ഒരുവളിൽ രണ്ടു പ്രണയനികളുണ്ട്, നാല്പതിനു മുൻപും, അതിനു ശേഷവും എന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞു, കുട്ടികൾ ജനിച്ചു, അവരെ നോക്കി വലുതാക്കാൻ ഓടി നടക്കുന്ന, അതിന്റെ കൂടെ ഭർത്താവിന്റെ ചില സ്വഭാവദൂഷ്യങ്ങൾ കണ്ടില്ലെന്നു നടിച്ചോ, അവനെ നേർവഴിക്ക് നടക്കാൻ ശ്രമിച്ച് പരാജയപെടുകയോ ഒക്കെ ചെയ്യുന്നവളാണ് നാല്പതിനു മുൻപുള്ള സ്ത്രീ. അവളുടെ പ്രണയം അവളുടെ പങ്കാളി കാണാതെ പോവുമ്പോൾ അവൾ അത് നിരാശയോടെ തിരശീലയ്ക്ക് പിറകിലേക്ക് നീക്കി വയ്ക്കുന്നു. നാൽപതു വരെ വീട്ടിലെ നായകൻ ഭർത്താവാണ്. പക്ഷെ... Continue Reading →
യുക്തിവാദിയുടെ കല്യാണം..
ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്റെ വലിയൊരു ഒരു വിഷമം എന്റെ കല്യാണം കൂട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വിളിച്ച് അടിച്ച് പൊളിച്ച് ആഘോഷിക്കാൻ കഴിഞ്ഞില്ല എന്നതാണ്. അന്നത്തെ ആദർശങ്ങളുടെയും സാഹചര്യങ്ങളുടെയും സമ്മർദ്ദത്തിൽ ഞങ്ങളുടെ കല്യാണത്തിന് ആകെ ഉണ്ടായിരുന്നത് എന്റെ ബാപ്പയും ഉമ്മയും ഉൾപെടെ അകെ അഞ്ചോ ആറോ പേരാണ്. മട്ടാഞ്ചേരിയിലെ കായിക്കാന്റെ കടയിൽ നിന്ന് വീട്ടുകാർക്ക് വാങ്ങിയ ബിരിയാണി ഉൾപ്പെടെ ആയിരം രൂപ മാത്രമായിരുന്നു ചിലവ്. പിന്നീട് വിപുലമായി വിവാഹം നടത്താനുള്ള സമയവും സന്ദർഭവും... Continue Reading →
ദൈവങ്ങൾ മരിച്ചുപോകുന്ന ദിവസം.
ദൈവങ്ങൾ മരിച്ചുപോകുന്ന ദിവസം.ഒരു ദിവസം ലോകത്തിലെ എല്ലാ ദൈവങ്ങളും മരിച്ചുപോയാൽ എന്ത് സംഭവിക്കും? അല്ലെങ്കിൽ ലോകത്തിലെ എല്ലാവർക്കും ദൈവങ്ങളോ, മതങ്ങൾ പറയുന്ന സ്വർഗ്ഗമോ നരകമോ ഒന്നുമില്ലെന്ന് ഒരു ദിവസം മനസിലായാൽ ലോകത്ത് എന്ത് സംഭവിക്കും? ദൈവത്തെ പേടിച്ച് നല്ലവരായിരിക്കുന്ന മനുഷ്യരെല്ലാവരും അന്നുമുതൽ തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ കൊല്ലാൻ തുടങ്ങുമോ? നിങ്ങൾ വിശ്വാസികൾ കൂട്ടബലാത്സംഗങ്ങൾ നടത്തുമോ? ഹൈവേയിൽ അപകടം പറ്റി കിടക്കുന്ന ആളുകളെ ശ്രദ്ധിക്കാതെ പോകുമോ? തങ്ങൾ ചെയ്യുന്ന ദാനധർമങ്ങൾ നിർത്തുമോ? ചുരുക്കി ചോദിച്ചാൽ ദൈവത്തെയും നരകത്തെയും പേടിച്ചാണോ ആളുകൾ... Continue Reading →
മഞ്ഞുമ്മൽ ബോയ്സ്
ഞാൻ അമേരിക്കയിലുള്ളപ്പോഴാണ് എന്റെ ബാപ്പാക്ക് ഹാർട്ട് അറ്റാക്ക് വന്നത്. സർജറിക്ക് വേണ്ടി കുറെ കുപ്പി രക്തം വേണമെന്ന് ആശുപത്രിയിൽ നിന്നറിയിച്ചു. ഞാൻ പള്ളുരുത്തിയിലുള്ള എന്റെ കൂട്ടുകാരെ വിളിച്ച് ഇക്കാര്യം അറിയിച്ചു. പിറ്റേന്ന് ആശുപത്രിയിൽ ആവശ്യത്തിൽ കൂടുതൽ ആളുകൾ എത്തിയത് കൊണ്ട് കുറെ പേരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു എന്നാണു ആശുപത്രിക്കാർ പറഞ്ഞത്. ഈ വന്നവരൊന്നും എന്നോട് രക്തബന്ധം ഉള്ളവരല്ല. ഒരേ മതമോ സമുദായമോ ഒന്നുമല്ല. എല്ലാം എന്റെ കൂട്ടുകാരാണ്. പെരുമ്പടപ്പ് സെയിന്റ് ആന്റണി യുപി സ്കൂളിൽ പഠിച്ച... Continue Reading →
ഒരു രാത്രി കൊണ്ട് വർഗീയ വാദി ആകുന്നവർ
കോൺഗ്രസ്സിലെയും ഇടതുപക്ഷത്തേയും മതേതര ചിന്തകൾ ഉള്ള ഒരാൾക്ക് ഒരു രാത്രി കൊണ്ട് ബിജെപി ആകാൻ കഴിയുമോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം ജാതി മതം സാമ്പത്തിക നില ഒക്കെ നോക്കാതെ മനുഷ്യരെ മനുഷ്യരായി കാണുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നും പെട്ടെന്ന് ഒരു ദിവസം മുസ്ലിം ക്രിസ്ത്യൻ ദളിത് വിരോധമുള്ള സംഘി ആയി മാറാൻ കഴിയില്ല. അത് സീറ്റ് നിഷേധിക്കുക എന്നത് പോകട്ടെ, മറ്റ് എത്ര വലിയ കാരണങ്ങൾ ഉണ്ടായാൽ പോലും. കോൺഗ്രസിൽ ഉണ്ടായിരുന്ന അനിൽ ആന്റണി,... Continue Reading →
കാറോ ആടോ…
ആദ്യം കേട്ടപ്പോൾ ഇതെങ്ങിയാണ് ശരിയാകുന്നത് എന്നെനിക്ക് തോന്നിയ ഒരു കാര്യത്തെ കുറിച്ചാണീ കുറിപ്പ്. നിങ്ങൾ പങ്കെടുക്കുന്ന ഒരു ഗെയിം ഷോ സങ്കല്പിക്കുക. മൂന്ന് വാതിലുകൾ ഉണ്ട്. അതിൽ ഒരു വാതിലിന്റെ പിറകിൽ വിലപിടിപ്പുള്ള ഒരു കാർ സമ്മാനമായി ഉണ്ട്. മറ്റു രണ്ടു വാതിലുകളുടെ പിറകിലും രണ്ട് ആടുകളും. ഏതൊക്കെ വാതിലിന്റെ പിറകിലാണ് കാർ ഉള്ളത്, ആടുകൾ ഉള്ളത് എന്നൊക്കെ ഗെയിം ഹോസ്റ്റിനു അറിയാം. ഗെയിം ഷോ ഹോസ്റ്റ് നിങ്ങളോട് ഒരു വാതിൽ തിരഞ്ഞെടുക്കാൻ ആവശ്യപെടുന്നു. നിങ്ങൾ ഒരു... Continue Reading →
ക്യാമ്പസ് കൊലപാതകം
ഒരേ കോളേജിൽ പഠിക്കുന്ന സഹപാഠിയെ ആളുകൾക്ക് എങ്ങിനെയാണ് ക്രൂരമായി കൊല്ലാൻ പറ്റുക? സഹപാഠിയെ മൂന്ന് ദിവസം പട്ടിണിക്കിട്ട്, ബെൽറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിക്കാൻ ആളുകൾക്ക് എങ്ങിനെയാണ് മനസ് വരിക? അതിന്റെ മനഃശാസ്ത്രം എന്താണ്?രണ്ടാം ലോകമഹായുദ്ധത്തതിന് ശേഷം ലക്ഷക്കണക്കിന് ജൂതന്മാരെ കൊലപ്പെടുത്തിയതിന്റെ പേരിൽ പല നാസികൾക്കും ഇസ്രയേലിലും മറ്റു രാജ്യങ്ങളിലും വിചാരണ നേരിടേണ്ടി വന്നു. അത്തരം സന്ദർഭങ്ങളിൽ പ്രതികളിൽ പലരും ഉയർത്തിയ ഒരു വാദമായിരുന്നു , ഞങ്ങളല്ല ഈ ക്രൂരകൃത്യങ്ങൾക്ക് ഉത്തരവാദികൾ മറിച്ച് ഇങ്ങിനെ ചെയ്യാൻ ഞങ്ങൾക്ക് ഉത്തരവ് നൽകിയ... Continue Reading →
ഡീലിമിറ്റേഷൻ
രണ്ടായിരത്തി ഇരുപത്തിയാറ്, മതേതര ഇന്ത്യയുടെ വിധി മാറ്റിയെഴുതുന്ന വർഷം. ഇന്ത്യൻ പാർലിമെന്റിൽ അംഗങ്ങളുടെ എണ്ണം ഇപ്പോഴുള്ള 543 ൽ നിന്ന് 753 ആയി ഉയരുകയും, അതേസമയം കുറഞ്ഞ ജനസംഖ്യാ വളർച്ചയുള്ള കേരളത്തിലെ പാർലിമെന്റ് അംഗങ്ങളുടെ എണ്ണം ഇരുപതിൽ നിന്ന് 19 ആയി കുറയുകയും, ജനസംഖ്യ വർധന നിയന്ത്രിക്കാത്ത, ബിജെപി ഭരിക്കുന്ന, ഉത്തർ പ്രദേശിൽ പാർലിമെന്റ് അംഗങ്ങളുടെ എണ്ണം ഇപ്പോഴുള്ള എൺപതിൽ നിന്ന് 147 ആയി ഉയരുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ആലോചിക്കൂ. അടുത്ത ഒരു നൂറ്റാണ്ടിലേക്ക് ബിജെപി... Continue Reading →
കാറോർമകൾ..
മൂന്നിലോ നാലിലോ ഒക്കെ പഠിക്കുമ്പോൾ ഞങ്ങൾ കൊച്ചുകുട്ടികളുടെ പ്രധാനപ്പെട്ട വിനോദം, സൈക്കിളിന്റെ പഴ ടയറുകൾ ഒരു കമ്പു വച്ച് തട്ടി ഓടിച്ചു കളിക്കലായിരുന്നു. സംഭവം പൈസ ഒന്നും കൊടുക്കാതെ കിട്ടുന്ന ഒരു കളിപ്പാട്ടം ആയിരുന്നെങ്കിലും, ഞങ്ങളുടെ മനസ്സിൽ അതൊരു വലിയ കാറും ബസുമൊക്കെ ആയിരുന്നു. ടയർ തട്ടി കൊണ്ട് നടക്കുന്ന സമയത്ത് വാ കൊണ്ട് ബസ്സോ കാറോ ഒക്കെ പോകുന്ന പോലെ ശബ്ദമുണ്ടാക്കും, ഇടക്ക് ബട്ടൺ ഇല്ലാത്ത കൊണ്ട് ഊരിപ്പോകാൻ വെമ്പി നിൽക്കുന്ന അര ട്രൗസറിൽ നിന്ന്... Continue Reading →
സാമ്പത്തിക സാക്ഷരത..
നാലുസെന്റ് സ്ഥലത്ത് വീട് വയ്ക്കാനായി ബാങ്കിൽ നിന്ന് ആറുലക്ഷം രൂപ കടമെടുത്ത ഒരാൾ, ആ പൈസയെല്ലാം ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് നഷ്ടപെട്ട നിലയിൽ, സഹായം അഭ്യർത്ഥിച്ച് ഇൻബോക്സിൽ വന്നിരുന്നു. എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല, കാരണം ഇങ്ങിനെ വരുന്ന ഇരുപതാമത്തെയോ മറ്റോ ആളാണിത്. ഒന്നുകിൽ സ്റ്റോക്ക് മാർക്കെറ്റിൽ അല്ലെങ്കിൽ ക്രിപ്റ്റോ കറൻസിയിലോ മൾട്ടി ലെവൽ മാർക്കെറ്റിങ്ങിലോ പെട്ടെന്ന് പണം ഇരട്ടിക്കാൻ ഇട്ട് പറ്റിക്കപെടുന്നവർ കേരളത്തിൽ ലക്ഷക്കണക്കിന് പേർ ഉണ്ടാകണം. കേരളത്തിൽ അത്യാവശ്യമായി നടപ്പിലാക്കേണ്ട ഒന്നാണ് സാമ്പത്തിക സാക്ഷരത.... Continue Reading →