"ആരാണ് ഏറ്റവും വലിയ നൈഷ്ഠിക ബ്രഹ്‌മചാരി?" ഇന്ന് ആരെയാണ് ചൊറിയേണ്ടത് എന്ന് വിചാരിച്ചിരുന്ന നാരദൻ തന്റെ പിതാവായ ബ്രഹ്‌മാവിനോട് ചോദിച്ചു. "അത് ശ്രീ കൃഷ്ണനാണ്, എന്താണ് സംശയം? അഭിമന്യുവിന്റെയും ഉത്തരയുടെയും പുത്രനായ പരീക്ഷിത്ത് ജനിച്ച സമയത് കൃഷ്ണൻ തന്നെ പറഞിട്ടുള്ള കാര്യമാണ്, സംശയം ഉണ്ടെങ്കിൽ നിത്യ ഉപവാസിയായ ദുർവ്വാസാവിനോട് ചോദിച്ചു നോക്കൂ..." ഈ ഉത്തരം കേട്ടപ്പോൾ നാരദന് സംശയം കൂടി. കാരണം ശ്രീകൃഷ്ണ വൃന്ദാവനത്തിൽ ഗോപികമാരുടെ കൂടെ ലീലാവിലാസങ്ങൾ ആടുന്ന ഒരാളാണ്, അങ്ങിനെ ഉള്ള ഒരാൾ എങ്ങിനെയാണ്... Continue Reading →
ആചാരങ്ങൾ ഉണ്ടാവുന്നത്.
അഞ്ചു കുരങ്ങന്മാർ ഉൾപ്പെട്ട ഒരു പരീക്ഷണത്തെ കുറിച്ച് പറയാം. കുറെ സാമൂഹിക ശാസ്ത്രജ്ഞർ, അഞ്ച് കുരങ്ങന്മാരെ ഒരു വലിയ കൂട്ടിൽ അടച്ചിട്ടു. ഈ കൂടിന്റെ നടുക്ക് ഒരു ഏണി ഉണ്ടായിരുന്നു. ഈ ഏണിയിൽ കൂടി കയറി മുകളിൽ എത്തിയാൽ ഒരു കയറിൽ ഒരു കുല പഴം കെട്ടിത്തൂക്കി ഇട്ടിരുന്നു. ആദ്യം കൂട്ടിൽ കയറിയ പാടെ ഒരു കുരങ്ങൻ ഈ പലക്കുഴ കാണുകയും ഏണിയിൽ വലിഞ്ഞു മുകളിയ്ക്ക് കയറുകയും ചെയ്തു. പക്ഷെ ഈ കുരങ്ങൻ ഏണിയിൽ കയറിയ ഉടനെ... Continue Reading →
മാണ്ഡൂക്യത്തിലെ മനസ്… (ഒരു മുസ്ലിം വേദം വായിക്കുമ്പോൾ രണ്ടാം ഭാഗം)
പട്ടുമെത്തയിൽ നിന്ന് താഴെ വീണപ്പോൾ ആണ് ജനകമഹാരാജാവ് ഞെട്ടിയുണർന്നത്. പേടിച്ച് വിറച്ച, വിയർത്തൊലിച്ച അദ്ദേഹം താൻ ഇത്രയും നേരം കണ്ടത്, അനുഭവിച്ചത് സ്വപ്നം ആണെന്ന് തിരിച്ചറിയാൻ ഒരു നിമിഷമെടുത്തു. അത്രയ്ക്ക് ഭയാനകം ആയിരുന്നു ആ സ്വപ്നം. സ്വപ്നത്തിൽ അദ്ദേഹം രാജാവല്ലായിരുന്നു, ശത്രു സൈന്യത്താൽ തോൽപ്പിക്കപ്പെട്ടു നാടുകടത്തപ്പെട്ട ഒരാൾ മാത്രം. തന്നെ തോൽപ്പിച്ച് രാജ്യം കൈക്കലാക്കിയ ശത്രുവിന്റെ ദയ കൊണ്ട് മാത്രം ജീവൻ തിരിച്ചു കിട്ടിയ അദ്ദേഹം നടന്നു ക്ഷീണിച്ച് അടുത്ത രാജ്യത്ത് എത്തി. ഭിക്ഷക്കാർക്ക് ഭക്ഷണം നല്‌കുന്ന... Continue Reading →