ന്യൂയോക്ക് നഗരത്തിലെ എല്ലാ ടോയ്‌ലെറ്റുകളും ഒരേ സമയം ഫ്ലഷ് ചെയ്‌താൽ എന്ത് സംഭവിക്കും?

ന്യൂയോക്ക് നഗരത്തിലെ എല്ലാ ടോയ്‌ലെറ്റുകളും ഒരേ സമയം ഫ്ലഷ് ചെയ്‌താൽ എന്ത് സംഭവിക്കും? ന്യൂ യോർക്ക് നഗരത്തിലെ പ്ലംബിംഗ് അതോടെ തകരും, ന്യൂ യോർക്ക് നിശ്ചലമാകും. കാരണം ഒരേ സമയം വരാൻ സാധ്യതയുള്ള ഒരു നിശ്ചിത അളവ് വേസ്റ്റും വെള്ളവും കൈകാര്യം ചെയ്യാനുള്ള ത്രാണിയിലാണ് ന്യൂ യോർക്കിലെ പ്ലംബിംഗ് നിർമിച്ചിരിക്കുന്നത്. ഒരേ സമയം അതിനേക്കാൾ ഏറെ വെള്ളം വന്നാൽ ഒഴുകി പോകാൻ ബുദ്ധിമുട്ടുണ്ടായി, വെള്ളം ടോയ്‌ലെറ്റുകളിലൂടെ തന്നെ തിരിച്ച് പുറത്തേക്ക് ഒഴുകുന്ന സ്ഥിതിവിശേഷം ഉണ്ടാകും. നമ്മുടെ നാട്ടിലെ... Continue Reading →

ഇന്ത്യൻ സുപ്രീം കോടതി എന്ന നാണക്കേട്

ഭരണ / രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഇന്ത്യൻ സുപ്രീം കോടതി ആദ്യമായി രാഷ്ട്രീയ നേതൃത്വത്തിന് മുന്നിൽ കുനിഞ്ഞു നിന്നത് അടിയന്തിരാവസ്ഥക്കാലത്താണ്. 1971 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയോട് പരാജയപ്പെട്ട രാജ് നരേൻ എന്നൊരാൾ ഇന്ദിര ഗാന്ധി ഭരണ ദുരുപയോഗം ചെയ്താണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് എന്ന് കാണിച്ച് അലഹബാദ് ഹൈ കോടതിയിൽ കൊടുത്ത ഒരു കേസായിരുന്നു കാര്യങ്ങൾക്ക് തുടക്കം കുറിച്ചത്. ശാന്തി ഭൂഷൺ വാദിച്ച ആ കേസിൽ അലഹബാദ് ഹൈ കോടതി ഇന്ദിരാഗാന്ധിക്ക് എതിരായി വിധി... Continue Reading →

കറുത്ത അരയന്നങ്ങൾക്ക്‌ പിന്നിൽ..

ഓസ്‌ട്രേലിയയിൽ കറുത്ത അരയന്നങ്ങളെ കണ്ടെത്തുന്നത് വരെ ലോകത്തിലെ എല്ലാ അരയന്നങ്ങളും വെളുത്തിട്ടാണ് എന്ന് എല്ലാവരും കരുതിയിരുന്നു എന്നതാണ് നമ്മൾ ഒരു തരത്തിലും പ്രതീക്ഷിക്കാത്ത എന്നാൽ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു സംഭവം നടക്കുമ്പോൾ അതിനെ കറുത്ത അരയന്നം ( black swan event ) എന്ന് വിളിക്കുന്നത്. പ്രധാനമായും സാമ്പത്തിക മേഖലയിലാണ് ഈ വാക്ക് കൂടുതൽ പ്രശസ്തം. അതിന്റെ കാരണം റിസ്കിനെ കുറിച്ച് നസീം താലിബ് എഴുതിയ ഇതേപേരുള്ള പുസ്തകമാണ്. റിസ്ക് അളക്കുന്ന ജോലി ചെയ്യുന്ന... Continue Reading →

കുട്ടികളെ ശിക്ഷിക്കുമ്പോൾ..

"എന്റെ ബാപ്പയെ എനിക്ക് വെറുപ്പാണ്, കാരണം ചെറിയ കാര്യങ്ങൾക്ക് പോലും എന്നെ ബാപ്പ തല്ലാറുണ്ട്.. " ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ മകൻ ഒരു ചെറിയ നോട്ടപുസ്തകത്തിൽ എഴുതി വച്ച വാചകങ്ങളാണ്. സന്ദർഭവശാൽ അവന്റെ ക്ലാസ് ടീച്ചർ അത് കാണുകയും, എന്നെ സ്കൂളിലേക്ക് വിളിപ്പിച്ചു ഇനി ഇങ്ങനെ ഉണ്ടാവരുത് എന്ന് താക്കീതു തരുകയും ചെയ്തു. പക്ഷെ നമ്മുടെ കുട്ടികൾ നന്നാവാൻ വേണ്ടിയാണു അവരെ മാതാപിതാക്കൾ തല്ലുന്നത് എന്ന് കരുതി ഞാൻ കുറെ നാൾ കൂടി ഞാൻ കുട്ടികളെ... Continue Reading →

സ്വാമി സന്ദീപാനന്ദ ഗിരി..

മനുഷ്യരെ സ്നേഹിക്കുന്നവർക്ക് ആർക്കും, ഒരു മത പുരോഹിതന് പോലും, വലതുപക്ഷവാദിയാകാൻ കഴിയില്ല എന്ന് മനസ്സിലാകുന്നത് സന്ദീപാനന്ദഗിരിയേ പോലുള്ളവരെ കേൾക്കുമ്പോൾ ആണ്. വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ഉദ്ധരിച്ച് കൊണ്ട് ഇന്നത്തെ ഭരണകൂടത്തിന്റെ പൗരത്വ ബില്ലിലെ ഇരട്ടത്താപ്പ് പുറത്ത് കാണിക്കുന്നത് മുതൽ, ഗാന്ധി വധത്തിന്റെ ഉള്ളുക്കള്ളികളിലൂടെ കേൽവിക്കാരെ കൊണ്ടുപോയി, എന്ത്കൊണ്ട് ആർഎസ്എസ് രാജ്യത്തിന്റെ നാശത്തിന് വിത്തുപാകിയെന്ന് വ്യക്തമാക്കുന്ന ഉജ്വല പ്രഭാഷണം ആയിരുന്നു ഇന്ന് ന്യൂ യോർക്കിൽ കേരള സെന്ററിൽ സന്ദീപാനന്ദ ഗിരി നടത്തിയത്. സാധാരണ മനുഷ്യരുടെ കൈ പിടിക്കാതെ അയിത്തം... Continue Reading →

1917 സിനിമ റിവ്യൂ

"എനിക്കെന്റെ പെങ്ങന്മാരുടെ മുഖത്തു നോക്കാൻ കഴിയുന്നില്ല നസീർ.." എന്ന് പറഞ്ഞവൻ ഒരു ഗ്ലാസ് വിസ്കി ഒന്നും ചേർക്കാതെ കഴിച്ചു. രാജീവൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിൽ എട്ടുമുതൽ പത്തുവരെ ഒരേക്ലാസ്സിൽ പഠിച്ചവൻ. ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിന്നുവരുന്ന ഒരുവൻ. പത്ത് കഴിഞ്ഞു രണ്ടു കൊല്ലത്തിനു ശേഷം അവനു പട്ടാളത്തിൽ സെലെക്ഷൻ കിട്ടിയപ്പോൾ, മട്ടാഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അവനെ വണ്ടി കയറ്റി വിടാൻ ഞാനും പോയിരുന്നു. പോകുന്നതിനു മുൻപ് എടുത്ത കുടുംബ ഫോട്ടോ ഞങ്ങൾ... Continue Reading →

ആർഎസ്എസ് ഉയർത്താത്ത ഇന്ത്യൻ പതാക

ഈ റിപ്പബ്ലിക്ക് ദിനത്തിൽ കണ്ട ഏറ്റവും നല്ല കാഴ്ച മുസ്ലിങ്ങൾ ദേശീയ പതാക ഉയർത്തി ദേശീയഗാനം പാടുന്നത് കണ്ടതാണെന്ന് സെൻകുമാറും , മറ്റു ചില സങ്കികളും. സെൻകുമാറിന് യഥാർത്ഥത്തിൽ സ്ഖലിക്കേണ്ടത് ബിജെപിയും ആർഎസ്എസും ദേശീയ പതാക ഉയർത്തി കാണുമ്പോഴാണ്, കാരണം 2002 വരെ ആർഎസ്എസ് സ്ഥിരമായി ദേശീയ പതാക ഉയർത്തിയിരുന്നില്ല, ഇന്ത്യൻ ദേശീയപതാകയെ അംഗീകരിച്ചിരുന്നില്ല. അതിനു മുൻപ് രണ്ടേ രണ്ടു പ്രാവശ്യം മാത്രമേ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അവർ നമ്മുടെ ദേശീയ പതാക ഉയർത്തിയിട്ടുള്ളൂ. അതിനു പറയുന്ന... Continue Reading →

നിരീശ്വരവാദികളുടെ മക്കൾ..

"നസീർക്ക, വിഷമം ആവില്ലെങ്കിൽ ഒരു ചോദ്യം ചോദിക്കട്ടെ? നിങ്ങൾ ഒരു മുസ്ലിം അല്ലെ, കല്യാണം കഴിച്ചിരിക്കുന്നത് ഒരു ഹിന്ദുവിനെ, അത് ഹദീസ് പ്രകാരം തെറ്റല്ലേ?" ഒരു പരിചയവും ഇല്ലാതെ ഇന്റെ ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരു ഐഡിയിൽ നിന്ന് മെസ്സഞ്ചറിൽ വന്ന ചോദ്യമാണ്. "സോറി ഞാൻ മുസ്ലിമല്ല , എന്റെ പേര് കണ്ട തെറ്റിദ്ധരിക്കണ്ട.." എന്ന് ഞാൻ മറുപടി കൊടുക്കുകയും ചെയ്തു.. "പക്ഷെ താങ്കൾ ജനിച്ചത് ഒരു മുസ്ലിമായല്ലേ.." പുള്ളി വിടാനുള്ള ഭാവമില്ല "അല്ല, ഞാൻ ഒരു... Continue Reading →

ഇന്ത്യ എന്ന അത്ഭുതം.

എന്റെ ആദ്യത്തെ ബാങ്ക് സമ്പാദ്യം 35 രൂപയായിരുന്നു. 1984 ൽ ഏഴിൽ പഠിക്കുമ്പോൾ പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തത്തിലെ പത്തു ദിവസത്തെ ഉത്സവ സമയത്ത് കപ്പലണ്ടി വിറ്റുണ്ടാക്കിയ പണമാണ്. ഉമ്മയാണ് ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിൽ ഇടാൻ പറഞ്ഞത്. ഇന്ന് എന്റെ ആസ്തി ഒരു മില്യൺ ഡോളറിൽ കൂടുതൽ ഉണ്ട്. ഭാര്യയും ഞാനും ജോലി ചെയ്തതും , കഴിഞ്ഞ പത്ത് വർഷമായി സ്റ്റോക്ക് മാർക്കെറ്റിൽ നിന്ന് നിക്ക് കിട്ടിയ ലാഭവും എല്ലാം കൂട്ടിയിലാണിത്, നാളെ സ്റ്റോക്ക് മാർക്കറ്റ് താഴെ... Continue Reading →

എന്ന് ബഷീറിന്റെ നാരായണി…

1994ൽ PGDCA കഴിഞ്ഞു MCA എന്ട്രൻസ് എഴുതണം എന്നെല്ലാം വിചാരിച്ചു, നാട്ടിൽ കുറച്ചു ട്യുഷൻ എല്ലാം ആയി നടക്കുമ്പോഴാണ് എനിക്കൊരു പോസ്റ്റ്‌ കാർഡ്‌ കിട്ടുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിലെ അന്നത്തെ പ്രധാന communication അന്ന് 15 പൈസ വിലയുള്ള മഞ്ഞ പോസ്റ്റ്‌ കാർഡ്‌ ആണ്. അങ്ങിനെ ഒന്നാണെന്ന് കരുതി ആണ് നോക്കിയത്. നല്ല വടിവുള്ള കയ്യക്ഷരത്തിലുള്ള വരികൾ. പ്രിയപ്പെട്ട ബഷീറിന്, "നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ഞാനിരുന്നു …താവക വീഥിയിൽ എൻ മിഴി പക്ഷികൾ... Continue Reading →

Blog at WordPress.com.

Up ↑