നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു…

എട്ടിലോ ഒന്പതിലോ പഠിക്കുന്പോഴാണ് ഞാൻ പത്രവിതരണം നടത്തിയത്. ഒരു മെയ് മാസത്തിൽ ആയിരുന്നു തുടക്കം. രാവിലെ നാലിനെഴുന്നേറ്റു അടുത്തുള്ള ചായക്കടയിൽ നിന്നൊരു ചൂട് ചായയും കുടിച്ചു വീടിനു നാല് കിലോമീറ്റർ അകലെ ഉള്ള തോപ്പുപടിയിൽ പോയാണ് പേപ്പർ കെട്ട് എടുക്കുന്നത്. ചില ദിവസങ്ങളിൽ പേപ്പറിന്റെ ഇടയിൽ പരസ്യത്തെ തിരുകുന്ന പണി ഉണ്ടാവും. ആ പേപ്പറും ആയി ആറു കിലോമീറ്റർ സൈക്കിൾ ചവിട്ടി ഇടക്കൊച്ചിയിൽ പോയി ആണ് വിതരണം. ഒന്ന് രണ്ടു ആഴ്ച നന്നായി പോയി, പക്ഷെ ജൂണിൽ... Continue Reading →

പെൺകോന്തൻ!

"ഇവനെന്തൊരു പെൺകോന്തനാണ്, വിട്ടാൽ ഭാര്യയുടെ അടിപ്പാവാട വരെ കഴുകും..."   എവിടെയാണ് കേട്ടതെന്നോർമ്മയില്ല, ഏതോ സിനിമയിലോ, അതോ ചെറുപ്പത്തിൽ ആരോ പറഞ്ഞു കേട്ടതോ?   ഒരിക്കൽ വാഷിംഗ് മെഷീനിൽ തുണി ഇട്ടു കൊണ്ടിരിക്കുന്പോൾ ആണ് ഇത് ഓർമ വന്നത്. അലക്കാൻ ഇടുന്നതിൽ ഭാര്യയുടെ അടിപ്പാവാടയാണോ, കുട്ടികളുടെ അണ്ടെർവെയർ ആണോ എന്നൊന്നും ഞാൻ നോക്കാറില്ല. എന്റെ അടിവസ്ത്രം ഭാര്യയ്ക്ക് അലക്കാമെങ്കിൽ എനിക്കതു ചെയ്യുന്നതിൽ എന്താണ് പ്രശ്നം.   പുരുഷന്മാർ പുറത്തു പോയി ജോലി ചെയ്തു സന്പാദിക്കുന്നവരും, സ്ത്രീകൾ വീട്ടിലെ... Continue Reading →

നോട്ട് നിരോധനവും കറൻസിയുടെ അടിസ്ഥാന തത്വങ്ങളും.

ഭീകര പ്രവർത്തനം തടയാൻ നോട്ട് നിരോധിച്ച പാർട്ടിയുടെ നേതാവ് തന്നെ കള്ള നോട്ടടിച്ച വാർത്ത വന്ന സ്ഥിതിക്ക് ഇന്ന് നമുക്ക് കറൻസിയെ പറ്റി സംസാരിക്കാം.   "ബാപ്പയ്ക്ക് ഡബിൾ കോയിൻസിഡൻസ് ഓഫ് വാൻഡ്‌സ് എന്നാൽ എന്താണെന്നു അറിയാമോ?" നാലിൽ പഠിക്കുന്ന ഇളയ സന്താനം ചോദിച്ചു. ഇവന് ഇങ്ങിനെ ഒരു ദുശീലം ഉള്ളതാണ്.ഞാൻ പത്തു വരെ മലയാളം മീഡിയത്തിൽ പഠിച്ചത് കൊണ്ട് പലപ്പോഴും ഇവൻ ഇംഗ്ലീഷിൽ ചോദിക്കുന്നത് പഠിച്ചിട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ പോലും മനസിലാവാറില്ല. ഇത് പക്ഷെ കേട്ടിട്ട്... Continue Reading →

ഒരിക്കലെങ്കിലും, നാം ഭക്തി മാറ്റിവച്ചു നമ്മുടെ ക്ഷേത്രങ്ങൾ സന്ദർശിക്കണം, കല്ലിൽ വിരിയുന്ന കവിതകൾ നിങ്ങൾക്ക് കാണാം..

ഒരിക്കലെങ്കിലും, നാം ഭക്തി മാറ്റിവച്ചു നമ്മുടെ ക്ഷേത്രങ്ങൾ സന്ദർശിക്കണം, കല്ലിൽ വിരിയുന്ന കവിതകൾ നിങ്ങൾക്ക് കാണാം.. ഈജിപ്തിലെ രാജാക്കന്മാരുടെ താഴ്‌വര (വാലി ഓഫ് ദി കിങ്‌സ്) യിലെ കൊത്തുപണികൾ, ഇറ്റലിയിലെ ഫ്ലോറെൻസിൽ മൈക്കൾ ആഞ്ചലോയുടെ ദാവീദിന്റെ പ്രതിമ, വത്തിക്കാനിലെ പിയാത്ത , മധുരയിലെ ആയിരം കാൽ മണ്ഡപത്തിലെ പ്രതിമകൾ, തെങ്കാശി അന്പലത്തിലെ പഞ്ച പാണ്ഡവ - രതി മന്മഥ പ്രതിമകൾ എല്ലാം കണ്ടിട്ടുള്ളത് കൊണ്ട് , ലോകത്തിലെ ഏറ്റവും നല്ല കുറെ കൊത്തുപണികൾ കണ്ടു എന്ന ഒരു... Continue Reading →

ചെറിയ പെരുന്നാളിന് ഒരു പ്ലേറ്റ് സ്നേഹം….

ചെറുപ്പത്തിൽ നോന്പ് പിടിക്കാത്ത, പള്ളിയിൽ പോകാത്ത ഒരു കുട്ടിയായിരുന്നു ഞാനെങ്കിലും എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ ചെറിയ പെരുന്നാളിന്റെ തലേന്നുള്ള രാത്രിയെ കുറിച്ചാണ്. പുതിയ ഉടുപ്പ് ഇട്ടു നോക്കുന്നതും, കൈയിലെ ഓരോ വിരലുകളുടെ അറ്റത്തും മൈലാഞ്ചി പൊതിഞ്ഞു വയ്ക്കുന്നതും മട്ടാഞ്ചേരിയിലെ അമ്മായി മുക്കിൽ പോയി ഉത്സവ സമാനമായ അന്തരീക്ഷത്തിൽ വെറുതെ നടക്കുന്നതും അന്നായിരുന്നു.   പക്ഷെ അതിനേക്കാളൊക്കെ ഏറെ എന്റെ ഓർമ്മകൾ രാത്രി പലഹാരങ്ങൾ ഉണ്ടാക്കാൻ ഉമ്മയെ സഹായിക്കുന്നതാണ്. അവലോസ് പൊടി, അവലോസ് പൊടിയിൽ ശർക്കര ഇട്ടു... Continue Reading →

ഏറ്റവും വലിയ ലൈംഗിക അവയവം….

പേടിക്കണ്ട, നിങ്ങൾ ശരിയായി തന്നെയാണ് തലക്കെട്ടു വായിച്ചത് . കഴിഞ്ഞ ആഴ്ച എനിക്കുണ്ടായ ഒരു വിചിത്ര അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആണീ കുറിപ്പ്. എന്റെ ഭാര്യയും ഉമ്മയും കൂടി നിൽക്കുന്ന ഒരു ഫോട്ടോ പ്രൊഫൈൽ പിക്ചർ ആയി ഇട്ട ആഴ്ച ഞാൻ ഒരു സ്ത്രീ ആണെന്ന് കരുതി രണ്ടു പേർ എന്നോട് മെസ്സഞ്ചറിൽ ചാറ്റ് ചെയ്തു 🙂 ആദ്യത്തെ ആളോട് ഹലോ എവിടെയാണ് എന്നൊക്കെ പറഞ്ഞതിന് ശേഷം എന്നോട് ഭർത്താവ് വീട്ടിൽ വന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ്, ഇങ്ങേർ ഞാൻ... Continue Reading →

മിലൻ കുന്ദേര പഠിപ്പിക്കാത്ത പാഠങ്ങൾ അഥവാ പ്രേമിക്കുന്നവർക്ക് ഒരു മാനിഫെസ്റ്റോ.

വർഷങ്ങൾക്കു മുൻപ് മദ്രാസിലെ എഗ്മൂറിലുള്ള അറ്റ് ലാന്റിസ് റെസ്റ്റാറ്റാന്റിൽ ഒരു കാപ്പിയും തക്കാളി ജൂസും കഴിച്ചു കൊണ്ട് ഒരു യുവതിയും യുവാവും തങ്ങളുടെ പ്രണയത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. അവർ മിലൻ കുന്ദേരയെ വായിക്കുന്നവർ ആയിരുന്നില്ല, ഒരുമിച്ച്‌ മഴ നനയാൻ മദ്രാസിൽ അന്ന് മഴയും ഉണ്ടായിരുന്നില്ല. യുവാവ് കൊച്ചിയിൽ ജനിച്ച്, ബീഫ് ഫ്രൈയും ദോശയും ദേശീയ ഭക്ഷണമായ തിരുവനന്തപുരത്തു പഠിച്ച് മദ്രാസിൽ ജോലിനോക്കുന്ന ഒരു മുസ്ലിം മലയാളി യുവാവും, യുവതി തെങ്കാശിയിൽ ജനിച്ചു... Continue Reading →

ശീലങ്ങൾ, ശീലക്കേടുകൾ….

"ചേട്ടൻ രാവിലെ തന്നെ ബീവറേജസിൽ പോയി ക്യു നിൽക്കും. ഒരു പെഗ് അടിച്ചില്ലെങ്കിൽ രാവിലെ ജോലിക്കു പോകാൻ പറ്റില്ല. ചില വൈകുന്നേരങ്ങളിൽ കുടിച്ചു ബോധം ഇല്ലാതെ ആണ് വരുന്നത്. ഭയങ്കര സ്നേഹം ഉള്ള മനുഷ്യൻ ആണ്, പക്ഷെ കുടിച്ചു കഴിഞ്ഞാൽ ഇടിയും ചീത്ത വിളിയും ഒക്കെയാണ്. കൂടെ കുടിക്കാൻ കുറെ കൂട്ടുകാരൃം. എനിക്ക് ജീവിതം തന്നെ മടുത്തെടാ, ഈ പിള്ളേരെ ഓർത്തിട്ടാണ് മുന്നോട്ടു പോകുന്നത്. പുള്ളിക്കും ഇത് നിർത്തിയാൽ കൊള്ളാമെന്നുണ്ട്, പക്ഷെ പറ്റുന്നില്ല. കുറച്ചു ദിവസം നിർത്തിയാൽ... Continue Reading →

കുടിയേറ്റത്തിന്റെ സാന്പത്തിക ശാസ്ത്രങ്ങൾ

ഞങ്ങളുടെ പുതിയ പ്രസിഡന്റ് ട്രന്പ് അദ്ധേഹത്തിന്റെ അധികാരത്തിന്റെ ആദ്യത്തെ ആഴ്ച ചെയ്ത ഒരു കാര്യം സിറിയ ഉൾപ്പെടയുള്ള ഏഴു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ അമേരിക്കയിൽ വരുന്നതിൽ നിന്നും തടയുക എന്ന ഉത്തരവിൽ ഒപ്പു വച്ചതാണ്. ഇതിന്റെ ഒന്നാമത്തെ പ്രശ്നം കുടിയേറ്റക്കാരുടെ രാജ്യമായ അമേരിക്ക മറ്റു കുടിയേറ്റക്കാരെ തടയുക എന്ന വിരോധാഭാസം ആണെങ്കിലും ഒറ്റ നോട്ടത്തിൽ ഇത് അമേരിക്കൻ സന്പത് വ്യവസ്ഥയെ സഹായിക്കാനാണ് എന്ന് ചിലർക്ക് തോന്നിയേക്കാം. പ്രത്യകിച്ചും സിറിയ പോലെ ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന അഭയാർത്ഥികൾ... Continue Reading →

നിങ്ങൾക്കറിയാത്ത നിങ്ങളുടെ രഹസ്യങ്ങൾ….

ഇത് നിങ്ങളെകുറിച്ചാണ്. നിങ്ങളറിയാത്ത നിങ്ങളുടെ രഹസ്യങ്ങളെ കുറിച്ചും ഇതുവരെ കാണുക പോലും ചെയ്തിട്ടില്ലാത്ത നിങ്ങളുടെ മനസിനെ എനിക്ക് ഇവിടെ ഇരുന്നു കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നത് എങ്ങിനെ എന്നതിനെ കുറിച്ചും. ദയവായി അവസാനം വരെ വായിക്കുക. എന്ത് കൊണ്ട് പലപ്പോഴും നീളം കൂടുതലുള്ള പോസ്റ്റുകൾ നിങ്ങൾ വായിക്കുന്നില്ല എന്നതിന്റെ ഉത്തരം കൂടി ഇത് വായിച്ചാൽ കിട്ടും 🙂   ഒന്ന് രണ്ടു ചോദ്യങ്ങളിൽ നിന്ന് തുടങ്ങാം... (ദയവായി ഗൂഗിൾ ചെയ്യാതെ ഉത്തരം പറയുക, അറിയില്ലെങ്കിൽ ഊഹിച്ചാൽ മതി)  ... Continue Reading →

Blog at WordPress.com.

Up ↑