽ കാട് കാണാൻ പോയാൽ അതിന്റെ ലഹരി ഒന്ന് വേറെ തന്നെ ആണ്. ബന്ദിപ്പൂരിൽ എത്തുന്നതിനു മുൻപ് തന്നെ മൃഗങ്ങളുടെ ഘോഷ യാത്ര ആണ്. കാട്ടാനയെയും, കരടിയെയും മറ്റും ഞങ്ങൾ സഫാരി തുടങുന്നതിനു മുൻപ് തന്നെ കണ്ടു. സഫാരി നേരത്തെ ബുക്ക് ചെയ്താൽ സീറ്റ് കിട്ടാതെ പോകുന്നത് ഒഴിവാക്കാം. ഓൺലൈനിൽ ബുക്ക് ചെയ്യാൻ പറ്റും.
അനേക തരം കിളികൾ, മയിലുകൾ, കുരങ്ങുകൾ,കാട്ടു പോത്തു , പന്നി, കല മാനുകൾ പ്രകൃതി അതിന്റെ എല്ലാ പൊലിമയോടും കൂടി ഇവിടെ നിങ്ങള്ക്ക് കാണാം. അടുത്ത തവണ തീർച്ചയായും ഇവിടെ ക്യാമ്പ് ചെയണം എന്നാണ് തീരുമാനം. എത്രയോ താരം വ്യത്യസ്‍ത മരങ്ങളും ചെടികളും ആണിവിടെ.
ഒരു കാര്യം ശ്രദ്ധിക്കുക, ഇത് കാടാണ്. നിങ്ങൾ ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുത്. പ്ലാസ്റ്റിക് , സിഗരറ്റ്, എന്നിവ ദയവായി വലിച്ചെറിയരുത്. ദയവായി വാഹനം പതുക്കെ ഓടിക്കുക. മൃഗങ്ങളെ കാണുന്പോൾ ഒച്ച വയ്ക്കുകയും ചെയ്യരുത്. ചിലപ്പോൾ മൃഗങ്ങളെ കണ്ടില്ലെങ്കിൽ താഴെ കാണുന്ന വാചകം ഓർക്കുക.
“നാമല്ല വന്യജീവികളെ കണ്ടെത്തുന്നത്, അവ നമ്മെ തേടി വരികയാണ്. അവയാണ് തീരുമാനിക്കുന്നത്, എപ്പോൾ നമ്മെ കാണണം എന്ന്” : എൻ എ നസീർ , കാടിനെ ചെന്ന് തൊടുന്പോൾ
Leave a Reply