മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നും ഹാരിസിനെ പേര് വെട്ടിച്ചു വരുന്പോൾ ലിഫ്റ്റിൽ വച്ചാണ് പ്രകാശം പരത്തുന്ന ഒരു ചിരിയും ആയി ആ ഉമ്മ കടന്നു വന്നത്. മക്കളെയും മരുമക്കളും, പേരക്കിടാങ്ങളും ഒക്കെ ആയി ഒരു വലിയ കുടുംബത്തിന്റെ കൂടെ ആയിരുന്നു അവർ. വന്ന പാടെ ലിഫ്റ്റിലെ തിരക്കിൽ നിന്നും പുറകോട്ടു മാറി എന്റെ കൈ പിടിച്ചു. "നിനക്കെന്നെ മനസിലായില്ല അല്ലെ" ഓർമ്മകൾ വിരുന്നു പോയിരിക്കുന്ന മനസാണെന്നു ഞാൻ വായിച്ചു. കൂടെ വന്ന, അവരുടെ കൈ... Continue Reading →
ഭൂരിപക്ഷം… ന്യൂനപക്ഷം…
പിജിഡിസിഎ ഫൈനൽ പരീക്ഷ കഴിഞ്ഞു ഞങ്ങൾ അഞ്ചാറ് കൂട്ടുകാർ ഏലൂരിനടുത്ത് പാതാളം എന്ന സ്ഥലത്തുള്ള ഒരു കൂട്ടുകാരന്റെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ കൂടിയതാണ്. പാതിരാത്രി ആയപ്പോൾ വെള്ളമടി എല്ലാം കഴിഞ്ഞു ഞങ്ങൾ നടക്കാൻ ഇറങ്ങി. ഒരു പാലത്തിന്റെ മുകളിലൂടെ നടക്കുന്പോൾ കൂടെയുള്ള തൃശൂരുകാരൻ അച്ചായൻ തോമസ് ഞങ്ങളോടെ ചോദിച്ചു "ഇഷ്ടാ, ഇപ്പൊ നമ്മൾ ഇതിലൂടെ ഒറ്റയ്ക്ക് പോണെണെന്ന് വിചാരിക്കുക, എതിരെ അഞ്ചാറ് പേർ വന്നു നമ്മളെ ഭീഷണിപ്പെടുത്തി ഒരു അടി വച്ച് തന്നാൽ നമുക്ക് എന്തെങ്കിലും... Continue Reading →
രണ്ടു സംഭവങ്ങൾ..
1. 2015 ലെ മെഡിസിൻ നോബൽ പ്രൈസ് കിട്ടിയതിൽ ഒരാൾ ചൈനക്കാരിയായ തു യൗ യൗ ആണ്. മലേറിയയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചതിനായിരുന്നു അവാർഡ്. തന്റെ രാജ്യത്ത് മലേറിയ കൊണ്ട് പൊറുതി മുട്ടിയ വിയറ്റ്നാമിലെ ഹോചിമിന്റെ അഭ്യർത്ഥന പ്രകാരം ചൈനയിലെ മാവോ സേതുങ് തുടങ്ങിയ പ്രൊജക്റ്റ് 523 ലെ അംഗം ആയിരുന്നു തു യൗ യൗ. ചൈനയിലെ പരന്പരാഗത വൈദ്യന്മാർ ഉപയോഗിച്ച് വന്ന ചില കുറിപ്പുകളും പുസ്തകങ്ങളും യൗ യൗ അരിച്ചു പെറുക്കിയപ്പോൾ മലേറിയയ്ക്കു നീലന്പാല (Artemisia absinthium... Continue Reading →
ആനി ടീച്ചർ
പള്ളുരുത്തിയിലെ സെയിന്റ് ആന്റണി യു.പി. സ്കൂളിൽ ആണ് ഞാൻ 7 വരെ പഠിച്ചത്. രണ്ടാം ക്ലാസ്സിൽ ക്ലാസ്സ് ടീച്ചർ ആനി ടീച്ചറായിരുന്നു. കുട്ടികളോട് എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന, ആരെയും അടിക്കാത്ത ടീച്ചറെ കുട്ടികൾ എല്ലാവരും വളരെ ഇഷ്ടപ്പെട്ടു. ആ സമയത്താണ് ചില കുടുംബ പ്രശ്നങ്ങൾ കാരണം, വീട്ടില് ബാപ്പക്കും ഉമ്മക്കും ഞങ്ങളെ ശ്രദ്ധിക്കാൻ നേരമില്ലാതെ വന്നത്. ജന്മനാ മടിയനായ ഞാൻ സന്ദർഭം മുതലെടുത്ത് സ്കൂളിൽ പോകേണ്ട എന്നാ അതി ധീരമായ ഒരു തീരുമാനം എടുത്തു.... Continue Reading →
പെൺകോന്തൻ!
"ഇവനെന്തൊരു പെൺകോന്തനാണ്, വിട്ടാൽ ഭാര്യയുടെ അടിപ്പാവാട വരെ കഴുകും..." എവിടെയാണ് കേട്ടതെന്നോർമ്മയില്ല, ഏതോ സിനിമയിലോ, അതോ ചെറുപ്പത്തിൽ ആരോ പറഞ്ഞു കേട്ടതോ? ഒരിക്കൽ വാഷിംഗ് മെഷീനിൽ തുണി ഇട്ടു കൊണ്ടിരിക്കുന്പോൾ ആണ് ഇത് ഓർമ വന്നത്. അലക്കാൻ ഇടുന്നതിൽ ഭാര്യയുടെ അടിപ്പാവാടയാണോ, കുട്ടികളുടെ അണ്ടെർവെയർ ആണോ എന്നൊന്നും ഞാൻ നോക്കാറില്ല. എന്റെ അടിവസ്ത്രം ഭാര്യയ്ക്ക് അലക്കാമെങ്കിൽ എനിക്കതു ചെയ്യുന്നതിൽ എന്താണ് പ്രശ്നം. പുരുഷന്മാർ പുറത്തു പോയി ജോലി ചെയ്തു സന്പാദിക്കുന്നവരും, സ്ത്രീകൾ വീട്ടിലെ... Continue Reading →
ഒരിക്കലെങ്കിലും, നാം ഭക്തി മാറ്റിവച്ചു നമ്മുടെ ക്ഷേത്രങ്ങൾ സന്ദർശിക്കണം, കല്ലിൽ വിരിയുന്ന കവിതകൾ നിങ്ങൾക്ക് കാണാം..
ഒരിക്കലെങ്കിലും, നാം ഭക്തി മാറ്റിവച്ചു നമ്മുടെ ക്ഷേത്രങ്ങൾ സന്ദർശിക്കണം, കല്ലിൽ വിരിയുന്ന കവിതകൾ നിങ്ങൾക്ക് കാണാം.. ഈജിപ്തിലെ രാജാക്കന്മാരുടെ താഴ്‌വര (വാലി ഓഫ് ദി കിങ്‌സ്) യിലെ കൊത്തുപണികൾ, ഇറ്റലിയിലെ ഫ്ലോറെൻസിൽ മൈക്കൾ ആഞ്ചലോയുടെ ദാവീദിന്റെ പ്രതിമ, വത്തിക്കാനിലെ പിയാത്ത , മധുരയിലെ ആയിരം കാൽ മണ്ഡപത്തിലെ പ്രതിമകൾ, തെങ്കാശി അന്പലത്തിലെ പഞ്ച പാണ്ഡവ - രതി മന്മഥ പ്രതിമകൾ എല്ലാം കണ്ടിട്ടുള്ളത് കൊണ്ട് , ലോകത്തിലെ ഏറ്റവും നല്ല കുറെ കൊത്തുപണികൾ കണ്ടു എന്ന ഒരു... Continue Reading →
രാജാക്കന്മാരുടെ താഴ്‌വര, രാഞ്ജിമാരുടെയും..
"Can you see anything?" "Yes, wonderful things..." 1922 നവംബർ 26 ആം തീയതി, ആദ്യമായി കിംഗ് ട്യൂട്ടൻ ഖാമന്റെ കല്ലറ ആദ്യമായി കണ്ട, ഇതിനു വേണ്ടി തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയം ചിലവാക്കിയ, ഹവാർഡ് കാർട്ടറും, അതിനു വേണ്ടി വന്ന സംരംഭങ്ങൾക്ക് പണം മുടക്കിയ കാരണർവൻ പ്രഭുവും തമ്മിൽ നടന്ന ഒരു സംഭാഷണം ആണിത്. ഹവാർഡ് 1907 ൽ തുടങ്ങിയ സപര്യയുടെ ശുഭ പര്യവസാനം. ഈജിപ്തിൽ പോയാൽ കണ്ടിരിക്കേണ്ട കാര്യങ്ങളിൽ... Continue Reading →
ചാരനിറമുള്ള മനുഷ്യർ
"നസീറേ ഇന്ന് വെളുപ്പിന് ശിവൻ മരിച്ചുപോയി..." രാവിലെ തന്നെ പള്ളുരുത്തിയിൽ നിന്നും കൂട്ടുകാരൻ ജോഷിയാണ്. എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല. ഞാനും ജോഷിയും മറ്റു പലരും ഇത് പ്രതീക്ഷിച്ചിരുന്ന വാർത്തയായിരുന്നു. വലിയ കരച്ചിലുകൾ ഒന്നും ഇല്ലാത്ത ഒരു മരണവീട് ഞാൻ എന്റെ മനസ്സിൽ കണ്ടു. ഒരു പക്ഷെ ശിവന്റെ 'അമ്മ മാത്രം ഉറക്കെ കരഞ്ഞെന്നിരിക്കും. ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒൻപതിൽ എറണാകുളം സാക്ഷരതാ മിഷന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു ക്യാന്പിൽ വച്ചാണ് ഞാൻ... Continue Reading →
പാട്ടി
"നീങ്ക എങ്കെ ഇരിക്കേൾ ?" ഗോമതിയുടെ പാട്ടിയാണ് (അമ്മയുടെ അമ്മ). ഞാൻ അവരെ ആദ്യമായി കാണുകയാണ്.. 95 ആം വയസിൽ അൽഷൈമേഴ്‌സിന്റെ വലിയ പ്രശ്നം ഒഴിച്ചാൽ ചുറുചുറുക്കോടെ ഇരിക്കുന്ന ഒരമ്മൂമ്മ.. "എൻ ഊരു കൊച്ചി താൻ ആനാ ഇപ്പൊ അമേരിക്കാലെ ഇരുക്കേൻ " "അമേരിക്കാവാ? അപ്പനാ പോ .. പേശി പ്രയോജനം ഇല്ലൈ...." പാട്ടി മുഖം തിരിച്ചു... ഒരു മിനിറ്റു കഴിഞ് വീണ്ടും... "നീങ്ക എങ്കെ ഇരിക്കേൾ ?" "എൻ ഊരു കൊച്ചി...." "അപ്പടിയാ? എൻ ഊരു... Continue Reading →