തനിയാവർത്തനം …

ലോക മാനസിക ആരോഗ്യ ദിനത്തിൽ തനിയാവർത്തനം ഒന്ന് കൂടി കാണുമ്പോൾ ... ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തനിയാവർത്തനം റിലീസ് ആകുന്നത്. ഒരു കുഴപ്പവുമില്ലാത്ത ബാലൻ മാഷെ സമൂഹം എങ്ങിനെയാണ് ഒരു ഭ്രാന്തനായി മാറ്റുന്നത് എന്നതാണ് അതിന്റെ കഥ എന്നാണ് ഞാൻ അന്ന് മനസിലാക്കിയിരുന്നത്, പിന്നീട് മനോരോഗങ്ങളെ കുറിച്ച് കൂടുതൽ അടുത്തറിയുന്നത് വരെ. ഭ്രാന്ത് യഥാർത്ഥത്തിൽ ഒരു കുടുംബത്തിൽ പരമ്പരാഗതമായി വരാൻ സാധ്യത ഉണ്ട് എന്നുള്ള അറിവ് അന്നെനിക്ക് ഇല്ലായിരുന്നു. അത് പക്ഷെ ഈ ഭ്രാന്തിന്റെ ജീൻ... Continue Reading →

അയലത്തെ സുന്ദരി …

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾ കഴിയുമ്പോൾ സ്വന്തം ഭാര്യ ഒഴികെയുള്ള മറ്റ് സ്ത്രീകൾ കൂടുതൽ സുന്ദരികളായി അനുഭവപ്പെടുന്ന, മറ്റു സ്ത്രീകളിൽ താല്പര്യം തോന്നുന്ന പുരുഷന്മാരാണോ നിങ്ങൾ? എങ്കിൽ തുടർന്ന് വായിക്കുക.  ജീവിലോകത്തിൽ രണ്ടുതരം ജീവികളാണുള്ളത്.  ഒന്നാമത്തേത് ടൂർണമെന്റ് സ്‌പീഷീസ് ആണ്.  ഈ ജീവികളിൽ ഒരു ആൺ പല പെണ്ണുങ്ങളുമായും ഇണചേരും. കുട്ടികളെ നോക്കേണ്ടത് പെണ്ണിന്റെ ചുമതല ആയിരിക്കും. പല പെണ്ണുങ്ങളെ ആകർഷിക്കേണ്ടതുകൊണ്ട് ആണിന്റെ ശരീരം പെണ്ണിന്റെ ശരീരത്തെ അപേക്ഷിച്ച് വളരെ വർണ്ണശബളമായിരിക്കും, അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പ്രത്യേകത ഉണ്ടാകും.... Continue Reading →

സോഷ്യലിസം vs മുതലാളിത്തം

രണ്ടായിരത്തിയെട്ടിൽ, അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത്   ഞാൻ ഓഫിസിൽ പോയിരുന്നത് , എന്റെ ഇരിപ്പിടത്തിന് അരികെ ഒരു ബ്രൗൺ കാർഡ്ബോർഡ് ബോക്സ് ഉണ്ടാകുമോ എന്ന് പേടിച്ചായിരുന്നു. നമ്മുടെ സീറ്റിന്റെ അടുത്തൊരു ബ്രൗൺ കാർഡ്ബോർഡ് ബോക്സ് ഉണ്ടെങ്കിൽ അതിനർത്ഥം നമ്മളെ കമ്പനി പറഞ്ഞുവിടാനുള്ള സാധ്യത അന്നുണ്ടെന്നാണ്. ഓഫീസിൽ എന്റെ കുറെ സുഹൃത്തുക്കളെ അങ്ങിനെ പറഞ്ഞു വിട്ടിരുന്നു. നമ്മളെ പറഞ്ഞു വിടാൻ കമ്പനി തീരുമാനിച്ചു കഴിഞ്ഞാൽ ഹ്യൂമൻ റിസോഴ്സിൽ നിന്ന് ഒരാൾ വരും, നമുക്ക് തരാൻ... Continue Reading →

കെ റെയിലും മലയാളം മാഷുമ്മാരും …

ഒരു ദിവസം ക്‌ളാസിൽ വൈകി വന്നത് കൊണ്ട് , തന്റെയും, താൻ പഠിച്ച വിഷയത്തിന്റെയും  തലവര മാറ്റിയ ഒരു  വിദ്യാർത്ഥിയുടെ കഥയാണിത്. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തി ഒമ്പതിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലി യിൽ സ്റ്റാറ്റിസ്റ്റിക്‌സ് പിഎച്ച്ഡി  വിദ്യാർത്ഥിയായിരുന്ന ജോർജ് ഡാൻസിഗ് (George Dantzig) ഒരു ദിവസം ക്ലാസ് അവസാനിക്കുന്ന സമയത്താണെത്തിയത്. ബോർഡിൽ ഹോം വർക്ക് ആയി ചെയ്യാനുള്ള രണ്ടു ചോദ്യങ്ങൾ കണക്ക് പ്രൊഫെസ്സർ (Jerzy Neyman) എഴുതിയിട്ടിട്ടുണ്ടായിരുന്നു. സാധാരണയിൽ കൂടുതൽ കുഴപ്പം പിടിച്ച ഈ ഹോം വർക്ക്... Continue Reading →

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്

എനിക്കൊരു സുഹൃത്തുണ്ട്. കോൺഗ്രെസ്സുകാരനാണ്. പക്ഷെ പുള്ളിക്ക് ഗാന്ധിയെ വെറുപ്പാണ്. കാരണം ഗാന്ധി കാരണമാണ് ഇന്ത്യ പാക്കിസ്ഥാൻ വിഭജനം നടന്നതെന്ന് അവൻ കരുതുന്നു, മാത്രമല്ല ഗാന്ധി പാകിസ്താന് ഇന്ത്യ നൽകാനുള്ള പണം നല്കാൻ വേണ്ടി നിരാഹാരം കിടന്ന ആളാണ്‌, ഇന്ത്യ ഒരു മതേതര രാജ്യമാകാനും കാരണം ഗാന്ധിയാണ്. അവനു നെഹ്രുവിനെയും ഇഷ്ടമല്ല, കാരണം നെഹ്‌റു കാരണമാണ്, കശ്മീരിന്റെ ഒരു ഭാഗം ഇന്ത്യയ്ക്ക് നഷ്ടമായത്. നെഹ്രുവാണ് ഇന്ത്യയുടെ പുരോഗതിയെ പിന്നോട്ടടിച്ച സോഷ്യലിസം കൊണ്ടുവന്നത്. മാത്രമല്ല നെഹ്‌റു ഒരു പെണ്ണുപിടിയനുമാണ്. ആകെ... Continue Reading →

Learned Helplessness!

ഒരു ഇലക്ട്രിക്ക് കസേരയിൽ നിങ്ങളെ ഇരുത്തിയിരിക്കുന്നു എന്ന് കരുതുക. ഓരോ പത്ത് മിനിട്ടിലും നിങ്ങൾക്ക് ഈ കസേരയിലൂടെ, രണ്ടു സെക്കന്റ് നീണ്ടുനിൽക്കുന്ന, മരണകാരണം ആകാത്ത എന്നാൽ ഒട്ടും സുഖപ്രദമല്ലാത്ത ഒരു ഇലക്ട്രിക്ക് ഷോക്ക് ലഭിക്കും എന്നും കരുതുക. എന്നാൽ നിങ്ങളുടെ കയ്യെത്തും ദൂരത്ത് ഈ കസേരയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള ഒരു സ്വിച്ച് ഉണ്ടെങ്കിൽ നിങ്ങളിൽ ആരെങ്കിലും ആ സ്വിച്ച് ഓഫ് ആക്കാതെ ഇരിക്കുമോ? ഇല്ല എന്നും, അങ്ങിനെ ഓഫാക്കാതെ ഇരിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അയാൾ അത്രയ്ക്ക്... Continue Reading →

ഗൂഗിളിൻ്റെ കഥ

കാലിഫോർണിയയിൽ പഠിക്കുന്ന മകനെ ഇന്ന് വെറുതെ വിളിച്ചപ്പോൾ അവൻ ഇപ്പൊൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഹോംവർക്കിനെ കുറിച്ച് പറഞ്ഞു.ഒരു കുരങ്ങൻ ഒരു ടൈപ് റൈറ്ററിന്റെ മുന്നിലിരുന്ന് അതിന് തോന്നുന്ന പോലെ അക്ഷരങ്ങൾ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് കരുതുക. തോന്നിയ പോലെ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന കൂട്ടത്തിൽ യാദൃശ്ചികമായി, അതിന്റെ അറിവില്ലാതെ തന്നെ ചിലപ്പോൾ ഈ അക്ഷരങ്ങൾ കൂടിച്ചേർന്ന് നമുക്ക് അറിയാവുന്ന വാക്കുകൾ ആയി മാറാൻ ഒരു സാധ്യതയുണ്ട്. അങ്ങിനെയാണെകിൽ ഈ കുരങ്ങൻ ഇരുപത് ലക്ഷം അക്ഷരങ്ങൾ ഇതുപോലെ തോന്ന്യാക്ഷരങ്ങളായി... Continue Reading →

ചോറ് തിന്നു “മരിക്കുന്ന” മലയാളികൾ…

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തിയ പഠനപ്രകാരം കേരളത്തിൽ ഏതാണ്ട് ഇരുപത്തി അഞ്ച് ശതമാനം മുതൽ മുതൽ മുപ്പത് ശതമാനം വരെ ആളുകൾക്ക് പ്രേമേഹം, അധിക രക്തസമ്മർദ്ധം, അമിത വണ്ണം , അമിത കൊളസ്ട്രൊൾ തുടങ്ങിയ രോഗങ്ങൾ ഉൾപ്പെടുന്ന മെറ്റബോളിക് സിൻഡ്രോം ഉണ്ട്. അതും നമ്മൾ കരുതുന്നതിൽ നിന്ന് വ്യത്യസ്തമായി, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരേക്കാൾ ഉയർന്ന തോതിൽ ഈ രോഗങ്ങൾ ഉണ്ട് താനും. ഇത് ലോകത്തിലെ തന്നെ ഉയർന്ന നിരക്കുകളിൽ ഒന്നാണ്. (അമേരിക്കയിലും... Continue Reading →

ഇന്ദ്രൻസും വിൽ സ്മിത്തും തമ്മിൽ..

ഇന്ദ്രൻസും വിൽ സ്മിത്തും തമ്മിൽ …. അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് എന്നെ അറിയാനുള്ള സാധ്യത എത്രയാണ്? ഏറ്റവും കൂടിയത് പരസ്പരം പരിചയമുള്ള ആറു പേരുടെ ദൂരമേ ഞങ്ങൾ തമ്മിൽ ഉള്ളൂ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇതൊരു തള്ളാണ് എന്ന് കരുതി തള്ളി കളയുന്നതിനു മുൻപ് അടുത്ത പാരഗ്രാഫ് കൂടി വായിക്കുക. ഞാനും ബരാക്ക് ഒബാമയും തമ്മിൽ ഉള്ള ബന്ധം അറിയാൻ ബുദ്ധിമുട്ടായത് കൊണ്ട് ചോദ്യം വേറൊരു തരത്തിൽ ചോദിക്കാം. നമ്മുടെ പ്രിയ നടൻ... Continue Reading →

വിഷാദരോഗം

അങ്ങിനെയിരിക്കെ എനിക്ക് ആത്മഹത്യ ചെയ്യണം എന്ന തോന്നൽ രൂക്ഷമായി തുടങ്ങി… വെറുതെ ഒരു തോന്നലല്ല മറിച്ച്, അസാധാരണമായ നിരാശയും, ജീവിച്ചിരുന്നിട്ട് എന്തിനാണ് എന്ന അതിശക്തമായ തോന്നലും കൊണ്ട് ഇനി ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തിലേക്കും , എങ്ങിനെ അത് ചെയ്യണം എന്ന പ്ലാനിങ്ങും എല്ലാം ഉൾപ്പെട്ട എനിക്ക് ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു തോന്നലായിരുന്നു അത്. വീടിനടുത്തുള്ള ട്രെയിൻ ട്രാക്ക് ഒരു വലിയ ആകർഷണമായിരുന്നു , അധികം വേദനയെടുക്കാതെ, പെട്ടെന്ന് തന്നെ ജീവിതം അവസാനിപ്പിക്കാൻ എളുപ്പമുള്ള... Continue Reading →

Blog at WordPress.com.

Up ↑