"സ്വന്തം ഭർത്താവ് ഒരു ഗുണവും ഇല്ലാത്ത ഒരാളാണെങ്കിലും, മറ്റു സ്ത്രീകളുടെ അടുത്ത് ആനന്ദം തേടി പോകുന്ന ഒരാളാണെങ്കിലും, ഭാര്യ അദ്ദേഹത്തെ ദൈവത്തെ പോലെ കണക്കാക്കി, വിശ്വസ്തയായി പൂജിക്കണം. മേല്പറഞ്ഞ പോലെ മോശമായ ഒരാൾ ആണെകിലും, ഭർത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യമാർ അടുത്ത ജന്മത്തിൽ ഒരു കുറുനരിയുടെ വയറ്റിൽ ജനിക്കുകയും, ജനനം മുതൽ മരണം വരെ രോഗപീഡകളാൽ അലയുകയും ചെയ്യും..." മനുസ്മൃതി : 5.154 - 64 Freedom at midnight എന്ന ചെറുസിനിമയുടെ കഥ ചുരുക്കി പറഞ്ഞാൽ രണ്ടാം... Continue Reading →
ശാസ്ത്രം, മതം, തർക്കം…
മതങ്ങളും ശാസ്ത്രവും തമ്മിലുള്ള തർക്കങ്ങളിൽ രസകരമായ ഒരു സംഗതിയുണ്ട്. മതപരമായ കാര്യങ്ങൾ എല്ലാം വായിച്ചുതീർക്കാൻ ഒരു മനുഷ്യന് സാധ്യമാണ്, പക്ഷെ ശാസ്ത്രത്തെ കുറിച്ചുള്ള അറിവുകൾ അങ്ങിനെയുള്ളവയല്ല. എല്ലാ ശാസ്ത്ര വിഷയങ്ങളും പോയിട്ട് ഒരു ശാസ്ത്ര ശാഖയെ കുറിച്ച് പോലും മുഴുവൻ പഠിക്കാൻ ഒരു മനുഷ്യന് കഴിയില്ല.ശ്രീനിവാസ രാമാനുജന്റെ നൂറു പേജുള്ള "നഷ്ടപെട്ട" നോട്ടുപുസ്തകം അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ തെളിവുകളും മറ്റും ഏതാണ്ട് 2500 പേജുകൾ ആയിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്, ഖുർആൻ വെറും അറുന്നൂറു പേജ് മാത്രമാണ്. ഉദാഹരണത്തിന് ഖുർആൻ, ഹദീസ്,... Continue Reading →
ലൈംഗികതയുടെ ശരീരഭാഷ…
ഇഷ്ടമുള്ള രണ്ടു മനുഷ്യർ തമ്മിൽ ലൈംഗിക ബന്ധം പുലർത്താൻ അവർ തമ്മിൽ വിവാഹം കഴിക്കണം എന്നും, വിവാഹം എന്നത് ലൈംഗികബന്ധത്തിനുള്ള ലൈസൻസ് ആണെന്നും മറ്റും കരുതുന്ന ഒരു സമൂഹമാണ് നമ്മുടേത്. മാത്രമല്ല വിവാഹത്തിന് മുൻപോ അതിനു പുറത്തോ ഉള്ള ലൈംഗിക ബന്ധങ്ങളെ നമ്മൾ നമ്മുടെ കപട സദാചാര അളവുകോലുകൾ വച്ച് അളക്കുകയും ചെയ്യുന്നു. മാത്രമല്ല കൗമാരപ്രായത്തിലുള്ള നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഇടപെടാതെ ഒരു മതിൽ അവർക്കിടയിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടെത്. അങ്ങിനെയുള്ള ഒരാളാണ്... Continue Reading →
അരാഷ്ട്രീയതയുടെ അടിവേരുകൾ…
ഇന്ന് രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു അമേരിക്കയിൽ രാഷ്ട്രീയമായി എല്ലാവരും ഉറ്റുനോക്കിയിരുന്നത്. ആദ്യത്തേത് ജോർജിയയിലെ തിരഞ്ഞെടുപ്പ് ഫലം ആയിരുന്നു, രണ്ടു സീറ്റ് ഡെമോക്രറ്റുകൾക്ക് കിട്ടിയാൽ ജോ ബൈഡനു മനസമാധാനത്തോടെ ഭരിക്കാം. രണ്ടു സീറ്റിലും ഡെമോക്രറ്റുകൾ ജയിച്ച് സെനറ്റിലെ അധികാരം പിടിച്ചെടുക്കുന്നത് കണ്ട ആശ്വാസത്തിൽ ആയിരുന്നു ഞാൻ. അടുത്തത് ട്രമ്പ് അനുകൂലികൾ വാഷിംഗ്ടൺ ഡിസിയിൽ നടത്താൻ പ്ലാൻ ചെയ്തിരുന്ന റാലി ആയിരുന്നു. എന്റെ ടൌൺ ആയ എഡിസണിൽ നിന്ന് റിപ്പബ്ലിക്കൻ അനുകൂലികൾ ബസ് എല്ലാം ഏർപ്പാട് ചെയ്തിരുന്നു, എനിക്ക് ജോലി... Continue Reading →
കുതിരകളുടെ ദൈവം..
"കുതിരകൾക്ക് ദൈവമുണ്ടായിരുന്നുവെങ്കിൽ അവ കുതിരകളെ പോലെയിരിക്കുകയും, കുതിരകളെ പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുമായിരുന്നു" : Xenophanes ന്യൂ യോർക്കിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ ഒരു കോസ്മിക് നടപ്പാതയുണ്ട്. പ്രപഞ്ചം ഉണ്ടായിട്ടെത്ര നാളായി എന്ന് ആളുകൾക്ക് എളുപ്പം മനസിലാക്കാൻ വേണ്ടി ഉണ്ടാക്കിയ 360 അടി നീളമുള്ള ഒരു പാതയാണത്. ഈ പാത തുടങ്ങുന്ന ഭാഗം നമ്മുടെ പ്രപഞ്ചം ഉണ്ടായ 13 ബില്യൺ അഥവാ 1300 കോടി വർഷങ്ങൾക്ക് മുൻപുള്ള നിമിഷം പ്രതിനിധീകരിക്കുന്നു. അവിടെ നിന്ന് നമ്മൾ... Continue Reading →
ഹലാലായ സാമ്പാർ
നിങ്ങൾ തീറ്റ കൊടുത്തു വളർത്തിയ ഒരു മൃഗത്തെ ഭക്ഷണത്തിനായി കൊന്നിട്ടുണ്ടോ? എന്റെ ചെറുപ്പത്തിൽ വീട്ടിൽ ആടും, കോഴിയും, താറാവും എല്ലാം വളർത്തിയിരുന്നു, കൂടെ കുറെ പൂച്ചകളും. അഞ്ചു സെന്റ് മാത്രം സ്ഥലം ഉള്ളതിനാൽ വലിയ തോതിലുള്ള ഫാം ഒന്നും ആയിരുന്നില്ല, ആകെ നാലു ആടുകൾ, പത്തോ ഇരുപതോ കോഴികളും താറാവുകളും, മൂന്നോ നാലോ പൂച്ചകളും എന്നും വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണം കോഴികളും താറാവും കഴിക്കും, ബാപ്പ പുറത്തു നിന്ന് വാങ്ങിക്കൊണ്ടു വരുന്ന പ്ലാവിന്റെ... Continue Reading →
കോൺഗ്രസ് രക്ഷപെടാൻ പത്ത് നിർദ്ദേശങ്ങൾ ..
ദേശീയതലത്തിലും കേരളത്തിൽ പ്രത്യേകിച്ചും കോൺഗ്രസ് രക്ഷപ്പെടണമെന്ന് അടിയിൽ കാക്കി ഇട്ടു നടക്കുന്ന ചില കോൺഗ്രെസ്സുകാരെക്കാൾ കൂടുതൽ ഇടതുപക്ഷക്കാരും നിഷ്പക്ഷകരും ആഗ്രഹിക്കുന്നുണ്ട്, കാരണം ബദലായി വരുന്ന വർഗീയ കക്ഷികളെ അകറ്റി നിർത്തിയില്ലെങ്കിൽ സംസ്ഥാനം മതാടിസ്ഥാനത്തിൽ ചിഞ്ചഭിന്നമാക്കാൻ കഴിവുള്ള സംഘ്പരിവാറാണ് കോൺഗ്രസ് അവശേഷിപ്പിക്കുന്ന ഒഴിവിലേക്ക് വരിക. ഏതാണ്ട് നൂറ്റമ്പത് വർഷത്തെ പാരമ്പര്യമുള്ള ഒരു സംഘടനയ്ക്ക് നമ്മൾ നിർദേശങ്ങൾ കൊടുക്കുന്നത് കുറച്ച് കടന്ന കയ്യാണെന്നറിയാം എന്നാലും കോൺഗ്രസ് രക്ഷപെടണമെന്ന അദമ്യമായ ആഗ്രഹം കൊണ്ട് ചില കാര്യങ്ങൾ കുറിക്കുന്നു. 1. എന്താണ് കോൺഗ്രസ്,... Continue Reading →
ഭീകരതയുടെ വിത്തുകൾ…
ഒൻപത് വയസുകാരൻ മകനെയും കൂട്ടി നിങ്ങൾ നിങ്ങളുടെ സഹോദരിയെയും സഹോദരിയുടെ മക്കളെയും അവരുടെ വീട്ടിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിക്ക് ഒരു കാരണവുമില്ലാതെ ഒരു സംഘം പട്ടാളക്കാർ നിങ്ങളുടെ കാറിൽ നിറയൊഴിക്കുകയൂം അങ്ങിനെ മരണപ്പെടുന്ന പതിനാലു നിരപരാധികളിൽ ഒരാൾ നിങ്ങളുടെ ഒൻപത് വയസുകാരൻ മകനാണെന്ന് ഒരു നിമിഷം വിചാരിച്ചു നോക്കൂ? പിന്നീട് അന്ന് നിറയൊഴിച്ചവർ ആ രാജ്യത്തെ പട്ടാളക്കാർ പോലുമായിരുന്നില്ല, മറിച്ച് വേറെ ഒരു രാജ്യത്തെ ഒരു സ്വകാര്യ സുരക്ഷാ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു എന്ന് കൂടി... Continue Reading →
പൊട്ടാത്ത കന്യാചർമങ്ങൾ.
ഇന്ത്യയിൽ ഇന്ന് നിൽക്കുന്ന ഒരു വലിയ സാമൂഹിക അനാചാരമാണ് ആദ്യരാത്രിയിൽ ആദ്യമായി ലൈംഗിക ബന്ധം നടക്കുമ്പോൾ കന്യകകൾ ആയ സ്ത്രീകളുടെ കന്യാചർമം പൊട്ടുമെന്നും ബെഡ്ഷീറ്റിൽ രക്തം കാണുമെന്നും ഉള്ള വിശ്വാസം. വിദ്യാസമ്പന്നരായ ആളുകൾ വരെ ഈ നുണ വിശ്വസിച്ചിരിപ്പാണ്. ചില സമുദായങ്ങളിൽ ഇപ്പോഴും ആദ്യരാത്രിയിൽ രക്തം കണ്ടില്ലെങ്കിൽ അത് വിവാഹമോചനത്തിന് വരെ മതിയായ ഒരു കാരണമാണ്. ചില സമുദായങ്ങൾ രണ്ടു വിരലിട്ട് കന്യക പരിശോധന വരെ നടത്തുന്ന ആചാരം ചില സ്ഥലങ്ങളിൽ നിലവിലുണ്ട്, ബലാത്സംഗം ഉണ്ടാകുന്ന കേസിൽ... Continue Reading →
ഒരു മധ്യവയസ്കന്റെ പത്ത് കല്പനകൾ…
ഏതാണ്ട് നാല്പത്തിയഞ്ചു വയസിനോടടുത്ത് പ്രായമാകുമ്പോൾ ആളുകൾക്ക് പിടിപെടുന്ന ഒരു സംഭവമാണെന്ന് തോന്നുന്നു മധ്യ ജീവിത പ്രതിസന്ധി എന്ന് മലയാളത്തിൽ അധികം പറഞ്ഞു കേൾക്കാത്ത മിഡ് ലൈഫ് ക്രൈസിസ്. ലോകം മാറ്റുവാൻ വെമ്പി ഒരുമ്പെട്ടിറങ്ങിയ ചെറുപ്പകാലത്തിൽ നിന്നും ജീവിതാനുഭവങ്ങളുടെ തീക്ഷണത പാകപ്പെടുത്തിയ ഒരു മനസുമായി ഒരു തിരിഞ്ഞു നോക്കലാണ് പലപ്പോഴും ഇതിന്റെ ഭാഗമായി സംഭവിക്കുന്നത്. പലർക്കും പല കാരണങ്ങൾ കൊണ്ടാകാം ഈ പ്രതിസന്ധി ഉണ്ടാകുന്നത്. എന്റെ കാര്യത്തിൽ എന്റെ ബാപ്പയുടെ മരണമാണ് ഇതുവരെയുള്ള ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാൻ ഒരു... Continue Reading →