1994ൽ PGDCA കഴിഞ്ഞു MCA എൻട്രൻസ് എഴുതണം എന്ന് വിചാരിച്ചു, നാട്ടിൽ കുറച്ചു ട്യുഷൻ എല്ലാം ആയി നടക്കുമ്പോഴാണ് എനിക്കൊരു പോസ്റ്റ് കാർഡ് കിട്ടുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിലെ അന്നത്തെ പ്രധാന വാർത്താവിനിമയ രീതി 15 പൈസ വിലയുള്ള മഞ്ഞ പോസ്റ്റ് കാർഡ് ആണ്. അങ്ങിനെ ഒന്നാണെന്ന് കരുതി ആണ് നോക്കിയത്. നല്ല വടിവുള്ള കയ്യക്ഷരത്തിലുള്ള വരികൾ. പ്രിയപ്പെട്ട ബഷീറിന്, "നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു ... താവക... Continue Reading →
മറ്റുള്ളവരുടെ ജീവിതങ്ങൾ : ഒരു സിനിമയുടെ മനഃശാസ്ത്രം.
വർഷങ്ങൾക്കു മുന്പ് ഒരു ചെറിയ പെരുന്നാൾ ദിവസം. വീട്ടിൽ കോഴി ബിരിയാണി ആണ്. പക്ഷെ ഞങ്ങൾക്കു ആർക്കും കഴിക്കാൻ തോന്നുന്നില്ല. ഞങ്ങൾ കുട്ടികൾ എല്ലാവരും വലിയ സങ്കടത്തോടെ ഇരിക്കുന്നു. കാരണം ഞങ്ങളുടെ വീട്ടിലെ തന്നെ ഒരു കോഴിയെ ആണ് കൊന്നു ബിരിയാണി വച്ചിരിക്കുന്നത്. ഞങ്ങളുടെ വീട്ടിൽ ആണെങ്കിൽ എല്ലാ ആടിനും കോഴിക്കും പൂച്ചക്കും ഓരോ പേരുകൾ ഉള്ളതാണ്. അമ്മിണി എന്ന് വിളിച്ചാൽ ആട് അടുത്ത് വരും. കോഴികളോടും ഏതാണ്ട് മനുഷ്യരോട് സംസാരിക്കുന്ന പോലെ ആണ് ഉമ്മ സംസാരിക്കുന്നത്.... Continue Reading →
ഹബീബ
ഇന്ത്യയിൽ കറുത്ത വർഗക്കാർക്കു നേരെ അക്രമം നടക്കുന്നു എന്ന് കേൾക്കുന്പോൾ എന്റെ മനസ്സിൽ ഓർമ വരുന്നത് ഹബീബയാണ്. ഹബീബ വെളുത്തു സുന്ദരിയായിരുന്നു. ഈ പറഞ്ഞ വാചകത്തിൽ ഒരു കുഴപ്പമുണ്ട്, അത് എനിക്ക് മനസിലാക്കി തന്നതും അവളായിരുന്നു. ലണ്ടനിൽ ഒരു പ്രോജെക്ടിനായി ഒരു വർഷത്തോളം താമസിച്ചപ്പോൾ ഉള്ള എന്റെ കൂട്ടുകാരി ആയിരുന്നു ഹബീബ. ഞാൻ ആദ്യം താമസിച്ച ഹോട്ടലിലെ റിസെപ്ഷനിസ്റ്. ആദ്യമായി ലണ്ടനിൽ എത്തിയ എനിക്ക് അവിടുള്ള സബ്‌വേ ആയ "ട്യൂബിൽ" യാത്ര ചെയ്യാനും, താമസിക്കാൻ... Continue Reading →
ഘർ വാപ്പച്ചി
വേറൊരു മതത്തിൽ പെട്ട പെണ്ണിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചു കഴിഞ്ഞപ്പോഴാണ് അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മനസിലായത്. രജിസ്റ്റർ ഓഫീസിൽ പോയി മാല ചാർത്തി ഉടനടി കല്യാണം നടത്തുന്നതെല്ലാം സിനിമയിൽ മാത്രമേ ഉള്ളെന്നും , യഥാർത്ഥത്തിൽ രജിസ്റ്റർ ഓഫീസിൽ ഒരു മാസം നോട്ടീസ് ഇട്ടു, അതിന്റെ ഒരു കോപ്പി പെണ്ണിന്റെ വീടിനടുത്തുള്ള രജിസ്റ്റർ ഓഫീസിൽ ഒരു മാസം തൂക്കി, ആർക്കും പരാതി ഇല്ലെങ്കിൽ മാത്രം രജിസ്റ്റർ കല്യാണം നടക്കും എന്നെല്ലാം എനിക്കറിയില്ലായിരുന്നു. എനിക്ക് പെട്ടെന്നു തിരിച്ചു അമേരിക്കയ്ക്ക് വരേണ്ടുള്ളതു... Continue Reading →
കൊച്ചിയിലെ ഉമ്മ..
പ്രായമായവരോട് സംസാരിക്കുന്നത് എനിക്ക് വളരെ ഇഷ്ടമായ ഒരു കാര്യമാണ്. കേരളത്തിൽ സന്പൂർണ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള കുറെ പേരോട് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഇവരുടെ ജീവിത അനുഭവങ്ങളും കാഴ്ചപ്പാടുകളും എന്നെ അത്ഭുതപെടുത്തിയിട്ടും ഉണ്ട്. ഇതിൽ നല്ല വെയിലുള്ള ഒരു ഉച്ച സമയത്ത്, ദേഹത്തു കൊള്ളുന്ന കാറ്റിന്റെ ചെറിയ തണുപ്പ് കൊണ്ട്, ഇന്ന് വൈകുന്നേരം മഴ വരാൻ സാധ്യത ഉണ്ടെന്നു പ്രവചിച്ച അമ്മൂമ്മ മുതൽ കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന മട്ടാഞ്ചേരിയിലെ ചുമട്ടു പണിക്കാർ... Continue Reading →
പാവപ്പെട്ടവരുടെ വേശ്യ
അമേരിക്കയിൽ വന്ന ഇടയ്ക്ക് ഞാൻ കുറെ തവണ പോയിട്ടുള്ള ഒരു സ്ഥലമാണ് ആണ് ന്യൂ ജേഴ്സിയിലെ ഗോ ഗോ രാമാ എന്ന സ്ട്രിപ്പ് ക്ലബ്. ന്യൂ ജേഴ്‌സിയിൽ നിയമം മൂലം മദ്യം വിൽക്കുന്ന ക്ലബ്ബ്കളിൽ സ്ത്രീകൾക്ക് പൂർണ നഗ്‌ന നൃത്തം ചെയ്യാൻ കഴിയില്ല. ഗോ ഗോ രാമാ മദ്യം വിൽക്കാത്ത ഇടം ആയതു കൊണ്ട് പൂർണ നഗ്നരായ സ്ത്രീകൾ ഉണ്ടെന്നുള്ളതും ലാപ് ഡാൻസിന് ഇരുപത് ഡോളർ മാത്രം ഉള്ളൂ എന്നതെല്ലാം ആണ് ഞാൻ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന്... Continue Reading →
ഫേസ്ബുക് നമ്മോടു ചെയ്യുന്നത്
"നസീർ, അയാളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ തന്നെ കൊല്ലും..." ശ്രീനിവാസന്റെ മുഖത്തെ ദൃഢനിശ്ചയം കണ്ടിട്ട് എനിക്ക് തന്നെ പേടിയായി. ജോലിസ്ഥലത്ത് വളരെ വർഷങ്ങളായി എന്റെ സുഹൃത്താണ് ആന്ധ്രാ സ്വദേശിയും മിതഭാഷിയും ആയ ശ്രീനി. ശ്രീനി സ്വന്തം കാര്യം സിന്ദാബാദ് എന്ന് കരുതി ജീവിച്ചു പോരുന്ന ഒരാൾ ആണ്. പക്ഷെ കുറച്ചു നാളായി ഫേസ്ബുക്കിലെയും വാട്സ് ആപ്പിലെയും ചില തീവ്ര മത ഗ്രൂപ്പുകൾ ശ്രീനിയെ സ്വാധീനിക്കുന്നു എന്നെനിക്കു സംശയം ഉണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം ആണ്... Continue Reading →
പാവപ്പെട്ടവരുടെ വേശ്യ
അമേരിക്കയിൽ വന്ന ഇടയ്ക്ക് ഞാൻ കുറെ തവണ പോയിട്ടുള്ള ഒരു സ്ഥലമാണ് ആണ് ന്യൂ ജേഴ്സിയിലെ ഗോ ഗോ രാമാ എന്ന സ്ട്രിപ്പ് ക്ലബ്. ന്യൂ ജേഴ്‌സിയിൽ നിയമം മൂലം മദ്യം വിൽക്കുന്ന ക്ലബ്ബ്കളിൽ സ്ത്രീകൾക്ക് പൂർണ നഗ്‌ന നൃത്തം ചെയ്യാൻ കഴിയില്ല. ഗോ ഗോ രാമാ മദ്യം വിൽക്കാത്ത ഇടം ആയതു കൊണ്ട് പൂർണ നഗ്നരായ സ്ത്രീകൾ ഉണ്ടെന്നുള്ളതും ലാപ് ഡാൻസിന് ഇരുപത് ഡോളർ മാത്രം ഉള്ളൂ എന്നതെല്ലാം ആണ് ഞാൻ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന്... Continue Reading →
അഭയാർത്ഥികൾ
ഞങ്ങൾ പാരീസ് സന്ദർശനം കഴിഞ്ഞു വന്നു മൂന്നോ നാലോ ദിവസം കഴിഞ്ഞാണ്, തിരിച്ചു വരുന്നതിന്റെ തലേ ദിവസം വരെ ഞങ്ങൾ കറങ്ങി നടന്ന, ഷാംപ്സ് എലീസ് എന്ന തെരുവിൽ വെടിവപ്പ് നടന്നത്. ഒരു പോലീസ് ഓഫീസറും അക്രമിയും ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെടുകയും, രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ പിറ്റേ ദിവസം ഓഫീസിൽ വച്ച് ഇതിനെ കുറിച്ച് രണ്ടു സുഹൃത്തുക്കളോട് സംസാരിക്കാൻ ഇടവന്നു. ഒരു ശ്രീലങ്കൻ തമിഴനും ഒരു പഞ്ചാബിയും. രണ്ടു പേരും ഈ വാർത്ത... Continue Reading →
നടൻ ശ്രീനിവാസന് ഒരു തുറന്ന കത്ത്
കന്പപൊടി കൊണ്ട് ഉണ്ടാക്കിയ ഉപ്പുമാവ് തിന്നിട്ടുണ്ടോ? എന്റെ ചെറുപ്പത്തിൽ, ആഴ്ചയിൽ ഒരിക്കൽ, ഞങ്ങൾ കുട്ടികൾ പൂറോസ് എന്ന് ചുരുക്കി വിളിച്ചിരുന്ന സേക്രഡ് ഹാർട്ട് പുവർ ഹൌസിൽ നിന്നും എല്ലാവർക്കും കന്പപൊടി ഉപ്പുമാവ് കിട്ടുമായിരുന്നു. നല്ല മുളകും കടുകും വറുത്തിട്ട ഇത് ഇന്ത്യയിലെ പട്ടിണി മാറ്റാൻ അമേരിക്കയുടെ സംഭാവന ആയിരുന്നു. വെള്ളി നിറത്തിലുള്ള പ്ലാസ്റ്റിക് ചാക്കിനു മുകളിൽ നീല നിറത്തിൽ എഴുതിയ USA എന്ന അക്ഷരങ്ങൾ എനിക്കിന്നും ഓർമയുണ്ട്. ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷയും ഉച്ചക്കഞ്ഞിയും എല്ലാം വരുന്നതിന് മുൻപായിരുന്നു... Continue Reading →