മതം എന്ന ശീലം..

ആണുങ്ങൾ പോകുന്ന സ്ട്രിപ്പ് ക്ലബ് പോലെ പെണ്ണുങ്ങൾക്ക് പോകാവുന്ന സ്ട്രിപ്പ് ക്ലബ്ബ്കൾ ന്യൂ യോർക്ക് പോലുള്ള നഗരങ്ങളിലുണ്ട്. നല്ല മസിലുള്ള പല വംശത്തിൽ പെടുന്ന ആണുങ്ങൾ പെണ്ണുങ്ങൾക്ക് മുൻപിൽ ഏറെക്കുറെ നഗ്നരാവുകയും, ലാപ് ഡാൻസ് ചെയ്തു കൊടുക്കുകയും ചെയ്യുന്ന സ്ഥലങ്ങളാണിവ. ഇത്തരത്തിൽ ന്യൂ യോർക്കിൽ ഉള്ള ഒരു സ്ഥലമാണ് ഹൻകോമാനിയ. ഞങ്ങൾ മുൻപ് പോയിട്ടുള്ള ഇടമാണ്, പക്ഷെ കഴിഞ്ഞ വർഷം ഞാനും ഗോമതിയും ഞങ്ങളുടെ രണ്ടു ഇന്ത്യൻ സുഹൃത്തുക്കളെ കാണിക്കാനായി ഒന്നുകൂടി പോകേണ്ടിവന്നു. സാധാരണയായി ഇന്ത്യയിലേക്കാൾ കൂടുതൽ... Continue Reading →

പ്രസവം..

സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും മാറിയത് ഒരു പ്രസവരംഗം നേരിൽ കണ്ടതോട് കൂടിയാണ്. മകൻ ജനിച്ചപ്പോൾ ഇവിടെ ഡെലിവറി റൂമിൽ ഞാനുമുണ്ടായിരുന്നു. ഗർഭാവസ്ഥയിലും , പ്രസവത്തിനു ശേഷവും സ്ത്രീയുടെ ശരീരം കടന്നു പോകുന്ന മാറ്റങ്ങൾ നേരിട്ട് കണ്ടവർക്കെല്ലാം സ്ത്രീകളോടുള്ള ബഹുമാനവും ആരാധനയും കൂടാതെ വഴിയില്ല. ഇവിടെ പ്രസവത്തിനു മുൻപ് ഞങ്ങൾ ക്ലാസ്സുകളിൽ പോയി പ്രസവസമയത്ത് എങ്ങിനെ ശ്വാസം എടുക്കണം എന്നും മറ്റും പഠിച്ചിരുന്നു. കുട്ടികളുടെ ഡയപ്പർ മാറ്റാനും, കുളിപ്പിക്കാനും മറ്റുമുള്ള ക്ലാസുകൾ വേറെ. എന്നാൽ ശരിക്കും പ്രസവ... Continue Reading →

അച്ഛനും ബാപ്പയും

ഏവർക്കും നന്ദകുമാർ അയ്യരുടെയും ഗോമതി മാമിയുടെയും കുടുംബത്തിന്റെയും പൊങ്കൽ നൽ വാഴ്ത്തുക്കൾ.. എനിക്ക് ഇൗ പേര് കിട്ടിയത് എങ്ങിനെ എന്നറിയാത്തവർക്ക് ആ കഥ ഒന്ന് കൂടി താഴെ.. രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ പ്രേമിച്ചു കല്യാണം കഴിക്കുന്നത് ഒരു കുഴപ്പം പിടിച്ച പണി ആണ്. വേറെ ജാതിയിലും മതത്തിലും സംസ്ഥാനത്തിലും പെട്ട പെണ്ണിനെയാണെങ്കിൽ പറയുകയും വേണ്ട. പ്രേമം വീട്ടിൽ അറിഞ്ഞു കഴിയുമ്പോൾ പല തരത്തിലാണ് രക്ഷിതാക്കൾ പ്രതികരിക്കുക. ഉത്തര ഇന്ത്യയിൽ വെടിവച്ച് കൊല്ലൽ ആണ് കണക്ക്, തമിഴ് നാട്ടിൽ... Continue Reading →

മതവും രാഷ്ട്രീയവും : ഇന്ത്യൻ മുസ്ലിങ്ങളും ഷാ ബാനോ കേസും..

ശശി തരൂരിനെതിരെ ലാ ഇലാഹ ഇല്ലളളാ വിളിച്ച് പ്രധിഷേധിച്ചവർ, ഇന്ത്യൻ മുസ്ലിങ്ങൾ പണ്ട് ആകാശത്തുകൂടി പോയ ഒരു പണി ഏണിവച്ച് പിടിച്ച ഒരു കഥ ഇടക്കോർക്കുന്നത് നല്ലതായിരിക്കും. ഇന്നത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജീവ് ഗാന്ധി മാതൃസഭയിൽ നിന്ന് രാജിവെക്കാനും, പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ബിജെപിയിൽ ചേരാനും ഇടയാക്കിയതും ഇതേ സംഭവമാണ്. പ്രതിമാസം 179 രൂപ, മൊഴിചൊല്ലിയ ഭാര്യയായ ഷാ ബാനോ ബീഗത്തിന് നൽകണമെന്ന കീഴ്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ മുഹമ്മദ് അഹമ്മദ് ഖാൻ... Continue Reading →

ടീ പീ സെൻകുമാറും ആർഎസ്എസ് ന്റെ മണ്ടത്തരങ്ങളും…

"ഭൂമിയുടെ ഏറ്റവും വടക്കു ഭാഗത്ത് നാലു മുതൽ ഇരുപത് മീറ്റർ വരെ ആഴത്തിൽ ഐസ് മൂടി കിടക്കുന്ന ഉത്തരധ്രുവം മുൻപ് ഇന്ത്യയിലെ ബീഹാറിൽ ആയിരുന്നു എത്രപേർക്കറിയാം? ഈ ഉത്തരധ്രുവം കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്ഥാനം മാറി ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറിയത്. അതായത് ഇവിടെ ഇന്ത്യയിൽ ഉണ്ടായിരുന്ന നമ്മളൊക്കെ ഉത്തരധ്രുവത്തിനടുത്ത് ഉണ്ടായിരുന്ന ആര്യന്മാർ ആയിരുന്നു, അതുകൊണ്ട്, ഇന്ത്യയിലേക്ക് ആര്യന്മാർ വടക്കു നിന്ന് കുടിയേറി എന്ന് കേൾക്കുമ്പോൾ , ഇന്ത്യയുടെ പുറത്തു നിന്ന് ആളുകൾ വന്നുവെന്നു കരുതരുത്, മറിച്ച്, നമ്മൾ... Continue Reading →

ഡിഎൻഎ ഘടന യഥാർത്ഥത്തിൽ കണ്ടുപിടിച്ച വ്യക്തി : റോസലിൻഡാ ഫ്രാങ്ക്‌ളിൻ…

മുപ്പത്തി ഏഴാം വയസിൽ ഓവേറിയൻ കാൻസർ വന്നു മരിച്ച ഒരു സ്ത്രീയ്ക്കുറിച്ചാണീ കുറിപ്പ്. ശാസ്ത്രമേഖലയിൽ ജോലി ചെയ്യുന്നവർ പോലും  എക്സ്റേ ക്രിസ്റ്റലോഗ്രഫിയിൽ പ്രശസ്തയായ റോസലിൻഡ ഫ്രാങ്കിളിനെ കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. ഒരു പക്ഷെ തന്റെ ജോലിയുടെ ഭാഗമായി ആയിരക്കണക്കിന് എക്സ്റേകൾ എടുക്കുമ്പോൾ പലപ്പോഴും  സുരക്ഷയ്ക്കായി ധരിക്കേണ്ട ലെഡ് ഓവർ കോട്ട് ധരിക്കാതെ വന്നത് കൊണ്ടാവാം അവർക്ക് ഇത്ര ചെറുപ്പത്തിലേ കാൻസർ വന്നത്.  റോസലിൻഡ ഫ്രാങ്ക്‌ളിനെ കുറിച്ച് കേൾക്കാത്തവർ പക്ഷെ, ഡി എൻ എ യുടെ ഘടന കണ്ടുപിടിച്ചതിന്... Continue Reading →

പ്രണയത്തിന് എന്ത് വില … #metoo

#metoo "എന്റെ മോളെവിടെ?" വാതിൽക്കൽ നിന്ന മധ്യവയസ്കൻ ഞങ്ങളോട് ചോദിച്ചു. ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന് വാതിൽ തുറന്ന ഞങ്ങൾക്ക് ആദ്യം ഒന്നും മനസിലായില്ല.. 1997-ൽ കോളേജിൽ നിന്ന് ക്യാമ്പസ് ഇന്റർവ്യൂ വഴി സാപ് ലാബ്സിൽ ജോലി കിട്ടി, ബാംഗ്ലൂരിൽ ആർ ടി നഗറിൽ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഞാൻ. കൂടെ ശരത്, ഫിലിപ് , ശ്യാം എന്നീ കൂട്ടുകാരും. ബാംഗ്ലൂരിലെ സുന്ദരിമാരെ നോക്കി വെള്ളമിറക്കാറുണ്ടെങ്കിലും നേരെ പോയി മുട്ടാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട്, ബാംഗ്ലൂരിൽ പഠിക്കുന്ന... Continue Reading →

ഭാഗ്യങ്ങളുടെ കണക്കെടുപ്പ്

വർഷാവസാനവും പുതു വർഷവും എനിക്ക് ഭാഗ്യങ്ങളുടെ കണക്കെടുപ്പ് ദിനങ്ങൾ ആണ്. ഓർമ്മകളിൽ കണ്ണുനീരും കയ്പ്പും ഉണ്ടെങ്കിലും കിട്ടിയ ഭാഗ്യങ്ങൾ വച്ച് നോക്കുന്പോൾ അതൊന്നും ഒന്നുമല്ല. ഓർമകൾ തുടങ്ങുന്നത് "തെള്ളു" എന്ന ഭീകര ജീവിയിൽ നിന്നാണ്. മട്ടാഞ്ചേരിയിൽ നിന്ന് പള്ളുരുത്തിയിലേക്കു മാറി താമസിക്കുന്പോൾ വീടെന്നു പറയാൻ ഒരു ഓലപ്പുരയായിരുന്നു, തറ വെറും മണലും. തെള്ളിന്റെ ശല്യം സഹിക്കാതെ മേല് മുഴുവൻ മണ്ണെണ്ണ തേച്ചാണ് ഉറങ്ങിയിരുന്നത് എന്ന് ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ ഓർമയിൽ ഈ ഓലപ്പുര കത്തിയെരിയുന്പോൾ അയൽപക്കത്തുള്ള... Continue Reading →

അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക്?

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോളാണ് ഞാനാ കാഴ്ച കണ്ടത്. ദേഹം മുഴുവൻ കറുത്ത തുണി കൊണ്ട് മറച്ച യുവതി ബസ്‌ കാത്ത് നില്കുന്നു. കണ്ണുകളുടെ സ്ഥാനത്ത് ഒരു വല. കൈകളിൽ കറുത്ത കയ്യുറ. കുറച്ചു നേരത്തേക്ക് ഞാൻ പള്ളുരുത്തിയിൽ തന്നെയാണോ അതോ സൗദി അറേബ്യയിൽ ആണോ എന്ന് ഞാൻ സംശയിച്ചു. പ്രവാസികൾ അങ്ങിനെയാണ്, ഒന്നോ രണ്ടോ കൊല്ലം കൂടി നാട്ടിൽ വരുന്നത് കൊണ്ട് നാട്ടിലെ മാറ്റങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽ പെടും. പ്രത്യേകിച്ച് ഇത് പോലെ ഉള്ള ഇടിവെട്ട്... Continue Reading →

മണലിൽ വരച്ച വരകൾ

അമേരിക്കൻ പ്രസിഡന്റ് ട്രന്പിന്റെ രണ്ടാമത്തെ യാത്ര നിരോധനവും ഇന്ന് കോടതി തടഞ്ഞ് ഉത്തരവിറക്കി. രണ്ടാമത്തെ യാത്ര നിരോധനവും ഒന്നാമത്തേതും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. പ്രധാന വ്യത്യാസം ആദ്യത്തെ ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇറാഖ് ഒഴിവാക്കി എന്നുള്ളതാണ്. അമേരിക്കയിൽ നടന്ന ഏറ്റവും വലിയ ഭീകര ആക്രമണം നടത്തിയവർ സൗദി അറേബ്യക്കാരായിരുന്നെങ്കിലും അവർക്കെതിരെ നിരോധനം ഒന്നും ഇല്ല എന്നതിൽ നിന്ന് തന്നെ ഈ നടപടി ഭീകര ആക്രമണവും ആയി വലിയ ബന്ധം ഇല്ലാത്ത ഒന്നാണ് എന്ന്... Continue Reading →

Blog at WordPress.com.

Up ↑