ബാലചന്ദ്രൻ ചുള്ളിക്കാട്

"ആരാ?" അയാൾ ചോദിച്ചു "പിച്ചക്കാരൻ" ഒരു കുട്ടി പറഞ്ഞു. "ചോറ് വേണമത്രേ" മറ്റേ കുട്ടി വിശദീകരിച്ചു. ഹൌ തിരുവോണമായിട്ട് ഭിക്ഷയോ! ശിവ ശിവാ!" ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭാഷണമാണ്, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സമരണയിൽ നിന്ന്. "ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേഎന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന" പ്രണയപരാജയം ജീവിതത്തിൽ ഏറ്റുവാങ്ങിയ മലയാളികൾ ഒരിക്കലെങ്കിലും നെഞ്ചിലേറ്റിയ ഈ വരികൾ എഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഞാൻ കൂടുതൽ അടുത്തറിയുന്നത് ചിദംബര സ്മരണകൾ വഴിയാണ്. ആയിരത്തി തൊള്ളായിരത്തി... Continue Reading →

വാട്സാപ്പ് ഗ്രൂപ്പുകളിലെ രാഷ്ട്രീയം.

സ്കൂൾ കോളേജ് ഓഫീസ് തുടങ്ങി സകല കൂട്ടായ്‍മയ്ക്കും ഒരു വാട്സാപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ ഉണ്ടല്ലോ. ഇവിടെയെല്ലാം നിഷ്പക്ഷത നടിക്കുന്ന ചിലരുണ്ടാകും. പിണറായി വിജയനു തെങ്ങു കയറാൻ പൊയ്ക്കൂടേ എന്നൊക്കെ ഒരു കാർട്ടൂൺ വന്നാൽ, അല്ലെങ്കിൽ തീർത്തും വസ്തുതാവിരുദ്ധമായി (ഈയിടെ മോദിയാണ് പെട്രോൾ റിസേർവ് ഇന്ത്യയിൽ തുടങ്ങിയത് എന്ന് നടൻ കൃഷ്ണകുമാർ പറഞ്ഞത് പോലെ) മോഡിയേയോ ബിജെപിയെയോ അനുകൂലിക്കുന്ന ഒരു പോസ്റ്റ് വന്നാൽ, അല്ലെങ്കിൽ ശബരിമലയിൽ സ്ത്രീപ്രവേശനത്തിനു അനുകൂലമായി ഇടതുപക്ഷത്തെ തെറിപറഞ്ഞു കൊണ്ട് ഒരു പോസ്റ്റ് വന്നാൽ ,അല്ലെങ്കിൽ... Continue Reading →

ആട് തെക്ക് മാഞ്ചിയം മുതൽ പോപ്പുലർ ഫിനാൻസ് വരെ…

ആവശ്യമില്ലാത്തവരെ തിരഞ്ഞു പിടിച്ചു ലോൺ കൊടുക്കുകയും ആവശ്യം ഉള്ളവർക്ക് ലോൺ എങ്ങിനെ നല്കാതിരിക്കാം എന്ന് ഗവേഷണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് നമ്മുടെ ബാങ്കുകൾ എന്ന് ഏതാണ്ട് എല്ലാവർക്കുമറിയാവുന്ന ഒരു കാര്യമാണ്. എനിക്ക് എംസിഎ പഠനസമയത്ത് ഒരു സ്റ്റുഡന്റ് ലോൺ കിട്ടാൻ വേണ്ടി കുറെ അലഞ്ഞിട്ടുണ്ട്. സ്ഥിരവരുമാനം ഇല്ലാത്ത ബാപ്പക്ക് താരതമ്യേന സുരക്ഷിതം ആയ ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയിൽ ആണ് ചുമട്ടു പണി എങ്കിലും വർഷാവർഷം പുതുക്കുന്ന കരാർ അടിസ്ഥാനത്തിൽ ആയിരുന്നു ജോലി എന്നതുകൊണ്ട് സ്ഥിരവരുമാനം കാണിക്കുന്ന... Continue Reading →

കേരളം എന്ന ഗോത്ര സമൂഹം.

കേരളം എന്ന ഗോത്ര സമൂഹം. മനുഷ്യന്റെ രാഷ്ട്രീയ ഘടനയിൽ ജനാതിപത്യ രാഷ്ട്രങ്ങൾ നിലവിൽ വന്നിട് അധികം നാളുകൾ ആയിട്ടില്ല. നമ്മൾ പലരും അതിപരിചയം കൊണ്ട് അധികം ചിന്തിക്കാതെ വിടുന്ന സംസ്ഥാനം, രാജ്യം എന്നിവയൊക്കെ മനുഷ്യന്റെ ഉത്ഭവവും ആയി നോക്കിയാൽ ഈയടുത്ത് മാത്രം സംഭവിച്ച കാര്യങ്ങളാണ്. മനുഷ്യൻ നായാടി നടക്കുന്ന കാലത്ത് ചെറു കൂട്ടങ്ങൾ ആയിട്ടായിരുന്നു താമസിച്ചിരുന്നത്. പലപ്പോഴും രക്തബന്ധം ആയിരുന്നു അവരെ കൂട്ടിയോജിപ്പിച്ച ഒരു ഘടകം. ഇതുപോലെ തന്നെ വേറെ കൂട്ടങ്ങളെ കാണുമ്പോൾ നമ്മൾ വിചാരിക്കുന്ന പോലെ... Continue Reading →

പത്രപ്രവർത്തനമോ പരദൂഷണമോ?

എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ വീടുകളുടെ അതിർത്തിയിൽ വേലികളായിരുന്നു. ശീമക്കൊന്ന എന്ന അധികം വളരാതെ തരത്തിലുള്ള ഒരു തരം മരമാണ് വേലി കെട്ടാൻ ഉപയോഗിക്കുന്നത്, ചിലപ്പോൾ ഓല കൊണ്ട് വേലി മറക്കും. വീടുകളിലെ പെണ്ണുങ്ങൾ പരസ്പരം സംസാരിക്കുന്നത് അടുക്കളയുടെ പിന്ഭാഗത്തുള്ള വേലികളുടെ അപ്പുറവും ഇപ്പുറവും നിന്നാണ്. നാട്ടിലെ ഏതാണ്ട് എല്ലാ വാർത്തകളും ഇവരുടെ ഇത്തരം സംസാരങ്ങളിലൂടെ കടന്നു പോകും. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം , വീട്ടിലെ കഷ്ടപ്പാടുകൾ തുടങ്ങി മറ്റു വീടുകളിൽ ആര് ആരെ കാണുന്നു, ഏതൊക്കെ വീട്ടിൽ... Continue Reading →

(റോ) ബോട്ടുകളുടെ കാലം.

ഇന്ന് രാവിലെ എന്റെ മൊബൈൽ ഫോണിൽ ഒരു മെസ്സേജ് കിട്ടി. "ഇത് "ഇവ" ആണ്. ഞാൻ ഇടീമിൽ നിന്നുള്ള ഒരു "Bot" ആണ്. മൈക്രോസോഫ്ട് Azure ഡാറ്റ എഞ്ചിനീയർ ആയി ഒരു ജോലി ഒഴിവുണ്ട്. താങ്കൾക്ക് താല്പര്യം ഉണ്ടോ?" പണ്ടൊക്കെ ഇവ എന്നൊക്കെ കേട്ടാൽ പഞ്ചാരയടിക്കാൻ വേണ്ടിയെങ്കിലും ചാടി വീഴുമായിരുന്നു, ഇപ്പോൾ ഇതുപോലെ കിട്ടുന്ന എല്ലാ മെസ്സേജുകളും റോബോട്ടിന്റെ ചുരുക്ക പേരറിയി അറിയപ്പെടുന്ന "ബോട്ടുകൾ" (BOT) ആണ് അയക്കുന്നത്. ഒരു ഉദ്യോഗാർഥിയെ വേണം എന്ന് പോസ്റ്റ് ചെയ്യുന്ന... Continue Reading →

കൊറോണക്കാലത്തെ ബാക്ക്ഗ്രൗണ്ട് ചെക്കിങ്

ജോലി മാറാനായി ഞാൻ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തത് ഈ വർഷം മാർച്ചിലാണ്‌. തിരഞ്ഞെടുക്കപ്പെട്ട ശേഷം ഉള്ള ബാക് ഗ്രൗണ്ട് ചെക്കിന് വേണ്ടി എല്ലാ വിവരങ്ങളും ഓൺലൈനിൽ നൽകുകയും ചെയ്തു. ഈയടുത്ത കാലത്ത് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് ചെക്ക് ചെയ്യാൻ മുടിയും രക്തവും ഒക്കെ ലാബിൽ കൊടുക്കുന്ന സ്റ്റെപ് പക്ഷെ ഇത്തവണ കൊറോണ കാരണം നടന്നില്ല. സാധാരണ രണ്ടാഴ്ച കൊണ്ട് തീരുന്ന ബാക്ക് ഗ്രൗണ്ട് ചെക്ക് പക്ഷെ ഇത്തവണ മൂന്നു മാസം എടുത്തിട്ടും കഴിഞ്ഞില്ല. കുറ്റകൃത്യങ്ങളുടെ ഡാറ്റാബേസിൽ... Continue Reading →

നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി..

പണ്ട് നേരെ ചൊവ്വേ എന്ന പരിപാടിയിൽ സുകുമാർ അഴീക്കോടിനെ ഇന്റർവ്യൂ ചെയ്തു കൊണ്ട് ജോണി ലൂക്കോസ് ചോദിച്ച ഒരു ചോദ്യമുണ്ട്. "ചില ആളുകൾക്കൊക്കെ ഇപ്പോൾ ഒരു സംശയമുണ്ട്, സുകുമാർ അഴീക്കോടിനു എന്ത് പറ്റി , അതിന്റെ പ്രധാനമായ ഒരു കാരണമായിട്ട് എനിക്ക് തോന്നുന്നത് (താങ്കൾ) ഇടതുപക്ഷത്തോട്ട് വളരെ ചാഞ്ഞു നിൽകുന്നതായിട്ട് ഒരു ധാരണയുണ്ട്." അതിനു അഴീക്കോട് മാഷ് കൊടുത്ത മറുപടി ഒരു ക്ലാസ്സിക്കാണ്. "ഇടതുപക്ഷത്തോട് എന്തുകൊണ്ട് ചായുന്നു എന്നതല്ല യഥാർത്ഥമായ ചോദ്യം, എന്തുകൊണ്ട് കോൺഗ്രസിനോട് അടുക്കാൻ സാധിക്കുന്നില്ല... Continue Reading →

പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്.

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്. കാരണം പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ. ഒരു ചെറിയ ഉദാഹരണം ക്ലിറ്റോറിസിൽ ഉള്ള നെർവ് എൻഡിങിങ്സിന്റെ എണ്ണം പുരുഷ ലിംഗത്തിൽ ഉള്ളതിന്റെ ഏതാണ്ട് ഇരട്ടിയാണ് ( ~ 8000). ഇനി ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ , എന്നാൽ സ്ത്രീകൾക്ക് ഒരേ സമയം പല തവണ രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കും ( വിവാഹം... Continue Reading →

ചെറുപ്പത്തിൽ പൂമ്പാറ്റയിലും ബാലരമയിലും അമർ ചിത്രകഥയിലും ഒക്കെ വന്ന സചിത്ര കഥകളിലൂടെ ആണ് രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങൾ കുറിച്ചും കാളിദാസന്റെ ശാകുന്തളം പോലുള്ള കാവ്യങ്ങളെ കുറിച്ചുമെല്ലാം ഞാൻ ആദ്യമായി കേൾക്കുന്നത്. അന്നത്തെ സചിത്ര കഥകളിൽ മുനി കന്യകമാരെ മരവുരി ധരിച്ച് അർദ്ധനഗ്‌നരായാണ് ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് രാമായണം , മഹാഭാരതം എന്നിവ ടിവി സീരിസ് ആയപ്പോഴും പെണ്ണുങ്ങളുടെ വേഷം ഏതാണ്ട് ഇതേ പോലെ തന്നെ. ബഹുവർണ സാരികൾ,മുലക്കച്ചകൾ, ആവശ്യത്തിന് ശരീരം കാണിക്കുന്ന വസ്ത്രധാരണം. (പീറ്റർ ബ്രൂക്കിന്റെ മഹാഭാരതത്തിൽ... Continue Reading →

Blog at WordPress.com.

Up ↑