ഇരയും വേട്ടക്കാരനും.

അമേരിക്കയിലെ 9/11 ഭീകര ആക്രമണം കഴിഞ്ഞു ആറ് വർഷങ്ങൾക്ക് ശേഷം ആണ് ഞാൻ ഇന്ത്യക്കാർ തിങ്ങി താമസിക്കുന്ന എഡിസൺ എന്ന ടൗണിൽ ഒരു വീട് വാങ്ങിയത്. താമസിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചു, ചില സമയങ്ങളിൽ പുറത്തു ചില കാറുകൾ പാർക്ക് ചെയ്തു കിടക്കും. ഞങ്ങൾ ജനൽ തുറന്നു നോക്കിയാൽ വിട്ടു പോവുകയും ചെയ്യും. ആദ്യമൊക്കെ റോഡിൻറെ സൈഡിൽ ആരെങ്കിലും കാർ നിർത്തി സംസാരിക്കുകയായിരിക്കും എന്നാണ് ഞങ്ങൾ കരുതിയത്, പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ... Continue Reading →

ഭൂരിപക്ഷം… ന്യൂനപക്ഷം…

പിജിഡിസിഎ ഫൈനൽ പരീക്ഷ കഴിഞ്ഞു ഞങ്ങൾ അഞ്ചാറ് കൂട്ടുകാർ ഏലൂരിനടുത്ത് പാതാളം എന്ന സ്ഥലത്തുള്ള ഒരു കൂട്ടുകാരന്റെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ കൂടിയതാണ്. പാതിരാത്രി ആയപ്പോൾ വെള്ളമടി എല്ലാം കഴിഞ്ഞു ഞങ്ങൾ നടക്കാൻ ഇറങ്ങി. ഒരു പാലത്തിന്റെ മുകളിലൂടെ നടക്കുന്പോൾ കൂടെയുള്ള തൃശൂരുകാരൻ അച്ചായൻ തോമസ് ഞങ്ങളോടെ ചോദിച്ചു   "ഇഷ്ടാ, ഇപ്പൊ നമ്മൾ ഇതിലൂടെ ഒറ്റയ്ക്ക് പോണെണെന്ന് വിചാരിക്കുക, എതിരെ അഞ്ചാറ് പേർ വന്നു നമ്മളെ ഭീഷണിപ്പെടുത്തി ഒരു അടി വച്ച് തന്നാൽ നമുക്ക് എന്തെങ്കിലും... Continue Reading →

രണ്ടു സംഭവങ്ങൾ..

1. 2015 ലെ മെഡിസിൻ നോബൽ പ്രൈസ് കിട്ടിയതിൽ ഒരാൾ ചൈനക്കാരിയായ തു യൗ യൗ ആണ്. മലേറിയയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചതിനായിരുന്നു അവാർഡ്. തന്റെ രാജ്യത്ത് മലേറിയ കൊണ്ട് പൊറുതി മുട്ടിയ വിയറ്റ്നാമിലെ ഹോചിമിന്റെ അഭ്യർത്ഥന പ്രകാരം ചൈനയിലെ മാവോ സേതുങ് തുടങ്ങിയ പ്രൊജക്റ്റ് 523 ലെ അംഗം ആയിരുന്നു തു യൗ യൗ. ചൈനയിലെ പരന്പരാഗത വൈദ്യന്മാർ ഉപയോഗിച്ച് വന്ന ചില കുറിപ്പുകളും പുസ്തകങ്ങളും യൗ യൗ അരിച്ചു പെറുക്കിയപ്പോൾ മലേറിയയ്ക്കു നീലന്പാല (Artemisia absinthium... Continue Reading →

ആനി ടീച്ചർ 

പള്ളുരുത്തിയിലെ സെയിന്റ് ആന്റണി യു.പി. സ്കൂളിൽ ആണ് ഞാൻ 7 വരെ പഠിച്ചത്. രണ്ടാം ക്ലാസ്സിൽ ക്ലാസ്സ്‌ ടീച്ചർ ആനി ടീച്ചറായിരുന്നു. കുട്ടികളോട് എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന, ആരെയും അടിക്കാത്ത ടീച്ചറെ കുട്ടികൾ എല്ലാവരും വളരെ ഇഷ്ടപ്പെട്ടു.   ആ സമയത്താണ് ചില കുടുംബ പ്രശ്നങ്ങൾ കാരണം, വീട്ടില് ബാപ്പക്കും ഉമ്മക്കും ഞങ്ങളെ ശ്രദ്ധിക്കാൻ നേരമില്ലാതെ വന്നത്. ജന്മനാ മടിയനായ ഞാൻ സന്ദർഭം മുതലെടുത്ത്‌ സ്കൂളിൽ പോകേണ്ട എന്നാ അതി ധീരമായ ഒരു തീരുമാനം എടുത്തു.... Continue Reading →

ഹവായി : മരുഭൂമിയിൽ നിന്ന് മഴക്കാട്ടിലേക്ക് ഒരു കാർ യാത്ര

കനത്ത മഴയിലേക്കാണ് ഹവായിയിലെ ബിഗ് ഐലണ്ടിലുള്ള കോനാ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്തത്. കൊച്ചിയിൽ വിമാനമിറങ്ങുന്പോൾ ചുറ്റും പുഴയും കായലും പച്ചപ്പും എല്ലാം ആണ് കാണുന്നതെങ്കിൽ ഇവിടെ ഒരു വലിയ ലാവാ ഫീൽഡിന്റെ നടുവിലാണ് റൺവേ. ബീച്ചും വെയിലും എല്ലാം സ്വപ്നം കണ്ടു വന്ന ഞങ്ങൾക്ക് കാലാവസ്ഥ പണി തരുമോ എന്ന് ചെറുതായി പേടിച്ചു. കാർ വാടകയ്‌ക്കെടുത്ത സ്ഥലത്തെ ആളാണ് പറഞ്ഞത്, പേടിക്കേണ്ട, നിങ്ങൾ പോകാൻ പോകുന്ന സ്ഥലത്തു മഴ ഉണ്ടാവില്ല.   ഒരു പക്ഷെ അത്ര... Continue Reading →

ജിഡിപി : നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്പോൾ ആണ് പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവ സമയത്തു കപ്പലണ്ടി വിൽക്കാൻ തുടങ്ങിയത്. ഉമ്മ ആയിരുന്നു പ്രോത്സാഹിപ്പിച്ചത്. ഉമ്മയുടെ കൈയിൽ ഉണ്ടായിരുന്ന പത്തു രൂപ കൊണ്ട് രാമകൃഷ്ണൻ ചേട്ടന്റെ കടയിൽ നിന്ന് തൊണ്ടുള്ള കപ്പലണ്ടി വാങ്ങി ചീനച്ചട്ടിയിൽ മണ്ണിട്ട് വറുത്തു, ഒരു പാട്ടയിൽ ആക്കി കൊണ്ടുപോയി ആയിരുന്നു വില്പന. പത്തു പൈസയ്ക്ക് പത്തു കപ്പലണ്ടി എന്നായിരുന്നു അന്നത്തെ വില. പത്തു ദിവസത്തെ ഉത്സവം കഴിഞ്ഞപ്പോൾ ഉമ്മാക്ക് ഇരുപതു രൂപ തിരിച്ചു കൊടുത്തതിനു... Continue Reading →

പുരുഷന്മാർക്ക് ചില ഗർഭകാല നിർദ്ദേശങ്ങൾ…

ഗർഭിണികൾ എന്ത് ചെയ്യണം ചെയ്യരുത്, കഴിക്കണം കഴിക്കരുത് എന്നെല്ലാം ഉള്ള ആയുഷ് വകുപ്പിന്റെ നിർദ്ദേശം കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ.   പതിനേഴു വർഷങ്ങൾക്ക് മുൻപ് എന്റെ ഭാര്യ ആദ്യമായി ഗർഭിണി ആയപ്പോൾ ഞങ്ങൾ അമേരിക്കയിൽ വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുണ്ടായിരുന്നുള്ളു. പ്രസവ സമയത്തു സഹായത്തിനായി നാട്ടിൽ നിന്ന് ആരും വന്നിരുന്നില്ല. ഇവിടെ പല ആശുപത്രികളിലും കുട്ടികളെ എങ്ങിനെ നോക്കണം എന്നുള്ള ക്ലാസുകൾ ഉണ്ട്. ഞങ്ങൾ ഒന്ന് രണ്ടു ക്ലാസുകളിൽ പങ്കെടുത്തിരുന്നു. കുട്ടികളെ പിടിക്കുന്നത് എങ്ങിനെ, മുലയൂട്ടൽ,... Continue Reading →

തീയിൽ കുരുത്ത മരങ്ങൾ. 

"പുതിയ ടീച്ചർ ഭയങ്കരിയാണ്, കുട്ടികളോട് പറയാതെ സ്പെല്ലിങ് ടെസ്റ്റ് നടത്തുക, പഠിപ്പിക്കാത്ത ഭാഗങ്ങളിൽ നിന്ന് ചോദ്യം ചോദിക്കുക, ഇത് വരെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിക്കൊണ്ടിരുന്ന എന്റെ കുട്ടിക്ക് ഇപ്പോൾ ബിയും എഫും മറ്റുമാണ് കിട്ടുന്നത്"   "അതെ, ഇത് ഇങ്ങിനെ വിടരുത്, പരാതി പറയണം...."   നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ ഹാരിസിന്റെ രക്ഷിതാക്കൾ നടത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ചില പരാതികൾ ആണ്. പ്രശ്നം പുതിയ ടീച്ചർ ആണ്. കുറച്ചു കുട്ടികളോട്... Continue Reading →

അച്ഛനും ബാപ്പയും… 

രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ പ്രേമിച്ചു കല്യാണം കഴിക്കുന്നത് ഒരു കുഴപ്പം പിടിച്ച പണി ആണ്. വേറെ ജാതിയിലും മതത്തിലും സംസ്ഥാനത്തിലും പെട്ട പെണ്ണിനെ ആണെങ്കിൽ പറയുകയും വേണ്ട. പ്രേമം വീട്ടില് അറിഞ്ഞു കഴിയുന്പോൾ പല തരത്തിൽ ആണ് രക്ഷിതാക്കൾ പ്രതികരിക്കുക. ഉത്തര ഇന്ത്യയിൽ വെടി വച്ച് കൊല്ലൽ ആണ് കണക്ക്, തമിഴ് നാട്ടിൽ തേവര് ആണ് പെണ്ണെങ്കിൽ, വെട്ടികൊല്ലലും. 2001 ഞാൻ ന്യൂ യോര്കിൽ ഉള്ളപ്പോൾ ആണ് ബാപ്പ വിളിച്ചു പറയുന്നത്. "എടാ ഗോമതി വീട്ടില് വന്നിട്ടുണ്ട്.... Continue Reading →

മെർമെയ്‌ഡ്‌ പരേഡ്…

ഇന്നലെ ആയിരുന്നു ഈ വർഷത്തെ മെർമെയ്‌ഡ്‌ പരേഡ് ഒരു ഓർമ്മക്കുറിപ്പ് റീപോസ്റ്റുന്നു. ഏതാണ്ട് ഏഴു വർഷങ്ങൾക്കു മുൻപാണ്‌ ,തമിഴ് നാട്ടിലെ അഗ്രഹാരത്തിൽ നിന്ന് വന്ന അമ്മയെയും അച്ചനെയും ന്യൂ യോർക്കിലെ കോണി ഐലന്റ് ബീച്ച് കാണിക്കാൻ കൊണ്ട് പോയത്. നാട്ടിൽ നിന്ന് വ്യത്യസ്തമായി ബിക്കിനി ധരിച്ചവരെ കണ്ടാൽ തുറിച്ചു നോക്കരുതെന്നും മറ്റും നിർദേശങ്ങൾ നല്കിയാണ് പോയത്, പക്ഷെ അത് ഒരു ജൂണ്‍ 21-ആം തീയതിയായിരുന്നു എന്ന് ഞാൻ മറന്നു പോയി. തണുപ്പ് കാലത്തു മുഴുവൻ ദേഹവും പൊതിഞ്ഞു... Continue Reading →

Blog at WordPress.com.

Up ↑