നാസ്തികന്റെ ദൈവം..

പശുക്കൾക്കും കുതിരകൾക്കും കൈകൾ ഉണ്ടായിരുന്നെങ്കിൽ,  അവർക്ക് ചിത്രം വരക്കാൻ കഴിവുണ്ടായിരുന്നെകിൽ , പശുക്കൾ അവരുടെ ദൈവങ്ങളെ പശുക്കളെ പോലെയും കുതിരകൾ അവരുടെ ദൈവങ്ങളെ കുതിരകളെ പോലെയും വരച്ചേനെ എന്ന് പറഞ്ഞത് ക്രിസ്തുവിന് ആറു നൂറ്റാണ്ട് മുൻപ് പുരാതന ഗ്രീസിലെ ക്സിനോഫെയിൻസ് ആണ്.   ഇത് വായിച്ചപ്പോൾ എനിക്ക് വയലാറിനെ ആണ് ഓർമ വന്നത്. "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വച്ചൂ, മനസ് പങ്കു വച്ചൂ..." വയലാറിന്റെ... Continue Reading →

“ആരാണ് ഏറ്റവും വലിയ നൈഷ്ഠിക ബ്രഹ്‌മചാരി?”

"ആരാണ് ഏറ്റവും വലിയ നൈഷ്ഠിക ബ്രഹ്‌മചാരി?" ഇന്ന് ആരെയാണ് ചൊറിയേണ്ടത് എന്ന് വിചാരിച്ചിരുന്ന നാരദൻ തന്റെ പിതാവായ ബ്രഹ്‌മാവിനോട് ചോദിച്ചു. "അത് ശ്രീ കൃഷ്ണനാണ്, എന്താണ് സംശയം? അഭിമന്യുവിന്റെയും ഉത്തരയുടെയും പുത്രനായ പരീക്ഷിത്ത് ജനിച്ച സമയത് കൃഷ്ണൻ തന്നെ പറഞിട്ടുള്ള കാര്യമാണ്, സംശയം ഉണ്ടെങ്കിൽ നിത്യ ഉപവാസിയായ ദുർവ്വാസാവിനോട് ചോദിച്ചു നോക്കൂ..." ഈ ഉത്തരം കേട്ടപ്പോൾ നാരദന് സംശയം കൂടി. കാരണം ശ്രീകൃഷ്ണ വൃന്ദാവനത്തിൽ ഗോപികമാരുടെ കൂടെ ലീലാവിലാസങ്ങൾ ആടുന്ന ഒരാളാണ്, അങ്ങിനെ ഉള്ള ഒരാൾ എങ്ങിനെയാണ്... Continue Reading →

ആചാരങ്ങൾ ഉണ്ടാവുന്നത്.

അഞ്ചു കുരങ്ങന്മാർ ഉൾപ്പെട്ട ഒരു പരീക്ഷണത്തെ കുറിച്ച് പറയാം. കുറെ സാമൂഹിക ശാസ്ത്രജ്ഞർ, അഞ്ച് കുരങ്ങന്മാരെ ഒരു വലിയ കൂട്ടിൽ അടച്ചിട്ടു. ഈ കൂടിന്റെ നടുക്ക് ഒരു ഏണി ഉണ്ടായിരുന്നു. ഈ ഏണിയിൽ കൂടി കയറി മുകളിൽ എത്തിയാൽ ഒരു കയറിൽ  ഒരു കുല പഴം കെട്ടിത്തൂക്കി ഇട്ടിരുന്നു. ആദ്യം കൂട്ടിൽ കയറിയ പാടെ ഒരു കുരങ്ങൻ ഈ പലക്കുഴ കാണുകയും ഏണിയിൽ വലിഞ്ഞു മുകളിയ്ക്ക് കയറുകയും ചെയ്തു. പക്ഷെ ഈ കുരങ്ങൻ ഏണിയിൽ കയറിയ ഉടനെ... Continue Reading →

പ്രണയത്തിന് എന്ത് വില … #metoo

#metoo "എന്റെ മോളെവിടെ?" വാതിൽക്കൽ നിന്ന മധ്യവയസ്കൻ ഞങ്ങളോട് ചോദിച്ചു. ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന് വാതിൽ തുറന്ന ഞങ്ങൾക്ക് ആദ്യം ഒന്നും മനസിലായില്ല.. 1997-ൽ കോളേജിൽ നിന്ന് ക്യാമ്പസ് ഇന്റർവ്യൂ വഴി സാപ് ലാബ്സിൽ ജോലി കിട്ടി, ബാംഗ്ലൂരിൽ ആർ ടി നഗറിൽ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഞാൻ. കൂടെ ശരത്, ഫിലിപ് , ശ്യാം എന്നീ കൂട്ടുകാരും. ബാംഗ്ലൂരിലെ സുന്ദരിമാരെ നോക്കി വെള്ളമിറക്കാറുണ്ടെങ്കിലും നേരെ പോയി മുട്ടാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട്, ബാംഗ്ലൂരിൽ പഠിക്കുന്ന... Continue Reading →

പുതിയ പാഠങ്ങൾ ..

അന്നയും റസൂലും എന്ന ചലച്ചിത്രം  ടീവീ യിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് വളരെ ഇഷ്ടപെട്ട ചിത്രങ്ങളിൽ ഒന്നാണത്. ഒന്നാമത് അന്നയുടെ പിറകിൽ റസൂൽ നടക്കുന്ന പോലെ ഞാനും ചില പെൺകുട്ടികളുടെ പിറകെ നടന്നിട്ടുണ്ട്, രണ്ടാമത്, ചിത്രത്തിൽ കാണിക്കുന്ന മട്ടാഞ്ചേരിയുടെ ഹൃദയ ഭാഗത്ത് ആണ് ഞാൻ ജനിച്ചത്. വൈപ്പിനിൽ കൂട്ടുകാരുള്ളത് കൊണ്ട് അന്നയുടെ വീടിന്റെ പരിസരവും എനിക്ക് നല്ല നിശ്ചയം. ഗോശ്രീ പാലം വരുന്നതിനു മുൻപ് വൈപ്പിനിൽ നിന്ന് ബോട്ടിൽ കയറി  എറണാകുളത്തേക്ക് പോയി വരുന്ന അനേകം സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു.... Continue Reading →

മാണ്ഡൂക്യത്തിലെ   മനസ്… (ഒരു മുസ്ലിം വേദം വായിക്കുമ്പോൾ രണ്ടാം ഭാഗം)

പട്ടുമെത്തയിൽ നിന്ന് താഴെ വീണപ്പോൾ ആണ് ജനകമഹാരാജാവ് ഞെട്ടിയുണർന്നത്. പേടിച്ച് വിറച്ച, വിയർത്തൊലിച്ച അദ്ദേഹം താൻ ഇത്രയും നേരം കണ്ടത്, അനുഭവിച്ചത് സ്വപ്നം ആണെന്ന് തിരിച്ചറിയാൻ ഒരു നിമിഷമെടുത്തു. അത്രയ്ക്ക് ഭയാനകം ആയിരുന്നു ആ സ്വപ്നം. സ്വപ്നത്തിൽ അദ്ദേഹം രാജാവല്ലായിരുന്നു, ശത്രു സൈന്യത്താൽ തോൽപ്പിക്കപ്പെട്ടു നാടുകടത്തപ്പെട്ട ഒരാൾ മാത്രം. തന്നെ തോൽപ്പിച്ച് രാജ്യം കൈക്കലാക്കിയ ശത്രുവിന്റെ ദയ കൊണ്ട് മാത്രം ജീവൻ തിരിച്ചു കിട്ടിയ അദ്ദേഹം  നടന്നു ക്ഷീണിച്ച് അടുത്ത രാജ്യത്ത് എത്തി. ഭിക്ഷക്കാർക്ക് ഭക്ഷണം നല്‌കുന്ന... Continue Reading →

ആചാരപൂർവം ഒരു പ്രണയം…

പ്രിയപ്പെട്ട ദീപയ്ക്ക്, നമ്മൾ തമ്മിലുള്ള പ്രണയത്തിന്റെ കാര്യം ഞാൻ ഇന്ന് എന്റെ വീട്ടിൽ പറഞ്ഞു. ആചാരപരമായി നമ്മുടെ വിവാഹം നടത്തണം എന്ന് പറഞ്ഞപ്പോൾ അമ്മ നീ ഏത് ഇലത്തെതാണ് എന്ന് ചോദിച്ചു, അപ്പോഴാണ് നീ ഒരു അഭിമാനമുള്ള നായർ കുടുംബത്തിലെതാണു എന്ന് ഞാൻ അമ്മയോട് പറഞ്ഞത്. പക്ഷെ അപ്പോഴാണ്‌ ചെറിയ പ്രശ്നങ്ങൾ തുടങ്ങിയത്. അത് മനസിലാക്കാൻ എനിക്ക് കുറച്ച് ചരിത്രം എന്റെ വീട്ടുകാർ പറഞ്ഞു തരികയുണ്ടായി. ഞാൻ ഒരു നമ്പൂതിരി ആണെന്ന് ദീപയ്ക്ക് അറിയാമല്ലോ. എട്ടോ ഒൻപതോ... Continue Reading →

സിറിയയിലെ ഇസ്രായേലി ചാരൻ ആയിരുന്നു ഏലി കോഹെൻ. സിറിയൻ പ്രസിഡന്റ് പദത്തിന് വരെ അടുത്തെത്തിയ ഒരു ചാരൻ. ഇസ്രായേൽ രൂപീകൃതം ആകുന്നതിനും മുമ്പ് 1924 ഡിസംബർ ആറിന് ഈജിപ്തിലെ അലക്സാണ്ഡ്രിയയിൽ ഒരു ജൂത കുടുംബത്തിൽ ആണ് കോഹെൻ ജനിച്ചത്. അലക്സാണ്ഡ്രിയ യൂണിവേഴ്സിറ്റിയിൽ പഠിച്ച കോഹെന് അറബി ഭാഷയിൽ നല്ല സ്വാധീനം  ഉണ്ടായിരുന്നു.ഈജിപ്ത്, സിറിയൻ , ലെബനീസ് എന്നീ രാജ്യങ്ങളിലെ ആളുകളുടെ അറബി ഉച്ചാരണം നന്നായി അനുകരിക്കാൻ കോഹെന് പ്രത്യക കഴിവുണ്ടായിരുന്നു. അന്നുള്ള എല്ലാ ജൂത വംശജരെയും പോലെ... Continue Reading →

കോവിൽപട്ടിയിലെ കടലമിട്ടായി…

തമിഴ്‍നാട്ടിലെ പല ഗ്രാമങ്ങളും പല സാധനങ്ങൾക്ക് പേര് കേട്ടതാണ്. മണപ്പാറ മുറുക്ക്, തിരുനെൽവേലി അൽവ, മധുരൈ മല്ലികൈ , ശ്രീവില്ലിപുത്തൂർ പാൽക്കോവ, തിരുപ്പാച്ചി അരിവാൾ, ശിവകാശി പട്ടാസ് എന്നിങ്ങനെയുള്ള ഊരു പെരുമകളിൽ ഒന്നാണ് കോവിൽപ്പട്ടിയിലെ കടലമിട്ടായി.. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ഞാൻ ഇതാദ്യമായി കഴിക്കുന്നത്. എന്റെ ജീവിതം മാറ്റിമറിച്ച ഒന്നാണ് തൂത്തുക്കുടി ജില്ലയിലെ കോവിൽപ്പട്ടി എന്ന ഗ്രാമത്തിൽ നിന്നുള്ള കടലമിട്ടായി. ബാംഗ്ലൂരിലെ അടിച്ചുപൊളി ജീവിതത്തിൽ നിന്ന് അമേരിക്കയ്ക്ക് പോകാനുള്ള ഒരു ഓഫർ കിട്ടിയത് കൊണ്ടാണ് ഞാൻ മദ്രാസിലെ എഗ്മൂറിലുള്ള... Continue Reading →

ഹവായി : പുതിയ ആകാശം, പുതിയ ഭൂമി

എട്ടു ദ്വീപുകളുടെ ഒരു സമൂഹം ആണ് ഹവായി. അതിൽ മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുന്പോൾ, ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായി ദ്വീപിലേക്ക്‌ പോയി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായി ദ്വീപ്. കേരളത്തിന്റെ നാലിൽ ഒന്ന് മാത്രം വലിപ്പം ഉള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങൾ ആണ് ഉള്ളത്. ജീവാണുള്ളത് വേണോ മരിച്ചത് വേണോ എല്ലാം ഇവിടെ ഉണ്ട്. കനത്ത മഴയിലേക്ക് ആണ് കോന ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. കൊച്ചിയിൽ വിമാനമിറങ്ങുന്പോൾ ചുറ്റും... Continue Reading →

Blog at WordPress.com.

Up ↑