കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തെ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക മുന്നേറ്റങ്ങളിലൊന്ന് മുസ്ലിം പെൺകുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റമാണ്, പ്രത്യേകിച്ച് മലബാറിലെ കുട്ടികളുടെ. ഖിലാഫത്ത് സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വിദ്യാഭ്യാസം വേണ്ടെന്നു വച്ചതിലൂടെ പിന്നോട്ട് പോയ മലബാറിലെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസം, സർക്കാരിന്റെയും, പല മത സാമൂഹിക സംഘടനകളുടെയും ഇടപെടലുകളുടെ കാരണമായും , ഗൾഫിൽ നിന്നുള്ള പണത്തിന്റെ വരവോടു കൂടിയും, അസാധാരണ കുതിപ്പാണ് കാഴ്ചവച്ചത്. ഇപ്പോൾ മലബാറിലെ മുസ്ലിം കുട്ടികൾക്ക് റാങ്ക് കിട്ടുന്നത് ഒരു സാധാരണ സംഭവമായി തീർന്നിട്ടുണ്ട്.... Continue Reading →
കുരുത്തംകെട്ട കുട്ടികൾ
പള്ളുരുത്തി ജയമാതാ ട്യൂഷൻ സെന്ററിൽ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അനിയനായിരുന്നു പ്രിയൻ. എന്റെ ജൂനിയറായി ആയി എസ്ഡിപിവൈ ബോയ്സ് ഹൈസ്കൂളിൽ പഠിച്ച ഒരു സാധാരണ കുട്ടി, കുറച്ചു കുരുത്തക്കേട് അവനു അപ്പോഴേ ഉണ്ടായിരുന്നു. അത് അബ്നോർമലായി ഞങ്ങൾക്ക് അനുഭവപ്പെട്ടത് അവൻ പോക്കറ്റിൽ ഒരു കൊച്ചുപാമ്പിൻ കുഞ്ഞുമായി സ്കൂളിൽ വന്നപ്പോഴാണ് ( അവന്റെ ക്ലാസ് ടീച്ചർ പറഞ്ഞു കേട്ടതാണ്, ഞാൻ നേരിട്ട് കണ്ടതല്ല). അന്നത്തെ നാട്ടുനടപ്പനുസരിച്ച് അദ്ധ്യാപകർ അവനെ നല്ല തല്ല് കൊടുത്തു വിട്ടു. സ്കൂളിൽ... Continue Reading →
Warning : Unpopular Opinion
നമ്മുടെയെല്ലാം പൊതുബോധം കൊണ്ട് ചിന്തിച്ചാൽ, വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങൾ കുറയും എന്നായിരിക്കും നമ്മൾ വിശ്വസിക്കുക. പക്ഷെ കണക്കുകൾ നേർ വിപരീതമാണ്, പ്രത്യേകിച്ച് അമേരിക്കയിൽ. അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളും വധശിക്ഷ നടപ്പിലാക്കാതെ സംസ്ഥാനങ്ങളുമുണ്ട്. അവയിൽ വധശിക്ഷ നടപ്പിലുള്ള സംസ്ഥാനങ്ങളിൽ, മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലാണ്. അതിനർത്ഥം വധശിക്ഷ എടുത്ത് കളഞ്ഞാൽ ഉടനെ കുറ്റകൃത്യത്തിന്റെ നിരക്ക് കുറയുമെന്നല്ല, മറിച്ച് വധശിക്ഷ നടപ്പിലാക്കുന്നത് കൊണ്ട് കുറ്റകൃത്യങ്ങളുടെ അളവിൽ വലിയ മാറ്റങ്ങൾ വരില്ല എന്നാണ്. ഗ്രീഷ്മ നടത്തിയ കൊലപാതക രീതിയെ... Continue Reading →
മനുഷ്യൻ, എത്ര മനോഹരമായ പദം…
1. ഞാൻ ജനിച്ചത് മുതൽ എംസിഎ ഒന്നാം വർഷം കഴിയുന്നത് വരെ എന്റെ മൂക്കിന്റെ തുമ്പത്ത് വലിയൊരു മറുകുണ്ടായിരുന്നു. കാണാൻ ഭംഗിയില്ലാത്തത് കൊണ്ടും അത് വലുതാകുന്നനുണ്ടോ എന്നൊരു സംശയമുള്ളത് കൊണ്ടും അത് പ്ലാസ്റ്റിക് സർജറി വഴി മാറ്റാൻ ഞാൻ തീരുമാനിച്ചു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന സമയമായത് കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സർജറി ചെയ്തത്. വീട്ടുകാർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി കൊച്ചിയിലുള്ള എന്റെ വീട്ടുകാരോട് ഇങ്ങിനെ ഒരു ഓപ്പറേഷൻ ചെയ്യാൻ പോകുന്ന കാര്യം... Continue Reading →
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു…
സീൻ ഒന്ന് : ഗോമതിയെ എയർപോർട്ടിൽ നിന്ന് പിക് ചെയ്തു വീട്ടിലേക്ക് പോകുന്ന വഴിക്ക് അലുവയക്ക് അടുത്തുള്ള അൽ സാജ് എന്ന റെസ്റ്റോറൻ്റിൽ കയറി. ഭക്ഷണം കഴിക്കുന്ന ആളുകളുടെ ഒരു ഭാഗത്ത് ഒരു ചെറുപ്പക്കാരൻ ഒരു ഗിറ്റാറുമായി പാട്ട് പാടുന്നുണ്ടായിരുന്നു. ആളുകൾ പാട്ട് തുടങ്ങുന്നതോ അവസാനിക്കുന്നതോ ഒന്നും മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നു. വിദേശത്ത് ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഓരോ പാട്ട് കഴിയുമ്പോഴും നമ്മൾ കയ്യടിക്കും , പക്ഷേ ഇവിടെ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിരുന്നില്ല. രണ്ട്... Continue Reading →
വയസാവുന്ന അമ്മമാർ
അച്ഛന് വയസായി വരികയാണ്. ഒരാൾ പിടിക്കാതെ നടക്കാൻ വയ്യ, പറയുന്നതിൽ പലതും മനസിലാവുന്നുമില്ല, മനസിലാകുന്നതിൽ പലതും പരസ്പര ബന്ധമുള്ള കാര്യങ്ങളുമല്ല. പക്ഷെ വാശി നന്നായുണ്ട്. വീട്ടിൽ ഒരാളെ സഹായത്തിനു വയ്ക്കാമെന്നു വച്ചാൽ അത് സമ്മതിക്കുനില്ല, പ്രായമുള്ളവർ താമസിക്കുന്ന ഒരു geriatrics വിദഗ്ദന്മാരുള്ള സെന്ററിലേക്ക് മാറ്റാം എന്ന് പറഞ്ഞാൽ അതിനും സമ്മതമില്ല. കുട്ടികളുടെയും കൗമാരക്കാരുടെയും ശാരീരിക മാനസിക ആരോഗ്യ പരിരക്ഷണം നമ്മളിൽ നിന്ന് വ്യത്യസ്തമാണെന്നത് പോലെ തന്നെ വയസായവരുടെ ശാരീരിക മാനസിക കാര്യങ്ങൾ നോക്കാൻ ഒരു സ്പെഷ്യലിസ്റ്റ് കൂടിയേ... Continue Reading →
2024 ലോകസഭാ ഫലം അവലോകനം
നിങ്ങളുടെ മുന്നിൽ ഒരേ നിരക്കിൽ യാത്ര ചെയ്യാൻ താഴെ പറയുന്ന പോലുള്ള മൂന്ന് ചോയ്‌സുകൾ ഉണ്ടെന്ന് കരുതുക. നിങ്ങൾ ഇതിൽ ഏത് തിരഞ്ഞെടുക്കും? 1. പാരിസിലേക്ക് ഉള്ള ട്രിപ്പ് ഭക്ഷണം ഉൾപ്പെടെ. 2. റോമിലേക്കുള്ള ട്രിപ്പ് ഭക്ഷണം ഉൾപ്പെടെ. 3. പാരിസിലേക്കുള്ള ട്രിപ്പ് ഭക്ഷണം ഇല്ലാതെ. ഈ പരീക്ഷണം നടത്തിയാൽ ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കുക ഒന്നാമത്തെ ചോയ്‌സ് ആയിരിക്കും. അതിന്റെ കാരണം യഥാർത്ഥത്തിൽ മൂന്നാമത്തെ ചോയ്സ് ഉള്ളതുകൊണ്ടാണ്. പാരിസിലേക്ക് ഭക്ഷണം ഇല്ലാതെ ഉള്ള ട്രിപ്പും ഭക്ഷണം ഉൾപ്പെടയുള്ള... Continue Reading →
പാലസ്തീൻ
1980 കളിൽ ആഫ്രിക്കയിലെ എത്തിയോപ്പിയയിൽ വളരെ വലിയൊരു ക്ഷാമം ഉണ്ടായി. ആളുകൾ അടുത്തുള്ള സുഡാനിലേക്ക് പാലായനം ചെയ്യാൻ തുടങ്ങി. ഈ അവസരത്തിൽ ഇസ്രായേൽ എത്തിയോപ്പിയയിലെ ജൂതന്മാരെ മാത്രം ഇസ്രായിലിലേക്ക് വിമാനമാർഗം കൊണ്ടുവരാനുള്ള ഒരു പരിപാടി "ഓപ്പറേഷൻ മോസസ്" എന്ന പേരിൽ ആരംഭിച്ചു. ഏഴായിരം എത്തിയോപ്പിയൻ ജൂതന്മാരെ ഇസ്രായേൽ വിമാനമാർഗം ഇസ്രായേലിലേക്ക് കൊണ്ടുവന്നു അവരെ സ്ഥിരമായി അവിടെ പാർപ്പിച്ചു, ജൂതമതസ്ഥർ എന്ന ഒരേ ഒരു കാരണം കൊണ്ട് ഇസ്രയേലിന്റെ പൗരത്വവും അവർക്ക് കിട്ടി. 1991 ൽ ആഭ്യന്തര യുദ്ധവും... Continue Reading →
Gaslighting..
നിങ്ങളുടെ പങ്കാളി എന്തെങ്കിലും കുറ്റം ചെയ്തു കഴിഞ്ഞിട്ട് അത് നിങ്ങൾ ചോദ്യം ചെയ്യുമ്പോൾ താഴെ പറയുന്നത് പോലെ പ്രതികരിക്കാറുണ്ടോ?"നീ പറയുന്ന പോലെയൊന്നും സംഭവിച്ചിട്ടില്ല. നീ വെറുതെ ഡ്രാമ ഉണ്ടാക്കുകയാണ്. ഓവർ റിയാക്റ്റ് ചെയ്ത് പ്രശ്നങ്ങൾ വഷളാക്കുകയാണ് നീ ചെയ്യുന്നത്""ഞാൻ ഇങ്ങിനെ പെരുമാറുന്നത് നിന്റെ കുറ്റം കൊണ്ടാണ്. നീ എപ്പോഴും എന്നെ ദേഷ്യം പിടിപ്പിക്കുന്ന പോലെ പെരുമാറുന്നത് കൊണ്ടാണ് ഞാൻ ഇങ്ങിനെ പെരുമാറുന്നത്..""നിന്റെ കൂട്ടുകെട്ട് ശരിയല്ല. നിന്റെ കൂട്ടുകാർക്ക് നമ്മുടെ ബന്ധം നന്നായി പോകുന്നതിലുള്ള അസൂയയാണ്. അവരുമായുള്ള കൂട്ട്... Continue Reading →
എന്റെ വയാഗ്ര പരീക്ഷണങ്ങൾ..
എനിക്ക് ജീവിതത്തോടും അതിന്റെ അനുഭവങ്ങളോടും ലേശം കൗതുകം കൂടുതലാണ്, അത് പലപ്പോഴും എന്നെ കുഴിയിൽ ചാടിക്കാറുമുണ്ട്. അങ്ങിനെ ഒരു കഥയാണിത്.വർഷങ്ങൾക്ക് മുൻപ് എനിക്ക് വയാഗ്ര ഒന്ന് പരീക്ഷിച്ചു നോക്കണം എന്നൊരു ആഗ്രഹമുദിച്ചു. എനിക്ക് ഉദ്ധാരണ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല, രണ്ട്മൂന്ന് മണിക്കൂറൊക്കെ നീണ്ടു നിൽക്കുന്ന ഉദ്ധാരണം എന്നൊക്കെ പരസ്യത്തിൽ കണ്ടപ്പോൾ, തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിട്ട്, അതൊന്നു ട്രൈ ചെയ്യാൻ ഞാൻ തീരുമാനിച്ചു.അമേരിക്കയിൽ പക്ഷെ ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ മരുന്ന് കിട്ടില്ല. ഞാൻ സ്ഥിരമായി പോകുന്ന എന്റെ റെഗുലർ ഫിസിഷ്യന്റെ... Continue Reading →