"Can you see anything?" "Yes, wonderful things..." 1922 നവംബർ 26 ആം തീയതി, ആദ്യമായി കിംഗ് ട്യൂട്ടൻ ഖാമന്റെ കല്ലറ ആദ്യമായി കണ്ട, ഇതിനു വേണ്ടി തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയം ചിലവാക്കിയ, ഹവാർഡ് കാർട്ടറും, അതിനു വേണ്ടി വന്ന സംരംഭങ്ങൾക്ക് പണം മുടക്കിയ കാരണർവൻ പ്രഭുവും തമ്മിൽ നടന്ന ഒരു സംഭാഷണം ആണിത്. ഹവാർഡ് 1907 ൽ തുടങ്ങിയ സപര്യയുടെ ശുഭ പര്യവസാനം. ഈജിപ്തിൽ പോയാൽ കണ്ടിരിക്കേണ്ട കാര്യങ്ങളിൽ... Continue Reading →
മറ്റൊരു സ്ട്രിപ്പ് ക്ലബ് കഥ കൂടി
മുൻപൊരിക്കൽ ഒരു സ്ട്രിപ്പ് ക്ലബ്ബിൽ വച്ച് കാത്തിയെ കണ്ട കഥ പാവപ്പെട്ടവരുടെ വേശ്യ എന്ന പേരിൽ ഞാൻ എഴുതിയിരുന്നു. മറ്റൊരു ദിവസം എന്റെ ജോലിസ്ഥലത്തിനടുത്തുള്ള ഒരു ക്ലബ്ബിൽ വച്ചാണ് വേറൊരു പെൺകുട്ടിയെ പരിചയപ്പെട്ടത്. അധികം തിരക്കില്ലാത്ത ഒരു വൈകുന്നേരം ആയിരുന്നു അത്. വളരെ കുറച്ചു ആളുകൾ മാത്രം ആണ് ക്ലബ്ബിൽ ഉണ്ടായിരുന്നത്. ഫ്ലോറിൽ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാന്പാർ പോലെ രണ്ടു പെൺകുട്ടികൾ അലസമായി ഡാൻസ് ചെയ്തു കൊണ്ടിരിന്നു. ഒരു ബിയർ ഓർഡർ ചെയ്തു കഴിഞ്ഞപ്പോൾ... Continue Reading →
നിങ്ങൾ എന്ന അത്ഭുതം.
ഈസ്റ്ററിന്റെ അന്ന്, പാരീസ് സന്ദർശനത്തിന്റെ അവസാന ദിവസം, ഗാർ ഡു നോർ എന്ന സ്ഥലത്തുള്ള നൂറുകണക്കിനുള്ള തമിഴ് റെസ്റ്റോറന്റുകളിൽ വളരെ പഴയതായ മുനിയാണ്ടി വിലാസിൽ പോയി മൂക്ക് മുട്ടെ ഇന്ത്യൻ ഭക്ഷണവും കഴിച്ചു മെട്രോയിൽ തിരിച്ചു വരുന്ന വഴിയാണ് അടിച്ചു പൂസായ ഒരു ഫ്രഞ്ച് കാരൻ എന്റെ അടുത്ത് വന്നിരുന്നത്. ഒറ്റ നോട്ടത്തിൽ അയാൾ ന്യൂ യോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയത്തിലെ പ്രശസ്തമായ വാൻ ഗോഗ് ചിത്രമായ സെൽഫ് പോർട്രൈറ് വിത്ത് സ്ട്രോ ഹാറ്റ് ( വാൻ... Continue Reading →
വരാന്ത : മലയാള ഭാഷയുടെ പോർട്ടുഗീസ് വേരുകൾ
പത്തു വർഷത്തിലേറെ ഒരുമിച്ചു ജോലി ചെയ്തിരുന്ന കാതറീന ജോലി അവസാനിപ്പിച്ച് പോകുന്ന ദിവസം ആയിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. യാത്ര പറഞ്ഞു കൊണ്ട് അയച്ച ഈമെയിലിൽ കാതറീൻ പറഞ്ഞു. "ഞാൻ എന്റെ ജന്മനാടായ പോർട്ടുഗലിലേക്ക് തിരിച്ചു പോവുകയാണ്. അവിടെ ഞങ്ങൾ കുറച്ചു ഹോം സ്റ്റേകൾ തുടങ്ങിയിട്ടുണ്ട്. ആ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഇനി തീരുമാനം. വരാന്ത എന്നാണ് ഞങ്ങൾ ഞങ്ങളുടെ ഹോം സ്റ്റേയ്ക്ക് പേരിട്ടിരിക്കുന്നത്. സമയം കിട്ടുന്പോൾ പോർട്ടുഗൽ സന്ദർശിക്കാൻ വരികയാണെങ്കിൽ വരാന്തയിൽ താമസിക്കാം." അതിനു ഞാൻ... Continue Reading →
ഒരു മുസ്ലിം വേദം വായിക്കുമ്പോൾ….
"ബാപ്പ, ഈ മതിലുകളിൽ എഴുതിയിരിക്കുന്നത് എന്താണ് ?" നിതിൻ ചോദിച്ചു. ഞങ്ങൾ ന്യൂ ജേഴ്‌സിയിൽ പ്രശസ്തമായ ബ്രിഡ്ജ് വാട്ടർ വെങ്കിടേശ്വര അന്പലത്തിൽ ആയിരുന്നു. എല്ലാ കൊല്ലവും ഓണത്തിന് എല്ലാ മലയാളികളും വീടുകളിൽ നിന്ന് സദ്യ ഉണ്ടാക്കി കൊണ്ട് വന്നു അന്പലത്തിൽ ഒത്തു കൂടി കഴിക്കും.ഉച്ച കഴിഞ്ഞു മലയാളം ക്ലാസ് കുട്ടികളും മറ്റുള്ളവരും അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടാവും. അതെല്ലാം കഴിഞ്ഞു അന്പലത്തിൽ കയറുന്നതു പതിവാണ്. അങ്ങിനെ ഒരു ദിവസം ആണ് നിതിൻ ഇത് ചോദിച്ചത്. പ്രദക്ഷിണം... Continue Reading →
നിങ്ങളുടെ മരണത്തെ കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ
നിങ്ങളുടെ മരണം എങ്ങിനെ ആയിരിക്കും എന്ന് നിങ്ങൾ എന്നെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും ഞാനും എങ്ങിനെ ആണ് മരിക്കാൻ പോകുന്നത്? അത് ദൈവം തീരുമാനിക്കുന്നതല്ലേ എന്നാണ് ഉത്തരമെങ്കിൽ തുടർന്ന് വായിക്കുക. നിങ്ങളുടെ മരണത്തെ കുറിച്ച് ചില കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം. നാം എങ്ങിനെ മരിക്കും എന്നതറിയാൻ നമ്മുക്ക് പരിചയമുള്ളതോ പ്രിയപെട്ടതോ ആയവർ അടുത്ത കാലത്ത് മരണപ്പെട്ടത് എങ്ങിനെ എന്നോ മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത് എങ്ങിനെ എന്നോ ഓർത്തു നോക്കിയാൽ മതി. ആധുനിക വൈദ്യ... Continue Reading →
ബാലൻ…
വളരെ വർഷങ്ങൾക്ക് ശേഷമാണു ഞാൻ ബാലനെ കാണുന്നത്. ഞാൻ സുഹൃത്തുക്കളെ സൽക്കരിക്കാൻ വിളിച്ചു വരുത്തിയ പാർട്ടി തീരുന്പോഴേക്കും ആറോ ഏഴോ ലാർജിന്റെ ലഹരിയിൽ ആയിരുന്നു അവൻ. ഇപ്പോൾ തൃശൂരിൽ താമസിക്കുന്ന അവനെ തിരിച്ച് കാറിൽ കൊണ്ട് പോയി വിടാമെന്ന് ഞാൻ പറഞ്ഞു. പോകുന്ന വഴിക്കു വെല്ലിങ്ടൺ ഐലൻഡിലെ ATH ബാറിൽ ഒന്ന് കൂടി വണ്ടി നിർത്തി ഒരു ലാർജ് കൂടി അവൻ വിഴുങ്ങുന്നത് അത്ഭുതത്തോടെ ഞാൻ നോക്കിനിന്നു. സ്കൂളിൽ പഠിക്കുന്പോൾ ഒന്നാമതായിരുന്ന, കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റെല്ലാം ഉണ്ടായിരുന്ന... Continue Reading →
പിന്നോട്ട് നടക്കുന്ന കേരളം?
എന്റെ പേരിൽ കിഴക്കേടത്ത് എന്ന് വരാൻ കാരണം ഏറണാട്ട് അന്പലം എന്ന് ഞങ്ങൾ ചുരുക്കി വിളിക്കുന്ന ഏറണാട്ട് വനദുർഗ ക്ഷേത്രം ആണ്. അതിന്റെ കിഴക്കു ഭാഗത്തു താമസിച്ചിരുന്ന എല്ലാവരുടെയും വീട്ടു പേർ കിഴക്കേടത്തു എന്നായിരുന്നു. അതിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉൾപ്പെടും. ഈ ക്ഷേത്രം സ്വന്തമെന്ന പോലെ നടത്തിക്കൊണ്ടു പോയിരുന്നത് അതിനടുത്തു താമസിച്ചിരുന്ന നായർ, കുറുപ്പ്, മേനോൻ എന്നിങ്ങനെ പേരുകളിൽ വാലുള്ള ചിലർ ആയിരുന്നു. പാല് വാങ്ങിക്കാൻ മാത്രമാണ് ഞങ്ങൾ അവിടെ പോയികൊണ്ടിരുന്നത്. പാല് ഞങ്ങളുടെ പാത്രത്തിൽ... Continue Reading →
ഒരിടത്ത് ഒരിടത്ത് ഒരു കവി ഉണ്ടായിരുന്നു…
ഒരിടത്ത് ഒരിടത്ത് ഒരു കവി ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ കവിതകളെ സ്നേഹിച്ചിരുന്ന ഒരു പാട്ടുകാരിയും. അന്നാട്ടിലെ ഭരണാധികാരി തന്റെ നാടിനെ ഒരു മത രാഷ്ട്രമാക്കാൻ ആഗ്രഹിച്ചു. സാധാരണക്കാരുടെ അവകാശങ്ങൾ മതത്തിന്റെ പേരിൽ നിഷേധിച്ച അയാൾ, ആ നാട്ടിലെ പെണ്ണുങ്ങൾ ഇനി മേൽ സാരി ധരിക്കരുത് എന്നൊരു ഉത്തരവിറക്കി. വിപ്ലവകാരിയും തന്റെ നാട്ടിലെ സാധാരണക്കാരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നില കൊള്ളുകയും ചെയ്ത കവി ആ ഭരണാധികാരിക്കെതിരെ കവിതകൾ എഴുതുകയും അതിന്റെ ഫലമായി ജയിലിൽ അടക്കപ്പെടുകയും ചെയ്തു. കവിയെ ഇഷ്ടപെട്ട അന്പതിനായായിരത്തോളം... Continue Reading →
ഒക്കുപൈ വാൾ സ്‌ട്രീറ്റ് : മുതലാളിത്തത്തിനെതിരെ ഒരു ജനമുന്നേറ്റം.
2008 ൽ അമേരിക്കയിലെ ഫിനാൻഷ്യൽ മാർക്കറ്റ് ചീട്ടു കൊട്ടാരം പോലെ തകരുന്പോൾ അവിടെ ഉള്ള മെരിൽ ലിഞ്ച് എന്ന സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു ഞാൻ. ഓരോ ദിവസം ജോലിക്കു വരുന്പോഴും ബ്രൗൺ നിറത്തിലുള്ള വലിയ പെട്ടികൾ ക്യൂബിക്കിളിൽ ഉണ്ടോ എന്ന് നോക്കും. അത് വന്നാൽ അതിനർത്ഥം അന്ന് നമ്മളെ പറഞ്ഞു വിടും എന്നാണ്. നമ്മുടെ സാധനങ്ങൾ പാക്ക് ചെയ്യാൻ ആണ് ഈ വലിയ ബ്രൗൺ പെട്ടികൾ. ഓരോ ദിവസവും അഞ്ചോ ആറോ ആളുകളെ നിങ്ങളുടെ ടീമിൽ നിന്ന്... Continue Reading →