ചെറിയ ലോകത്തെ വലിയ മനുഷ്യർ….

തുടർച്ചയായ പഴയ പാട്ടുകൾ ആണ് ആദ്യം കാതിൽ വീണത്. ഞാൻ പ്രീ ഡിഗ്രി പഠിച്ച കൊച്ചിൻ കോളേജിന്റെ ബീച്ച് ക്ലീനിങ് പ്രോഗ്രാമിന്റെ ഉത്ഘാടനത്തിന് പോയതായിരുന്നു. ഫോർട്ട് കൊച്ചിയിലെ ഗുഡ് ഹോപ്പ് ഓൾഡ് ഹോമിൽ രാവിലെ ഭക്ഷണം കൊടുത്തു കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. ഈ പഴയ പാട്ടെല്ലാം കേട്ട് ആളുകൾ ഉറങ്ങി പോകുമല്ലോ, പുതിയ പാട്ടുകൾ വയ്ക്കാൻ പറയൂ എന്ന് ആരോ പറയുന്ന കേട്ടു. കുറച്ചു കഴിഞ്ഞ പഴയ പാട്ടുകൾ നിന്ന്, പുതിയ അടിപൊളി പാട്ടുകൾ വന്നു. രാവിലെ... Continue Reading →

മുത്തലാഖിന്റെ രാഷ്ട്രീയം

എന്റെ ബാപ്പ മൂന്നു കല്യാണം കഴിച്ചതാണ്. ഞാൻ ഏഴിൽ പഠിക്കുന്പോഴോ മറ്റോ ആയിരുന്നു അത്. കുറെ നാൾ വീട്ടിൽ നടന്നു വന്നിരുന്ന കുടുംബ വഴക്കിന്റെ ബാക്കി പത്രം ആയിരുന്നു ബാപ്പയുടെ മറ്റു വിവാഹങ്ങൾ. വേറെ കല്യാണം കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം ആയിരുന്നു ബാപ്പ വീട്ടിൽ വന്നിരുന്നത്. ബാക്കി ദിവസങ്ങളിൽ മറ്റു ഭാര്യമാരുടെ വീടുകളിൽ ആയിരുന്നു.   ഞാനും ഉമ്മയും , എനിക്ക് രണ്ടു വയസിനു മൂത്ത ഇത്തയും, ഏഴു വയസിനു ഇളയ അനിയനും ആയിരുന്നു അന്ന്... Continue Reading →

കാറ്റും മഴയും മഞ്ഞുമെല്ലാം വിൽപ്പനയ്‌ക്ക്‌…

കാറ്റും മഴയും മഞ്ഞുമെല്ലാം വിൽക്കാനും വാങ്ങാനും കഴിയുമോ? അതെ എന്നുമാത്രമല്ല, കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന മാർക്കറ്റ് ആണിത്. എനിക്ക് വട്ടാണെന്ന് പറയുന്നതിന് മുൻപ് തുടർന്ന് വായിക്കുക.   ഒരു കന്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ചെറിയ ഭാഗങ്ങൾ ആയ സ്റ്റോക്കുകൾ സ്റ്റോക്ക് മാർക്കെറ്റിൽ വിൽക്കുകയും വാങ്ങുകയും ചെയ്യാം എന്ന് നിങ്ങൾക്ക് അറിയാമല്ലോ. അത് പോലെ കമ്മോഡിറ്റി മാർക്കറ്റുകളിൽ വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന ചിലതാണ് ഫോർവാർഡ് / ഫ്യൂച്ചർസ് കോൺട്രാക്ടുകൾ. വായിൽ കൊള്ളാത്ത വാക്കുകൾ ആയതു കൊണ്ട് ലളിതമായി വിശദീകരിക്കാം.... Continue Reading →

ചാരനിറമുള്ള മനുഷ്യർ 

"നസീറേ ഇന്ന് വെളുപ്പിന്  ശിവൻ മരിച്ചുപോയി..." രാവിലെ തന്നെ പള്ളുരുത്തിയിൽ നിന്നും കൂട്ടുകാരൻ ജോഷിയാണ്. എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല. ഞാനും ജോഷിയും മറ്റു പലരും ഇത് പ്രതീക്ഷിച്ചിരുന്ന വാർത്തയായിരുന്നു. വലിയ കരച്ചിലുകൾ ഒന്നും ഇല്ലാത്ത ഒരു മരണവീട് ഞാൻ എന്റെ മനസ്സിൽ കണ്ടു. ഒരു പക്ഷെ ശിവന്റെ 'അമ്മ മാത്രം ഉറക്കെ കരഞ്ഞെന്നിരിക്കും. ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒൻപതിൽ എറണാകുളം സാക്ഷരതാ മിഷന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു ക്യാന്പിൽ വച്ചാണ് ഞാൻ... Continue Reading →

മുസ്ലിങ്ങളെ കുറിച്ചുള്ള കേരളത്തിന്റെ പൊതുബോധം.

"മോൻ പറ്റുമെങ്കിൽ ഇവളുടെ ഭർത്താവിനെ എങ്ങിനെ എങ്കിലും സഹായിക്കു, നിങ്ങൾ മുസ്ലിങ്ങളുടെ കയ്യിൽ ഗൾഫിലെല്ലാം പോയി കുറെ പൈസ ഉള്ളതല്ലേ?" ഒരു കൂട്ടുകാരിയെ കാണാൻ വീട്ടിൽ ചെന്നപ്പോൾ അവളുടെ 'അമ്മ പറഞ്ഞതാണ്. "'അമ്മ എന്താണ് പറയണത്, ഞാൻ പോയി കണ്ട എന്തോരം മുസ്ലിം വീടുകളിൽ പട്ടിണിക്കാരാണ്..." സെൻസസ് എടുക്കാൻ പോയി തിരിച്ചു വന്നു അകത്തു മുഖം കഴുകാൻ പോയ കൂട്ടുകാരി അമ്മയെ തിരുത്തി. മുറിയിലെ ടിവിയിൽ സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന സിനിമ ഓടുന്നുണ്ടായിരുന്നു. എല്ലാവർക്കും... Continue Reading →

ആരുടെ ഓണം?

"കേരളത്തിൽ ഗ്രാമങ്ങൾ ഇല്ലേ? ഒരു പട്ടണം കഴിഞ്ഞു അടുത്ത പട്ടണം തുടങ്ങുകയാണല്ലോ? തമിഴ്നാട്ടിലാണെകിൽ ബസിൽ യാത്ര ചെയ്‌യുന്പോൾ ഒരു നഗരം കഴിഞ്ഞു അടുത്ത നഗരം എത്തുന്നതിനു മുൻപ് ഒരു വലിയ പല ഗ്രാമങ്ങൾ കടന്നു പോകും. കൃഷിഭൂമിയും കുടിലുകളുമുള്ള അധികം ആശുപത്രികളോ സ്കൂളുകൾ പോലുമോ ഇല്ലാത്ത ഗ്രാമങ്ങൾ. കേരളത്തിൽ അങ്ങിനെ ഒന്ന് ഞാൻ കാണുന്നതേ ഇല്ല, വലിയ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും പകരം വലുതോ ചെറുതോ ആയ പട്ടണങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്ക് കടന്നുള്ള യാത്രയാണ് കേരളത്തിൽ.." വിവാഹശേഷം ആദ്യമായി... Continue Reading →

പ്രണയവിവാഹത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ…

ഞങ്ങൾ പ്രേമിച്ചു കല്യാണം കഴിച്ചത് കൊണ്ട് കുറെ കൂട്ടുകാർ അവരുടെ പ്രേമത്തിന് ഞങ്ങളുടെ ജീവിതം ഒരു ഊർജമാണ് എന്ന് പറയുന്ന കേൾക്കുന്പോൾ എനിക്ക് കലയെ ഓർമ വരും. അവളും എന്നെ പോലെ വേറെ മതത്തിൽ നിന്നൊരാളെ  പ്രേമിച്ചു കല്യാണം കഴിച്ചതാണ്. രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപാണ് അവസാനമായി അവൾ എന്നെ ഫോണിൽ വിളിച്ചത്. "എടാ ഞാൻ ആരുടെ കൂടെ വേണമെങ്കിലും കിടക്കാം, എനിക്കൊരു ഇരുപതിനായിരം രൂപ വേണം, മോൾക്ക് കോളേജിൽ ഫീസ് കൊടുക്കാൻ സമയമായി...?" കരഞ്ഞു കൊണ്ടാണ്... Continue Reading →

സ്വയം സേവക സംഘം…

"നീയൊക്കെ എസ്എഫ്ഐക്കാരല്ലെടാ, ഒരെണ്ണം ഇവിടെ നിന്ന് ജീവനോടെ പോവില്ല..." കൂട്ടത്തിൽ ലീഡർ എന്ന് തോന്നിയ ഒരാൾ പതുക്കെ ഞങ്ങളുടെ ചെവിയിൽ പറഞ്ഞു. ഏതാണ്ട് പത്തുപേരോളം ഞങ്ങളെ വളഞ്ഞു നിന്നിരുന്നു. പലരും പുറകിൽ ഒളിപ്പിച്ചു ഷർട്ടിനകത്തു വച്ചിരുന്ന ആയുധങ്ങൾ മറക്കാനെന്നോണം കൈകൾ പുറകിൽ കെട്ടിയിരുന്നു. പേടിച്ചു വിറച്ചു തൊണ്ട വരണ്ടു വിറച്ചു കൊണ്ട് ഞങ്ങൾ അവിടെ നിന്ന ഓർമ ഒരിക്കലും പോവില്ല. ആർഎസ്എസുകാർ സാമൂഹ്യ സേവനം ചെയ്യുന്ന പാവങ്ങളാണെന്നു എന്റെ ചില കൂട്ടുകാർ സാക്ഷ്യപെടുത്തുന്പോൾ എനിക്കോർമ്മ വരുന്നത് തിരുവനന്തപുരം... Continue Reading →

ഹവായിയിൽ തേങ്ങ പൊതിക്കുന്നതെങ്ങിനെ?

ഹവായിയിലെ പേൾ ഹാർബറും ഹോണോലുലുവും എല്ലാം സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട ഒരു സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്റെർ എന്ന PCC . ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായതു കൊണ്ട് പല പോളിനേഷ്യൻ ദ്വീപുകളിലെ സാംസ്‌കാരിക പൈതൃകം ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണു ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയൊക്കെ കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ഒരു തോർത്ത് മുണ്ടുടുത്ത് തളപ്പ് എല്ലാം ഇട്ടു രണ്ടു  പേർ വന്നു... Continue Reading →

പാട്ടി

"നീങ്ക എങ്കെ ഇരിക്കേൾ ?" ഗോമതിയുടെ പാട്ടിയാണ് (അമ്മയുടെ അമ്മ). ഞാൻ അവരെ ആദ്യമായി കാണുകയാണ്.. 95 ആം വയസിൽ അൽഷൈമേഴ്‌സിന്റെ വലിയ പ്രശ്നം ഒഴിച്ചാൽ ചുറുചുറുക്കോടെ ഇരിക്കുന്ന ഒരമ്മൂമ്മ.. "എൻ ഊരു കൊച്ചി താൻ ആനാ ഇപ്പൊ അമേരിക്കാലെ ഇരുക്കേൻ " "അമേരിക്കാവാ? അപ്പനാ പോ .. പേശി പ്രയോജനം ഇല്ലൈ...." പാട്ടി മുഖം തിരിച്ചു... ഒരു മിനിറ്റു കഴിഞ് വീണ്ടും... "നീങ്ക എങ്കെ ഇരിക്കേൾ ?" "എൻ ഊരു കൊച്ചി...." "അപ്പടിയാ? എൻ ഊരു... Continue Reading →

Blog at WordPress.com.

Up ↑