വീട്ടച്ഛൻ…

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങളുടെ മൂത്ത മകന് ജോലി കിട്ടിയതിന്റെ പിറ്റേന്ന് ഞാൻ എന്റെ ജോലി രാജിവച്ചു. കുറേനാളായി ചെയ്യണമെന്ന് കരുതിയിരുന്ന ഒരു കാര്യമാണ്. ഇരുപത്തിയഞ്ച് വർഷത്തോളമായില്ലേ ഇങ്ങിനെ കിടന്ന് ഓടുന്നു, ഇനി ഒരു വർഷം വെറുതെ ഇരുന്നിട്ട്, വർഷത്തിൽ ആറുമാസമോ മറ്റോ കൺസൾട്ടിങ് ജോലിയോ മറ്റോ ചെയ്ത് ഒരു സ്ലോ റിട്ടയർമെന്റ് ജീവിതം നയിക്കാം എന്നായിരുന്നു പ്ലാൻ.22 വർഷങ്ങൾക്ക് മുൻപ് മൂത്ത മകൻ ജനിച്ച സമയത്ത് ഗോമതി ഒന്ന് രണ്ടു വർഷങ്ങൾ ജോലിയിൽ നിന്ന് അവധി... Continue Reading →

“ഖേരളം”

ചോദ്യം : കേരളത്തിൽ 31 കോടീശ്വരന്മാരാണുള്ളത്, ഗുജറാത്തിൽ 110 ഉം. അങ്ങിനെയാന്നെകിൽ ഇതിൽ കൂടുതൽ സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ച സംസ്ഥാനം ഏതായിരിക്കും, കൂടുതൽ ദരിദ്രർ ഉള്ള സംസ്ഥാനം ഏതായിരിക്കും? ഒറ്റ നോട്ടത്തിൽ കൂടുതൽ സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ച സംസ്ഥാനം ഗുജറാത്ത് എന്നാണ് ഉത്തരം നിങ്ങൾക്ക് മനസ്സിൽ വരുന്നതെങ്കിൽ ബാക്കി വായിക്കുക. ഗുജറാത്തിലും കേരളത്തിലും ഏതാണ്ട് ഒരേ ശരാശരി ആളോഹരി വരുമാനമാണുള്ളത്. ഏതാണ്ട് രണ്ടു ലക്ഷത്തി നാല്പതിനായിരം രൂപ. പക്ഷെ ഇതിനർത്ഥം കേരളത്തിലും ഗുജറാത്തിലും ഉള്ള ഓരോരുത്തർക്കും ഇത്രയും... Continue Reading →

കാതൽ – The Core

എന്റെ ഏറ്റവും അടുത്ത, ഞാൻ ഒരു സഹോദരനെ പോലെ കാണുന്ന, കൂട്ടുകാരന്റെ ജീവിതത്തിലെ കഴിഞ്ഞ കുറെ വർഷങ്ങളായുള്ള ഒരു രഹസ്യമാണ് കാതൽ - The core എന്ന സിനിമയുടെ കഥ. സിനിമയുടെ കഥ കേട്ടപ്പോൾ മുതൽ തീയേറ്ററിൽ സിനിമ കണ്ടത് വരെ, ഇതവന്റെയും കുടുംബത്തിന്റെയും കഥയാണല്ലോ എന്ന് ഞാൻ മനസ്സിലോർത്തു. പക്ഷെ അവനും പങ്കാളിക്കും പിന്നെ വളരെ കുറച്ചുപേർക്കും മാത്രം അറിയാവുന്ന ഈ രഹസ്യം എങ്ങിനെ ജിയോ ബേബിയും ആദർശും പോൾസണും സിനിമയാക്കി എന്ന അത്ഭുതം, ആലോചിച്ചപ്പോൾ... Continue Reading →

സ്ത്രീ ശക്തി മോദിക്കൊപ്പം, മോദിയുടെ ഗ്യാരന്റിയുടെ സത്യമെന്ത്?

ഇക്കഴിഞ്ഞ ദിവസം തൃശൂരിൽ, പിടി ഉഷ, ബീന കണ്ണൻ, ശോഭന, മറിയാമ്മ ചേടത്തി തുടങ്ങിയ അനേകം സ്ത്രീകളെ സാക്ഷി നിർത്തി, നരേന്ദ്ര മോഡി നടത്തിയ "സ്ത്രീ ശക്തി മോദിക്കൊപ്പം" എന്ന രാഷ്ട്രീയ സമ്മേളനത്തിലെ പ്രധാന അവകാശവാദം അദ്ദേഹം കൊണ്ടുവന്ന സ്ത്രീ ശാക്തീകരണം ആയിരുന്നു. അദ്ദേഹം രണ്ടായിരത്തി ഒന്ന് മുതൽ മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ ചില കണക്കുകൾ കേന്ദ്ര സർക്കാരിന്റെ തന്നെ വെബ്‌സൈറ്റിൽ നിന്നെടുത്ത് നമുക്ക് ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാവുന്നതാണ്‌. സ്ത്രീകളുടെ ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ഒരു പ്രധാന അളവുകോൽ, പ്രസവസമയത്ത്... Continue Reading →

പൂർണമായും മനുഷ്യരല്ലാത്ത നമ്മൾ

രണ്ടായിരത്തിഒന്നിലാണ്  ഞാൻ ഗോമതിയെ വിവാഹം കഴിക്കുന്നത്. വേറെ ഒരു സംസ്ഥാനത്തും മതത്തിലും ജാതിയിലും ഒക്കെയുള്ള ഒരാളെ കല്യാണം കഴിക്കുമ്പോൾ പെണ്ണിന്റെ   അച്ഛനുമമ്മയ്ക്കും എതിർപ്പുണ്ടാകുന്ന സ്വാഭാവികം, അതും മൂന്ന് കല്യാണം കഴിച്ച ബാപ്പയും, ഏഴു കല്യാണം കഴിച്ച ഉപ്പൂപ്പായും ഒക്കെയുള്ള ഒരു മുസ്ലിം ചെറുപ്പക്കാരൻ. ഇനി അച്ഛനുമമ്മയ്ക്കും എതിർപ്പിലെങ്കിൽ ബന്ധുക്കൾ വിടുമോ? അവർ എന്നെയും ഗോമതിയെയും മാത്രമല്ല  പെൺകുട്ടികൾ  മര്യാദയ്ക്ക് വളർത്താൻ അറിയാത്തതിന് അവളുടെ അച്ഛനെയും അമ്മയെയും വരെ ചീത്ത വിളിച്ചു.   അങ്ങിനെ പലയിടത്ത് നിന്നായി ചീത്ത... Continue Reading →

സണ്ണി ലിയോണും പരിണാമവും

ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതെങ്കിൽ എനിക്കൊരു വലിയ പരാതിയുണ്ട്. അത് നമ്മുടെ കണ്ണിന്റെ സ്ഥാനത്തെ കുറിച്ചാണ്. നമ്മൾ വല്ല മിയാ ഖലീഫയയോ, സണ്ണി ലിയോണിനെയോ പോലുള്ള ആളുകളുടെ സുവിശേഷങ്ങൾ വളരെ ശ്രദ്ധയോടെ ലാപ്ടോപ്പിൽ കണ്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും പിറകിൽ നിന്ന് ഭാര്യയുടെ വരവ്. പിന്നെ വഴക്കായി വക്കാണമായി ആകെ ജഗപൊക. രണ്ടു കണ്ണുകളിൽ ഒരെണ്ണം ദൈവം തലയുടെ പിറകിൽ ഫിറ്റ് ചെയ്തിരുന്നു  എങ്കിൽ ഈ പൊല്ലാപ് വല്ലതും ഉണ്ടാകുമായിരുന്നോ? ഇനി  തലയുടെ പിറകിൽ കണ്ണ് ഉണ്ടാക്കാൻ ദൈവത്തിന് കഴിഞ്ഞില്ലെങ്കിൽ അത്  ശാസ്ത്രത്തിനു... Continue Reading →

കേരളത്തിലെ അപകടങ്ങളും അവൈലബിറ്റി ബയാസും

നിങ്ങളോട് ഞാനൊരു ബെറ്റ് വയ്ക്കട്ടെ? അടുത്ത രണ്ടു മാസം കഴിയുമ്പോൾ ആരും ഇക്കഴിഞ്ഞ ദിവസം നടന്ന ദാരുണമായ ബസ് അപകടത്തെ കുറിച്ച് സംസാരിക്കാനോ വാർത്തകളിൽ കേൾക്കാനോ പോകുന്നില്ല? പോലീസ് ടൂർ  ബസുകൾ അമിത വേഗതയിൽ പോകുന്നുണ്ടോ എന്ന് കൂടുതൽ താല്പര്യമെടുത്ത് പരിശോധിക്കാനോ, സ്കൂളിൽ നിന്ന് ടൂർ പോകുന്ന ബസുകൾ മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റിൽ രെജിസ്റ്റർ ചെയ്തതാണോ എന്നന്വേഷിക്കണോ പോകുന്നില്ല?  എന്തുകൊണ്ടാണ് ഞാൻ ഇതിത്ര ഉറപ്പായിട്ട് പറയാൻ കാരണം?  അതറിയണമെങ്കിൽ അവൈലബിലിറ്റി ബയാസ് , നെഗറ്റീവ് ബയാസ് എന്നീ... Continue Reading →

വീട് വിട്ടുപോയ കുട്ടി…

ഞാൻ നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ, ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിൽ വരുമ്പോൾ കാണുന്നത്, ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത, എന്റെ പ്രായമുള്ള ഒരു കുട്ടിയെ, വീടിന്റെ പിറകിൽ ഉമ്മ കുളിപ്പിക്കുന്നതാണ്. കയ്യിൽ ചകിരിയൊക്കെ വച്ച് നന്നായി തേച്ച് ഉരച്ച് കുളിപ്പിക്കുണ്ടായിരുന്നു. ആരെങ്കിലും ബന്ധുക്കൾ വിരുന്നിനു വന്നതാണോ എന്ന് നോക്കിയപ്പോൾ വീട്ടിൽ ബാപ്പയെ അല്ലാതെ വേറെ ആരെയും കണ്ടില്ല.  ഉമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.  പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്. ഒരു റെയിൽവേ ലൈനിന്റെ അവസാന സ്റ്റേഷൻ ആയ, മട്ടാഞ്ചേരി ടെർമിനസ്... Continue Reading →

2022 ഫിസിക്സ് നോബൽ സമ്മാനത്തെ കുറിച്ച് …

എന്റെ മകൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ബെർക്കിലിയിൽ ചേർന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി ആ ക്യാമ്പസ് സന്ദർശിക്കുന്നത്. നോബൽ സമ്മാനം കിട്ടിയ ആളുകൾക്ക് അവിടെ പ്രത്യേകം കാർ പാർക്കിംഗ് ഉണ്ടെന്ന് കണ്ടപ്പോഴാണ് അത്രയും മാത്രം നോബൽ പ്രൈസ് അവിടെ കിട്ടുന്നുണ്ട് എന്ന് മനസ്സിലായതും, പിന്നീട് ഓരോ തവണ നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോഴും അവിടെ നിന്നുള്ള ആർകെങ്കിലും നോബൽ കിട്ടിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാൻ തുടങ്ങിയതും.   അമേരിക്കയിലെ യൂണിവേഴ്സിറ്റികൾ തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം ഇക്കാര്യത്തിൽ ഉണ്ടെകിൽ UC ബെർക്കിലിയിൽ... Continue Reading →

കഴുകുമലൈ….

ഇന്ത്യയിലെ പല പ്രമുഖ ചരിത്ര സ്മാരകങ്ങളെ  കുറിച്ചും,  കൊത്തുപണികളുള്ള പഴയ അമ്പലങ്ങളെ കുറിച്ചുമെല്ലാം  ഞാൻ പലപ്പോഴും അറിയുന്നത് ന്യൂ യോർക്കിലും മറ്റുമുള്ള മ്യൂസിയങ്ങളിൽ നിന്നാണ്. ഉദാഹരണത്തിന് ഇറ്റലിയിലെ പ്രതിമകളോട് കിടപിടിക്കുന്ന, സോപ് സ്റ്റോണിൽ   അസാധാരണമായ കൊത്തുപണികളുള്ള ശില്പങ്ങളുള്ള, പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച  ബേലൂർ , ഹലേബീഡു അമ്പലങ്ങൾ കുറിച്ച് ഞാനറിഞ്ഞത് ന്യൂ യോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയത്തിലെ Standing Vishnu as Keshava എന്ന പ്രതിമ കണ്ടതിന് ശേഷമാണു. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ കുടുംബസമേതം കാണാൻ... Continue Reading →

Blog at WordPress.com.

Up ↑