വി എസ് ജീവിച്ചിരുന്നപ്പോൾ നടന്ന സംഭവങ്ങൾ.. 1924 : മഹാത്മാ ഗാന്ധിയും, കേളപ്പനും, ശ്രീ നാരായണ ഗുരുവും ഒക്കെ പങ്കെടുത്ത, "അവർണ്ണർക്ക്" വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡിൽ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹം. അതുവരെ "മേൽ" ജാതിക്കാർക്ക് മാത്രമേ അമ്പലത്തിന് ചുറ്റും വഴി നടക്കാൻ കഴിഞ്ഞിരുന്നുള്ളൂ. 1925 : ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമാകുന്നു. 1931 : "അവർണ്ണർക്ക്" ക്ഷേത്ര പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് , എ കെ ഗോപാലനും, കൃഷ്ണപിള്ളയും... Continue Reading →
സിറിയയിലെ ഇസ്രായേലി ചാരൻ ആയിരുന്നു ഏലി കോഹെൻ. സിറിയൻ പ്രസിഡന്റ് പദത്തിന് വരെ അടുത്തെത്തിയ ഒരു ചാരൻ. ഇസ്രായേൽ രൂപീകൃതം ആകുന്നതിനും മുമ്പ് 1924 ഡിസംബർ ആറിന് ഈജിപ്തിലെ അലക്സാണ്ഡ്രിയയിൽ ഒരു ജൂത കുടുംബത്തിൽ ആണ് കോഹെൻ ജനിച്ചത്. അലക്സാണ്ഡ്രിയ യൂണിവേഴ്സിറ്റിയിൽ പഠിച്ച കോഹെന് അറബി ഭാഷയിൽ നല്ല സ്വാധീനം ഉണ്ടായിരുന്നു.ഈജിപ്ത്, സിറിയൻ , ലെബനീസ് എന്നീ രാജ്യങ്ങളിലെ ആളുകളുടെ അറബി ഉച്ചാരണം നന്നായി അനുകരിക്കാൻ കോഹെന് പ്രത്യക കഴിവുണ്ടായിരുന്നു. അന്നുള്ള എല്ലാ ജൂത വംശജരെയും പോലെ... Continue Reading →