എയിഡ്സ് ബാധിച്ച സ്വവർഗക്കാർക്കാരെ സഹായിക്കാൻ വേണ്ടി തുടങ്ങിയ ഗേ മെൻസ് ഹെൽത്ത് ക്രൈസിസ് (www.gmhc.org) എന്ന സംഘടനയുടെ ന്യൂ യോർക്ക് ഓഫീസിൽ കഴിഞ്ഞ തവണ വളണ്ടിയർ ആയി പോയപ്പോഴാണ് ഞാൻ ജെയിംസിനെ ആദ്യമായി കാണുന്നത്. എന്റെ കൂടെ ഞങ്ങളുടെ ഓഫീസിൽ നിന്ന് വന്നവരുടെ കൂട്ടത്തിൽ ഉള്ള ഒരാളായിരുന്നു ജെയിംസ്. മെലിഞ്ഞിട്ടാണെങ്കിലും നല്ല ആരോഗ്യമുള്ള ശരീരം, തീക്ഷ്ണമായ കണ്ണുകൾ. ഒരിടത്തും ഇരിപ്പുറക്കാത്ത ഒരു ആഫ്രിക്കൻ വംശജൻ. സ്വവർഗാനുരാഗികൾക്ക് എയ്ഡ്സ് വരാനുള്ള സാധ്യത കൂടുതൽ ആണ്. ഇങ്ങിനെ ന്യൂ... Continue Reading →
പാവപ്പെട്ടവരുടെ വേശ്യ
അമേരിക്കയിൽ വന്ന ഇടയ്ക്ക് ഞാൻ കുറെ തവണ പോയിട്ടുള്ള ഒരു സ്ഥലമാണ് ആണ് ന്യൂ ജേഴ്സിയിലെ ഗോ ഗോ രാമാ എന്ന സ്ട്രിപ്പ് ക്ലബ്. ന്യൂ ജേഴ്‌സിയിൽ നിയമം മൂലം മദ്യം വിൽക്കുന്ന ക്ലബ്ബ്കളിൽ സ്ത്രീകൾക്ക് പൂർണ നഗ്‌ന നൃത്തം ചെയ്യാൻ കഴിയില്ല. ഗോ ഗോ രാമാ മദ്യം വിൽക്കാത്ത ഇടം ആയതു കൊണ്ട് പൂർണ നഗ്നരായ സ്ത്രീകൾ ഉണ്ടെന്നുള്ളതും ലാപ് ഡാൻസിന് ഇരുപത് ഡോളർ മാത്രം ഉള്ളൂ എന്നതെല്ലാം ആണ് ഞാൻ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന്... Continue Reading →
ഫേസ്ബുക് നമ്മോടു ചെയ്യുന്നത്
"നസീർ, അയാളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ തന്നെ കൊല്ലും..." ശ്രീനിവാസന്റെ മുഖത്തെ ദൃഢനിശ്ചയം കണ്ടിട്ട് എനിക്ക് തന്നെ പേടിയായി. ജോലിസ്ഥലത്ത് വളരെ വർഷങ്ങളായി എന്റെ സുഹൃത്താണ് ആന്ധ്രാ സ്വദേശിയും മിതഭാഷിയും ആയ ശ്രീനി. ശ്രീനി സ്വന്തം കാര്യം സിന്ദാബാദ് എന്ന് കരുതി ജീവിച്ചു പോരുന്ന ഒരാൾ ആണ്. പക്ഷെ കുറച്ചു നാളായി ഫേസ്ബുക്കിലെയും വാട്സ് ആപ്പിലെയും ചില തീവ്ര മത ഗ്രൂപ്പുകൾ ശ്രീനിയെ സ്വാധീനിക്കുന്നു എന്നെനിക്കു സംശയം ഉണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം ആണ്... Continue Reading →
പാവപ്പെട്ടവരുടെ വേശ്യ
അമേരിക്കയിൽ വന്ന ഇടയ്ക്ക് ഞാൻ കുറെ തവണ പോയിട്ടുള്ള ഒരു സ്ഥലമാണ് ആണ് ന്യൂ ജേഴ്സിയിലെ ഗോ ഗോ രാമാ എന്ന സ്ട്രിപ്പ് ക്ലബ്. ന്യൂ ജേഴ്‌സിയിൽ നിയമം മൂലം മദ്യം വിൽക്കുന്ന ക്ലബ്ബ്കളിൽ സ്ത്രീകൾക്ക് പൂർണ നഗ്‌ന നൃത്തം ചെയ്യാൻ കഴിയില്ല. ഗോ ഗോ രാമാ മദ്യം വിൽക്കാത്ത ഇടം ആയതു കൊണ്ട് പൂർണ നഗ്നരായ സ്ത്രീകൾ ഉണ്ടെന്നുള്ളതും ലാപ് ഡാൻസിന് ഇരുപത് ഡോളർ മാത്രം ഉള്ളൂ എന്നതെല്ലാം ആണ് ഞാൻ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന്... Continue Reading →
ഒഴിവു ദിവസത്തെ കളികൾ അഥവാ അധികാരത്തിന്റെ ഉടലളവുകൾ…
എന്റെ കൂടെ കോളജിൽ ഒരുമിച്ചു പഠിച്ചിരുന്നവർ ആണ് അനിലും ജോസെഫും. വർഷങ്ങൾ കഴിഞ്ഞു അനിൽ ഇലെക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി. ജോസഫ് PSC എഴുതി ഇലെക്ട്രിസിറ്റി ബോർഡിൽ കാഷ്യർ ആയി കയറി. വർഷങ്ങൾക്ക് ശേഷം രണ്ടു പേർക്കും ഒരു ഓഫീസിൽ ജോലി ചെയ്യേണ്ടി വന്നു. കൂട്ടുകാരൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയ ഓഫീസിൽ തന്നെ ജോലി കിട്ടിയ സന്തോഷം പങ്കിടാൻ അനിലിനെ കാണാൻ എത്തിയ ജോസഫിനെ മാറ്റി നിർത്തി അനിൽ പറഞ്ഞു. "നമ്മൾ ഒരുമിച്ചു... Continue Reading →
അഭയാർത്ഥികൾ
ഞങ്ങൾ പാരീസ് സന്ദർശനം കഴിഞ്ഞു വന്നു മൂന്നോ നാലോ ദിവസം കഴിഞ്ഞാണ്, തിരിച്ചു വരുന്നതിന്റെ തലേ ദിവസം വരെ ഞങ്ങൾ കറങ്ങി നടന്ന, ഷാംപ്സ് എലീസ് എന്ന തെരുവിൽ വെടിവപ്പ് നടന്നത്. ഒരു പോലീസ് ഓഫീസറും അക്രമിയും ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെടുകയും, രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ പിറ്റേ ദിവസം ഓഫീസിൽ വച്ച് ഇതിനെ കുറിച്ച് രണ്ടു സുഹൃത്തുക്കളോട് സംസാരിക്കാൻ ഇടവന്നു. ഒരു ശ്രീലങ്കൻ തമിഴനും ഒരു പഞ്ചാബിയും. രണ്ടു പേരും ഈ വാർത്ത... Continue Reading →
മോഹൻലാലിന്റെ ചരിവ്!
മോഹൻലാൽ എന്ത് കൊണ്ടാണ് ഒരു വശത്തേക്ക് ചരിഞ്ഞു നിൽക്കുന്നത് ? ചോദ്യം 8 വയസുകരന്റെയാണ്. കുട്ടികളുടെ ചോദ്യത്തിന്റെ പ്രശ്നം ഇതാണ്. ചെറിയ ചോദ്യം ആണെങ്കിലും ഉത്തരം പറയാൻ ഇത്തിരി ബുദ്ധിമുട്ടാണ്. ഇതിന്റെ ഉത്തരം തേടിയാൽ ചെന്നെത്തുന്നത് വളരെ ലളിതമല്ലാത്ത ഒരു ഉത്തരത്തിൽ ആണ്. മോഹൻ ലാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നേരെ തന്നെ ആണ് നടക്കുന്നത്. അപ്പോൾ കാണുന്ന നമുക്കണോ പ്രശ്നം? നേരെ നിവർന്നു നടക്കാൻ തുടങ്ങിയത് മനുഷ്യ വർഗ്ഗത്തിന്റെ പരിണാമത്തിലെ വളരെ പ്രധാനപെട്ട ഒരു ഘട്ടം... Continue Reading →
നടൻ ശ്രീനിവാസന് ഒരു തുറന്ന കത്ത്
കന്പപൊടി കൊണ്ട് ഉണ്ടാക്കിയ ഉപ്പുമാവ് തിന്നിട്ടുണ്ടോ? എന്റെ ചെറുപ്പത്തിൽ, ആഴ്ചയിൽ ഒരിക്കൽ, ഞങ്ങൾ കുട്ടികൾ പൂറോസ് എന്ന് ചുരുക്കി വിളിച്ചിരുന്ന സേക്രഡ് ഹാർട്ട് പുവർ ഹൌസിൽ നിന്നും എല്ലാവർക്കും കന്പപൊടി ഉപ്പുമാവ് കിട്ടുമായിരുന്നു. നല്ല മുളകും കടുകും വറുത്തിട്ട ഇത് ഇന്ത്യയിലെ പട്ടിണി മാറ്റാൻ അമേരിക്കയുടെ സംഭാവന ആയിരുന്നു. വെള്ളി നിറത്തിലുള്ള പ്ലാസ്റ്റിക് ചാക്കിനു മുകളിൽ നീല നിറത്തിൽ എഴുതിയ USA എന്ന അക്ഷരങ്ങൾ എനിക്കിന്നും ഓർമയുണ്ട്. ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷയും ഉച്ചക്കഞ്ഞിയും എല്ലാം വരുന്നതിന് മുൻപായിരുന്നു... Continue Reading →
വെളിച്ചം വിതറുന്ന പൂച്ചകുട്ടികൾ…..
നിങ്ങൾ ജനിതക വ്യതിയാനം വരുത്തിയ ഭക്ഷണം കഴിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ തുടർന്ന് വായിക്കുക. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും നാം ഇന്ന് കഴിക്കുന്ന ഏതാണ്ട് എല്ലാ ഭക്ഷണങ്ങളും ജനിതക വ്യതിയാനം വരുത്തിയവയാണ്. അരിയും ഗോതന്പും , ചോളവും , ഉരുളക്കിഴങ്ങും പഴവും എല്ലാം. നിങ്ങൾ കരുതുന്ന പോലെ അമേരിക്കയിലെ ഏതെങ്കിലും കന്പനി ജനിതക മാറ്റം വരുത്തിയവ അല്ല, മറിച്ചു നമ്മുടെ പൂർവികർ ആയിരക്കണക്കിന് വർഷങ്ങളായി ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കൾ ആണ്... Continue Reading →
ഉമ്മ
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നും ഹാരിസിനെ പേര് വെട്ടിച്ചു വരുന്പോൾ ലിഫ്റ്റിൽ വച്ചാണ് പ്രകാശം പരത്തുന്ന ഒരു ചിരിയും ആയി ആ ഉമ്മ കടന്നു വന്നത്. മക്കളെയും മരുമക്കളും, പേരക്കിടാങ്ങളും ഒക്കെ ആയി ഒരു വലിയ കുടുംബത്തിന്റെ കൂടെ ആയിരുന്നു അവർ. വന്ന പാടെ ലിഫ്റ്റിലെ തിരക്കിൽ നിന്നും പുറകോട്ടു മാറി എന്റെ കൈ പിടിച്ചു. "നിനക്കെന്നെ മനസിലായില്ല അല്ലെ" ഓർമ്മകൾ വിരുന്നു പോയിരിക്കുന്ന മനസാണെന്നു ഞാൻ വായിച്ചു. കൂടെ വന്ന, അവരുടെ കൈ... Continue Reading →