ഒരു നിരീശ്വരവാദിയായ ഞാൻ "ദൈവം നിന്നെ അനുഗ്രഹിക്കട്ടെ" എന്ന് പറയുന്ന ഒരേ ഒരാളെ ഉള്ളൂ, അത് ഫിലാഡൽഫിയയിൽ ഉള്ള പ്രിയ സുഹൃത്ത് സുനിത അനീഷാണ്. സാധാരണ അവയവ ദാതാക്കൾ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ആകുമ്പോൾ,തനിക്ക് ഒരു പരിചയവുമില്ലാത്ത ഒരു പെണ്കുട്ടിക്ക്, ഈ കുട്ടിയുടെ മാതാപിതാക്കൾ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റ് കണ്ട പരിചയം മാത്രം വച്ച് സ്വന്തം വൃക്ക ദാനം ചെയ്ത ഒരു മാലാഖയാണവൾ. കഴിഞ്ഞ ആഴ്ചയോടെ ഈ അവയവദാനം നടന്നിട്ട് രണ്ടു വർഷങ്ങളായി. രണ്ടുപേരും സുഖമായിരിക്കുന്നു.... Continue Reading →
മക്കളുടെ പ്രണയ വിവാഹങ്ങളും മാതാപിതാക്കളും.
ഗോമതിയും ഞാനും പ്രേമിക്കുന്ന സമയത്ത് അവളുടെ അച്ഛൻ ഒരു ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അങ്ങിനെയാണെങ്കിൽ കല്യാണം കഴിക്കുന്നില്ല എന്ന് പറഞ്ഞ എന്നോട്, അച്ഛന് ആത്മഹത്യ ചെയ്യാൻ മാത്രമുള്ള ധൈര്യമൊന്നുമില്ല, ഇതൊക്കെ ബന്ധുക്കളുടെ കുത്തുവാക്കുകൾ കേട്ടിട്ട് പറയുന്നതാണെന്ന് പറഞ്ഞു ആശ്വസിപ്പിച്ചത് ഗോമതിയാണ് (അല്ലെങ്കിലും പ്രണയത്തിൽ സ്ത്രീകൾക്കാണ് ധൈര്യം കൂടുതൽ, ആണുങ്ങൾ പലരും എന്നെപോലെ പേടിച്ചു തൂറികളാണ് 🙂 ). അച്ഛനും അമ്മയും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നത് കൊണ്ട് വിവാഹം രജിസ്റ്റർ ചെയ്ത പിറ്റേന്ന് തന്നെ... Continue Reading →
നമ്മളെക്കുറിച്ച് ഫേസ്ബുക്കിന് എന്തറിയാം?
നമ്മളെക്കുറിച്ച് നമ്മുടെ മാതാപിതാക്കൾക്ക് അറിയാത്ത കാര്യങ്ങൾ പോലും ചിലപ്പോൾ സോഷ്യൽ മീഡിയയ്ക്കു അറിയാൻ കഴിയുമെന്ന് പറഞ്ഞാൽ അത്ഭുതപ്പെടരുത്. ഉദാഹരണത്തിന് അമേരിക്കയിലെ ഡിപ്പാർട്മെന്റ് സ്റ്റോർ ചെയിനായ ടാർഗെറ്റിൽ നടന്ന കഥ നോക്കൂ.ടാർഗറ്റ് തങ്ങളുടെ ഷോപ്പിംഗ് ഡാറ്റ വിശകലനം ചെയ്തു നോക്കിയപ്പോൾ , സ്ത്രീകൾ ഗർഭകാലത്ത് ഒരിടത്ത് ഷോപ്പ് ചെയ്യാൻ തുടങ്ങിയാൽ, കുട്ടി ജനിച്ച ശേഷവും അവിടെത്തന്നെ ഷോപ്പിംഗ് തുടരും എന്ന് കണ്ടെത്തി. അതുകൊണ്ട് ടാർഗറ്റ് കൂടുതൽ സ്ത്രീകളെ തങ്ങളുടെ ഷോപ്പിലേക്ക് ആകർഷിക്കാനായി ഡിസ്‌കൗണ്ട് കൂപ്പണുകൾ അയക്കാനുള്ള പദ്ധതി തയ്യാറാക്കി.... Continue Reading →
നരസിംഹറാവുവിന് ഭാരത് രത്ന കിട്ടുമ്പോൾ..
ഇന്ത്യൻ റിസർവ്ബാങ്ക്, ഒരു ഫ്ലൈറ്റ് ചാർട്ടർ ചെയ്ത്, 47 ടൺ സ്വർണം ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ടിലേക്കും മറ്റൊരു ഇരുപത് ടൺ സ്വർണം സ്വിറ്റസർലണ്ടിലേക്കും കൊണ്ടുപോയ കഥ കേട്ടിട്ടുണ്ടോ? 1991 വരെ (ഞാൻ എറണാകുളം സെയിന്റ് ആൽബേർട്ട്സ് കോളേജിൽ ഡിഗ്രിക്ക് കോളേജിൽ പഠിക്കുന്ന കാലം) ഇന്ത്യ ലൈസൻസ് രാജ് പിന്തുടരുന്ന ഒരു രാജ്യമായിരുന്നു. സ്വകാര്യ സംരംഭംകർ ഉണ്ടായിരുന്നുവെങ്കിലും പുതിയൊരു സംരംഭം തുടങ്ങാനുള്ള നൂലാമാലകൾ കൂടുതലായിരുന്നു. ഇന്ദിരാഗാന്ധി നടത്തിയ ദേശസാൽക്കരണം വഴി വലിയ വ്യവസായങ്ങൾ സർക്കാരിന്റെ കീഴിലായിരുന്നു. പൂർണ വിദേശ... Continue Reading →
മസാല ലാബ്
എന്റെ ഉമ്മ വയ്ക്കുന്ന കറികൾക്ക് ഒരു പ്രത്യേക സ്വാദാണ്. പലപ്പോഴും ഇത് ഉമ്മയുടെ കൈപ്പുണ്യമെന്നാണ് ഞാൻ കരുതിയിരുന്നത്, ഇൻസ്റ്റാഗ്രാം വഴി കണ്ടെത്തിയ ക്രിഷ് അശോകിന്റെ മസാല ലാബ് എന്ന പുസ്തകം വായിക്കുന്നത് വരെ. നമ്മൾ രുചി അറിയുന്നത് പ്രധാനമായും നാക്കുകൊണ്ടാണെന്നാണ് നമ്മളിൽ പലരും കരുതിയിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ നാക്കിലൂടെ അറിയുന്ന അത്ര തന്നെ രുചി നമ്മൾ മൂക്കിലൂടെ, ഗന്ധത്തിലൂടെ അറിയുന്നുണ്ട്. കണ്ണ് കെട്ടിയിട്ട ഒരാളുടെ വായിൽ നാരങ്ങയുടെ കഷ്ണം വച്ചിട്ട് മൂക്കിൽ മാങ്ങ മണപ്പിച്ചാൽ ആളുകൾ കൺഫ്യൂസ്... Continue Reading →
വിവാഹ വാർഷികം
എന്നാൽ ഞാനൊരു സത്യം പറയട്ടെ? കഴിഞ്ഞ ദിവസം ഞങ്ങളുടെ വിവാഹ വാർഷികം ഒന്നുമായിരുന്നില്ല, കാരണം അങ്ങിനെ ഒരു ദിവസം ഞങ്ങൾക്കില്ല. ഞങ്ങൾ പാരമ്പര്യ രീതിയിൽ വിവാഹം കഴിഞ്ഞ ആളുകളല്ല. ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ്, എന്റെ വീട്ടിൽ ഒരുമിച്ച് താമസിക്കുമ്പോൾ വിവാഹം രജിസ്റ്റർ ചെയ്ത ഒരു ദിവസവും, മാസങ്ങൾ കഴിഞ്ഞു രജിസ്റ്ററിൽ ഒപ്പ് വച്ച ഒരു ദിവസവുമാണ് ഞങ്ങൾക്ക് വേണമെങ്കിൽ വാർഷികം എന്ന് പറയാവുന്നത്, അതിന്റെ ഇടയിൽ തന്നെ മൂത്ത മകനെ ഗർഭം ധരിച്ചത് കൊണ്ട്, ഏത് ദിവസമാണ്... Continue Reading →
പൊതുബോധത്തിൻ്റെ പ്രശ്നം
ഇത് സാലി ക്ലാർക്ക് എന്ന ബ്രിട്ടീഷുകാരിയുടെ കഥയാണ്, നമ്മുടെ പൊതുബോധത്തിന്റെയും. ഒരു കാരണവും കൂടാതെ നവജാത ശിശുക്കൾ മരിച്ചുപോകുന്ന ഒരു പ്രതിഭാസത്തിന് Sudden infant death syndrome (SIDS) എന്നാണ് പറയുക. ആരോഗ്യമുള്ള മാതാപിതാക്കൾക്ക് ജനിക്കുന്ന ഏതാണ്ട് എണ്ണായിരം കുട്ടികളിൽ ഒരു കുട്ടി ഇങ്ങിനെ മരിച്ചുപോകാൻ സാധ്യതയുണ്ട്. സാലി ക്ലാർക്കിന്റെ ആദ്യത്തെ കുട്ടി 1996 ൽ അങ്ങിനെയാണ് മരിച്ചത്. എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷം അവരുടെ രണ്ടാമത്തെ കുട്ടിയും ഇത്പോലെ മരിച്ചപ്പോൾ, അത് അസ്വാഭാവികമായ ഒരു കാര്യമായി.... Continue Reading →
മലൈക്കോട്ടൈ വാലിബന്‍
സിനിമാട്ടോഗ്രഫിയിലും പശ്ചാത്തല സംഗീതത്തിലും ലോക സിനിമയുടെ മുന്നിൽ മലയാള സിനിമ വയസ്സറിയിക്കുന്ന കാഴ്ചയാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമ. കുറച്ച് നാളുകൾക്ക് ശേഷം മോഹൻലാൽ "അഭിനയിച്ചു" കണ്ട ഒരു ചിത്രം കൂടിയാണിത്. He is back എന്ന് നിസംശയം പറയാവുന്ന പ്രകടനം. പല സിനിമകളിലും ചില ഷോട്ടുകൾ നമ്മൾ ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാറുണ്ട്, പക്ഷെ ഒരു സിനിമ മുഴുവൻ അത്തരം ഷോട്ടുകൾ വരുന്നത് ആദ്യമായിട്ടാണ് കാണുന്നത്. അകിര കുറസോവയുടെ 7 സമുറായിയും Crouching Tiger, Hidden Dragon... Continue Reading →
പദ്മശ്രീ തമ്പുരാട്ടി…
തിരുവിതാംകൂർ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ രണ്ടാം സ്ഥാനം കിട്ടിയ പൽപ്പുവിന് ഈഴവനാണെന്ന കാരണം പറഞ്ഞു പ്രവേശനം നിഷേധിച്ചവരാണ് തിരുവിതാംകൂർ രാജകുടുംബം. മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ഡിഗ്രി പാസായ അദ്ദേഹം തിരുവിതാംകൂറിൽ ജോലിക്കപേക്ഷിച്ചപ്പോൾ ജാതിത്തൊഴിലായ തെങ്ങുചെത്തുന്നതാണ് നിങ്ങൾക് കൂടുതൽ നല്ലത് എന്ന മറുപടിയാണ് രാജകുടുംബം നൽകിയത്. പിന്നീട് ലണ്ടനിൽ ഉപരിപഠനം നടത്തി, മൈസൂരിൽ ജോലി നോക്കിയ അദ്ദേഹമാണ് എസ്എൻഡിപി യോഗം സ്ഥാപിച്ചതും കേരളത്തിലെ ഈഴവ സമുദായത്തിന്റെ തലവര മാറ്റിയതും. തിരുവിതാംകൂറിലെ എല്ലാ ബ്രാഹ്മണർക്കും മൂന്ന് നേരം സൗജന്യമായി... Continue Reading →
ആടിനെ പട്ടിയാക്കുന്ന വിധം..
ട്രെയിനിൽ നിന്ന് ഒരു പെണ്കുട്ടിയിലെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം തള്ളിയിട്ട് കൊന്ന ഒരു കേസിലെ, ഇംഗ്ലീഷിലുള്ള ഒരു വിധി പകർപ്പ് നിങ്ങൾക്ക് ലഭിക്കുന്നു എന്ന് കരുതുക. അതിലെ ചില വാചകങ്ങൾ താഴെ കൊടുക്കുന്നു (സാങ്കൽപ്പികം, കോടതി ഭാഷയല്ല) The advocate of the defendant states the below : “ The defendant is innocent in this case. he was forced to give the statements by the police.... Continue Reading →