എന്റെ ഉമ്മ വയ്ക്കുന്ന ഏറ്റവും രുചിയുള്ള കറികളിൽ ഒന്ന് കടച്ചക്കയും ചെമ്മീനും മല്ലിയും തേങ്ങയും വരുത്തരച്ച് വച്ച കറിയാണ്. ചേനയും ചെമ്മീനും ഇതുപോലെ വയ്ക്കാറുണ്ട്, പക്ഷെ കടച്ചക്ക മരം വീട്ടിൽ തന്നെയുള്ളത് കൊണ്ട് കൂടുതലും കടച്ചക്കയാണ് വയ്ക്കുന്നത്. ചക്ക കേരളത്തിൽ ഉണ്ടായ അത്ഭുത പഴം ആണെങ്കിൽ കടച്ചക്ക ന്യൂ ഗിനിയയിൽ ഉണ്ടായതാണ്. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന കടച്ചക്കയ്ക് ബ്രിട്ടീഷ് കോളനിവത്കരണവുമായി ബന്ധപെട്ടു ഒരു കഥ പറയാനുണ്ട്. ഈ കഥ ഞാൻ ആദ്യമായി കേൾക്കുന്നത് എന്റെ ഹൈ... Continue Reading →
കേരളത്തിൽ നടക്കുന്ന ഒരു നിശബ്ദ വിപ്ലവം.
നിങ്ങളിൽ പലർക്കും അറിയാവുന്ന പോലെ എന്റെ ബാപ്പ ഒരു ചുമട്ടു തൊഴിലാളി ആയിരുന്നു, നാലാം ക്ലാസ് ആയിരുന്നു വിദ്യാഭ്യാസം. ഉമ്മ സ്കൂളി ആദ്യമായി പോകുന്നത് എന്റെ ഇത്തയെ സ്കൂളിൽ ചേർക്കാനാണ്. ഇതെല്ലം കൊണ്ട് തന്നെ ഞാൻ എംസിഎ പഠിച്ച് ജോലി കിട്ടി അമേരിക്കയിൽ താമസിക്കുന്നു എന്നറിയുമ്പോൾ പലർക്കും അത്ഭുതമാണ്. ഞാൻ ഇങ്ങിനെ പഠിച്ച് നല്ല നിലയിൽ എത്തിയത് കൊണ്ട് എന്റെ കുടുംബത്തിൽ ഇനി വരുന്ന തലമുറ ഇതുപോലെ തന്നെ നല്ല വിദ്യാഭ്യാസം ലഭിച്ച് സർക്കാർ ജോലിയോ അല്ലെങ്കിൽ... Continue Reading →
കോവിഡ് , കേരളത്തിന് ന്യൂ യോർക്കിൽ നിന്ന് പഠിക്കാവുന്ന ചില പാഠങ്ങൾ.
"ഉമ്മ ഇന്ന് പുറത്തു പോയിരുന്നോ?" ഞാൻ വീട്ടിൽ വിളിക്കുമ്പോൾ സ്ഥിരം ചോദിക്കുന്ന ചോദ്യമാണ്. "ഞാൻ അധികം ദൂരെ ഒന്നും പോയില്ല. പിന്നെ കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് കൊടുക്കുന്നു എന്നറിഞ്ഞു അത് വാങ്ങാൻ പോയി. പിന്നെ ഓണത്തിന് കിറ്റ് കൊടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ സൊസൈറ്റി ഏർപ്പെടുത്തിയ ഒരാളുടെ വീട്ടിൽ പോയി. അത്രേ ഉള്ളൂ.." ഇത് കേട്ട് എനിക്ക് ദേഷ്യം വന്നു ഞാൻ ഫോൺ വച്ചു. എന്ന് വിളിച്ചാലും ഇതാണ് അവസ്ഥ. ഒന്നുകിൽ വില്ലേജ് ഓഫീസിൽ പോയി, അല്ലെങ്കിൽ... Continue Reading →
കള്ളപ്പണം എങ്ങിനെ വെളുപ്പിക്കാം..
റെഡ് ക്രെസെന്റ് ലൈഫ് മിഷൻ പദ്ധതി വഴി കേരളത്തിൽ വീട് വെയ്ക്കുമ്പോൾ അവർ വേറെ ആളുകൾക്ക് കൈക്കൂലി കൊടുത്താൽ നമ്മൾക്ക് എന്താണ് എന്നൊരു ചോദ്യം ചിലർ ഉന്നയിച്ചു കേട്ടു. കള്ളപണം വെളുപ്പിക്കുന്നതിന്റെയും അന്താരാഷ്ട്ര സഹായത്തിൽ ഉള്ള കൈക്കൂലികളുടെയും ഉള്ളറകൾ അറിയാത്തവർക്ക് മാത്രമേ ഇങ്ങിനെ ചോദിയ്ക്കാൻ കഴിയൂ. ക്രിസ്ത്യൻ രാജ്യങ്ങൾ റെഡ് ക്രോസ്സ് എന്നും മുസ്ലിം രാജ്യങ്ങളിൽ റെഡ് ക്രെസെന്റ് എന്നും അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയും അഴിമതി മുക്തം ഒന്നുമല്ല. പല ചാരിറ്റികളും വലിയ... Continue Reading →
എന്താണ് പിണറായി വിജയൻറെ പ്രശ്നം.
എന്റെ ഇത്ത പത്താം ക്ലാസ് പാസ്സായപ്പോൾ എന്റെ ബാപ്പയുടെയും ഉമ്മയുടെയും കുടുംബത്തിൽ പത്താം ക്ലാസ് പാസ്സാകുന്ന വിരലിൽ എണ്ണാവുന്ന പെൺകുട്ടികൾ ഒരാൾ ആയിരുന്നു. പത്ത് കഴിഞ്ഞു കോളേജിൽ ചേരണം എന്നല്ലാതെ അതെങ്ങനെയാണ് ചെയേണ്ടത് എന്ന് വീട്ടിൽ ആർക്കും വലിയ പിടിയിലായിരുന്നു. സ്ഥലം എംഎൽഎ യോ എംപിയോ കോളേജിലേക്ക് ഒരു കത്ത് കൊടുത്താൽ അവിടെ അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ട് എന്ന് കേട്ട് എന്റെ ഉമ്മ അന്നത്തെ സ്ഥലം എംഎൽഎ ആയ ടി പി പീതാംബരൻ മാഷിനോട് (കോൺഗ്രസ് എസ്,... Continue Reading →
ചരിത്ര പാഠപുസ്തകങ്ങൾ പറയാത്ത കഥകൾ…
ചരിത്രം എങ്ങിനെ പഠിപ്പിക്കരുത് എന്നതിന്റെ ഉദാഹരണങ്ങൾ ആയിരുന്നു ഞാൻ പഠിച്ചിരുന്ന സമയത്തെ ചരിത്ര ക്ലാസുകൾ. തീയതികളും രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും പേരുകൾ ഓർത്തു വച്ച് ഉത്തരക്കടലാസിൽ ശർദിക്കലായിരുന്നു പ്രധാനമായും ചരിത്ര പഠനം എന്ന പേരിൽ നടന്നുകൊണ്ടിരുന്നത്. എന്തുകൊണ്ടാണ് ചില ചരിത്രങ്ങൾ അങ്ങിനെ ആയത് എന്ന് ഒരിക്കലും എന്റെ സ്കൂളിലെ ചരിത്ര പാഠപുസ്തകങ്ങൾ ചർച്ച ചെയ്തിരുന്നില്ല. ഉദാഹരണത്തിന് താഴെ പറയുന്ന ചില ചോദ്യങ്ങൾക്ക് ചരിത്ര പാഠപുസ്തകങ്ങൾ ഒരിക്കലും ഉത്തരം നൽകിയില്ല. 1) വെറും ഒന്നോ രണ്ടോ കപ്പലുകളിൽ വന്ന വിദേശീയർക്ക്... Continue Reading →
ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്..
"ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന് ഗുരു. അതിന് "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് യുക്തിവാദിയായ ശിഷ്യൻ അയ്യപ്പന്റെ തിരുത്ത്.. "അയ്യപ്പൻ പറഞ്ഞതും ശരിയാണ്" എന്ന് അതിനു ഗുരുവിന്റെ മറുപടി. കുറച്ച് പുലയസമുദായക്കാരും ആയി വൈപ്പിനിൽ മിശ്രഭോജനം നടത്തിയ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചു കളിയാക്കിയത് അയ്യപ്പൻറെ തന്നെ സമുദായമായ ഈഴവർ ആയിരുന്നു (നാരായണഗുരുവിൽ നിന്നും കുമാരനാശാനിൽ നിന്നും വെള്ളാപ്പള്ളിയിലേക്ക് പടവലങ്ങ പോലെ വളർന്നവർ). കേരളത്തിലെ ജാതിചിന്തകൾ... Continue Reading →
മയിലണ്ണൻ..
"തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അനിവാര്യവും അവിഭാജ്യവുമായ ഭാഗമാണ്. അവ ഒഴിവാക്കാൻ ഒരു വഴിയുമില്ല. എന്നിട്ടും, പലപ്പോഴും, തിരഞ്ഞെടുപ്പുകൾ മനുഷ്യന്റെ ദുഷിച്ച വശത്തെ പുറത്തുകൊണ്ടുവന്നു, അവ എല്ലായ്പ്പോഴും ഏറ്റവും മികച്ച മനുഷ്യന്റെ വിജയത്തിലേക്ക് നയിക്കില്ലെന്ന് വ്യക്തമായിരുന്നു. ലോലമായ മനസുള്ളവരും, പെട്ടെന്ന് വേദനിക്കുന്നവരും, ഒരാൾക്കൂട്ടത്തിനു ഇടയിലൂടെ ബഹളം ഉണ്ടാക്കി മുന്നോട്ടു വരാൻ താല്പര്യം ഇല്ലാത്തവരും ആയവർക്ക് തിരഞ്ഞെടുപ്പ് പ്രതികൂലമായി ഭവിക്കുകയും അവർ ഇത്തരം തെരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യും. തൊലിക്കട്ടി ഉള്ളവർക്കും, ഒരു കാര്യവുമില്ലാതെ ബഹളം ഉണ്ടാക്കുന്നവർക്കും മാത്രമുള്ളതായി മാറുമോ തിരഞ്ഞെടുപ്പുകൾ?"... Continue Reading →
തെങ്ങു കയറേണ്ടവനെ പിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെയിരിക്കും..
"തെങ്ങു കയറേണ്ടവനെ പിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെയിരിക്കും" ഒന്നോ രണ്ടോ വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ മലയാളികളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ പിണറായി വിജയൻറെ ചിത്രവുമായി വന്ന ഒരു കാർട്ടൂൺ ആണ്. ജന്മഭൂമിയിലോ മറ്റോ വന്നതാണ് എന്ന് തോന്നുന്നു. സവർണ ജാതിബോധം ഇന്നും കൊണ്ടുനടക്കുകയും അതിൽ മിഥ്യാഭിമാനം കൊള്ളുകയും ചെയ്യുന്ന അമേരിക്കൻ മലയാളികളുടെ ഇടയിൽ നന്നായി ഓടിയ ഒരു കാർട്ടൂൺ ആയിരുന്നു അത്. അത് കണ്ടപ്പോൾ എനിക്കോർമ്മ വന്നത് ഡോകട്ർ പൽപ്പുവിനെ ആണ്. "ഈഴവർ ചെത്താൻ പോയാൽ മതി"... Continue Reading →
അമേരിക്കയിലെ ആർഎസ്എസ്.
ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രെസിഡെന്റ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വാർത്ത വന്നിട്ട് ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി യോ അതിനെപ്പറ്റി ഒന്നും പറഞ്ഞു കേട്ടില്ല എന്നത് നിങ്ങൾ ശ്രദ്ധിച്ചുവോ എന്നറിയില്ല. പലപ്പോഴും ഇന്ത്യ ഉണ്ടായത് തന്നെ നരേന്ദ്ര മോദിക്ക് ശേഷമാണു എന്ന തരത്തിൽ വാർത്ത കൊടുക്കുന്ന സംഘ് പരിവാർ ഒരു ഇന്ത്യൻ വംശജ ഇത്തരം ഒരു വലിയ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ എന്തുകൊണ്ടാണ് അവരുടെ നേട്ടമായി ഉയർത്തികാട്ടാത്തത് ? ഉത്തരം ലളിതമാണ്, അമേരിക്കൻ പ്രസിഡന്റ്... Continue Reading →