ഇത് സാലി ക്ലാർക്ക് എന്ന ബ്രിട്ടീഷുകാരിയുടെ കഥയാണ്, നമ്മുടെ പൊതുബോധത്തിന്റെയും. ഒരു കാരണവും കൂടാതെ നവജാത ശിശുക്കൾ മരിച്ചുപോകുന്ന ഒരു പ്രതിഭാസത്തിന് Sudden infant death syndrome (SIDS) എന്നാണ് പറയുക. ആരോഗ്യമുള്ള മാതാപിതാക്കൾക്ക് ജനിക്കുന്ന ഏതാണ്ട് എണ്ണായിരം കുട്ടികളിൽ ഒരു കുട്ടി ഇങ്ങിനെ മരിച്ചുപോകാൻ സാധ്യതയുണ്ട്. സാലി ക്ലാർക്കിന്റെ ആദ്യത്തെ കുട്ടി 1996 ൽ അങ്ങിനെയാണ് മരിച്ചത്. എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷം അവരുടെ രണ്ടാമത്തെ കുട്ടിയും ഇത്പോലെ മരിച്ചപ്പോൾ, അത് അസ്വാഭാവികമായ ഒരു കാര്യമായി.... Continue Reading →
മലൈക്കോട്ടൈ വാലിബന്‍
സിനിമാട്ടോഗ്രഫിയിലും പശ്ചാത്തല സംഗീതത്തിലും ലോക സിനിമയുടെ മുന്നിൽ മലയാള സിനിമ വയസ്സറിയിക്കുന്ന കാഴ്ചയാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമ. കുറച്ച് നാളുകൾക്ക് ശേഷം മോഹൻലാൽ "അഭിനയിച്ചു" കണ്ട ഒരു ചിത്രം കൂടിയാണിത്. He is back എന്ന് നിസംശയം പറയാവുന്ന പ്രകടനം. പല സിനിമകളിലും ചില ഷോട്ടുകൾ നമ്മൾ ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാറുണ്ട്, പക്ഷെ ഒരു സിനിമ മുഴുവൻ അത്തരം ഷോട്ടുകൾ വരുന്നത് ആദ്യമായിട്ടാണ് കാണുന്നത്. അകിര കുറസോവയുടെ 7 സമുറായിയും Crouching Tiger, Hidden Dragon... Continue Reading →
പദ്മശ്രീ തമ്പുരാട്ടി…
തിരുവിതാംകൂർ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ രണ്ടാം സ്ഥാനം കിട്ടിയ പൽപ്പുവിന് ഈഴവനാണെന്ന കാരണം പറഞ്ഞു പ്രവേശനം നിഷേധിച്ചവരാണ് തിരുവിതാംകൂർ രാജകുടുംബം. മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ഡിഗ്രി പാസായ അദ്ദേഹം തിരുവിതാംകൂറിൽ ജോലിക്കപേക്ഷിച്ചപ്പോൾ ജാതിത്തൊഴിലായ തെങ്ങുചെത്തുന്നതാണ് നിങ്ങൾക് കൂടുതൽ നല്ലത് എന്ന മറുപടിയാണ് രാജകുടുംബം നൽകിയത്. പിന്നീട് ലണ്ടനിൽ ഉപരിപഠനം നടത്തി, മൈസൂരിൽ ജോലി നോക്കിയ അദ്ദേഹമാണ് എസ്എൻഡിപി യോഗം സ്ഥാപിച്ചതും കേരളത്തിലെ ഈഴവ സമുദായത്തിന്റെ തലവര മാറ്റിയതും. തിരുവിതാംകൂറിലെ എല്ലാ ബ്രാഹ്മണർക്കും മൂന്ന് നേരം സൗജന്യമായി... Continue Reading →
ആടിനെ പട്ടിയാക്കുന്ന വിധം..
ട്രെയിനിൽ നിന്ന് ഒരു പെണ്കുട്ടിയിലെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം തള്ളിയിട്ട് കൊന്ന ഒരു കേസിലെ, ഇംഗ്ലീഷിലുള്ള ഒരു വിധി പകർപ്പ് നിങ്ങൾക്ക് ലഭിക്കുന്നു എന്ന് കരുതുക. അതിലെ ചില വാചകങ്ങൾ താഴെ കൊടുക്കുന്നു (സാങ്കൽപ്പികം, കോടതി ഭാഷയല്ല) The advocate of the defendant states the below : “ The defendant is innocent in this case. he was forced to give the statements by the police.... Continue Reading →
മനസ്സുകളെ അകറ്റിയ രഥയാത്ര.
എന്റെ പേരിൽ "കിഴക്കേടത്ത്" വന്നത് , ഞങ്ങളുടെ വീട് ഒരു അമ്പലത്തിന്റെ കിഴക്ക് വശത്തായത് കൊണ്ടാണ്. ജാതി ഭേദമന്യേ ആ പ്രദേശത്തെ എല്ലാവരുടെ കുടുംബപ്പേരും കിഴക്കേടത്ത് എന്നായിരുന്നു. ശബരിമല നട തുറക്കുന്നത് മുതൽ എറണാട്ട് അമ്പലത്തിൽ ഇന്ന് അയ്യപ്പഭക്തി ഗാനങ്ങൾ കേൾക്കാം. രാവിലെ ഉണരുന്നത് തന്നെ അത് കേട്ടിട്ടാണ്, വൈകിട്ട് അമ്പലപ്പറമ്പിൽ കളിക്കാൻ പോകുമ്പോഴും കേൾക്കാം. ഹരിവരാസനം , ആ ദിവ്യ നാമം അയ്യപ്പാ, തേടിവരും കണ്ണുകളിൽ, ഒരേ ഒരു ലക്‌ഷ്യം ശബരിമാമല, പള്ളികെട്ട് ശബരിമലക്ക് തുടങ്ങി... Continue Reading →
കെ കെ മുഹമ്മദ് പറയുന്ന നുണകൾ..
തന്റെ സ്വപ്നത്തിൽ ശിവൻ വന്ന് അമ്പലം സംരക്ഷിക്കാൻ പറഞ്ഞു എന്നാണ് ആർക്കിയോളജിസ്റ് കെ കെ മുഹമ്മദ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്. എത്ര മാത്രം മുൻവിധിയോടെ ആയിരിക്കും ഇതിന് ശേഷമുള്ള ഉത്ഖനനവും പുനരുദ്ധാരണവും ഒക്കെ സംഭവിച്ചിരിക്കുക എന്നത് ശാസ്ത്രീയ ചിന്താഗതിയുള്ള ആളുകകൾക്ക് പെട്ടെന്ന് മനസ്സിലാക്കേണ്ടതാണ്. അയോധ്യയിലെ ഇദേഹത്തിന്റെ എല്ലാ വാദങ്ങളും ഇതുപോലെ മുൻവിധിയോടെ ഉള്ളതാണെന്ന് നമുക്ക് കാണാൻ കഴിയും. നവോഥാനത്തിനും ആധുനിക യുദ്ധ നിയമങ്ങളുമൊക്കെ നിലവിൽ വരുന്നതിന് മുൻപ് ലോക ചരിത്രത്തിൽ അങ്ങോളമിങ്ങോളം സൈന്യങ്ങൾ നാടുകൾ ആക്രമിച്ച് പിടിച്ചെടുക്കുകയും... Continue Reading →
2024 books to read
പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ കഴിഞ്ഞ വർഷം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് കണ്ടു. രാഷ്ട്രീയക്കാർ വായിക്കുന്ന പുസ്തകങ്ങൾ എനിക്ക് വളരെ താല്പര്യമുള്ള വിഷയമാണ്. പൊതുവെ ശാസ്ത്ര സാങ്കേതിക പുസ്തകങ്ങൾ കൂടുതൽ വായിക്കുന്ന എനിക്ക് സാമൂഹിക ബോധവും അറിവും നൽകുന്നത് പലപ്പോഴും ഇവർ വായിക്കുന്ന പുസ്തകളിലെ ചിലവയിൽ കൂടിയാണ്. ഉദാഹരണത്തിന് എല്ലാ വർഷവും മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമ ഇടുന്ന പുസ്തകങ്ങളുടെ ലിസ്റ്റിൽ നിന്നാണ് യുവാൻ ഹരാരിയുടെ Sapiens മുതൽ ഇസബെൽ വില്കഴ്സൺ എഴുതിയ "Caste:... Continue Reading →
നെഹ്‌റുവിൽ നിന്ന് മോദിയിലേക്ക് അഥവാ മതേതര രാഷ്രത്തിൽ നിന്ന് മതരാഷ്ട്രത്തിലേക്ക്…
"ഈ ക്ഷേത്രമോ മറ്റേതെങ്കിലും ക്ഷേത്രമോ മറ്റ് ആരാധനാലയങ്ങളോ രജേന്ദ്രപ്രസാദ് സന്ദർശിക്കുന്നതിൽ എനിക്കൊരു എതിർപ്പുമില്ല. സാധാരണയായി അതൊരു പ്രശ്നം ആകേണ്ടതുമല്ല. പക്ഷെ ഈ പ്രത്യേക അവസരത്തിൽ, ഈ ചടങ്ങിന് മറ്റ് (രാഷ്ട്രീയ) മാനങ്ങൾ കൈവന്നത് കൊണ്ട്, ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പ്രത്യേക പ്രാധാന്യവും ചില പ്രത്യാഘാതങ്ങളും ഉണ്ടായിരിക്കും. അതുകൊണ്ട് അദ്ദേഹം ഈ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നതാണ് അഭികാമ്യം എന്ന് ഞാൻ കരുതുന്നു. പക്ഷെ അദ്ദേഹം ഈ ചടങ്ങുമായി സഹകരിക്കാൻ താല്പര്യപെടുന്നതിനാൽ , അദ്ദേഹം അങ്ങനെ ചെയ്യരുതെന്ന് ഞാൻ ശഠിക്കുന്നത് അഭികാമ്യമാണോ എന്ന്... Continue Reading →
അമ്പത് വയസിനു ശേഷം എന്ത് സംഭവിക്കുന്നു?
എന്റെ ചെറുപ്പത്തിൽ ഞാൻ വിചാരിച്ചിരുന്നത് നാൽപ്പത് - അമ്പത് വയസു കഴിഞ്ഞവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടില്ല എന്നാണ്. എനിക്ക് നാല്പത് വയസായി കഴിഞ്ഞാണ് കല്യാണം കഴിഞ്ഞ സമയത്തേക്കാൾ ആവേശം ഇത്തിരി കുറയുമെങ്കിലും പ്രായം ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും വരുത്തുന്നില്ല എന്ന് മനസിലായത്. മാത്രമല്ല പ്രായം കൂടുംതോറും പുതിയ അനുഭവങ്ങളും മറ്റുമായി താല്പര്യം കൂടുന്നതെ ഉള്ളൂ, കുറയുന്നില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള ഒരു വഴക്ക് അവസാനിപ്പിക്കാൻ ഇതിനേക്കാൾ നല്ല മാർഗവും ഇല്ല. ഇനി ഇത് എന്റെ മാത്രം പ്രശ്നം... Continue Reading →
വെറുപ്പിന്റെ ചെയിൻ റിയാക്ഷൻ.
കഴിഞ്ഞ വർഷം ജൂണിൽ കാനഡയിൽ നിന്ന് സി എ എം ബഷീർ എന്ന ഒരു മലയാളി അറസ്റ്റിലായത് കേരളത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു വാർത്തയാണ്. ആലുവയിൽ ജനിച്ച്, യുസി കോളേജിൽ പഠിച്ച് , പിന്നീട് ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കരസ്ഥമാക്കി ബോംബെ എയർപോർട്ടിൽ ഇന്ത്യയിൽ ജോലി ചെയ്യൂമ്പോൾ, മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ച ബഷീർ രണ്ടായിരത്തി മൂന്നിലെ ബോംബെ ട്രയൽ സ്ഫോടനതിലെ പ്രധന പിടികിട്ടാ പുള്ളിയാണ്. മുപ്പത് വർഷങ്ങളിലേറെയായി ബഷീർ ഒളിവിലായിരുന്നു. സിമിയുടെ അധ്യക്ഷൻ... Continue Reading →