ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ആണ് പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്ര ഉത്സവത്തിന് കപ്പലണ്ടി വില്‍പ്പന തുടങ്ങിയത്. നെസ്റ്റലിയുടെ ഒഴിഞ്ഞ ഒരു പാൽപ്പൊടി പാട്ട എവിടെ നിന്നോ സംഘടിപ്പിച്ച് അതിൽ മണ്ണിൽ വറുത്ത തൊണ്ടുള്ള കപ്പലണ്ടി അഞ്ചു പൈസയ്ക്ക് അഞ്ചെണ്ണം വച്ചുള്ള വില്‍പ്പന ആയിരുന്നു. ആദ്യത്തെ രാത്രി കഴിഞ്ഞപ്പോൾ അഞ്ച് രൂപ ലാഭം കിട്ടി. എല്ലാ ദിവസവും ഞാൻ കിലോക്കണക്കിന് കപ്പലണ്ടി വാങ്ങുന്നത് കണ്ടാണോ അല്ലയോ എന്നറിയില്ല, മൂന്നാം ദിവസം കടക്കാരൻ കപ്പലണ്ടിയുടെ വില കൂട്ടി. "അടുത്ത പത്ത് ദിവസത്തേക്ക്... Continue Reading →