"എഴുത്ത് മാത്രം ഇഷ്ടപ്പെടുക, എഴുത്തുകാരൻ ഒരു നാറിയാണ്" എന്നതാണ് കുറെ നാളുകളായി എന്റെ ഫേസ്ബുക് പ്രൊഫൈലിൻ്റെ ടാഗ് ലൈൻ. അത് എന്റെ കഴിഞ്ഞ കാലത്തെ ജീവിതത്തിലെ വൃത്തികേടുകൾ നന്നായി മനസിലാക്കിയത് കൊണ്ട് ഞാൻ എഴുതിവച്ചതാണ്. അതിൽ കോളേജിൽ പഠിക്കുമ്പോൾ ബസിൽ പെണ്ണുങ്ങളെ അനുവാദമില്ലാതെ സ്പർശിച്ചത് മുതൽൽ, തിരുവനന്തപുരത്തു വച്ച് ഒരു പാവം സ്ത്രീയെ വേശ്യയാണ് എന്ന് കരുതി സമീപിച്ച് തല്ല് വാങ്ങിച്ചത് വരെയുള്ള അനുഭവങ്ങൾ ഉൾപ്പെടും. ഇതിൽ പലതിനെക്കുറിച്ചും ഞാൻ തുറന്ന് എഴുതിയിട്ടുണ്ട്. അപ്പോഴൊന്നും "സമ്മതം" എന്താണെന്നോ,... Continue Reading →
പള്ളികളാകുന്ന അമ്പലങ്ങളൂം അമ്പലങ്ങളാകുന്ന പള്ളികളും.
"എന്തുകൊണ്ടാണ് നിങ്ങൾ യുനെസ്കോ പൈതൃക പട്ടികയിൽ ഉള്ള "ആയ സോഫിയ" (കേരളത്തിൽ ഹാഗിയ സോഫിയഎന്നറിയപ്പെടുന്ന പള്ളിയുടെ ടർക്കിഷ് പേര്) ഒരു മുസ്ലിം പള്ളിയാക്കിയത്? ഇന്ത്യയിൽ ഞാൻ വരുന്ന സംസ്ഥാനത്ത് പോലും ഇത് എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടാക്കിയെന്നോ"? ഇസ്താൻബൂൾ സന്ദർശനവേളയിൽ ഞാൻ ഞങ്ങളുടെ ഗൈഡിനോട് ചോദിച്ചു. ഞങ്ങളുടെ ഗൈഡ് നിരീശ്വരവാദിയായ ഒരു തുർക്കി പെൺകുട്ടിയായിരുന്നു. അതറിഞ്ഞത് കൊണ്ടാണ് ഇത്രയും സ്വാതന്ത്ര്യത്തോടെ ഞാൻ ഇത് ചോദിച്ചത്. മതവിശ്വാസിയായ ഗൈഡ് ആയിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ മൗനം പാലിച്ചേനെ."നോക്കൂ, ഈ പള്ളിയുടെ... Continue Reading →
പ്രൊഫസ്സർ ടി ജെ ജോസഫ്
മതത്തിൻ്റെ മനഃശാസ്ത്രം എന്ന പേരിൽ ഞാൻ എഴുതി പൂർത്തിയാക്കാതെ പോയ ഒരു പോസ്റ്റ് തുടങ്ങുന്നത് ഇങ്ങിനെയാണ്. "നിങ്ങളോട് നിങ്ങളുടെ ഒരു കൂട്ടുകാരൻ, താൻ തനിച്ചിരിക്കുമ്പോൾ മാലാഖമാർ , തന്നോട് സംസാരിക്കുന്നു എന്നും, ആകാശത്തു നിന്ന് മനുഷ്യ ശബ്ദം കേൾക്കുന്നു എന്നുമൊക്കെ പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും? മിക്കവാറും ആളുകൾ ഇതൊരു തമാശയാണെന്ന് കരുതി ഈ പറഞ്ഞ സുഹൃത്തിനെ കളിയാക്കും. സ്കീസോഫ്രീനിയ എന്ന രോഗത്തെക്കുറിച്ചും, Auditory Hallucinations in Schizophrenia എന്ന ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്ന അവസ്ഥയും അറിയുന്ന... Continue Reading →
ബലാത്സംഗം ഒരു രാഷ്ട്രീയ ഉപകരണമാകുമ്പോൾ….
യുദ്ധങ്ങളിലും കലാപങ്ങളിലും ആണുങ്ങൾ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ലൈംഗിക സുഖത്തിന് വേണ്ടിയല്ല, മറിച്ച്, ഇരയുടെ മേലും , ഇരയുടെ ഗോത്രങ്ങളുടെയും സമുദായങ്ങളുടെയും മേലും അക്രമികളുടെ അധികാരം സ്ഥാപിക്കാൻ വേണ്ടിയാണ്. അവർ അപ്പോൾ വെറും സ്ത്രീകളല്ല, മറിച്ച് അക്രമകാരികളുടെ മുന്നിൽ തങ്ങളുടെ എതിരാളികളുടെ രാജ്യങ്ങളുടെയും, മതത്തിന്റെയും, ഗോത്രങ്ങളുടെയും ഒക്കെ പ്രതിനിധികളാണ്. പട്ടികൾ തങ്ങളുടെ ഇടം മൂത്രമൊഴിച്ച് മാർക്ക് ചെയ്യുന്നത് പോലെ ഉള്ളതാണ് ഈ കൂട്ടബലാത്സംഗങ്ങൾ. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടല്ലാത്തവരാണ് ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുക. ആധുനിക യുദ്ധങ്ങളിൽ പോലും ഇരകളുടെ മേൽ... Continue Reading →
വീട്ടച്ഛൻ…
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങളുടെ മൂത്ത മകന് ജോലി കിട്ടിയതിന്റെ പിറ്റേന്ന് ഞാൻ എന്റെ ജോലി രാജിവച്ചു. കുറേനാളായി ചെയ്യണമെന്ന് കരുതിയിരുന്ന ഒരു കാര്യമാണ്. ഇരുപത്തിയഞ്ച് വർഷത്തോളമായില്ലേ ഇങ്ങിനെ കിടന്ന് ഓടുന്നു, ഇനി ഒരു വർഷം വെറുതെ ഇരുന്നിട്ട്, വർഷത്തിൽ ആറുമാസമോ മറ്റോ കൺസൾട്ടിങ് ജോലിയോ മറ്റോ ചെയ്ത് ഒരു സ്ലോ റിട്ടയർമെന്റ് ജീവിതം നയിക്കാം എന്നായിരുന്നു പ്ലാൻ.22 വർഷങ്ങൾക്ക് മുൻപ് മൂത്ത മകൻ ജനിച്ച സമയത്ത് ഗോമതി ഒന്ന് രണ്ടു വർഷങ്ങൾ ജോലിയിൽ നിന്ന് അവധി... Continue Reading →
“ഖേരളം”
ചോദ്യം : കേരളത്തിൽ 31 കോടീശ്വരന്മാരാണുള്ളത്, ഗുജറാത്തിൽ 110 ഉം. അങ്ങിനെയാന്നെകിൽ ഇതിൽ കൂടുതൽ സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ച സംസ്ഥാനം ഏതായിരിക്കും, കൂടുതൽ ദരിദ്രർ ഉള്ള സംസ്ഥാനം ഏതായിരിക്കും? ഒറ്റ നോട്ടത്തിൽ കൂടുതൽ സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ച സംസ്ഥാനം ഗുജറാത്ത് എന്നാണ് ഉത്തരം നിങ്ങൾക്ക് മനസ്സിൽ വരുന്നതെങ്കിൽ ബാക്കി വായിക്കുക. ഗുജറാത്തിലും കേരളത്തിലും ഏതാണ്ട് ഒരേ ശരാശരി ആളോഹരി വരുമാനമാണുള്ളത്. ഏതാണ്ട് രണ്ടു ലക്ഷത്തി നാല്പതിനായിരം രൂപ. പക്ഷെ ഇതിനർത്ഥം കേരളത്തിലും ഗുജറാത്തിലും ഉള്ള ഓരോരുത്തർക്കും ഇത്രയും... Continue Reading →
കാതൽ – The Core
എന്റെ ഏറ്റവും അടുത്ത, ഞാൻ ഒരു സഹോദരനെ പോലെ കാണുന്ന, കൂട്ടുകാരന്റെ ജീവിതത്തിലെ കഴിഞ്ഞ കുറെ വർഷങ്ങളായുള്ള ഒരു രഹസ്യമാണ് കാതൽ - The core എന്ന സിനിമയുടെ കഥ. സിനിമയുടെ കഥ കേട്ടപ്പോൾ മുതൽ തീയേറ്ററിൽ സിനിമ കണ്ടത് വരെ, ഇതവന്റെയും കുടുംബത്തിന്റെയും കഥയാണല്ലോ എന്ന് ഞാൻ മനസ്സിലോർത്തു. പക്ഷെ അവനും പങ്കാളിക്കും പിന്നെ വളരെ കുറച്ചുപേർക്കും മാത്രം അറിയാവുന്ന ഈ രഹസ്യം എങ്ങിനെ ജിയോ ബേബിയും ആദർശും പോൾസണും സിനിമയാക്കി എന്ന അത്ഭുതം, ആലോചിച്ചപ്പോൾ... Continue Reading →
സ്ത്രീ ശക്തി മോദിക്കൊപ്പം, മോദിയുടെ ഗ്യാരന്റിയുടെ സത്യമെന്ത്?
ഇക്കഴിഞ്ഞ ദിവസം തൃശൂരിൽ, പിടി ഉഷ, ബീന കണ്ണൻ, ശോഭന, മറിയാമ്മ ചേടത്തി തുടങ്ങിയ അനേകം സ്ത്രീകളെ സാക്ഷി നിർത്തി, നരേന്ദ്ര മോഡി നടത്തിയ "സ്ത്രീ ശക്തി മോദിക്കൊപ്പം" എന്ന രാഷ്ട്രീയ സമ്മേളനത്തിലെ പ്രധാന അവകാശവാദം അദ്ദേഹം കൊണ്ടുവന്ന സ്ത്രീ ശാക്തീകരണം ആയിരുന്നു. അദ്ദേഹം രണ്ടായിരത്തി ഒന്ന് മുതൽ മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ ചില കണക്കുകൾ കേന്ദ്ര സർക്കാരിന്റെ തന്നെ വെബ്‌സൈറ്റിൽ നിന്നെടുത്ത് നമുക്ക് ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാവുന്നതാണ്. സ്ത്രീകളുടെ ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ഒരു പ്രധാന അളവുകോൽ, പ്രസവസമയത്ത്... Continue Reading →
തിളച്ച വെള്ളത്തിലെ തവളകൾ.
വളരെ പതുക്കെ ഒരു സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് പറയാൻ ഉപയോഗിക്കുന്ന ഒരു കഥയാണ് തിളച്ച വെള്ളത്തിലെ തവളയുടെ കഥ. മനുഷ്യരെ പോലെ സ്ഥിരോഷ്‌മാവുള്ളവയല്ല തവളകൾ. പുറത്തുള്ള ഊഷ്മാവിനനുസരിച്ച് തവളകളുടെ ശരീരോഷ്മാവ് മാറിക്കൊണ്ടിരിക്കും. അങ്ങിനെയാണെങ്കിൽ ഒരു പാത്രത്തിൽ സാധാരണ ഊഷ്മാവിലുള്ള കുറച്ചു വെള്ളത്തിൽ ഒരു തവളയെ ഇട്ടാൽ, കുറച്ച് സമയത്തിനുള്ളിൽ തവളയുടെ ശരീര ഊഷ്മാവ് ഈ വെള്ളത്തിന്റേതിന് തുല്യമായി മാറും. എന്നിട്ട് ഈ വെള്ളം ഒരു ഗ്യാസ് സ്റ്റോവിനു മുകളിൽ വച്ച് വളരെ വളരെ പതുക്കെ ചൂടാക്കുക... Continue Reading →
വരാന്ത : മലയാള ഭാഷയുടെ പോർട്ടുഗീസ് വേരുകൾ
പത്തു വർഷത്തിലേറെ ഒരുമിച്ചു ജോലി ചെയ്തിരുന്ന കാതറീന ജോലി അവസാനിപ്പിച്ച് പോകുന്ന ദിവസമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. യാത്ര പറഞ്ഞു കൊണ്ട് അയച്ച ഈമെയിലിൽ കാതറീൻ പറഞ്ഞു. "ഞാൻ എന്റെ ജന്മനാടായ പോർട്ടുഗലിലേക്ക് തിരിച്ചു പോവുകയാണ്. അവിടെ ഞങ്ങൾ കുറച്ചു ഹോം സ്റ്റേകൾ തുടങ്ങിയിട്ടുണ്ട്. ആ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഇനി തീരുമാനം. വരാന്ത എന്നാണ് ഞങ്ങൾ ഞങ്ങളുടെ ഹോം സ്റ്റേയ്ക്ക് പേരിട്ടിരിക്കുന്നത്. സമയം കിട്ടുമ്പോൾ പോർട്ടുഗൽ സന്ദർശിക്കാൻ വരികയാണെങ്കിൽ വരാന്തയിൽ താമസിക്കാം." അതിനു ഞാൻ ഇങ്ങിനെ... Continue Reading →